കാണാമറയത്തെ സ്വപ്പ്നസുന്ദരി*

Bởi sherifairu

3.1K 177 21

.... Xem Thêm

part 1
part 2
part 3 - 4
part 8
part 10 - 15
part 16
part 18
part 20 - 22

part 5 - 7

518 19 3
Bởi sherifairu

കാണാമറയത്തെ
                  സ്വപ്പ്നസുന്ദരി
  💕💕💕💕💕💕💕💕💕

നാസി പറഞ്ഞു.. എന്നെ കിട്ടീട്ടില്ലെങ്കിലോ....

അനസ് മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു...

നാസി... വീണ്ടും വിളിച്ചു എന്തിനാ ഒന്നും പറയാതെ.. ഫോൺ വെച്ചത്...

എന്റെ ഇക്കയെ എനിക്ക് വേണം.. ആർക്കും കൊടുക്കില്ല പിന്നെ നമ്മൾ തമ്മിൽ കാണാൻ സമയം ആയിട്ടുണ്ട്...

ചിലപ്പോൾ ഇങ്ങളെ ആരെങ്കിലും കൊത്തികൊണ്ടുപോയാലോ...

അനസ് പറഞ്ഞു ,അങ്ങനെ എന്നെ ആരും കൊണ്ട് പോകില്ല..

നാസി.. പറഞ്ഞു അതെന്താ...

അതോ... നീ അറിയേണ്ട....

അനസ്.. പറഞ്ഞു നീ നിന്റെ അഡ്രസ്സ് പറ അല്ലങ്കിൽ ഒരു ഫോട്ടോയെങ്കിലും താ...

ഇക്കാ... എന്നെ നേരിൽ കാണുമ്പോൾ എന്നെ വേണ്ടാന്ന് പറയരുത് ...അതെന്താ...?

ഞാൻ കറുത്തിട്ടാണ് എന്നെ വിട്ടു പോകില്ലല്ലോ..

ഇല്ല... വാക്കാണ്...

നാസി പറഞ്ഞു ..കുറച്ചു ദിവസംകൂടി ക്ഷമിക്കുക..

ഇൻക് ഇനി ക്ഷമ ഇല്ല...

അനസ് കലിപ്പിലാണ് എന്ന് നാസിക്ക് മനസ്സിലായി...

നാസി പറഞ്ഞു ഞാൻ പിന്നീട് വിളിക്കാം....

അനസ് നേരത്തെ കിടന്നു.. നാളെ എറണാംകുളം പോകാനുള്ളതായിരുന്നു.

അനസ് രാവിലത്തെ ട്രെയിനിനു പോയി അൻവറിന്റെ അടുത്ത് എത്തി അവനോടു കാര്യങ്ങൾ പറഞ്ഞു....

അല്ല ഞാൻ ഒരാളെ പ്രണയിക്കുന്ന കാര്യം യ്യ് നാസിനോട് എന്നാ പറഞ്ഞത്...

അതോ....

അത് തന്നെ....

യ്യ്‌ വന്നന്ന് ആകെ മൂഡോഫ് ആയിരുന്നില്ലേ? ഞാൻ പറഞ്ഞു അവനൊരു ലൗ ഉണ്ട്...

അവൾ ഇപ്പം മിണ്ടാറില്ല അതിന്റെ ഫീലിംഗ് ആണെന്ന്..

എടാ...

അൻവർ... എന്താ....

ഒന്നും ഇല്ല്യ.....

എനിക്ക് ഇപ്പം അവളെ കാണണം...

അല്ല അവളെ നമ്പർ കൈയ്യിൽ ഇല്ലേ ?നമ്മക്ക് അവളെ അഡ്രസ്സ് കണ്ടത്താം...

അനസ്... പറഞ്ഞു എങ്ങനെ...

അവളെ സിം ഐഡിയ അല്ലെ ??തോന്നുന്നു..

നമുക്ക് ഐഡിയ ഓഫീസിൽ പോവാം എന്നാ അഡ്രസ്സ് കിട്ടുമല്ലോ...

അനസ് പറഞ്ഞു എന്നാ ഇപ്പം പോവാം...

അയ്യടാ അറിയാൻ എന്താ ഉത്സാഹം... നിൽക്ക്...

monday..ഉച്ചക്ക് ഫ്രീ അല്ലെ അപ്പം പോവാം...

അതു പറ്റില്ല ഇപ്പം അറിയണം... എന്നാ നീ പോയി കണ്ടുപിടിക്ക്...

