His lost love / Priyamanasam...

By SumiAslamPT

4.8K 435 97

" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്ക... More

Introduction...
1. കലഹം!
Part - 2 ഒരു നനുത്ത സൗഹൃദം!
part-3 a new entry to new chapter
part-4 a challenge
part - 5 തളിരിട്ട പ്രണയം!
part-6 ഒരു കല്ലായി കിസ്സ!
part-7 ഒരു ബിസിനസ്സ് ഡീൽ...
part-8 കുറ്റബോധം!
part-10. ബാല്യകാല സ്മരണകൾ!
part.11 JK യുടെ ഓർമ്മകളിലൂടെ....

part-9 ഓർമ്മകളിലൂടെ!

312 35 5
By SumiAslamPT

ഡ്രൈവിംങ്ങ് സീറ്റിലിരുന്ന് എന്തോ ചിന്തിക്കുന്ന പപ്പയെ കണ്ട് ഷറഫ് ചോദിച്ചു.

"സർ? എന്തു പറ്റി?"

പപ്പ അയാളുടെ മുഖത്തേയ്ക്ക് നോക്കി... തന്റെ ആവലാതികൾ മറയ്ക്കാൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.

"ഏയ്! ഒന്നൂല്ലടോ? തനിക്കൊന്ന് ഡ്രൈവ് ചെയ്യാമോ?" പപ്പ ചോദിച്ചു..

"പിന്നെന്താ?... " എന്ന് പറഞ്ഞ് ഷറഫ് ഡ്രൈവിങ്ങ് സീറ്റിലേക്ക് ചേക്കേറി...

ഒരാശ്വസത്തിനെന്നോണം പപ്പ സീറ്റിലേയ്ക്ക് ചാരിയിരുന്നു. ജഗത്! അവന്റെ കുടുംബം! പച്ചക്കണ്ണുകളും സ്വർണ്ണലമുടിയും തുടുത്ത കവിളും കുസൃതി ചിരിയുമായി അവൾ! ജഗത് ന്റ മകൾ !.....

ജീവിതം ആഗ്രഹിച്ചതു പോലെ ചോരത്തിളപ്പുള്ള പ്രായത്തിൽ കിട്ടിയ സർവ്വീസ് IRS തലസ്ഥാന നഗരിയിലെ ആദ്യ ഔദ്യോഗിക വർഷങ്ങൾ സമ്മാനിച്ചത് സുഹൃത്തുക്കളെക്കാൾ കൂടുതൽ ശത്രുക്കളെയായിരുന്നു.
കുടുംബ ജീവിതം മൂന്നോ നാലോ മാസം കൂടുമ്പോൾ കിട്ടുന്ന 10 ദിവസത്തിൽ ഒതുക്കിയ വർഷങ്ങൾ!
മടുത്തു തുടങ്ങിയപ്പോഴാണ് ബാലയെയും കണ്ണനെയും കൂടെക്കൂട്ടാൻ തീരുമാനിച്ചത്! പക്ഷേ ആഗ്രഹിച്ചു കിട്ടിയ ജോലി വേണ്ടന്ന് വെയ്ക്കാൻ ബാലതയ്യാറായിരുന്നില്ല. പകരം ഡൽഹിയിൽ തന്നെ ഏതെങ്കിലും സ്കൂളിൽ ബാലയ്ക്കൊരു ജോലി. അതേ സ്കൂളിൽ കണ്ണന് അഡ്മിഷൻ! അതിന് സഹായിച്ചത് ജഗത് ആയിരുന്നു. രണ്ടും ഒത്തുവന്നപ്പോൾ ക്വാട്ടേഴ്സിൽ നിന്നുള്ള ദൂരം പ്രശ്നമായി! അതിനും പരിഹാരം കണ്ടെത്തി ജഗത്! സ്കൂളിന് അടുത്ത് പപ്പയ്ക്ക് ഒരു ടൂവീലറിന് പോയി വരാനുള്ള അകലത്തിൽ ഒരു അപാർട്ട്മെന്റ് അതും ജഗത് ന്റെ അപാർട്ട്മെന്റിന് തൊട്ടടുത്ത്!... എല്ലാം ശരിയായ ആശ്വാസത്തിൽ ട്രയിൻ കയറി 4 ദിവസത്തിനകമാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്!.... വീട്ടിലെത്തിയപ്പോഴെയ്ക്കും ബാലയുടെ ഏട്ടൻ ശ്രീനാഥ് കുട്ടികളെ ബാലയെ ഏൽപിച്ച് ഭാര്യയുമായി US ലേയ്ക്ക് പോയി... ആ അധ്യയന വർഷം തീരും വരെ നാട്ടിൽ തന്നെ നിൽക്കാൻ ബാല തീരുമാനിച്ചു. കുട്ടികളെ എറണാകുളത്ത് തന്നെയുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലാക്കി കണ്ണനെയും കൊണ്ട് ഡൽഹിക്ക് പോകാം എന്ന് അയാൾ ഭാര്യയെ പരമാവധി നിർബന്ധിച്ചു.

