💓എന്റെ ആദ്യ പ്രണയം💓👫

By Freya_Wren

9.2K 845 915

ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആ... More

1
2
3
5
6
🎁"Return Gift"🎁

4

920 106 120
By Freya_Wren

എല്ലാവരുടെയും കണ്ണുകൾ എനിക്കു നേരെ ആയിരുന്നു. ആരെയും ശ്രദ്ധിക്കാത്തമട്ടിൽ ഞാൻ ഇരുത്തം തുടർന്നു. കണ്ണുകൾ നിറയാതിരിക്കാൻ ഞാൻ പാടുപെട്ടു. തൊണ്ടയിൽ എന്തോ കുരുങ്ങിയതു പോലെ അസ്വസ്തത ആയിരുന്നു.

ഒന്ന് പൊട്ടിക്കരഞ്ഞാൽ തീരാവുന്ന പ്രശ്നം ഉണ്ടായിരുന്നുള്ളൂ...
പക്ഷെ എല്ലാവരുടെയും കണ്ണുകൾ എന്നിൽ സ്ഥാനം ഉറപ്പിച്ചിരുന്നത് കൊണ്ട് അവർക്കു മുന്നിൽ കരയാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല.

എന്റെ ശ്രദ്ധ മുഴുവൻ ഞാൻ സിനിമയിൽ കേന്ദ്രീകരിച്ചു. ക്ലൈമാക്സ് സീനിലേ ഓരോ dialogue ഉം മനസ്സിൽ വല്ലാത്ത മുറിവുണ്ടാക്കി.
പക്ഷെ എന്തു ചെയ്യാൻ ഇനിയും അവർക്കുമുന്പിൽ പിടിച്ചു നില്ക്കാൻ എന്നെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ ഞാൻ bathroom ലക്ഷ്യമാക്കി ഓടി.

കരഞ്ഞു കലങ്ങിയ കണ്ണ് ആർക്കും തിരിച്ചറിയതിരിക്കാൻ കുറെ നേരം മുഖം കഴുകി. ഹാളിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും ഗൗരവത്തോടെ എന്നെ നോക്കുകയായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അവിടെ ഇരുന്നു.

പിന്നെ അവിടമാകെ കൂട്ടചിരി ആയിരുന്നു. ഞാൻ ചമ്മിയ മട്ടിൽ തലതാഴ്ത്തിയിരുന്നു. സിനിമ കഴിഞ്ഞ ഉടനെ അവിടം വിടാൻ ആയിരുന്നു എന്റെ പ്ലാൻ,
എന്റെ പ്ലാൻ എല്ലാം വെള്ളത്തിലായി...
സിനിമ കഴിയാൻ കാത്തു നിൽക്കുകയായിരുന്ന അവൻ എല്ലാരും ചിരി നിർത്തിയിട്ടും എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.

ആദ്യമൊന്നും ഞാൻ അത് വല്യ കാര്യമാക്കാതെ ശ്രദ്ധിക്കാതെ ഇരുന്നു. അവൻ എന്റെ അടുത്ത് വന്നിരുന്ന് കളിയാക്കി കൊണ്ടിരുന്നു. സത്യം പറയാലോ ഞാൻ നല്ലോണം ഇളിഞ്ഞിരുന്നു.

ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു, കൂടെ അവനും.

"നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു???"

"ഞാൻ കലിപ്പിൽ ഒന്നും അല്ല" ദേഷ്യത്തോടെ ഞാൻ മറുപടി പറഞ്ഞു.

"അത് സംസാരം കേട്ടാ തന്നെ മനസ്സിലാകും"

ഞാൻ ഒന്നും മിണ്ടിയില്ല.

"റെയാ..."

"ഉം"

"എടീ..."

"എന്താന്ന്?"

"ആരെങ്കിലും ഒക്കെ ഈ സിനിമ കണ്ടിട്ട് കരയോ?"

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.

"ഞാൻ കരയും, എന്തെ അതല്ലേ കേൾക്കേണ്ടെ?"
അവൻ ചിരിച്ചു.

