part-8 കുറ്റബോധം!

Start from the beginning
                                    

" ശരിക്കും വീട്ടിൽ കൺസൾട്ടേഷൻ എടുക്കാറില്ല!... വേറെ ഒന്നുമല്ല! ഹോസ്പിറ്റലിലെ സ്ട്രസ്സ് കൊറയ്ക്കാനാണ് ഞാനിടക്ക് ഇങ്ങനെ ബ്രേക്ക് എടുക്കുന്നത്!... പക്ഷെ നിങ്ങൾ ഇത്ര ബുദ്ധിമുട്ടി ഇവിടെ വരെ വന്ന സ്ഥിതിക്ക് നിങ്ങളെ മടക്കി അയക്കുന്നതും ശരിയല്ല! ഒരു കാര്യം ചെയ്യൂ! ആ ക്ലിനിക്കൽ റെക്കോർഡ് എനിക്ക് മെയ്ല് ചെയ്യ്! ഞാനൊന്ന് നോക്കട്ടെ!" ഫൈസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

" ഇപ്പോ സെന്റ് ചെയ്യാം! Mail id...?"

"This is my card.... Have you a tea or coffee...?"
ഡോക്ടർ ഫൈസ് വിസിറ്റിങ് കാർഡ് നീട്ടികൊണ്ട് പറഞ്ഞു.

"No thanks..." ഒറ്റയ്ക്കല്ലേ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാവണം പപ്പ അങ്ങനെ പറഞ്ഞത്!

" പക്ഷേ എനിക്ക് വേണോല്ലോ? After all you both my guest! നിങ്ങളെ നോക്കിയിരുത്തി ഞാനെങ്ങനെയാ കോഫി കുടിക്കാ?" ഒരു പുഞ്ചിരിയോടെ കോഫീ മേക്കറിൽ കോഫി ഉണ്ടാക്കി കൊണ്ട് ഡോക്ടർ ചോദിച്ചു.

പപ്പയും ഷറഫ്ക്കയും ഒന്നു ചമ്മി!

"നിന്റെ വൈഫ് എവിടെ ഫൈസേ? വീട്ടിലാണോ?" ഒരു കുശലാന്വേഷണം എന്ന മട്ടിൽ ഷറഫ്ക്ക ചോദിച്ചു.

" അയാക്ക് ഒരു കോൺഫറൻസ്ണ്ട്.. USല്... അതല്ലേ ഇങ്ങനെ കറങ്ങി നടക്കണേ?" കോഫി കപ്പുകളിലേക്ക് പകർന്ന് കൊണ്ട് ഫൈസ് പറഞ്ഞു.

" അപ്പോ നീയ്യ് ഇവിടെ ഒറ്റയ്ക്കാ? ഇങ്ങട് വന്നപ്പോ നിന്റെ കൂടെ ഒരു സയാമീസ്ണ്ടല്ലോ? അവനെവിടെ?" ഷറഫ്ക്ക ചോദിച്ചു..

" ഹോസ്പിറ്റലിൽ പോയി! വരും! ഞങ്ങളിവിടെ സ്വൈര്യമായിട്ടിരുന്ന് റിസർച്ചും കാര്യങ്ങളുമൊക്കെയാ! ഇപ്പോ PHD ചെയ്യുകയാ ഞങ്ങൾ രണ്ടും!" ഫൈസ് പുഞ്ചിരിച്ചു. കോഫി കൊണ്ടു വന്നവരുടെ മുന്നിൽ വെച്ചു.

പിന്നെ ഓണാക്കി വെച്ചിരിക്കുന്ന ലാപ്ടോപ്പ് എടുത്ത് മെയ്ല് നോട്ടിഫിക്കേഷൻ നോക്കി.

" ഈ കുട്ടിക്ക് സിംഗിൾ പാരന്റ് ആണല്ലേ?.. മിസ്റ്റർ
ജഗത് ദേവി നെയായിട്ട് സാറിനെങ്ങനാ പരിജയം?" ഫൈസ് ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now