പിറ്റേന്ന് രാവിലെ ......
തുറന്നിട്ട ജനാലയിലൂടെ വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോഴാണ് ആമി കണ്ണ് തെളിക്കുന്നത്....
അവൾ കൈ കൊണ്ട് തന്റെ മുഖം ഒന്ന് മറച്ചു പിടിച്ചു....
ആമി : ഈ അമ്മയോട് എത്ര പറഞ്ഞാലും കേൾക്കില്ല.... രാവിലെ വന്നു ജനൽ തുറന്നിടും.... 😣
ഒന്ന് കണ്ണ് തെളിച്ചത് കൊണ്ട് തന്നെ ബാക്കി ഉള്ള ഉറക്കം പോയി കിട്ടി ...
പിന്നെ എണീറ്റ് ബെഡ് എല്ലാം നേരെയാക്കി മുടിയും വാരിക്കെട്ടി അടുക്കളയിലേക്ക് ചെന്നു ...
ഉമ്മറത്തു അവളുടെ അച്ഛൻ പത്രം വായിച്ചു ഇരിപ്പുണ്ട്....
അച്ചു എണീറ്റ് ഇരുന്ന് പഠിക്കുന്നുണ്ട്....
അല്ല പഠിക്കുവാ എന്ന് പറഞ്ഞു ബുക്കും തുറന്നു ഉറങ്ങുന്നുണ്ട്... 🤭
ഹാളിലെ washbasin ൽ മുഖം ഒന്ന് കഴുകിയ ശേഷം ആമി അടുക്കളയിലേക്ക് ചെന്നു...
കല്യാണി ഓരോ ജോലിയിൽ ആണ്...
കല്യാണി : ആഹ് എണീറ്റോ ...?
ആമി : ദേ അമ്മേ... രാവിലെ തന്നെ ജനൽ തുറന്നിട്ട് എന്റെ ഉറക്കം കളഞ്ഞിട്ട്....
അതിനു കല്യാണി ഒന്ന് ചിരിച്ചു....
ആമി : മ്മ്.... ചിരിച്ചോ.... ഞാൻ നന്നായിട്ട് ഒന്ന് ഉറങ്ങിയതാ.. ☹️
കല്യാണി : പിന്നെ... പെണ്പിള്ളേര് ഉച്ചവരെ അല്ലേ കിടക്കണേ....
ദേ... ചായ എടുത്ത് വെച്ചിട്ടുണ്ട്... എടുത്ത് കുടിക്കാൻ നോക്ക്... പിന്നേം പിന്നേം ചൂടാക്കാനൊന്നും എനിക്ക് വയ്യ....ആമി : ഇപ്പൊ വേണ്ട ഞാൻ പല്ല് തേച്ചില്ല...
കല്യാണി : എങ്കിൽ പോയി ചെയ്യ്...
ആമി അവിടെ നിന്നും നേരെ പുറത്തേക്ക് ഇറങ്ങി....
കയ്യിൽ പേസ്റ്റ്, ബ്രഷ്മൊക്കെയായി മുറ്റത്തു വഴി നടപ്പ് ആയി...
അവൾ നട്ടു വളർത്തുന്ന കുറച്ചു പൂച്ചെടികൾ ഒക്കെ ഉണ്ട് ....
അതിനെ എല്ലാം തൊട്ടും തലോടിയും, നോക്കിയുമൊക്കെ കുറച്ചു സമയം നടന്നു....
YOU ARE READING
അഷ്ടമി
Fanfiction"അടുത്ത അഷ്ടമി തൊഴുമ്പോൾ ഈ വൈക്കത്തപ്പന് മുന്നിൽ എന്നോടൊപ്പം നീയും കാണും..... എന്നിലെ പാതിയായി..... അന്ന് ഈ സീമന്ത രേഖ കുങ്കുമ നിറമണിയും ...... എനിക്കായ് മടിക്കുന്ന ആ ഹൃദയത്തോട് ചേർന്ന് ഒരു ആലില താലിയും......... 💖"