"വെറും സിനിമ കണ്ടാൽ പോരാ... ആ സിനിമയെ മനസ്സിലാക്കാൻ പറ്റണം. ആ കഥാപാത്രത്തെ നമ്മളായി സങ്കൽപ്പിക്കാൻ പറ്റണം, അപ്പൊ കുറച്ചു സങ്കടം ഒക്കെ വരും."

അവൻ കളിയാക്കുന്ന മട്ടിൽ കൈ അടിച്ചു. സിനിമ കണ്ട് കരഞ്ഞതിന്റെ സങ്കടം അപ്പോഴും മാറിയിട്ടില്ലയിരുന്നു, അവൻ കൂടെ കളിയാക്കിയപ്പോൾ ഞാൻ വീണ്ടും കരഞ്ഞു.

"ഇതാ, പിന്നെയും തുടങ്ങി ഇത്ര മാത്രം കണ്ണീർ നിനക്ക് എവിടെന്നാ കിട്ടുന്നെ??? ഒരു ബക്കറ്റ് വെക്കട്ടെ"

"ബക്കറ്റ് മാത്രം ആക്കണ്ട ഒരു ടാങ്ക് കൊണ്ട് വാ" വിതുമ്പുന്ന ചുണ്ടുകളോടെ ഞാൻ പറഞ്ഞു.

അവൻ ചിരിച്ചു കൊണ്ട് എന്റെ ഷോൾഡറിൽ പിടിച്ചു. ഞാൻ കൈതട്ടി മാറ്റാൻ നോക്കി.

"അയ്യേ... എന്താടീ ഇത്, ഞാൻ ചുമ്മാ കളിയാക്കുന്നെ അല്ലെ അതിനൊക്കെ പോയിട്ട് ഇങ്ങനെ കരയാണോ,"

ഞാൻ ഒന്നും മിണ്ടിയില്ല.

"നീ സിനിമ കണ്ടിട്ട് ഇനിയും കരഞ്ഞോ എത്ര വേണേലും കരഞ്ഞോ, നെഞ്ചത്തു അടിച്ചു കരഞ്ഞോ ഞാൻ ഒന്നും പറയില്ല കളിയാക്കില്ല പോരെ... വേണേൽ നിനക്ക് കണ്ടു കരയേണ്ട സിനിമയുടെ പേരുപറഞ്ഞു തന്നാൽ ഞാൻ disc വേടിച്ചു തരാം"
അവൻ ചിരി കടിച്ചമർത്തി പറഞ്ഞു.

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി. എന്റെ നോട്ടം കണ്ടിട്ടാക്കണം അവൻ എന്നിൽ നിന്നും കുറച്ചകലം പാലിച്ചു നിന്നു(സ്വയം രക്ഷക്ക് വേണ്ടി, കാരണം അവനു നന്നായി അറിയാം ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ലെന്ന്)

"എനിക്ക് വിശക്കുന്നു"
ഞാൻ അവനെ ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു. ഈ പെണ്ണിന് പെട്ടെന്ന് എന്താ പറ്റിയെ എന്ന രീതിയിൽ നോക്കുകയായിരുന്നു അവൻ.

ഞാൻ കഴിക്കാൻ തുടങ്ങിയ ശേഷമാണ് അവൻ അടുത്ത് വന്നിരുന്നത്. ഞാൻ അവനെ  ശ്രദ്ധിക്കാതെ എന്റെ ജോലി തുടർന്നു.

"മെല്ലെ കഴിക്ക് റെയാ... ആർക്കും വേണ്ട നിന്റേത്"
അവൻ എന്റെ ശ്രദ്ധ പിടിച്ചു പറ്റാനായി പറഞ്ഞു.

"ഞാൻ എനിക്ക് ഇഷ്ട്ടമുള്ള പോലെ കഴിക്കും"

"ഇങ്ങനെ ആണെങ്കിൽ ആരും റെയയെ ഒരിക്കലും ദേഷ്യം പിടിപ്പിക്കാൻ നിൽക്കല്ലേ, ഇതിപ്പോ ഒരു മാസത്തേക്ക് ഉള്ള ration ഒരാഴ്ച കൊണ്ട് തീരുമോ എന്നാ എന്റെ പേടി."
അവനിൽ നിന്നും ആയിരുന്നു ഞാൻ ഈ വാക്കുകൾ പ്രതീക്ഷിച്ചത് പക്ഷെ ഈ വാക്കുകൾ പറഞ്ഞത് എന്റെ ഉപ്പ ആയിരുന്നു.

