You Are Mine♥(4)

Start from the beginning
                                    

അവൻ ചിരിയോടെ കണ്ണ് ചിമ്മി...

ഒരുവിധം എങ്ങനെയെങ്കിലും ഇവിടുന്ന് മാറാൻ നോക്കുമ്പോൾ ഇങ്ങേര് തന്നെ പെടുത്തുവാണല്ലോ ഈശ്വരാ...!!🙄

Jeona ചിന്തിച്ച് കൊണ്ട് നിശ്വസിച്ചു...

~ഡോ Kookieee....!!~

അവൻ അടുത്തേക്ക് ചെന്ന് വിളിച്ചു...
അവൾ മുഖമുയർത്തി നോക്കി....
ഉത്തരം പറയാൻ നാവ് അനങ്ങുന്നില്ല....

അവന്റെ വിളിയും അടുത്തേക്കുള്ള വരവും അവളിൽ വിറയൽ സൃഷ്ടിക്കുന്നു....

Taehyung : ഇവിടുന്ന് പോവണോ...??

അവൻ മുഖം ഒന്നൂടെ അടുപ്പിച്ചു....
പതുക്കെ ചോദിച്ചു...

കൈകൾ ഇട്ടിരിക്കുന്ന ചുരുദാറിന്റെ ടോപ്പിലവൾ കൊരുത്തു പിടിച്ചു....

Jeona : വേ...വേണ്ട....

അത്രയും പറഞ്ഞ ശേഷം അവൾ വേഗം ആർക്കും മുഖം കൊടുക്കാതെ ഉള്ളിലേക്ക് കയറി പോയി....

ഇനിയും അവിടെ നിന്നാൽ തന്റെ ഹൃദയം പൊട്ടി പോവുമെന്ന് തോന്നി...
അതാണ് ഒരു മറുപടി കൊടുത്തു പാഞ്ഞു വന്നത്....
Jeona പതർച്ചയോടെ മുഖം ചുളിച്ചു....

Taehyung മുഖത്തെ ചിരിയ്ക്ക് ഒന്നൂടെ തെളിച്ചമേറി....!!!

അവൻ മന്ദഹസിച്ച് കൊണ്ട് തിരിഞ്ഞതും കണ്ണും തള്ളി നിൽക്കുന്ന ആമിയെയാണ് കണ്ടത്....

ആമി : ഇവിടെ എന്താ നടന്നേ...??

അവൾ ഒന്നും മനസ്സിലാവാത്തത് പോലെ ചോദിച്ചു...
അവൻ ചിരിയോടെ അവളുടെ തലയിൽ കിഴുക്കി...

Taehyung : അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവത്തില്ല....😉

കണ്ണിറുക്കി നടന്ന് പോവാൻ നോക്കിയവനെ മുന്നിൽ കൈയും കെട്ടി നിന്ന് ആമി തടഞ്ഞു...
കൂടെ കണ്ണുരുട്ടലും...

ആമി : ദേ ഇച്ചായനാണെന്ന് നോക്കത്തില്ല..
മൂക്ക് ഇടിച്ചു പരത്തും ഞാൻ...
അവളൊരു പാവമായത് കൊണ്ടാണോ അതിനെ ഇങ്ങനെ കളിയാക്കുന്നേ...

You Are Mine♥[Taekook]✔️Where stories live. Discover now