കൂട്ട്

192 19 8
                                    

മഴ ആര്‍ത്തലച്ചു പെയ്യുകയാണ്. വീടിനോട് ചേര്‍ന്ന് വിറകടുക്കാന്‍ കെട്ടിയുണ്ടാക്കിയിരിക്കുന്ന ചായ്പിലെ പൊട്ടിപ്പൊളിഞ്ഞ കട്ടിലില്‍ കീറപ്പായ വിരിച്ച് മഴയെ നോക്കിയാ വൃദ്ധനിരുന്നു. ആകെ ഉണ്ടായിരുന്ന മുറിബീഡിയും വലിച്ചു തീര്‍ന്നു.

ഇടയ്ക്കിടെ അയാളകത്തേക്കെത്തിനോക്കുന്നുണ്ടായിരുന്നു. വല്ലാതെ വിശന്നു പൊരിയുന്നു. രാവിലെ ഒരു കട്ടന്‍ കാപ്പി കിട്ടിയതൊഴിച്ചാല്‍ ഉച്ചയായിട്ടും ഇതുവരെ ഒന്നും തന്നിട്ടില്ല.

മകനും മരുമകളും പേരമക്കളും അകത്ത് തീന്‍മേശയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു. വേലക്കാരി വന്ന് നായക്ക് ഭക്ഷണം ഇട്ടിട്ടുപോയി. എല്ലാം കഴിഞ്ഞ് മാ(തമേ തനിക്ക് ഊഴമുളളൂ. എങ്ങനെ വളര്‍ത്തിയ മകനാണ്.

താനും പെ(മ്പന്നോത്തിയും പാടത്തും ചെളിയിലും പണിയെടുത്ത് ലാളിച്ചു കൊണ്ടുനടന്നതാണ്. അവനൊരു കുടുംബമായപ്പോള്‍ അച്ഛനും അമ്മയും അവനൊരു ഭാരമായി. ഇതൊന്നും കാണാനും കേള്‍ക്കാനും അധികകാലം നില്‍ക്കാതെ തന്നെ ഒറ്റയ്ക്കാക്കി അവള്‍ മണ്ണിനടിയിലായി.

വാതില്‍ ഉറക്കെ അടഞ്ഞ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. തൊട്ടടുത്ത വീട്ടുകാരും അവരും ഒരുമിച്ച് എവിടേക്കോ യാ(ത പോകുകയാണ്. വാതില്‍ പൂട്ടി താക്കോലെടുത്ത് കാറെടുത്ത് അവര്‍ പോയി. ഇന്നിനി തനിക്കൊന്നുമില്ല, മുഴുപ്പട്ടിണി. അയാള്‍ അടുത്ത വീട്ടിലേക്കെത്തിനോക്കി. അവിടെ ചായ്പിലിരുന്ന് കുഞ്ഞിപ്പെണ്ണ് ചൂല്‍ ഈര്‍ന്നുകൊണ്ടേയിരിക്കുന്നു. പാവം....അവള്‍ക്കും തന്‍റെ ഗതി തന്നെയാണ്. ഒന്നും കിട്ടിക്കാണില്ല.

''കുഞ്ഞിപ്പെണ്ണേ, നീ വല്ലതും കഴിച്ചോട്യേ?''. അയാള്‍ വിളിച്ചു ചോദിച്ചു. നെടുവീര്‍പ്പോടെ അ വൃദ്ധ ഇല്ലെന്ന് തലയാട്ടി. കുഞ്ഞിപ്പെണ്ണിന് വല്ലാത്ത സങ്കടം തോന്നി. പാവം, രാമേട്ടനും ഒന്നും കിട്ടിക്കാണില്ല. അവര്‍ എണീറ്റു മെല്ലെ വാതില്‍ തളളിനോക്കി. എല്ലാം ഭ(ദമായി പൂട്ടിയിരിക്കുന്നു. തൊടിയില്‍ നിന്നൊരു ചേമ്പില വെട്ടിയെടുത്ത് തലയില്‍ വെച്ച് രാമേട്ടന്‍റെ അടുത്തേക്ക് ചെന്നു.

You've reached the end of published parts.

⏰ Last updated: Apr 25, 2015 ⏰

Add this story to your Library to get notified about new parts!

സമസ്യWhere stories live. Discover now