മുകളിൽ ആയുഷ് ഉണ്ടാവും, അവനിവിടെ ഫുഡ് കോർണറിലെ ഒരു ജ്യൂസ് ഷോപ്പ് ഉണ്ടെല്ലോ... ഇതും ചിന്തിച്ചു കൊണ്ട് പിന്നീട് ഞാൻ അങ്ങോട്ടേക്ക് പോകാനുള്ള ഭാവത്തോടെ ലിഫ്റ്റിനടുത്തേക്ക് വേഗം നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഹെയ്‌ dude, whats up?" ശേഷം ലിഫ്റ്റിൽ നിന്നുമിറങ്ങിയ ഞാൻ ആയുഷിന്റെ കടക്ക് മുമ്പിലെത്തിയതും സ്റ്റാളിനടുത്തായി അവനെ കണ്ടയുടനെ അവനെ നോക്കി എന്റെ കയ്യുയർത്തി ഉറക്കെ പറഞ്ഞു.

അവൻ തിരിച്ചു ഒന്നും പറയാതെ എനിക്ക് പിറകിലായി സംശയത്തോടെ നോക്കുകയാണ് ചെയ്തത്. ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.

"നീയെന്താ ഇവിടെ?" അവൻ എന്റെ നേർക്ക് തിരിഞ്ഞു കൊണ്ട് പിന്നീട് ചോദിച്ചു.

"എന്താ ഇവിടെയെന്നോ? Lol.. നീ ഈ മാൾ മുഴുവനായി വാങ്ങിച്ചോ? സോറി ഞാൻ അറിഞ്ഞില്ലായിരുന്നു...നാളെ മുതൽ ഞാൻ സാറിന്റെ അപ്പോയ്മെന്റ് എടുത്തിട്ട് കണ്ടു കൊള്ളാം..." അവന്റെയാ ചോദ്യം കേട്ടതും ഞാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി തിരിച്ചടിച്ചു.

"ഓഹ് പിന്നെ...ഈ മാൾ ഒറ്റയടിക്ക് വാങ്ങിക്കാൻ ഞാൻ അലി ഗ്രൂപിന്റെ heir ഒന്നുമല്ലല്ലോ... അതിന്റെ ഓണറുടെ മകന്റെ ആർക്കും അറിയാത്ത ഒരു പാവം ഫ്രണ്ട് മാത്രം.." ആയുഷ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് തിരിച്ചുമൊരു വെടി വെക്കാൻ കിട്ടിയ അവസരം പാഴാക്കാതെ പെട്ടെന്ന് പറഞ്ഞു.

"ആണോ...എന്നിട്ട് നിന്നെ അറിയാത്ത ആരാ എനിക്ക് ഉള്ളത്..." ഞാൻ ദേഷ്യം നടിച്ചുകൊണ്ട് അവനെ നോക്കി.

"ഓഹ്... ഞാൻ അറിയാതെ പറഞ്ഞു പോയതാണ്...ഇനി അതിന്റെ പിറകിൽ പിടിച്ചു കയറേണ്ടാ..." അവൻ ശേഷം എനിക്കിരിക്കാനായി ഷോപ്പിലെ ഒരു ഒഴിഞ്ഞ ടേബിളിന്റെ ഭാഗത്തേക്ക് കൈനീട്ടിക്കാണിച്ചു കൊണ്ട് തുടർന്നു,"നീ ഇവിടെ ഒറ്റയ്ക്ക് വരാറെ ഇല്ലാലോ? ചിലപ്പോൾ ഷെറ ഇല്ലെങ്കിൽ നിന്റെ സ്കൂൾ ഫ്രണ്ട്സ് ഇവർ ആരെങ്കിലും കൂടെ ഉണ്ടാവാറില്ലേ?"

"അതിനു?"

"അതിനു ഒന്നുമില്ല... ഞാൻ എല്ലാം വിട്ടു..." അവൻ കൈകൂപ്പിക്കൊണ്ടു എന്നെ നോക്കി.

°എന്റെ സ്കൂൾ ഡയറി°Место, где живут истории. Откройте их для себя