"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് നിർത്തി പോകും എന്ന നടക്കാത്ത മോഹങ്ങൾ വേണ്ട " ഞാൻ ഭക്ഷണം കഴിച്ചു കൊണ്ട് പറഞ്ഞു.

(ഇതെന്റെ ഒരു സ്വഭാവം ആണ്‌ നല്ല ദേശ്യം വന്നാലോ സങ്കടം വന്നാലോ അന്ന് എനിക്ക് ഒടുക്കത്തെ വിശപ്പ് ആയിരിക്കും. ആ സമയത്ത് എന്റെ മുന്നിൽ ആരെങ്കിലും വന്ന് പെട്ടാൽ ഞാൻ അവരെയും പിടിച്ചു തിന്നും എന്ന് പറഞ്ഞാണ് അവൻ ഉൾപ്പടെ എല്ലാരും എന്നെ കളിയാക്കാറുള്ളത് )

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അവൻ ഒഴികെ എല്ലാവരോടും സംസാരിച്ചു. അത് കഴിഞ്ഞിട്ടും ഞാൻ അവനോട് മിണ്ടാൻ പോയില്ല.

"എടീ..." അവൻ വിളിച്ചു.

ഞാൻ അവനെ ശ്രദ്ധിക്കാതെ അനിയത്തിയോട് സംസാരിച്ചു ഇരുന്നു. അവനും ഞങ്ങൾക്കരികിൽ ഇരുത്തം തുടങ്ങിയിട്ട് ഒരുപാടു നേരം ആയിരുന്നിട്ടും അങ്ങനെ ഒരാൾ അവിടെ എങ്ങും ഇല്ലാത്തതു പോലെ ഞാൻ പെരുമാറി

"റെയാ... നമുക്ക് പുറത്ത് പോയാലോ???"

"ആ പോകാം"

"അല്ല നീ എന്നോട് തെറ്റിലല്ലേ പിന്നെ എങ്ങനാ എന്റെ കൂടെ വരുക ഞാൻ ആ കാര്യം മറന്നു."

"അല്ലേലും നിന്റെ കൂടെ ഞാൻ വരാനൊന്നും പോണില്ല." ചമ്മൽ മറച്ചു വെക്കാനായി ഞാൻ പറഞ്ഞു.

"നീ വന്നാലും നിന്നെ കൊണ്ട് പോകാനൊന്നും പോണില്ല. എനിക്കൊന്നും വേറെ പണി ഇല്ലല്ലോ?"

"ഞാൻ ഇനി വരില്ല നിന്റെ കൂടെ"

"ഉറപ്പാണല്ലോ???"

"ആഹ്!!! ഉറപ്പല്ല കുറുപ്പാ..."

"അയ്യേ standard ഇല്ലാത്ത ചളി"
അവൻ കളിയാക്കി.

"എനിക്ക് standard കുറവാ സമ്മതിച്ചു standard ഉള്ള ആളെ ഒന്ന് കാണട്ടെ, "
ഞാനും വിട്ടു കൊടുത്തില്ല.

"തുടങ്ങിയോ വീണ്ടും രണ്ടാളും കൂടെ..."
ഉമ്മ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു

"ഒന്നുമില്ല ഉമ്മാ... വെറുതെ റെയനെ ചൂടാക്കാൻ പറഞ്ഞതാ.. "

ഉമ്മ അത് കേട്ട് മൂളുക മാത്രം ചെയ്തു.

"ഞാൻ കാര്യമായിട്ട് ചോദിക്കാ... നീ വരുന്നുണ്ടോ???"

ഉണ്ടെന്നു പറയാൻ തോന്നിയെങ്കിലും അവൻ രാവിലെ മുതൽ കളിയാക്കാൻ തുടങ്ങിയതിന്റെ ദേഷ്യം കാരണം അങ്ങനെ പറഞ്ഞില്ല.

