" നീ വല്ലതും പറഞ്ഞോ?" ഞാൻ പറഞ്ഞത് ഉമ്മി കേട്ടെന്നു തോന്നുന്നു, ഉമ്മി ചെറിയൊരു സംശയത്തോടെ എന്നെ നോക്കി.

" അത് പിന്നെ ഹെബ്ബ റെഡിയാകുന്നതേ ഉള്ളൂ എന്ന് പറഞ്ഞതാണ്..." ഞാൻ ഇതും പറഞ്ഞു ഒരു ചെയർ വലിച്ച് അതിലേക്ക് ഇരുന്നു.

കാണാനൊക്കെ നല്ല ഭംഗിയുണ്ടെങ്കിലും സത്യത്തിൽ അബ്ബ പറയുന്നതു പോലെ തന്നെ നോർമ്മൽ മനുഷ്യർക്കൊന്നും ഉമ്മയുടെ ഈ സാൻവിച്ച് തിന്നാൻ കഴിയുകയില്ല, പക്ഷേ ഇന്ന് ഇത് എങ്ങനെയെങ്കിലും കഴിച്ചേ പറ്റൂ... ഇല്ലെങ്കിൽ സ്കൂട്ടിയുടെ കീ കയ്യിൽ തരില്ല, ഇനി ചിലപ്പോൾ അതു ഉറപ്പുള്ളതു കൊണ്ടാകുമോ ഉമ്മി ഇന്ന് ഈ സാൻവിച്ച് തന്നെ ഉണ്ടാക്കിയിട്ടുണ്ടാവുക!! ഞാൻ ആ സാൻവിച്ചും കയ്യിൽ പിടിച്ചുകൊണ്ട് ചിന്തിച്ചു...

അപ്പോഴാണ് ഹെബ്ബ റെഡിയായി താഴത്തേക്ക് ഇറങ്ങി വരുന്നത് കണ്ടത്, വാ മോളെ വാ...

" അനു...നിന്റെ ആ ബ്ലാക്ക് ഹീൽസ് എനിക്ക് വേണം കേട്ടോ..." അവൾ ഇതും പറഞ്ഞു എന്റെടുത്തേക്ക് വന്നു.

ഞാൻ പതുക്കെ തലകുലുക്കി, അതേ time തന്നെയായിരുന്നു ഉമ്മി രണ്ടു ഗ്ലാസ് ജ്യൂസുമായി ഞങ്ങളുടെ അടുത്തേക്ക് വന്നത്.

" ഹാ...വന്നോ!!വേഗം അത് കഴിച്ചു പോകാൻ നോക്ക്..." ഹെബ്ബയെ കണ്ടതും ഉമ്മി അവളെ നോക്കി പറഞ്ഞു.

അപ്പോഴാണ് അവൾ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന പ്ലേറ്റിലേക്ക് നോക്കിയത്. ഞാൻ അവളെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഇളിച്ചു.

"അല്ല ആന്റീ... ഇന്ന് നമുക്ക് കുറച്ചു ഡിഫ്രന്റ് ആയാലോ?" അവൾ ഉമ്മിയുടെ മുഖത്തേക്ക് നോക്കി.

ഞാനും ഉമ്മിയും കാര്യം മനസ്സിലാവാതെ അവളെ നോക്കി.

" ആന്റിയുടെ കേക്ക് ഇല്ലേ ഫ്രിഡ്ജിൽ, എനിക്ക് ഇന്ന് അത് മതി ബ്രേക്ഫാസ്റ്റ് ആയിട്ട്..." അവൾ ഉമ്മിയെ നോക്കി ഇളിച്ചുകൊണ്ടു പറഞ്ഞു.

കിട്ടും കിട്ടും ഇപ്പോൾ കിട്ടിക്കോളും... ഞാൻ ഇതു മനസ്സിൽ പറഞ്ഞു എന്റെ കയ്യിലുള്ള സാൻഡ്‌വിച്ച് കഷ്ടപ്പെട്ട് കഴിക്കാൻ തുടങ്ങി...

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now