part 8

268 19 2
                                    

കാണാമറയത്തെ #സ്വപ്പ്ന #സുന്ദരി

---------------------------------------

   "അത് ഞാൻ... അപ്പോഴത്തെ ദേഷ്യത്തിൽ.... നിനക്കും അറിയാവുന്നതല്ലെ.!!.??? "

"   നീ പറയുന്നത് ഞാൻ അവളോട്‌ പറയണം എന്നാലേ..?  ശരി, ഞാൻ പറയാം.. "

  അനസ് തിരിഞ്ഞു പോകാൻ ശ്രമിക്കലും ഒന്നു പരുങ്ങി..

  മുന്നിൽ ദേ നാസി.... !

" എന്ത് സത്യം ആരോടാ പറയാൻ പോകുന്നത്... ??"

  "നാസി ...അതു പിന്നെ.. ഞാൻ എല്ലാം പറയാം....  "

   അൻവർ കാര്യങ്ങൾ എല്ലാം പറഞ്ഞു...

  "ഇതിന്റെ പേരിൽ ഇങ്ങൾ തമ്മിൽ തെറ്റരുത്... "

  ഇതൊന്നും കേൾക്കാൻ നിൽക്കാതെ നാസി ഓടി പോയി....

അവൾ ഫോൺ എടുത്തു അനസിനെ വിളിച്ചു....
 

"ഹലോ നാസി... നാസി...... എന്താ ഒന്നും മിണ്ടാത്തെ... ??"

  നാസി പറഞ്ഞു : "ഇങ്ങൾ എന്നെ അറിഞ്ഞിട്ടും പറ്റിക്കായിരുന്നല്ലേ... "

  "നാസി... അതു പിന്നെ..നീ എന്നെ കളിപ്പിച്ചപ്പോൾ ഞാനും ഒരു തമാശക്ക് വേണ്ടി....

  "ഇതാണോ തമാശ? ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടന്ന് നിങ്ങൾക്ക് അറിയാവോ..?

   നേരിൽ കാണാം എന്ന് വിചാരിച്ചിക്കുമ്പോളാണ് ഇങ്ങളെ നിക്കാഹ് കഴിഞ്ഞു എന്ന് ഞാനറിഞ്ഞത്...

  ജീവനായിരുന്നു ഇങ്ങൾ എനിക്ക്..നിങ്ങൾ വേറെ ഒരാളെ കൂടെ ജീവിക്കുന്നുവെന്ന് കേട്ടപ്പോൾ മനസ്സെല്ലാം തകർന്നു പോയി... "

  അനസ് പറഞ്ഞു: "നിനക്ക് ഒരു സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് കരുതിയാ ഇങ്ങനെ ചെയ്തത്.. സോറി  .... "

    "ഈ കല്ല്യാണം ഇനി വേണ്ടാന്ന് വെക്കാൻ പറ്റില്ലാലോ... ഇല്ലെങ്കിൽ ഇതിനു സമ്മതിക്കില്ലായിരുന്നു... "

  "നാസി.. നീ എന്താ പറയുന്നേ... ??!!!!"

    അവൾ ഒന്നും പറയാതെ ഫോൺ കട്ടാക്കി....

  അനസ് ആകെ അസ്വസ്ഥനായി. "പടച്ചോനേ എന്നെ കാത്തോളി... "

  "അവൾക്ക് എന്നോട് ദേഷ്യമായിക്കാണും.. വേണ്ടില്ലായിരുന്നു... "
  
  അനസ് അൻവറിനെ വിളിച്ചു. "എടാ.. എല്ലാം പാളി. ഇനി എന്താ ചെയ്യാ... ?"

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now