"ഇല്ല"

"ഇനി ചോദിക്കില്ലട്ടോ... നീ വന്നില്ലെങ്കിൽ ഞാൻ farsha നെ കൊണ്ട് പോകും,
Farsha... നീ വേഗം റെഡി ആക് നമുക്ക് പോകാം"

(Farsha - എന്റെ അനിയത്തികുട്ടി.)

"Allah... ഞാൻ ഇല്ല, വെറുതെ എന്നെ പറഞ്ഞു പറ്റിക്കാനല്ലേ... എന്നിട്ട് നിങൾ രണ്ടാളും നന്നായാൽ ഞാൻ പുറത്ത് ആകും."
അവൾ പറഞ്ഞു.

"ഇല്ല നീ റെഡി ആയിക്കോ നമുക്ക് പോകാം"

"റെഡി ആയിട്ട് പോയില്ലേൽ പിന്നെ ഞാൻ മിണ്ടില്ലട്ടോ..."

"ആഹ്"

അവൾ റെഡി ആകാൻ പോയി. ആദ്യം ഒക്കെ അവൻ ചുമ്മാ പറഞ്ഞതാണെന്നാണ് കരുതിയത്. അവൾ റെഡി ആയി വന്നതിനു പിറകെ അവനും റെഡി ആയി വന്നപ്പോൾ എല്ലാം കൈ വിട്ടു പോയെന്ന് മനസ്സിലായി.
അവര് രണ്ടു പേരും പുറത്ത് പോകുന്നു അതും എന്നെ കൂട്ടാതെ...

"റെയാ... ഒന്നൂടെ ചോദിക്കാ നീ വരുന്നുണ്ടോ??"

ഉണ്ടെന്ന മട്ടിൽ ഞാൻ തലയാട്ടി.

"എന്നാ വാ പുറത്ത് പോകല്ലേ വേണ്ടേ നിനക്ക് നമുക്ക് ബാബേട്ടന്റെ കട വരെ പോയിട്ട് വരാം"
(വീടിനു തൊട്ടടുത്തുള്ള കട ആണത്)

"ഒറ്റക്ക് പോയാ മതി"

അവൻ ചിരിച്ചു.

"വേഗം റെഡി ആയി വാ... നമുക്ക് പോകാം.. വേഗം വരണം അല്ലേൽ ഞാൻ പോകും"

"ഉം"

കേട്ട പാതി കേൾക്കാത്ത പാതി ഞാൻ മുറിയിലേക്ക് ഓടി. പിന്നെ doubt ആയിരുന്നു ഏത് dress ഇടും എന്നത്. അത് എന്റെ മാത്രം കുഴപ്പം അല്ല, എത്ര dress ഉണ്ടായിരുന്നാലും ഇവിടെ പോകുമ്പോഴും എല്ലാ girls നെയും ഏറ്റവും കൂടുതൽ വലയ്‌ക്കുന്ന ചോദ്യമാണത്.

"ഉമ്മാ.. ഞാൻ എന്താ ഇടുക??"
ഞാൻ റൂമിൽ നിന്നും ഉറക്കെ വിളിച്ചു ചോദിച്ചു.

"വാ നമുക്ക് പോയിട്ട് പുതിയ dress വല്ലതും എടുക്കാം കുട്ടിക്ക് ഇടാൻ ഒന്നും ഇല്ലല്ലോ, ഇനി ഇപ്പൊ പോയി എടുത്തലല്ലേ ഇടാൻ പറ്റൂ..."
അടുക്കളയിൽ തിരക്കിലായിരുന്ന ഉമ്മ ഇതും പറഞ്ഞു കൊണ്ട് മുറിയ്ക്കു മുന്നിൽ എത്തി.

Door ഇപ്പൊ തുറന്നാൽ എനിക്ക് പണി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ തുറന്നില്ല.

കുറച്ച നേരം ആലോചിച്ചു നിന്ന ശേഷം ഞാൻ ഷെൽഫിൽ നിന്നും പർദ്ദ എടുത്തു. അവന് ഏറ്റവും ഇഷ്ട്ടം എന്നെ പർദ്ദയിൽ കാണാനാണ്.