അൻവർ ദേഷ്യത്തോടെ പറഞ്ഞു...

sory...അൻവർ അവൾ കുറെ ദിവസായി കളിപ്പിക്കുന്നു ആരാണ് അറിയാഞ്ഞിട്ടു ഒരു സമാധാനമില്ല...

-യ്യ് 2 ദിവസംകൂടി ക്ഷമിക്ക് ബാക്കി ഞാൻ ഏറ്റു...

ഉം...

അനസ്... ഒന്നും ഉറങ്ങി അൻവർ ജോലിക്കും പോയി...

ഫോൺ നിർത്താതെ റിംഗ് ചെയ്തപ്പോളാണ് അനസ് ഉറക്കത്തിൽ നിന്ന് എണീറ്റത്....

നോക്കുമ്പോൾ അവൾ തന്നെ അനസ് .. തിരിച്ചു വിളിച്ചു....

നാസി.. പറഞ്ഞു എപ്പളാ എത്തിയെ...

അനസ് പറഞ്ഞു... എവിടേക്ക്.... എറണാകുളം അതിനു ഞാൻ ഇന്ന് പോകുന്ന കാര്യം നിന്നോട് പറഞ്ഞിട്ടില്ലല്ലോ പിന്നെ യ്യ് എങ്ങനെ അറിഞ്ഞു....

നാസി... അതു പിന്നെ.... ഇങ്ങൾ ഇന്ന് പോകും എന്ന് എനിക്കറിയാമായിരുന്നു...

oh....

അനസ്.... പറഞ്ഞു ഞാൻ നിന്നെ കണ്ടു പിടിക്കാൻ പോകുന്നു വയ്കാതെ യ്യ് ആരാണ് എന്ന് ഞാൻ അറിയും....

നാസി... പറഞ്ഞു എങ്ങനെ...

അതൊന്നും യ്യ് അറിയണ്ടാട്ടോ...

നാസിന്റെ ഉള്ളൊന്ന് പിടഞ്ഞു ഇനി എങ്ങാനും കണ്ടു പിടിച്ചാൽ എന്തായിരിക്കും റിയാക്ഷൻ....

ഹലോ നീ എന്താ ഒന്നും മിണ്ടാത്തെ...

hy...ഒന്നും ഇല്ല ഇക്കാ...

നിന്നെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാൽ കൊല്ലും ഞാൻ...

നാസി പറഞ്ഞു എന്തിനു...

എന്നെ വട്ടം കറക്കിയതിന്...

നാസി പറഞ്ഞു എന്നാ ഇനി നമ്മൾ കാണുന്നില്ല gd by...

അനസ് പറഞ്ഞു ഹലോ.... എന്റെ പാത്തൂ... ഞാൻ തമാശക്ക് പറഞ്ഞതാ...

നിന്നെ കണ്ടിട്ട് വേണം സ്നേഹിച്ചുകൊല്ലാൻ....

അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല..

അനസിന് ആകെ ഫീൽ ആയി കണ്ണിൽനിന്നും കണ്ണുനീർ ഒലിച്ചു ഇറങ്ങി...

ആ തേങ്ങലിന്റെ സ്പന്ദനം അവൾക്കു കേൾക്കാമായിരുന്നു....

നാസി...പറഞ്ഞു എന്റെ കാക്കു കരയാണോ... ആയ്യേ... കൊച്ചു കുട്ടിയെപ്പോലെ...

നീ ഒന്നു പിണങ്ങിയാൽ താങ്ങാൻ പറ്റുകയില്ല...

നാസി.. പറഞ്ഞു ഞാൻ പിന്നെ വിളിക്കാം..

ഉം...

വൈകുന്നേരം ആയപ്പോഴേക്കും അൻവർ എത്തി...

ടാ അൻവർ ഞാൻ ഇന്ന് എറണാകുളം വരുന്ന കാര്യം അവൾ അറിഞ്ഞു...

അൻവർ പറഞ്ഞു അതിനെന്താ...

ഒലക്ക...

അതല്ല...

ഞാൻ അവളോട്‌ പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ അറിഞ്ഞു...

അൻവർ... പറഞ്ഞു എന്തൊക്കയോ കളി നടക്കുന്നുണ്ട്...അൻവർ..എന്തായാലും നാളെ നമ്മൾ കണ്ടുപിടിക്കുമലോ ..വെയിറ്റ് ചെയ്യാം...

അവൾ രാത്രി ആയപ്പോൾ വിളിച്ചു...

