എഴുത്തുകുത്തുകൾ

By nila3092

1.5K 145 105

മനസ്സിൽ ചങ്ങലയ്ക്കിട്ട ഏതാനും ചിന്തകൾ അക്ഷരങ്ങളായി മോക്ഷം പ്രാപിക്കാനൊരിടം Ranking #7 in malayalam (16/1/201... More

മരണത്തെ പ്രണയിച്ചവൾ
അദൃശ്യ
ഓർമകൾ
ചിലർ
യാദൃശ്ചികം
ഓർമ
നിന്നോട്
അവൾ
അത് പ്രണയമായിരുന്നുവോ
കണ്ണുനീർ കണങ്ങൾ
കാല്പാദക അവശിഷ്ടങ്ങൾ
പറയാതെ പോയ യാത്രമൊഴികൾ
നിന്റെ വരികൾ
ശനിയുടെ ഇഷ്ട പുത്രി
നിനക്ക്
സൂര്യാസ്തമയം
നീ
നിന്നിലേയ്ക്കുള്ള യാത്രകൾ
മരണം എന്ന ജിന്ന്
എഴുത്തുകൾ
പ്രണയം എന്ന luxury
കാഴ്ച
വാലെന്റയ്ൻസ് ഡേ ........
പ്രിയ പ്രണയമേ ,
വിട
വേർപാട്
വേർപിരിഞ്ഞുവോ?
നാട്യങ്ങൾ
നേർവഴി
മറക്കുവാൻ മാത്രമായ്
എന്തായിരുന്നു
कभि सोचता हूँ
കടം
എന്റെ പിഴ
കനൽച്ചൂട്
കിട്ടാത്ത മുന്തിരി
അത്യായതവൃത്തങ്ങൾ
നിന്റെ വസന്തം
നിന്നെക്കുറിച്ച്
നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
പ്രണയ ലേഖനം
അപസർപ്പക കഥകൾ
ഈദിൻ്റെ ഓർമ്മയ്ക്ക്
യക്ഷി
🐚

ഈ ഭൂമി അവരുടേതുമാണ്

23 3 1
By nila3092


കറുത്തവനും വെളുത്തവനും
ഇന്ത്യനും പാകിസ്താനിയും
വിശ്വാസിയും അവിശ്വാസിയും
ആയി ലോകം മുറിക്കപ്പെട്ടപ്പോൾ
ഒറ്റപ്പെട്ടവർ - മനുഷ്യർ
ഈ ഭൂമി അവരുടേതുമാണ്.

വയസ്സും വസ്ത്രവും
അംഗവൈകല്യങ്ങളും
പിച്ചിചീന്താൻ തടസ്സമാകാതെ
'വീരപുരുഷന്മാർ' തലയുയർത്തി നടക്കുമ്പൊഴും
'ഇര' എന്ന രണ്ടക്ഷരത്തിൽ തളയ്ക്കപ്പെട്ടവൾ
ഈ ഭൂമി അവരുടേതുമാണ്.

വയറിന്റെ പശിയടക്കാൻ
കാമത്തിന് പാത്രമായി
ആത്മാഭിമാനത്തിന്റെ മടിക്കുത്തഴിച്ചവൾ
' വേശ്യ ' എന്ന ചാപ്പ കുത്തി ഭ്രഷ്ട് കല്പിച്ചവൾ
വ്യഭിചരിച്ചത് അവൾ ഒറ്റക്കായിരുന്നുവോ?
ഈ ഭൂമി അവരുടേതുമാണ്.

ആണെന്നും പെണ്ണെന്നും
മാത്രം തരം തിരിക്കവേ
പ്രകൃതിയുടെ വികൃതിപോൽ
ആണിന്റെ ഉടലും പെണ്ണിന്റെ
മനസുമായി ജനിച്ചവർ
ഈ ഭൂമി അവരുടേതുമാണ്.

രോഗവും അംഗവൈകല്യവും
ദാരിദ്രവും നിരാശയും
ശരീരവും മനസ്സും തകർത്തവർ
ജനസംഖ്യയുടെ ഭൂരിപക്ഷത്തോടൊപ്പം
ഓടി എത്താൻ ആകാത്തവർ,
ഈ ഭൂമി അവരുടേതുമാണ്.

വെട്ടിപ്പിടിക്കാനും വെട്ടിമുറിക്കാനും
വെമ്പുന്ന മനുജന്നല്ലാത്തകൊണ്ട്
ജീവനുണ്ടായിട്ടും ജീവിക്കാൻ കഴിയാത്ത
പച്ചയും ചുവപ്പും രക്തം ഞെരമ്പിലോടുന്നവ
നിഷ്ഠുരമായി കശാപ്പ് ചെയ്യപ്പെടുന്നവ
ഈ ഭൂമി അവരുടേതുമാണ്.

സമൂഹമെന്ന നാലുകെട്ടിൻ
ഉമ്മറത്തെ ചാരുകസേരയിൽ
കാരണവർ ഉറക്കം നടിക്കുന്നു .
ബുദ്ധിജീവികൾ  ,നവമാധ്യമങ്ങൾ
വന്നെത്തി നോക്കി മറയുന്നു.
തൊടിയിലെ സാധാരണക്കാരൻ മാത്രം
ഒരിറ്റ് കണ്ണുനീരിൽ പ്രഘോഷിക്കുന്നു ,
ഈ ഭൂമി അവരുടേതുമാണ്. 

Continue Reading

You'll Also Like

27.4K 2K 46
Nj : Jungkook she is your sister.... Jk : I don't have any fucking care.. I love her and I want her... oii guys........💗 n...
200 32 23
ചുമ്മാ കുത്തിക്കുറിച്ച ചില സത്യങ്ങൾ
12 0 1
life of girls....!
7.2K 837 28
•ore simple story • taekook Over twists illa.. Ore reality baised fanfic.. And it is fanfis so don't get panic...