തുടർച്ചയായ bike ന്റെ horn ചെവി പൊട്ടിക്കുന്ന പോലെ എനിക്ക് തോന്നി.

" ഇത്ര നേരം ആയിട്ടും നിന്റെ ഒരുക്കം കഴിഞ്ഞില്ലേ റെയാ... അവൻ നിന്നെ കാത്തു നിക്കുന്നെ നിനക്ക് അറീലേ..."
ഉമ്മാന്റെ ശബ്ദം കേട്ട ഉടനെ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി.

"കഴിഞ്ഞു ഉമ്മാ..."

"വേഗം പൊയ്ക്കോ"

ഉമ്മനോട് സലാം പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.
അവൻ bike സ്റ്റാർട്ട് ചെയ്ത് എന്നെയും കാത്തു നിൽക്കുകയായിരുന്നു.

"ദീദീ... വേഗം വാ"
അനിയത്തി എന്നെ വിളിച്ചപ്പോൾ അവൻ എന്നെ നോക്കി.

ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു.

"എങ്ങനെ ഉണ്ട്??"

"അടിപൊളി അല്ലെ"

അവന്റെ compliment കിട്ടിയപ്പോൾ പുഞ്ചിരിയോടെ ഞാൻ ബൈക്കിൽ കയറി.
എവിടെ പോകണം എന്ന് തീരെ നിശ്ചയം ഇല്ലായിരുന്നു. കുറച്ചു നേരം വെറുതെ ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും കറങ്ങി.

"എന്നാ പിന്നെ തിരിക്കല്ലേ...??"

"ഇപ്പൊ തന്നെയോ???"
എന്റെ സംശയം നിറഞ്ഞ മുഖം കണ്ട് അവൻ അത്ഭുദത്തോടെ നോക്കി.

"അതെ time നോക്ക്, 6 കഴിഞ്ഞു"

"6 അല്ലെ കഴിഞ്ഞുള്ളൂ 10 ഒന്നും ആയില്ലല്ലോ, ഇപ്പൊ പോകണ്ട വീട്ടിൽ"

"അടിപൊളി, bike key കൊടുത്താൽ വെറുതെ ഓടില്ല, ഇടക്കിടക്ക് വല്ലതും തിന്നാൻ വേടിച്ചു കൊടുക്കേണം"

"കുറച്ചു കൂടെ മതി, എന്നിട്ട് വീട്ടിൽ പോകാം "

എന്റെയും farsha യുടെയും വെറുപ്പിക്കൽ കാരണം അവൻ സമ്മതിച്ചു, ഞങ്ങൾ സമ്മതിപ്പിച്ചു.
രാത്രിയുടെ ആവരണത്തിൽ എല്ലാം മൂടപ്പെട്ടിരുന്നു. അവൻ bike വീട് ലക്ഷ്യമാക്കി ഓടിച്ചു.

"ഒരു മിനിട്ട്..."

അവൻ ബൈക്ക് നിർത്തി എന്നെ നോക്കി.

"നമുക്ക് ഈ വഴിയിലൂടെ പോകാം" നേരെയുള്ള വഴി ചൂണ്ടി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"ഇതല്ലേ എളുപ്പം, എന്തിനാ അങ്ങനെ ചുറ്റി വളഞ്ഞു പോകുന്നത്?"

"അതിലൂടെ പോയാൽ മതി"

"എടീ... ഇതാകുമ്പോൾ 5 മിനുട്ട് മതി, നീ പറഞ്ഞ വഴി ആകുമ്പോൾ പത്തിരുപത്തഞ്ചു മിനുട്ട് വേണം വീട്ടിൽ എത്താൻ"

"ആഹ്, അതാ പറഞ്ഞെ ആ വഴി മതിയെന്ന്, തിരക്ക് ആർക്കാ ഉള്ളത്. പതിയെ പോയാൽ മതി"

"പതിയെ പോയാൽ മതി"farsha യും ഏറ്റു പിടിച്ചു.