എന്തായി ഇക്കാ എന്നെ കണ്ടെത്തോ...

     അനസ് പറഞ്ഞു പിന്നെ... ഉടനെ കണ്ടത്തും...

അപ്പോഴാണ് അൻവർ പറഞ്ഞത് യ്യ് ആ ഫോൺ താ ഞാൻ സംസാരിക്കട്ടെ...

  അനസ് അൻവറിനു ഫോൺ കൊടുത്തു...

അൻവർ.. ഹലോ... ഹലോ അൻവർക്ക എന്തൊക്കെയാ വിശേഷങ്ങൾ...

അൻവർ ഒന്നു പകച്ചു പോയി... ഇവൾ നല്ല പരിചയമുള്ളവരോട് സംസാരിക്കുന്നപോലെ...

അൻവർ പറഞ്ഞു യ്യ് എന്തിനാ അവനെ ഇങ്ങനെ കളിപ്പിക്കുന്നത് ...എന്നോട് പറ യ്യ് ആരാണെന്ന്...

നാസി പറഞ്ഞു എന്നാ ഞാൻ ഒരു കാര്യം പറയാം....

നിങ്ങൾക്കും അനസ് ഇക്കാക്കും എന്നെ അറിയാം...

   അൻവർ അനസിനെ ഒന്നു നോക്കി...

അൻവർ പറഞ്ഞു എന്നാലും പറ...

  നാസി പറഞ്ഞു ഇത്ര പറഞ്ഞില്ലേ ഇനി നിങ്ങൾ കണ്ടു പിടിക്ക്...

  ഇതും പറഞ്ഞു അവൾ ഫോൺ വെച്ചു...

  അൻവർ അനസിനോട് പറഞ്ഞു  നാളെ നമ്മൾ ജോലിക്ക് പോകുന്നില്ല....

അതെന്താ... നാളെ ഐഡിയ ഓഫീസിൽ പോകണം...

അവൾ എന്നോട് ഒരു കാര്യം പറഞ്ഞു...

  നമുക്ക് അവളെ അറിയാമെന്ന് അവൾ പറഞ്ഞു...

. അനസ് പറഞ്ഞു ആരാ...

   അൻവർ പറഞ്ഞു അതു അറിയുമെങ്കിൽ ഞാൻ പറഞ്ഞു തരില്ലേ..

ഇപ്പം നിന്റെലേറെ അറിയണം എനിക്ക്..

   അനസ് അവനെ അടിമുടി ഒന്നു നോക്കി..

അൻവർ പറഞ്ഞു പടച്ചോനെ എങ്ങനെങ്കിലും നാളെ ആയാൽ മതി...

  അനസ് പറഞ്ഞു അല്ല നീ പറയുന്നത് കേട്ടാൽ അവൾ നിന്നെ സ്‌നേഹിക്കുന്നപോലെ ഉണ്ട്...

അതല്ലടാ നമ്മൾക്ക് അവളെ അറിയാം ..ബട്ട്‌ ,ആരാ..

അതല്ലേ എനിക്കും അറിയാത്തത്..

നാളെ കണ്ടുപിടിക്കാം...

  അനസിന്റെ ഉറക്കം എല്ലാം പോയി...

എന്നാലും ആരായിരിക്കും അവൾ.. ഞങ്ങൾ കണ്ടിട്ടുണ്ടന്ന്...

അനസ് അവളെ ഓർത്തു അറിയാതെ ഉറങ്ങി പോയി...

_____________________________

💕കാണാമറയത്തെ #സ്വപ്പ്ന #സുന്ദരി💕
---------------------------------------
Part 6
_______

....  അനസിന്റെ ഉറക്കം എല്ലാം പോയി...

എന്നാലും ആരായിരിക്കും അവൾ???.. ഞങ്ങൾ കണ്ടിട്ടുണ്ടന്ന്!!..

അനസ് അവളെ ഓർത്തു അറിയാതെ ഉറങ്ങി പോയി...

രാവിലെ ആയപ്പോഴേക്കും അനസും അൻവറും റെഡിയായി...

ഓഫീസിലെ മേനേജറിന് വിളിച്ചു പറഞ്ഞു... അനസിന് സുഖമില്ലെന്ന് പറഞ്ഞു ലീവ് എടുത്തു...

അവർ സിറ്റിയിലെ  ഐഡിയ ഓഫീസിലേക്ക് പോയി...