" അവര് എന്നെയേൽപ്പിച്ച് പോയതല്ലേ ഉള്ളൂ പെട്ടന്ന് ഞാൻ അവരെ സ്കൂളിന്ന് മാറ്റി ബോർഡിംങ്ങിലാക്കിയാ കൊച്ചു കുട്ടികളല്ലേ? അവർക്കത് വല്ലാതെ ഫീൽ ചെയ്യും!"
എന്ന് പറഞ്ഞ് ബാല അതിന് തയ്യാറായില്ല! ഇത്രയൊക്കെ ബുദ്ധിമുട്ടി എല്ലാം ഒരുക്കിവെച്ച് വന്ന് വിളിച്ചപ്പോഴുള്ള ബാലയുടെ മറുപടി പപ്പയെ വല്ലാതെ ചൊടിപ്പിച്ചു. തന്നെക്കാളും വലുതാണ് ഭാര്യക്ക് ഏട്ടന്റ കുടുംമ്പം എന്ന തോന്നൽ ! താൻ എന്ന ഈഗോ ഇതൊക്കെയാണ് എടുത്ത് ചാടി എട്ട് വയസ്സ്കാരൻ മകനെക്കൂട്ടി തിരിച്ച് ഡൽഹിയിലെത്തിയത്!

പ്രതീക്ഷിച്ചതിന് വിപരീതമായി ഒറ്റയ്ക്ക് മകനെയും കൊണ്ട് കയറി വന്ന പപ്പയെ കണ്ട് ജഗത് കാര്യങ്ങൾ അന്വേഷിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ട് വന്നത് ശരിയായില്ലന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്നും ജഗത് പപ്പയെ ഉപദേശിച്ചു.
പക്ഷേ തോറ്റു കൊടുക്കാൻ പപ്പ തയ്യാറായിരുന്നില്ല.
കണ്ണനെ പപ്പ ജഗത് ന്റെ മകൾ പഠിക്കുന്ന സ്കൂളിൽ ചേർത്തു. കഴിയുന്നതും വേഗം ജോലി സ്ഥലത്ത് നിന്ന് തിരിച്ചെത്താൻ അയാൾ ശ്രമിച്ചു. ഒരിക്കലും അവന് അമ്മയെന്ന നഷ്ടബോധം തോന്നാതിരിക്കാൻ ആവുന്നതെല്ലാം ചെയ്തു. എങ്കിലും ഡൽഹിയിൽ പുകമഞ്ഞ് പുൽകുന്ന രാത്രികളിൽ പപ്പയുടെ നെഞ്ചിലെ ചൂടിനുള്ളിൽ ഉറങ്ങുമ്പോഴും അമ്മയെ ഓർത്ത് ചുണ്ട് വിതുബുന്നതും കണ്ണീർ പൊഴിക്കുന്നതും അയാളറിഞ്ഞു.
എങ്കിലും വിട്ട് വീഴ്ച... അത് വയ്യ!

കണ്ണനെ കൊണ്ട്വരും വരെ അമ്മയുടെ പിന്നിൽ മറഞ്ഞ് നിന്നിരുന്ന ആ കുറുമ്പ് കാരി കണ്ണനുമായി ചങ്ങാത്തത്തിലായത് പെട്ടന്നായിരുന്നു.... അതോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തുംവരെ കണ്ണന് സുരക്ഷിതമായിരിക്കാൻ ഒരിടം കിട്ടി... ജഗത് ന്റ വീട്!
കണ്ണൻ അവൾക്ക്  ജിക്കുവായിരുന്നു.... പപ്പ
വിക്കി അങ്കിളും!

" Vicky uncle... kal Mujhe bhi vo nashta chahiye ki
Jikkukka tiphin box pe dhe, Varna me usko chai ke saath samosa nai doogi haa!!!!"( വിക്കി അങ്കിൾ നാളെ ജീക്കൂന്റ ടിഫിൻ ബോക്സിലെ ബ്രേക്ക്ഫാസ്റ്റ് തന്നെ എനിക്കും തരണം!... ഇല്ലങ്കിൽ അവന് ഞാൻ ചായയ്ക്കൊപ്പം സമൂസ കൊടുക്കില്ല!) അവൾ മിക്കവാറും ദിവസങ്ങളിൽ പരാതിപ്പെടാറുണ്ട്!

