part-10. ബാല്യകാല സ്മരണകൾ!

Start from the beginning
                                    

"കണ്ണാ!"പപ്പ അവനെ വിളിച്ചു.

ഏതോ സ്വപ്നത്തിലെന്ന പോലെ JK ഞെട്ടിത്തെറിച്ച് പപ്പയെ നോക്കി....

"പപ്പ.... സിമ്രൻ? അവൾക്കെങനെയുണ്ട്?" അവന്റ ചോദ്യം....

"വലിയ പ്രതീക്ഷകൾ ഒന്നുമില്ല! അവളിപ്പോഴും മെന്റൽ അസൈലത്തിൽ തന്നെയാണ്! ജഗത് ഇവിടെ വരുന്നത് അവളുടെ ട്രീറ്റ്മെന്റിനും കൂടെയാണ്!" പപ്പ പറഞ്ഞു.

" ആ കേസ് ???" JK ചോദിച്ചു.

"ഒന്നുമായില്ല! മകളെ കൂടുതൽ ഭ്രാന്തുപിടിപ്പിക്കാൻ താൽപര്യമില്ലാത്ത കൊണ്ട് ജഗത് അതിന്റെ പിന്നാലെ പോയില്ല!" പപ്പ ഒരു നെടുവീർപ്പോടെ പറഞ്ഞു.

" അങ്കിൾ എപ്പോഴാ വരുന്നത്?" JK ചോദിച്ചു.

"നാളെ! " പപ്പ പറഞ്ഞു.

"എന്താ ഇവിടെയൊരു ഗൂഢാലോചന? ഉം?" ബാലാമ്മ അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

"ഓ... നിന്നെ ഒഴിവാക്കി വേറെ ഒന്നിനെ കെട്ടുന്ന കാര്യം ആലോചിക്കുവാരുന്നു.. എന്തെ?" പപ്പ ബാലാമ്മയെ കളിയാക്കി!

"യ്യോ! കൊതിപ്പിക്കല്ലേ?.... നേരാണെങ്കിൽ ഞാൻ തന്നെ ഏതെങ്കിലും ഒന്നിനെ സംഘടിപ്പിച്ചു തരാം! എന്ത്യേ?" ബാലാമ്മ പപ്പയെ നോക്കി നെറ്റി ചുളിച്ചു.

ഇതിനിടെ ഇരുവരുടെയും ശ്രദ്ധയിൽ പെടാതെ JK മെല്ലെ പുറത്തേക്ക് നടന്നു.

" എങ്കിൽ നാളെത്തന്നെ തുടങ്ങിക്കോ?.... നിന്റത്ര നാക്ക് പാടില്ല! നിന്റെത്രേം മുൻകോപം പാടില്ല!.. നിന്റെ ത്രേം ചേലും വേണ്ട! സ്ത്രീധനമായിട്ട് കുറച്ച് ക്ഷമ മതി! പണം വേണ്ട! പറ്റുവോ?" പപ്പ വിട്ടില്ല!

ബാലാമ്മ പപ്പയെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു.
എന്നിട്ട് എന്തൊക്കെയോ പിറുപിറുത്ത് പുറത്തേക്ക് നോക്കി മേശയിൽ ചാരി നിന്നു. പപ്പ സീറ്റിൽ നിന്നെഴുന്നേറ്റ് പതിയെ ബാലാമ്മയ്ക്കരികിൽ നിന്നു.മെല്ലെ അവരെ ചേർത്ത് പിടിച്ച് കവിളിൽ മെല്ലെ ഒന്നു ചുംബിച്ചിട്ട് പപ്പ കാതിൽ പറഞ്ഞു..

" എന്റ ടീച്ചറേ? പിണങ്ങിനിക്കുമ്പോഴാ തന്നോടിത്തിരിയെങ്കിലും റൊമാൻസ് തോന്നുക... "

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now