അൻവർ ഓഫീസിലെ കസ്റ്റമർകേയർ എക്സിക്ക്യൂട്ടീവിനോട് പറഞ്ഞു: ഈ നമ്പറിലുള്ള അഡ്രസ്സ് ഒന്നു പറഞ്ഞു തരുമോ??..

" കസ്റ്റമർ : 5മിനുട്ട് വെയിറ്റ് ചെയ്യൂ"

"ഉം"

എക്സിക്ക്യൂട്ടീവ് അൻവറിനെ വിളിച്ചു അഡ്രസ്സ് പറഞ്ഞു കൊടുത്തു...

അഡ്രസ്സ് കേട്ടതും അൻവറിന്റെ തലയിൽ തേങ്ങ വീണതു പോലെ ആയി...!!!!!

അനസ് അൻവറിനോട് പറഞ്ഞു അഡ്രസ്സ് പറയ്..

" മാമന്റെ വീട്ടിലെ അഡ്രസ്സ് ആണ്"

അപ്പം യ്യ് പറഞ്ഞു വരുന്നത്...??!!!..

"അത് തന്നെ... നമ്മുടെ നാസി.!!... "

അനസിന് സന്തോഷം ആയി ....ആഗ്രഹിച്ച ആൾ തന്നെ ....

  "അൻവർ , എന്തിനാ അവൾ അറിഞ്ഞിട്ടും എന്നെ കളിപ്പിക്കുന്നത് ?"

 
യ്യ് അവളോട്‌ തന്നെ ചോദിക്ക്..

"അനസ് പറഞ്ഞു :അൻവർ ,ഞാനും അവളെ ഒന്നു കളിപ്പിക്കട്ടെ ?നീ കണ്ടുക്ക"

  അനസ് അവന്റെ ഉപ്പാക്ക് വിളിച്ചു നാസിന്റെ കാര്യങ്ങൾ പറഞ്ഞു അവളെ കെട്ടാൻ ഞാൻ തയ്യാറാണ്....

അനസ് ഉപ്പാനോട് വേറെ കാര്യം പറഞ്ഞു ,അവളെ ഉപ്പാനോട് എന്റെ നെയിം അവളോട്‌ മാറ്റി പറയാൻ പറയണം.. "റിയാസ്" ...അവളെ നമ്പറും..

അന്ന് രാത്രി അനസിന് നമ്പർ കിട്ടി...

ആദ്യം നാസിനെ വിളിച്ചു അവളോട്‌ പറഞ്ഞു എനിക്ക് ഇനിയും കണ്ടുപിടിക്കാൻ പറ്റിയില്ല ...യ്യ് ഫോട്ടോ താ...

" നാസി പറഞ്ഞു: തരില്ല"

അനസ് ഒന്നും പറയാതെ ഫോൺ വെച്ചു..

   അനസ് ഒരു പുതിയ സിം എടുത്തു നാസിന്റെ വാട്സ്ആപ്പ്  നമ്പറിലേക്ക് മെസ്സേജ് അയച്ചു...

അനസ് : ഹലോ...

2 മിനുട്ട് കഴിഞ്ഞപ്പോഴേക്കും റിപ്ലൈ വന്നു

നാസി : who are u...?

അനസ് : im..റിയാസ്...

നാസി : എനിക്ക് ഒരു റിയാസിനെയും അറിയില്ല..

അനസ് : നിന്നോട് ഉപ്പ ഒന്നും പറഞ്ഞില്ലേ...??

നാസി : ഇല്ല..

അനസ് : എന്നാ പോയി ചോദിക്ക് ,റിയാസ് ആരാണെന്നു.. ?

അപ്പോഴേക്കും അവൾ ഓൺലൈനിൽ നിന്ന് പോയിരുന്നു

  നാസി അവളെ ഉപ്പാന്റെ അടുത്തേക്ക് പോയി

"ഉപ്പാ ...ആരാ ഈ റിയാസ് ???"

അതോ ??നിന്നെ കല്യാണം കഴിക്കാൻ പോകുന്നവൻ..

   "എന്താ എന്നോട് പറയാഞ്ഞത് "???

" അതു നിന്നോട് പറയാൻ നിൽക്കായിരുന്നു"..

" ഉപ്പ എന്നോട് ചോദിക്കാതെയാണോ ഉറപ്പിക്കുന്നത് "?

  " മോളെ ...എന്റെ ഒരു ഫ്രണ്ട് ആണ് ..അത്കൊണ്ടാണ് മോളോട് പറയാതെയിരുന്നത്"

  മോൾക്ക്‌ അവനെ ഇഷ്ടാവും....

