"രണ്ട് ദിവസമായി പപ്പ ഭയങ്കര ആലോചനയിലാണല്ലോ?
എന്ത് പറ്റി?" JK അമ്മയോട് ചോദിച്ചു." ആ! ആർക്കറിയാം? ചോദിച്ചാ നിന്റെ പപ്പ ഒന്നും പറയില്ലല്ലോ?" അമ്മ കറിക്കരിയുന്ന തിരക്കിനിടയിൽ പറഞ്ഞു.
വീട്ടിൽ പൊതുവെ ഇപ്പോൾ സമാധാന അന്തരീക്ഷമാണ്!
കാശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപനം പോലെ! എപ്പോഴാണോ എന്തോ? പൊട്ടലും ചീറ്റലും ഉണ്ടാവുക? അടുക്കള തിണ്ടിലിരുന്ന് JK ചിന്താമഗ്നനായി!കോളിങ് ബെൽ അടിക്കുന്ന കേട്ട് അമ്മ വന്ന് വാതിൽ തുറന്നു.
" ആ കെവിനോ? വാ... ഇരിക്ക്!... കണ്ണാ.. നിന്നെ അന്വേഷിച്ച് കെവിൻ വന്നിരിക്കണൂ..... "
അമ്മ വിളിച്ച് പറഞ്ഞിട്ടകത്തേയ്ക്ക് പോയിചിന്തയിൽ നിന്നുണർന്ന് JK വേഗം സിറ്റൗട്ടിലേയ്ക്ക് വന്നു.
" നീ ക്ലബില്‍ വരുന്നില്ലേ?" കെവിൻ ചോദിച്ചു.
"ക്ലബില്‍ ! ആ സിദ്ധു കാലൊടിഞ്ഞിരിക്കല്ലേ? നിക്കി യാണെ സ്ഥലത്തില്ല! ആദി കളിക്കാൻ ഇന്ന് വരില്ല!
പിന്നെ സ്റ്റമ്പും ബാറ്റും കണ്ടാലറിയാത്ത അച്ചൂം അലക്സുമായിട്ടാണോ കളിക്കണ്ടേ?" JK നെറ്റി ചുളിച്ചു."എടാ അവമ്മാർക്ക് ഷട്ടിലും ബാറ്റും കണ്ടാലറിയാം... അപ്പോ അത് കളിക്കാം...... " കെവിൻ പറഞ്ഞു.
"എനിക്കൊരു മൂഡില്ല!... " JK തല ചൊറിഞ്ഞു.
"മൂഡൊക്കെ വന്നോളും!.. നീ വന്നേ.. " കെവിൻ അവനെ നിർബന്ധിച്ചു.
" ശരി!.... പപ്പാ ഞാൻ പോയിട്ട് വരാം!' " സിറ്റൗട്ടിൽ ഇരുന്ന് അനന്തതയിലേക്ക് നോക്കിയിരുന്ന പപ്പ അത് കേട്ടില്ല!
"പപ്പ! ഞാൻ പോയിട്ട് വരാന്ന്!" ഷട്ടിൽ റാക്കെടുത്ത് തോളത്തിട്ട് JK ഒരിക്കൽക്കൂടെ പറഞ്ഞു!
ഈ പപ്പയ്ക്കെന്ത് പറ്റി? അവൻ പപ്പയെ തുറിച്ച് നോക്കി.
"ഡാ ! എന്താ നീ ഇങ്ങനെ മിഴിച്ച് നോക്കണേ?.... ക്ലബിൽ പോണില്ലേ?" അവന്റെ അസ്വാഭാവിക നോട്ടം കണ്ട് പപ്പയ്ക്ക് എന്തോ പന്തികേട് തോന്നി.
YOU ARE READING
His lost love / Priyamanasam /priyanimisham reloded..
Mystery / Thriller" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക്...