You Are Mine♥(4)

Start from the beginning
                                    

പുതിയ നാട്... പുതിയ ആളുകൾ.. പുതിയ അന്തരീക്ഷം...
ഇനി മുതൽ പുതിയ jeona യും....!!!

അവൾ പുഞ്ചിരിച്ചു....
മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചത് പോലെ....

പക്ഷേ അവളുടെ മറുപടി കേട്ട് ആമിയുടെ മുഖം വാടി...

ആമി : എന്താടി നിനക്ക് ഇവിടെ ഇഷ്ടമായില്ലേ....??

Jeona : അയ്യോ അതോണ്ടല്ല ടീ...
എത്രാന്ന് വെച്ചാ ഇവിടെ....

അവൾ പതിഞ്ഞ സ്വരത്തിൽ മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു...

ആമി : നീ എന്തിനാ ഇങ്ങനെ ചിന്തിക്കുന്നേ...
എനിക്കും എന്റെ വീട്ടുകാർക്കും നീയൊരു ബുദ്ധിമുട്ടല്ല...

പരിഭവത്തോടെയുള്ള വാക്കുകൾ...

Jeona : അറിയാം...
പക്ഷേ എനിക്ക് ഇപ്പോൾ പേടിയാടി...
എപ്പോഴാണ് ആളുകൾക്ക് നമ്മൾ ഒരു ശല്യമാവുന്നതെന്ന് പറയാൻ പറ്റില്ല...നിന്റെ അപ്പച്ചനും അമ്മച്ചിയ്ക്കും ഇച്ചായനും ഞാൻ ഇവിടെ നിൽക്കുന്നതിൽ പ്രശ്നമില്ലായിരിക്കാം.. പക്ഷേ അവര് മാത്രമല്ലല്ലോ നിനക്ക് കുടുംബക്കാർ വേറെയുമില്ലേ..??
അവരൊക്കെ എന്നേക്കുറിച്ച് എന്താ വിചാരിക്കുക...??

"അങ്ങനെ മറ്റുള്ളവർ എന്താ നമ്മളെ പറ്റി വിചാരിക്കുക എന്ന് ആലോചിച്ചു നടന്നാൽ മുന്നോട്ട് ജീവിക്കാൻ പറ്റില്ല കൊച്ചേ....!!! "

ഇരുവരുടെയും സംഭാഷണം കേട്ട് വന്ന taehyung ഉറക്കെ പറഞ്ഞു...
പെട്ടെന്നുള്ള അവന്റെ വരവും പറച്ചിലിലും jeona ഒന്ന് ഞെട്ടി...

Jeona : അത്... ഞാൻ...

അവളൊന്ന് പരുങ്ങി...
തല താഴ്ത്തി...

ആമി : അങ്ങനെ പറഞ്ഞ് കൊടുക്ക് ഇച്ചായാ...നമ്മൾക്ക് ശല്യം ആവേണ്ട എന്ന് വെച്ച് ഒരു വാടക വീട്ടിലേക്ക് താമസം മാറണം പോലെ ഇവൾക്ക്...

ആമി അൽപ്പം ദേഷ്യത്തിൽ kookie നോക്കി...

Taehyung : കൊള്ളാലോ എങ്കിൽ ഒരു കാര്യം ചെയ്യ്... താൻ വാടകയ്ക്ക് കൊടുക്കുന്ന പൈസ എനിക്ക് താ... എന്നിട്ട് ഇവിടെ താമസിച്ചോ... അപ്പോൾ പ്രശ്നമുണ്ടാവില്ലല്ലോ....??

You Are Mine♥[Taekook]✔️Where stories live. Discover now