   നാസി ...യ്യ് എതിര് നിൽക്കരുത്....

അവൾ ഒന്നും പറയാതെ ബെഡിൽ പോയി കരഞ്ഞു..

  ഇതു അനസിനെ അറിയിക്കണം...

   നാസി അനസിന് വിളിച്ചു കാര്യം പറഞ്ഞു...

"അനസ് പറഞ്ഞു.. ഇനി എന്താ ചെയ്യാ"

" അത് എനിക്കാണോ അറിയാ... എന്തെങ്കിലും ചെയ്യ് "..

"  അനസ് പറഞ്ഞു എനിക്ക് ഒന്നും കഴിയില്ല"..

" നാസി പറഞ്ഞു അപ്പോൾ നിങ്ങൾക്ക് എന്നോട് സ്‌നേഹം ഇല്ലേ ... ??

' ഉണ്ട് , ബട്ട്‌ നിനക്ക് ഇല്ലാലോ ..നീ എനിക്ക് ഒരു ഫോട്ടോപോലും തന്നില്ല ,പിന്നെ എങ്ങനെ ഞാൻ ചെയ്യാ'..?

okey......

ഇതും പറഞ്ഞു നാസി ഫോൺ വെച്ചു...

അനസ് അവളെ ഫീലിംഗ് ഓർത്തു ചിരിയാണ് ...ഇതു കണ്ട് അൻവർ ചോദിച്ചു...

" എന്താടാ ഇത്ര ചിരിക്കാൻ "..??
" ഞാൻ കളി തുടങ്ങി ..അവൾ എന്നെ കുറെ വട്ടം കറിക്കിയതല്ലെ "..??

ടാ പാവമാ ..വിട്ടേക്ക്...

അവളെ കഴുത്തിൽ ഒരു മഹർ ഉണ്ട് എൻകിൽ അത് എന്റേതാണ്...

  അവളെയ്...എന്നെ വട്ടം കറക്കിയത് അല്ലെ ??ചെറിയ ഒരു ഷോക്ക് ..അത്രേ ഒള്ളു...

അൻവർ ,ഇതു അവളോട്‌ പറയരുത്...

ഇനി മുതൽ ഞാൻ റിയാസ്..

അൻവർ... ആയിക്കോട്ടെ....

അനസ് അവളെ വാട്സപ്പിലെക്ക് മെസ്സേജ് അയച്ചു.. റിപ്ലൈ ഒന്നും ഇല്ല...

കുറെ അയച്ചു ...ലാസ്റ്റ് അവൾ തന്നു..

" തനിക്ക് എന്താ വേണ്ടത് "???

" എനിക്ക് നിന്നെ മതി .ജീവിതക്കാലം മുഴുവൻ നീ എന്റെ കൂടെ വേണം"

" താൻ വേറെ ആളെ നോക്ക്.. എന്നെ വിട്ടേക്ക് ഈ ബന്ധം നടക്കില്ല"

  " കുട്ടിയുടെ ഉപ്പ വാക്ക് തന്നതാണ് ..ഇത് എന്തായാലും നടക്കും"

ഇതിനു റിപ്ലൈ ഒന്നും ഇല്ല...

" ഹലോ താൻ എന്നെ കണ്ടിട്ടില്ലല്ലോ? ..കല്യണത്തിന് കണ്ടാൽ മതി"

"  " എനിക്ക് കാണണം എന്ന് ഇല്ല"

  " എന്നാ ശരി ..പണി ഉണ്ട് പിന്നെ വരാം"

  "  പിന്നെ വരണം എന്നില്ല"

   ഞാൻ ഒരു ചിരിക്കുന്ന സ്മൈലി ഇട്ടുകൊടുത്തു..

    നാസി അപ്പോഴേക്കും അനസിനെ വിളിച്ചു..

  ഹലോ.. എന്താ ചെയ്യാ ഉപ്പ വാക്ക് കൊടുത്തിട്ടുണ്ട്...

   സാരല്ല്യ.. ഞാൻ ഒഴിഞ്ഞു തരാം...

   " മറക്കാൻ പറ്റുന്നില്ല ഇങ്ങളെ "...

യ്യ് മറക്കണം ..നമ്മൾ തമ്മിൽ കണ്ടിട്ടില്ലാലോ ?വെറും fb വഴി പരിചയം

  അവൾ ഫോണിലൂടെ കരയുകയാണ്..

കരയാണോ എന്റെ പാത്തു...?

