ഇഷ്ടം

575 44 3
                                        

ഒരിക്കൽ എങ്കിലും നമ്മൾ പ്രണയിക്കില്ലേ?? സ്വന്തം ആവില്ലെന്ന് ഉറപ്പുള്ള ഒരു പ്രണയം ... എത്ര വേണ്ടന്നു ബുദ്ധി പറഞ്ഞാലും മനസ്സുകൊണ്ട് നമ്മുക്ക് മറക്കാൻ കഴിയാത്ത ഒരു പ്രത്യേക ഇഷ്ടം. ഒരാളോട് മാത്രം തോനുന്ന ഒരു വികാരം. "അയാളിൽ നീ എന്താ കണ്ടത് എത്ര കണ്ടു പ്രേമിക്കാൻ?? "- എന്ന് മറ്റുള്ളവർ ചോദിക്കുമ്പോ എനിക്ക് മാത്രം കാണാൻ പറ്റുന്ന എന്തോ ഒന്ന് അയാളിൽ ഉണ്ട് എന്ന് പറയാറില്ലേ, അത് തന്നെ ആവും അയാളെ നമ്മുക്ക് അത്രമേൽ പ്രിയപ്പെട്ടത് ആക്കിയത്....

ഇത് ഒരു കഥ ആണ്. ഊരും പേരും അറിയാതെ ഒന്ന് രണ്ട് തവണ മാത്രം കണ്ട ഒരാളെ പ്രണയിച്ച പെണ്ണിനെ കഥ.

വെള്ളിയാഴ്ച്ച ആയത് തന്നെ അത്യാവശം തിരക്ക് ഉണ്ടായിരുന്നു  മേലേപുറത്തുകാവിൽ, കൂടാതെ മഴ ചെറുതായി ചാറുന്നുമുണ്ട്, അത് കൊണ്ട് തന്നെ ഗൗരി അമ്മയോട് വഴിപാടിന് ഉള്ള രസീത് എടുക്കാൻ പറഞ്ഞിട്ട് ചുറ്റമ്പലത്തിന് വലത്ത് വെക്കാൻ നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


വെള്ളിയാഴ്ച്ച ആയത് തന്നെ അത്യാവശം തിരക്ക് ഉണ്ടായിരുന്നു മേലേപുറത്തുകാവിൽ, കൂടാതെ മഴ ചെറുതായി ചാറുന്നുമുണ്ട്, അത് കൊണ്ട് തന്നെ ഗൗരി അമ്മയോട് വഴിപാടിന് ഉള്ള രസീത് എടുക്കാൻ പറഞ്ഞിട്ട് ചുറ്റമ്പലത്തിന് വലത്ത് വെക്കാൻ നടന്നു.

"അമ്മ രസീത് എടുത്തു വാ, ഞാൻ പുറത്ത് വലത്ത് വച്ച് വരാം"

പുറത്ത് നിന്ന് ശ്രീ കോവിലിന്ന് മുന്നിൽ നിന്ന് പ്രാർത്ഥിച്ച് അവൾ ഉപപ്രതിഷ്ഠകൾക്ക് മുന്നിലേക്ക് നടന്നു.

ആദ്യം നാഗാരാജാവിനും വെളിച്ചപാടിനും രക്ഷസിനും തൊഴുതശേഷം കൃഷ്ണൻ്റെ നടയിലേക്ക് നടന്നു... അവിടെ ആർക്കോ അർച്ചന നടക്കുന്നതിനാൽ

അത്യാവശം ആളുകൾ ഉണ്ടായിരുന്നു.

കണ്ണൻ്റെ മുന്നിൽ നിന്ന് വീട്ടിലെ അവസ്ഥ ഓർത്ത് മനസ്സ് ഉരുകി പ്രാർഥിക്കുമ്പോഴും അവൾക്ക് ഉള്ളിൽ നിന്നും വന്ന കരച്ചിൽ അടക്കി പിടിക്കാൻ ഗൗരി കുറെ കഷ്ടപ്പെട്ടു.താൻ കരയുന്നത് മറ്റുള്ളവർ കാണാൻ അവൾക്ക് ഒട്ടും ഇഷ്ടമല്ല. ഒരുപ്പാട് കഷ്ടപെട്ടിടുണ്ട് അമ്മ തന്നെ വളർത്താനും അച്ഛൻ ഉണ്ടാക്കി വച്ച കടങ്ങൾ തീർക്കാനും, തനിക്ക് ഒരു ജോലി ശരിയായപോഴാണ് കുറച്ചെങ്കിലും ആശ്വാസം ആയത്.

Drabbles Where stories live. Discover now