ഞങ്ങളുടെ നിർബന്ധം കാരണം ഞാൻ പറഞ്ഞ വഴിയിലൂടെ അവൻ bike ഓടിച്ചു.
ഞാൻ ചെറിയ മൂളിപ്പാട്ടും പാടി അങ്ങനെ ഇരുന്നു.
രാത്രിയിലെ യാത്രയ്ക്ക് ഒരു പ്രത്യേക രസമാണ്, കുളിരുള്ള കാറ്റും എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും നിലാ വെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന ചുറ്റുപാടും അങ്ങനെ പറയുകയാണെങ്കിൽ ഇരുട്ടിനോടു പേടിയുള്ളവർ പോലും രാത്രിയുടെ ഈ മനോഹരിതയെ സ്നേഹിക്കാതിരുന്നിട്ടുണ്ടാകില്ല

"എനിക്ക് കൂക്കി വിളിക്കാൻ തോന്നുന്നു"
ഞാൻ അവനോട് പറഞ്ഞു.

"എന്നാ ഉറക്കെ കൂക്കി വിളിച്ചോ... ആരും നമ്മളെ കാണാൻ പോകുന്നില്ല, opposite വരുന്നവർക്ക് bike ന്റെ വെളിച്ചം കാരണം നമ്മളെ കാണാൻ പറ്റില്ല"

അത് കൂടെ കേട്ടപ്പോൾ എനിക്ക് ആവേശമായി. ഞാൻ ഉറക്കെ കൂകി വിളിച്ചു.
പിന്നെ അതൊരു ഹരമായി.
ഞാൻ ഉറക്കെ പാടാൻ തുടങ്ങി
കൂടെ അവനും farsha യും ചേർന്നു.
റോഡിന്റെ സൈഡിൽ ഉള്ളവരും opposite വരുന്ന വാഹനത്തിലെ ആളുകളും പാട്ട് കേട്ട് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. പിന്നെ നോക്കിയാലും ഞങ്ങളെ മനസ്സിലാകില്ല എന്നുള്ളത് ഒരു ധൈര്യമായിരുന്നു.
(വല്ല പകലോ ആയിരുന്നെങ്കിൽ അവർ കല്ലെടുത് എറിഞ്ഞേനെ ഞങ്ങളെ, അത്രയ്ക്കും മനോഹരമായിരുന്നു ഞങ്ങളുടെ പാട്ട്)

എതിർ ഭാഗത്ത് നിന്നും വാഹനങ്ങൾ ഒന്നും വരാത്ത സമയത്ത് ഞാൻ രണ്ടു കൈകളും വിടർത്തി തണുത്ത കാറ്റിനെ പിടികൂടാൻ ശ്രമിച്ചു.
അതൊരു പ്രത്യേക അനുഭവം ആയിരുന്നു. രാത്രിയിൽ ഒരുപാടു തവണ യാത്ര ചെയ്തിട്ടുണ്ടായിരുന്നെങ്കിലും ഈ യാത്രയ്ക്ക് എന്തോ പ്രത്യേകത ഉണ്ടായിരുന്നു.

അതിന്റെ കാരണം ചിലപ്പോൾ അവന്റെ കൂടെ ആകുമ്പോൾ എന്ത് കോപ്രായങ്ങൾ വേണമെങ്കിലും എനിക്ക് ചെയ്യാം എന്ന license ആയിരിക്കാം.

എവിടെ എത്തി എന്നറിയാൻ വേണ്ടി ഉമ്മ വിളിച്ചപ്പോൾ അവൻ bike സൈഡ് ആക്കി, call attend ചെയ്തു. ഫോൺ തിരികെ പോക്കറ്റിൽ വെച്ച് bike സ്റ്റാർട്ട് ചെയ്തു.

"Ohh!! എനിക്ക് ദാഹിക്കുന്നു"

"Ehh"

അവൻ എന്നെ നോക്കിയതും ഞാൻ opposite സൈഡിൽ ഉള്ള coolbar ചൂണ്ടി കാണിച്ചു.

"AAh... എനിക്കും ദാഹിക്കുന്നുണ്ട്" farsha യും കൂടെ ഏറ്റു പിടിച്ചു.