ഇനി ഞാൻ വിളിക്കില്ല....

  നാസി പറഞ്ഞു എന്നെ ഒഴിവാക്കാണോ ?

  അല്ല...

  അനസ് പറഞ്ഞു ഇന്നി വിളിക്കില്ല gd by....

അനസ് ഫോൺ വെച്ചു...

  അവൾ ആ സിം കാർഡ് ദേഷ്യം കൊണ്ട് പൊട്ടിച്ചു...

  അപ്പോളാണ് അവന്റെ മെസ്സേജ്....

  
അവൾ ദേഷ്യത്തോടെ പറഞ്ഞു എന്നെ കേട്ടീട്ടില്ലലോ..പിന്നെയെന്തിനാ ഇങ്ങനെ മെസ്സേജ് അയക്കുന്നെ....

  അനസ് ഫീലിംഗ് സ്‌മയിൽ വിട്ടുകൊടുത്തു...

അത് അവൾ നോക്കിയില്ല...

  എല്ലാത്തിനും തെറ്റുകാരി ഞാൻ തന്നെ...

അപ്പോയാണ് ഉമ്മ വന്ന് വിളിച്ചത്...
_____________________________
💕കാണാമറയത്തെ         സ്വപ്പ്നസുന്ദരി 💕

Part 7

  അനസ് ഫീലിംഗ് സ്‌മൈലി വിട്ടുകൊടുത്തു...

അവളതൊന്നും നോക്കിയില്ല...

" എല്ലാത്തിനും തെറ്റുകാരി ഞാൻ തന്നെ..."

അപ്പോഴാണ് ഉമ്മ വന്ന് വിളിച്ചത്...

   ' നാസി ..നീ വേഗം റെഡിയവ്'

എന്താ ഉമ്മാ....?.

റിയാസിന്റെ ഉമ്മ നിന്നെ കാണാൻ വരുന്നുണ്ട്...

    നാസി ഉമ്മാനോട് ഒരുങ്ങാം എന്ന് പറഞ്ഞു..

ഒരു ഉച്ച ആയപ്പോൾ അനസിന്റെ ഉമ്മ വന്നു....

   അനസിന്റെ ഉമ്മാക്ക് നാസിനെ ഇഷ്ടായി...

   "മോളെ നീ അവനെ കണ്ടിട്ടില്ലലോ..?. "

  അത് പറയുന്നതിന്റെ മുന്നേ അവൾ പറഞ്ഞു "എനിക്ക് കാണേണ്ട... കല്യണത്തിന് കാണാലോ അതു മതി.. "

  " അവനും നിന്നെ കണ്ടിട്ടില്ല ..നിങ്ങളെ ഇഷ്ടം പോലെ... "

   അനസിന്റെ ഉമ്മ നല്ലോണം സംസാരിക്കുന്ന കുട്ടത്തിലാണ്...

  " മോളെ നിനക്ക് അവനെ ഇഷ്ടാവും.. എന്റെ കുട്ടി പാവമാ.... "

  ഉമ്മ നാസിനോട് കുറെ സംസാരിച്ചു. കല്യാണം എത്രയും പെട്ടന്ന് നടത്തണം.. എന്നാ ഞാൻ ഇറങ്ങുന്നു....

  
   നാസി പറഞ്ഞു :നല്ല ഉമ്മ.. എന്നെ കെട്ടുന്ന ആൾ എങ്ങനെ യാവും.?..

    ഇതു ആലോചിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്...

  റിയാസ്....

ഹലോ എന്റെ ഉമ്മാനെ ഇഷ്ടപ്പെട്ടോ.... ?

  നാസി പറഞ്ഞു എനിക്ക് ഇഷ്ടായി...

  അനസ് സൗണ്ട് ചെറിയ മാറ്റം വരുത്തിയാണ് സംസാരിക്കുന്നത്..

    കാരണം അവൾക്ക് അനസിന്റെ സൗണ്ട് അറിയാം അത്കൊണ്ടാണ് മാറ്റി സംസാരിക്കുന്നത്...

   നാസി നിനക്ക് വല്ല ലവ്വറും മറ്റും ഉണ്ടോ... ???

നാസി പറഞ്ഞു: ഉണ്ടങ്കിൽ.... ?

  അനസ് :ആ , ഉണ്ടങ്കിൽ....

  .....

ഉണ്ടങ്കിലും എനിക്ക് നിന്നെ വേണം. ആർക്കും കൊടുക്കില്ല....

