part-9 ഓർമ്മകളിലൂടെ!

Start from the beginning
                                    

" അവര് എന്നെയേൽപ്പിച്ച് പോയതല്ലേ ഉള്ളൂ പെട്ടന്ന് ഞാൻ അവരെ സ്കൂളിന്ന് മാറ്റി ബോർഡിംങ്ങിലാക്കിയാ കൊച്ചു കുട്ടികളല്ലേ? അവർക്കത് വല്ലാതെ ഫീൽ ചെയ്യും!"
എന്ന് പറഞ്ഞ് ബാല അതിന് തയ്യാറായില്ല! ഇത്രയൊക്കെ ബുദ്ധിമുട്ടി എല്ലാം ഒരുക്കിവെച്ച് വന്ന് വിളിച്ചപ്പോഴുള്ള ബാലയുടെ മറുപടി പപ്പയെ വല്ലാതെ ചൊടിപ്പിച്ചു. തന്നെക്കാളും വലുതാണ് ഭാര്യക്ക് ഏട്ടന്റ കുടുംമ്പം എന്ന തോന്നൽ ! താൻ എന്ന ഈഗോ ഇതൊക്കെയാണ് എടുത്ത് ചാടി എട്ട് വയസ്സ്കാരൻ മകനെക്കൂട്ടി തിരിച്ച് ഡൽഹിയിലെത്തിയത്!

പ്രതീക്ഷിച്ചതിന് വിപരീതമായി ഒറ്റയ്ക്ക് മകനെയും കൊണ്ട് കയറി വന്ന പപ്പയെ കണ്ട് ജഗത് കാര്യങ്ങൾ അന്വേഷിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ട് വന്നത് ശരിയായില്ലന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്നും ജഗത് പപ്പയെ ഉപദേശിച്ചു.
പക്ഷേ തോറ്റു കൊടുക്കാൻ പപ്പ തയ്യാറായിരുന്നില്ല.
കണ്ണനെ പപ്പ ജഗത് ന്റെ മകൾ പഠിക്കുന്ന സ്കൂളിൽ ചേർത്തു. കഴിയുന്നതും വേഗം ജോലി സ്ഥലത്ത് നിന്ന് തിരിച്ചെത്താൻ അയാൾ ശ്രമിച്ചു. ഒരിക്കലും അവന് അമ്മയെന്ന നഷ്ടബോധം തോന്നാതിരിക്കാൻ ആവുന്നതെല്ലാം ചെയ്തു. എങ്കിലും ഡൽഹിയിൽ പുകമഞ്ഞ് പുൽകുന്ന രാത്രികളിൽ പപ്പയുടെ നെഞ്ചിലെ ചൂടിനുള്ളിൽ ഉറങ്ങുമ്പോഴും അമ്മയെ ഓർത്ത് ചുണ്ട് വിതുബുന്നതും കണ്ണീർ പൊഴിക്കുന്നതും അയാളറിഞ്ഞു.
എങ്കിലും വിട്ട് വീഴ്ച... അത് വയ്യ!

കണ്ണനെ കൊണ്ട്വരും വരെ അമ്മയുടെ പിന്നിൽ മറഞ്ഞ് നിന്നിരുന്ന ആ കുറുമ്പ് കാരി കണ്ണനുമായി ചങ്ങാത്തത്തിലായത് പെട്ടന്നായിരുന്നു.... അതോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തുംവരെ കണ്ണന് സുരക്ഷിതമായിരിക്കാൻ ഒരിടം കിട്ടി... ജഗത് ന്റ വീട്!
കണ്ണൻ അവൾക്ക്  ജിക്കുവായിരുന്നു.... പപ്പ
വിക്കി അങ്കിളും!

" Vicky uncle... kal Mujhe bhi vo nashta chahiye ki
Jikkukka tiphin box pe dhe, Varna me usko chai ke saath samosa nai doogi haa!!!!"( വിക്കി അങ്കിൾ നാളെ ജീക്കൂന്റ ടിഫിൻ ബോക്സിലെ ബ്രേക്ക്ഫാസ്റ്റ് തന്നെ എനിക്കും തരണം!... ഇല്ലങ്കിൽ അവന് ഞാൻ ചായയ്ക്കൊപ്പം സമൂസ കൊടുക്കില്ല!) അവൾ മിക്കവാറും ദിവസങ്ങളിൽ പരാതിപ്പെടാറുണ്ട്!

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now