എത്രയെത്ര സുന്ദരിയായ യുവതികൾ താലവും തിരിയും ഏന്തി അവരെ കടന്നുപോയി. പക്ഷേ എപ്പോഴും കണ്ണുകൾ ആഗ്രഹിച്ചത് അവളെ കാണുവാനാണ്....

ആൾക്കൂട്ടം കൂടി വന്നപ്പോൾ  അവർ നിന്നെടുത്ത ഒരുപാട് ആളുകൾ തടിച്ചുകൂടി. ചീറിപ്പാഞ്ഞ് പരതി നടന്ന അവന്റെ കണ്ണുകൾ എന്തിലോ ഉടക്കി...

തന്റെ മുൻപിലൂടെ കടന്നുപോകുന്ന ആ തലപൊലി... അതിൽ ഉണ്ടായിരുന്നു അവൻ കാണാൻ ആഗ്രഹിച്ചവാൾ.....

അവന്റെ ജീവനും ജീവിതവും ആകും എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചവൾ....

അണിഞ്ഞൊരുങ്ങി ഒപ്പം നടന്നവരിൽ നിന്ന് വ്യത്യസ്തയായിരുന്നു, മറ്റുള്ളവരെപ്പോലെ പറയത്തക്ക ആഭരണങ്ങളോ, കണ്ണിൽ കരിമഷിയോ, തലയിൽ മുല്ലപ്പൂവോ ഒന്നും തന്നെ ഇല്ലായിരുന്നു....

ചുണ്ടിൽ വിടർന്ന ചിരി തിളങ്ങുന്ന കണ്ണുകൾ അത് രണ്ടും ആയിരുന്നു അവളെ സുന്ദരി ആക്കിയത്...

അമ്പലപ്പറമ്പിൽ നിന്നും താലപ്പൊലി  ഉള്ളിലേക്ക് കടക്കാൻ ആരംഭിച്ചപ്പോൾ തന്നെ, വൈഭവ് യദുവിനെ  നോക്കി അകത്തേക്ക് പോകാം എന്ന്  അംഗ്യം കാണിച്ചു..

യെദു : നല്ല തിരക്കാൻ ഞാൻ എങ്ങും ഇല്ല...

വൈഭവ് : അഹ്.. പിന്നേ ഏട്ടൻ എന്തിനാ വന്നേ...

യെദു : അത് നീയും ഇവനും കൂടെ ബഹളം വെച്ചിട്ടല്ലേ...

വൈഭവ് : ഓഹ്...

കാർത്തിക് : ദേ ജെസിബി പോണു...

കാർത്തിക് കൈചൂടി കാണിച്ചു, അവിടെ അടുത്തൊരു കടയിൽ വിൽക്കാൻ വെച്ചേക്കുവാണ്...

നമ്മുടെ ചെക്കന് ജെസിബി കണ്ടാൽ ഭ്രാന്താണ്. എവിടെ കണ്ടാലും ഒരെണ്ണം വാങ്ങാണ്ട് സമാധാനം ആവില്ല...

യെദു : ഓഹ് ഒച്ചയുണ്ടകണ്ട... ഞാൻ വാങ്ങി താരം... വാടാ വൈഭു...

വൈഭവ് : ഞാൻ ഇങ്ങുമില്ല ഒറ്റക്ക് പോയാൽ മതി... അവിടെ നല്ല തിരക്കാണ്...

യെദു : നീയല്ലേടാ കുറച്ച് മുമ്പു തിരക്കിന്റെ അകത്തേക്ക് തള്ളികേറാൻ നോകിയെ..

PranayavarnamDonde viven las historias. Descúbrelo ahora