 
  നാസി പറഞ്ഞു ഞാൻ തമാശ പറഞ്ഞതല്ല ,കാര്യം പറഞ്ഞത് തന്നെയാ....

    അനസും പറഞ്ഞു; ഞാനും കാര്യത്തിൽ തന്നെ....

  അല്ല നിന്റെ lover ന്റെ പേര് എന്താ...?

അവൾ പറഞ്ഞു അനസ്....

  എന്നിട്ട് എന്താ അവൻ നിനെ കല്യാണം കഴിക്കാത്തെ.. ?

    നാസി പറഞ്ഞു.. അവന്റെ നിക്കാഹ് കഴിഞ്ഞു...

എല്ലാത്തിനും ഞാനാണ് കാരണം.. നാസി എല്ലാം പറഞ്ഞു കൊടുത്തു...

     സാരല്ല്യ.. നിനക്ക് ഇനി ഞാൻ ഉണ്ടല്ലോ....

നാസി പറഞ്ഞു.. ആയിക്കോട്ടെ... ജീവിതകാലം മുഴുവൻ എന്നെ നോക്കണം..

  അനസ് പറഞ്ഞു: മരിക്കോളും നോക്കും...

ഉം..

അപ്പോളാണ് അൻവർ ഉറക്കെ വിളിച്ചു പറഞ്ഞത് അനസേ അന്നേ ഒരാൾ ചോദിച്ചിരുന്നു....

നാസി പറഞ്ഞു ആരാ അനസ്... ???

  അത് എന്റെ റൂമിലുള്ള ഒരാളാണ്...

ഉം....

"പിന്നെ.. നമ്മൾ തമ്മിൽ കാണണ്ടാലോ.?.. "

വേണ്ട ..കല്യാണത്തിന് കണ്ടാൽ മതി...

  അനസ് പറഞ്ഞു ശെരിയാക്കിത്തരാം.... പെണ്ണെ...

എന്നാ ശെരി പിന്നെ വിളിക്കാം...

ടാ അനസേ.. നീ എന്ത് ഭാവിച്ചാ... ?

പാവം അവളെ പറ്റിക്കുന്നത്....

ഇതിനെല്ലാം നീ കരയേണ്ടി  വരും നോക്കിക്കോ...

അൻവർ നീ അങ്ങനെ പറയല്ലേ.. സ്‌നേഹം കൊണ്ടാണെടാ..

   പിന്നെ ..നാളെ നമുക്ക് ഒരു ഷോപ്പിങ്ങിന് പോവണം ..അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങണം...

അൻവർ പറഞ്ഞു: നമുക്ക് പോകാം. എന്ത് ഗിഫ്റ്റാ നീ കൊടുക്കുന്നത്... ?

അവൾക്ക് ഇഷ്ടമുള്ള ഒരു ഗിഫ്റ്റ്....

ഉം....

അനസ് അവന്റെ ജീവത സ്വപ്നം കാണാൻ തുടങ്ങി.....

ഉപ്പാക്ക് വിളിച്ച് കല്യാണം വേഗം നടത്താൻ പറഞ്ഞു..

നിക്കാഹ് കല്യണത്തിന് അന്ന് ആക്കിയാൽ മതി

ഉം..

അനസ് നാസിക്കുള്ള ഒരു അടിപൊളി ഗിഫ്റ്റ് വാങ്ങി...

ദിവസങ്ങൾ കടന്നു പോയി....

കല്യണത്തിന് ഒരു ആഴ്ച ഒള്ളു.... അനസും അൻവറും നാട്ടിലേക്കു പോന്നു...

   അൻവർ നാസിയുടെ അടുത്തേക്ക് പോയി... നാസി എന്തെക്കെയുണ്ട് സുഖാണോ... ?

സുഖം... അൻവർക്ക.. അനസിന്റെ വർത്താനം എന്തൊക്കെയാ..?.

  ഇതു ചോദിക്കുമ്പോഴും പെണ്ണിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്....

 
  അവനു സുഖം.. നീ അവനെ കല്യാണത്തിന് വിളിച്ചില്ലേ.. ?

  ഇല്ല ഇക്കാ... നമ്പർ ഇല്ല...

  അൻവർ പറഞ്ഞു എന്നാ എന്റെ നമ്പറിൽ നിന്നും വിളിച്ചുകൊ...

അവൾ അനസിനെ വിളിച്ചു....

ഹലോ അൻവർ ഞാൻ കുറച്ച് ബിസി ആണ് ..കല്യാണം അടുത്തില്ല അതിന്റെ തിരക്കില്ല... നാസി എന്ത് പറയുന്നു...