"ഇറങ്ങി നടക്ക്"

അവൻ പറയേണ്ട താമസം ഞാനും അവളും ഇറങ്ങി. കുറച്ചു ഉൾ പ്രദേശം ആയത് കൊണ്ട് coolbar അടക്കാനുള്ള പരിപാടികൾ തുടങ്ങിയിരുന്നു.
ഞങ്ങൾ ആദ്യം കണ്ട seat ൽ ഇരുന്നു.

"നിന്നെ ഒക്കെ കെട്ടുന്നോന്റെ അതോഗതി ആലോചിക്കാനെ വയ്യ, എങ്ങനാടീ നിന്നെ തീറ്റി പോറ്റുക"

"അതും ശേരിയാണല്ലോ... "
ഞാൻ കുറച്ച നേരം ആലോചിച്ച് ഒരു മറുപടി കണ്ടു പിടിച്ചു.
(Spot ൽ പറയാൻ എനിക്ക് dialogue കിട്ടാറില്ല. കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് എല്ലാരും അങ്ങനെ ഒരു സംഭവം മറന്നു കഴിയണം അപ്പയെ എന്റെ തലയിൽ bulb കത്തുകയുള്ളൂ )

"അങ്ങനെ ആണെങ്കിൽ ഒരു chef നെ കല്യാണം കഴിക്കാം... അങ്ങനെ ആകുമ്പോൾ ആ പ്രശ്നം ഉണ്ടാകില്ലല്ലോ"

"നിന്നെ തീറ്റിപോറ്റി അവസാനം അവന് ആ ജോലി മടുക്കും"

"ആണോ വല്യ കാര്യം"

അപ്പോഴേക്കും juice ഞങ്ങൾക്കുമുന്പിൽ എത്തിയിരുന്നു.
****************

വളരെ പെട്ടെന്ന് ദിവസങ്ങൾ കടന്നു പോയി. എന്റെ SSLC തുടങ്ങിയിട്ട് ആഴ്ചകൾ മാത്രം ആയിട്ടുള്ളൂ...
അന്ന് സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ആണ് ഞാൻ ആ വാർത്ത അറിയുന്നത്. ചിലർക്ക് ആ വാർത്ത വളരെ സന്തോഷം നൽകിയിരുന്നു. പക്ഷെ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്തെ സന്തോഷവും ആ ചുണ്ടിലെ പുഞ്ചിരിയും എന്റെ മനസ്സിൽ വല്ലാതെ സങ്കടം ഉണ്ടാക്കി.
അധിക നേരം അവിടെ നിൽക്കാതെ ഞാൻ മുറിയിലേക്ക് നടന്നു....

"എന്താ... എന്താ സംഭവം??? എന്താ ആ വാർത്ത???"
രാഖി എന്നെ നോക്കി.

ഞാൻ ആ ദിവസത്തെ കുറിച്ച് ഓർത്തു....

(തുടരും)

ചാപ്റ്റർ എല്ലാവര്ക്കും ഇഷ്ടം ആകുമെന്ന് പ്രതിക്ഷിക്കുന്നു.
Thankyou for supporting guyzZz
Keep supporting😊😊😊
(PlzZ Vote and comment)

Continue Reading

You'll Also Like

22.9K 3K 29
യാഥാർത്ഥ്യങ്ങൾ മാറ്റി മറിച്ച രണ്ടു പേരുടെ ജീവിത കഥ.. ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദവും ഒത്തുചേർന്ന പ്രണയ കാവ്യം.. ഇത് അവന്റെയും അവളുടെയും കഥ ആണ്.. L...
5.5K 890 28
ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവട്ടതൂ ഇടുങ്ങി കൂടെടതല്ല... ജീവിതം എന്നു...
2.1K 210 5
ഇതിൽ കുറെ BTS oneshots ആയിരിക്കും.... എല്ലാ സ്റ്റോറിയിലും എല്ലാ membersഉം കാണില്ല.... പിന്നെ ഓരോ സ്റ്റോറിയിലും പല പല ships ആയിരിക്കും.... ...
65.7K 10.5K 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