part-7 ഒരു ബിസിനസ്സ് ഡീൽ...

Beginne am Anfang
                                    

" ആ!.... പോവ്വാ..." അവൻ തപ്പി തടഞ്ഞ് പറഞ്ഞു.

" എങ്കിൽ പോ.... " പപ്പ ഞെറ്റി ചുളിച്ചു.

കാത്ത് നിന്ന് അക്ഷമനായ കെവിൻ ഗേറ്റിന് പുറത്ത് നിന്ന് സൈക്കിൾ ബെൽ നിർത്താതെ അടിച്ച് ദേഷ്യം പ്രകടിപ്പിച്ചു. അത് കേട്ട് JK അസ്വസ്ഥനായി!

" ഏയ്! ബെല്ലടിച്ചു പൊളിക്കണ്ട ഞാൻ ദേ വരുന്നു." അവൻ മനസ്സില്ലാമനസ്സോടെ കെവിന്റെ ഒപ്പം ചെന്നു.

കുറേ നേരം സിറ്റൗട്ടിൽ ഇരുന്നിട്ട് ഒരിക്കൽ കൂടി പപ്പ ആ നമ്പർ മൊബൈലിൽ ഡയൽ ചെയ്തു! സ്വിച്ച് ഓഫ് ആണ് !.... ജഗത് ദേവ്... ഡൽഹിയിൽ വെച്ച് പരിജയപ്പെട്ട ഒരു മാർവാഡി! എപ്പോഴൊക്കെയോ ഡൽഹിയിലെ ഔദ്യോഗിക ജീവിതത്തിനിടെ ഷറഫിനെപ്പോലെ പപ്പയുടെ സുഹൃത് വലയത്തിൽ പെട്ട ഒരാൾ! ഒരു ടെക്സ്റ്റയിൽ എക്സ്പോട്ടർ! ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം ആവർത്തിച്ചിട്ടും ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അയാളോട് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട്! അയാളാണവസാന പ്രതീക്ഷ!
മൂന്ന് മാസത്തിന് മുൻപ് ജഗത് വിളിച്ചിരുന്നു.!

" Vijay sir, Mumbai acha hai... Par Jaana hi hoga na... Musafir hu ab... Mere beti ke vaje mujhe koi consideration nai hai.... Naye doctor Ko dund Raha hu ki use zindagi pe vapus bulane ki...."( വിജയ് സർ, മുബൈ നല്ല നഗരം തന്നെ! പക്ഷേ പോയല്ലേ പറ്റൂ! ഞാനൊരു സഞ്ചാരിയല്ലേ ഇപ്പോ? എന്റ മോളുടെ കാര്യമൊഴിച്ചാൽ എനിക്ക് മറ്റൊന്നും ചിന്തിക്കാനില്ല! ഒരു ഡോക്ടറെ അന്വേഷിക്കയാണ്! അവളെ ജീവിതത്തിലേയ്ക്ക് തിരിച്ച് വിളിക്കാൻ!")
നിരാശ നിറഞ്ഞ അയാളുടെ വാക്കുകളിൽ ദീർഘകാലത്തെ മുബൈലെ ചികിത്സകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല എന്ന് പപ്പയ്ക്ക് മനസ്സിലായി.... എന്തൊക്കെയോ പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു...
പിന്നീടെന്തോ? ജഗത് വിളിച്ചതേയില്ല!...

പെട്ടന്നാണ് പപ്പ ഓർത്തത്! mail അയച്ചാലോ? ഒരു പക്ഷേ ഒഫീഷ്യൽ മെയിൽ ചെക്ക് ചെയ്യുമ്പോഴെങ്കിലും ജഗത് ശ്രദ്ധിക്കാതിരിക്കില്ല.... പപ്പ അകത്ത് ചെന്ന് വേഗം ലാപ്ടോപ്പ് എടുത്ത് നെറ്റ് കണക്റ്റ് ചെയ്തു!

കറങ്ങിക്കോ കറങ്ങി! കറങ്ങിക്കോ കറങ്ങി! ബിസ് എൻ എൽ ബ്രോഡ് ബാൻറ് പപ്പയുടെ EQ (ഇമോഷണൽ കോൺഷ്യന്റ്! I mean ദേഷ്യം...ക്ഷമ.. ) പരീക്ഷിച്ചു.

His lost love / Priyamanasam /priyanimisham reloded..Wo Geschichten leben. Entdecke jetzt