ഹലോ അൻവർ......

അനസ് നാസിന്റെ സൗണ്ട് കേട്ടപ്പോൾ ഒന്നും ഞെട്ടി....

   ഇവൾ എന്താ അൻവറിന്റെ ഫോണിൽനിന്ന് വിളിക്കുന്നെ..?.

ഹലോ അനസാക്ക.. എന്റെ കല്യാണാണ്  അടുത്ത സൺ‌ഡേ വരണം, ഇതു പറയലും അവൾ ഫോൺ കട്ടാക്കി...

  അവൾ അൻവറിനോട് ചോദിച്ചു: അനസിന്റെ കല്യാണം ആയോ... ?

അൻവർ ഒന്നു തലയാട്ടി....

  
   നാസിന്റെ വീട്ടുകാർക്ക് അനസിനെ അറിയാം. നാസിക്ക് മാത്രം ഒന്നും അറിയില്ല....

   അൻവർ എല്ലാം സത്യവും പറഞ്ഞാലോ എന്ന് വിചാരിച്ചു ..ആ പാവത്തിന്റെ മനസ്സ് കാണുമ്പോൾ ഉള്ള് നീറുന്നു...

  
   അനസ് രാത്രി അവൾക്ക് വിളിച്ചു..

നാസി......

  എന്താ..........

ഒന്നും ഇല്ല.....

  എന്താ മനുഷ്യാ.... ആളെ കളിയാക്കുന്നെ... ??

   
   കല്യണം കഴിഞ്ഞാൽ നീ എന്നെ സ്നഹിക്കില്ല !!!

" അത് എന്താ.... "

  അനസ് എല്ലാം കാര്യം തുറന്നു പറഞ്ഞാലോ ..

നാസി പറഞ്ഞു: ഞാൻ പിന്നെ വിളിക്കാം.. അപ്പോൾ അതിന്റെ ഉത്തരം എനിക്ക് കിട്ടണം....

   അനസിന്റെ മനസ്സ് വല്ലാതെ വിതുമ്പുന്നു...

. അൻവറിനെ വിളിച്ചു...

നീ അവളോട്‌ എല്ലാം പറയ്...

അൻവർ പറഞ്ഞു എനിക്ക് പറയാൻ പറ്റില്ല ..ഞാൻ അവളോട്‌ ചെയ്യുന്നത് ചതിയാണ് ..എല്ലാം അറിയുമ്പോൾ....

ഇല്ല...

   അവൾ നിന്നെ ഓർത്തു എത്ര കരഞ്ഞിട്ടുണ്ടന്ന് അറിയോ നിനക്ക്? ഇവിടെ വന്നപ്പോളാണ് എല്ലാം അറിഞ്ഞേ....

  അത്രക്കും നിന്നെ സ്‌നേഹിക്കുന്നുണ്ട് അവൾ...

   അതിനു ഞാൻ തന്നെ അല്ലെ അവളെ കെട്ടുന്നത്... ?

അൻവർ പറഞ്ഞു നീ അവളെ കളിപ്പിക്കുന്നത് എന്തിനാ...?

   അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ.... നിനക്കും അറിയാവുന്നതല്ലെ...??

   നീ പറയുന്നത് ഞാൻ അവളോട്‌ പറയണം എന്നാലേ.. ഞാൻ പറയാം..

  അനസ് തിരിഞ്ഞു പോകാൻ ശ്രമിക്കലും അനസ് ഒന്നു പരുങ്ങി..

തുടരും...


Đọc tiếp

Bạn Cũng Sẽ Thích

1K 193 13
Hello gooys😁🫶 ith ente first Malayalam taekook ff ann ellavarum koode ninn support cheyyanee🫶 Pinne ee story patti parayuvanel ...... ...
40 6 3
ormakkal athu nallathanu allakillium eppoyum athu nammude manasine kirimurikkunna tharamanu kude thanne undakkum athoru vallathoru vikharamanu namm...
4K 527 7
A Arranged Marriage Love story.. ✨️ Ee story thikachum sangalpikam maathram aayirikum.. Storyile characters idols aayitto mattu vekthikal aayitto yaa...
33.9K 4.2K 52
ഡ്രാക്കുള മുമ്പിൽ ഉള്ള flower vase എടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ എനിക്ക് കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റിയുള്ളൂ... അയാൾ ഇപ്പൊ എന്താ ചെയ്...