വിളിച്ചു, ഞാൻ കേട്ടു

25 4 15
                                    

അതൊരു തിങ്കളാഴ്ച ആണ്. ക്ലാസ്സിൽ കേറിയ സമയം മനസ്സിൽ ഈ വീക്കെൻഡ് മൂകാംബിക പോകണം എന്ന് ഉറപ്പിച്ചു. പക്ഷെ ട്രെയിൻ ഇല്ല, ടിക്കറ്റ് തീർന്നു. ബസ് നോക്കാം എന്നായി. പക്ഷെ ഞാൻ പിന്നെ അതങ്ങു മറന്നു. ബസ് നോക്കിയില്ല. എന്റെ ഒരു പല്ലെടുത്തതിന്റെ സ്റ്റിച് ഡോക്ടർ നെ കണ്ടു എടുപ്പിക്കാൻ രാവിലെ പോയി.അല്പം വൈകിയാണ് ആ വെള്ളിയാഴ്ച ഞാൻ ഓഫീസിൽ എത്തുന്നത്. Doc ലേറ്റ് ആയതുകൊണ്ട് അപ്പോൾ സ്റ്റിച് എടുത്തില്ല.പക്ഷെ ഓഫീസിൽ വന്നപ്പോൾ അവിടെ കറന്റ്‌ ഇല്ല.11.30 ആയിട്ടും രക്ഷയില്ല എന്നായപ്പോൾ സർ ലീവ് കൊടുത്തു കുട്ടികൾക്ക്. ഞങ്ങൾ സ്റ്റാഫ്‌ റൂമിൽ ഇരുന്നു ഓരോന്ന് പറഞ്ഞു ഒരു 12 ആയപ്പോൾ കറന്റ്‌ വന്നു. പക്ഷെ ഇനി ഇന്ന് പിള്ളേരെ കിട്ടില്ല.

ലോക്ക് ചെയ്തു ഇറങ്ങാൻ നിന്ന ഞങ്ങളുടെ അടുത്തേക്ക് sir വന്നു.ഒരു ബാച്ചിലെ ഒരു പയ്യന് ചിക്കൻ പോക്സ് ആണെന്ന്. എന്റെയും ശ്രീകുമാർ സാറിന്റെയും കിളി പോയി. ഞാൻ ഓടിപ്പോയി ഒരു disinfectant സ്പ്രൈ എടുത്തു ക്ലാസ്സ്‌ റൂമിൽ മുഴുവൻ അടിച്ചു. എനിക്ക് പേടി ഞാൻ വീട്ടിൽ പോയിട്ടല്ലേ വന്നത്. വീട്ടിൽ കിട്ടുവോ എന്നാണ്.

പക്ഷെ ഉർവ്വശി ശാപം ഉപകാരം എന്നപോലെ ശനിയാഴ്ച സർ ലീവ് വച്ചു. ആർക്കെങ്കിലും പ്രശ്നം ഉണ്ടെകിൽ പിന്നെ 2 വീക്ക്‌ ഫുൾ അടക്കേണ്ടി വരും. അങ്ങനെ ശനി, ഞായർ 2 ദിവസം അവധി. എന്നാൽ മൂകാംബിക പോകാൻ ഇതുതന്നെ കറക്റ്റ് സമയം എന്നുറപ്പിച്ചു ഞാൻ നേരെ ഡോക്ടർ നെ കണ്ടു സ്റ്റിച് എടുത്തു. അധികം സ്‌ട്രെസ് എടുക്കാതെ റെസ്റ് ചെയ്യാൻ പറഞ്ഞു ഡോക്ടർ. നേരെ വീടെത്തി ഒരു ജോഡി ഡ്രസ്സ്‌ അടക്കം ആവശ്യം വേണ്ട സാധനങ്ങൾ പാക്ക് ചെയ്തു ഞാൻ ബസ് നോക്കി. ഇല്ല... ട്രെയിൻ thatkal നോക്കി, ഇല്ല...

യാത്ര ചോദ്യചിഹ്നമായി. അങ്ങനെ ഇറയത്തു ഇരുന്നു വിദൂരതയിലേക്ക് നോക്കിയ എന്റെ കണ്ണിൽ എന്റെ ബൈക്ക് ഉടക്കി.CID മൂസ തൊരപ്പൻ കൊച്ചുണ്ണിയെ നോക്കിയപോലെ...

പക്ഷെ ബൈക്ക് കൊണ്ട് അവിടെ വരെ പോകുക എന്നത് റിസ്ക് ആണ്. മൊത്തം 570 കിലോമീറ്റർ ആണ് മാപ് ഇൽ കാണിക്കുന്നത്. അതിൽ കൂടുതൽ ഉണ്ടാകും. രണ്ട് സൈഡ് കൂട്ടിയാൽ 1000kms+... പക്ഷെ ഞാൻ ബാഗിലെക്ക് ജാക്കറ്റ് കൂടെ എടുത്തു വച്ചു. വീട്ടിൽ എന്താ പറയണേ എന്നോർത്തു നിന്നപ്പോൾ അച്ഛൻ വന്നു. എനിക്ക് പല്ലെടുത്തു ഇരുന്ന സമയം ഫുഡ് കഴിക്കാൻ അത്ര ഈസി അല്ലായിരുന്നു. എന്നിട്ടും ഞാൻ ചിക്കൻ ബിരിയാണി വച്ചപ്പോൾ അൽപ്പം കഴിച്ചു. ഇപ്പോൾ സ്റ്റിച് പോയല്ലോ. അതുകൊണ്ട് അച്ഛൻ എനിക്ക് വേണ്ടി ചിക്കൻ വാങ്ങാൻ ഇറങ്ങി. എന്റെ ഫുൾ പ്ലാൻ പോയി. നോൺ കഴിച്ചിട്ട് അവിടെ പോകുന്നത് ok അല്ല എന്ന് തോന്നി. ഞാൻ അമ്മയോടും അനിയനോടും ബസ് ന് മൂകാംബിക പോകാനുള്ള പ്ലാൻ ആണെന്ന് പറഞ്ഞു. ഇത് കേട്ടപാടെ അമ്മ ഓടി അകത്തേക്ക് പോയി... ഒന്നെങ്കിൽ ചെരവത്തടി അല്ലെങ്കിൽ വിറകുകൊള്ളി എന്ന് കരുതി നിന്ന എനിക്ക് അമ്മ ഒരു നാണയം ആണ് കൊണ്ടുതന്നത്.

ഉദയം മൂകാംബികയിൽ Where stories live. Discover now