I CAN'T LOVE HIM...132💍💍

Beginne am Anfang
                                    

അഭി ഹാളിൽ ഉണ്ടായിരുന്നു..ഹാളിലെ സോഫയിൽ ഇരുന്ന ശിവയുടെ ബാഗും സാധനങ്ങളും.. അതിലായിരുന്നു അവന്റെ കണ്ണുകൾ.....

" താൻ എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുകയായിരുന്നോ....? "

ഹാളിൽ ശിവയുടെ സാനിധ്യം കൂടി അറിഞ്ഞതും അഭി കണ്ണുകൾ ഉയർത്തി അവനെയൊന്ന് നോക്കി... അൽപ്പം ഗൗരവത്തിൽ തന്നെയുള്ള ചോദ്യം.. എന്തിനെന്നറിയാതൊരു പതർച്ച ആദ്യമായി ശിവയ്ക്ക് അനുഭവപ്പെട്ടു......

" ഞാൻ... ഞാൻ.. വീട്ടിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു.... അച്ഛന്റെ അടുത്തേക്ക്.. മാര്യേജ് അല്ലെ... അവിടെ.... കുറച്ചു തിരക്കുണ്ട്...... "

എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചോരു മറുപടി.. അഭിയുടെ അടുത്തേക്ക് ആയിരുന്നു എന്ന് പറയാൻ എന്ത് കൊണ്ടോ ശിവയ്ക്ക് കഴിഞ്ഞിരുന്നില്ല... അഭി ഒരു നിശ്വാസത്തോടെ അവനെ നോക്കി......

" ഓക്കേ... ഒരു five minutes... എനിക്ക് എന്റെ സാധനങ്ങൾ എടുക്കാൻ ഉണ്ട്... അത് എടുത്തിട്ട് ഞാൻ വേഗം ഇറങ്ങും.. അത് വരെ ഒന്നു wyt ചെയ്..... "

അത്രയും മാത്രം ശിവയോട് പറഞ്ഞു കൊണ്ടവൻ വേഗം തന്നെ റൂമിനുള്ളിലേക്ക് നടന്നു... അഭി പറഞ്ഞിട്ട് പോയ വാക്കുകൾ.. കേട്ട് നിന്നവന്റെ നെറ്റി ചുളിഞ്ഞിരുന്നു........

" സാധനങ്ങൾ എടുത്തിട്ട് പോകാനോ...? എങ്ങോട്ട് പോകാൻ... ഇവനിപ്പോൾ എന്തിനാ വന്നത്......? "

ഒരു നിമിഷം സംശയത്തോടെ സ്വയം ചോദിച്ചു നിന്നതും ശിവയും വേഗത്തിൽ തന്നെ അഭിയ്ക്ക് പിന്നാലെ തന്റെ റൂമിലേക്ക് നടന്നു.....

കാബോർഡിൽ നിന്നെടുത്തു ബെഡിലായി വലിച്ചിട്ടിരിക്കുന്ന അഭിയുടെ ഡ്രെസ്സുകൾ.... തുറന്നു വെച്ചിരിക്കുന്ന ബാഗിലെക്ക് എല്ലാം വലിച്ചു വാരി നിറയ്ക്കുന്ന അഭി...!!
റൂമിലേക്ക് കയറിയതും ശിവയെ വരവേറ്റ കാഴ്ച അതായിരുന്നു..........

" ഇതെന്താ ഇത്...? നീ എന്താ ചെയ്യുന്നേ... ഇതൊക്കെ എന്തിനാ പാക്ക് ചെയ്യുന്നേ.... നീ എങ്ങോട്ടെങ്കിലും പോകുവാണോ.....? "

I CAN'T LOVE HIM... ????Wo Geschichten leben. Entdecke jetzt