" Pakka?" ( ഉറപ്പാണോ?) പപ്പ അവളുടെ കൊച്ചു കൊബു കളിൽ പിടിച്ച് മെല്ലെ വലിച്ച് കൊണ്ടു ചോദിക്കും!

" Ha pakka!" തലമുടി മെല്ലെ വിടിച്ചു കൊണ്ട് മുഖം വീർപ്പിച്ച് കൊണ്ട് അവൾ പറയും!

മൂന്നര വർഷങ്ങൾ പെട്ടന്ന് കടന്നു പോയി! ബാലയോടുള്ള ദേഷ്യവും വാശിയും ഒക്കെ കത്തി തീർന്നു! പപ്പ നാട്ടിലേയ്ക്കുള്ള ട്രാൻസ്ഫറിന് ശ്രമിച്ചു തുടങ്ങി!അന്ന് അവസാന പരീക്ഷയും കഴിഞ്ഞ് കണ്ണന്റ സ്കൂൾ അടയ്ക്കുന്ന ദിവസം! പതിവ് പോലെ മിസിസ്സ് ജഗത് തന്നെയാണ് അവനെ വാനിൽ അയച്ചത്! ജഗത് ന്റ മകളുടെ എക്സാം രണ്ട് ദിവസം മുൻപേ കഴിഞ്ഞിരുന്നു... വൈകിട്ട് മൂന്ന് മണിയോടെ നാട്ടിലേയ്ക്ക് തിരിക്കാൻ നേരത്തെ തീരുമാനിച്ചത് കൊണ്ട് ഉച്ചയ്ക്ക് രണ്ടരയോടെ ലീവ് എഴുതിക്കൊടുത്ത് അപാർട്ട്മെന്റിൽ എത്തിയപ്പോഴെയ്ക്കും.... അപാർട്ട്മെന്റിന് മുന്നിൽ ആൾക്കൂട്ടം.... അവരുടെ ഫ്ലോറിൽ നിറയെ പോലീസ്!

ജഗത് ന്റ അപാർട്ട്മെന്റിൽ! പപ്പയുടെ ആയുസ്സിൽ കണ്ട ഏറ്റവും ക്രൂരമായ കാഴ്ച!... അപാർട്ട്മെന്റിന് മുന്നിൽ വീകാരധീനനായ ജഗത്തിനെ നിയന്ത്രിക്കാൻ പാടുപെടുന്ന ബന്ധുക്കൾ! സുഹൃത്തുക്കൾ! ഏകദേശം ഒരു മണിക്കൂർ വേണ്ടി വന്നു ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ!
കണ്ണന്റെ കാര്യം! ഈ കാര്യങ്ങൾ കണ്ട ഷോക്കിൽ അൽപ സമയം താൻ കണ്ണന്റ കാര്യം വിസ്മരിച്ചിരുന്നു...

തിരക്കിട്ട പ്രാധമിക അന്വേഷണത്തിൽ കൃത്യം ഒരു മണിക്ക് കണ്ണനും കൂട്ടുകാരും സ്കൂൾ ബസ്സിൽ വന്നിറങ്ങിയതായി സെക്യൂരിറ്റി പറഞ്ഞു...
കൂട്ടുകാരുടെ വീട്ടിൽ അന്വേഷിച്ചു. കണ്ടില്ല!
" നിങ്ങളുടെ ഫ്ലാറ്റിൽ നോക്കിയോ? കുട്ടീടെ കയ്യിൽ താൻ സ്പെയർ കീ കൊടുക്കാറുള്ളതല്ലേ? ഒന്നുകിൽ ഇവിടെ പോലീസും ബഹളവും ഒക്കെ കണ്ട് പേടിച്ചിരിക്കയാവും!
അല്ലങ്കിൽ ഇന്ന് നേരത്തെ വന്നതല്ലേ ഉറങ്ങിപ്പോയിക്കാണും!" പപ്പയുടെ സുഹൃത്തുക്കളിലൊരാൾ ഓർമ്മിപ്പിച്ചു...

പപ്പ തിരക്കിട്ട് ഫ്ലാറ്റിൽ താക്കോലിട്ട് തുറന്നു... വെപ്രാളത്തോടെ വീട്ടിലാകെ പരതി! എവിടെയും കണ്ടില്ല!
പപ്പയ്ക്ക് തലചുറ്റുന്ന പോലെ തോന്നി!

"ഈശ്വരാ... എന്റെ കുട്ടി!" പപ്പ നെഞ്ചത്ത് കൈവെച്ചു.

സുഹൃത്തിന്റ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ വന്നലച്ചു....

" ഈ പോലീസും ബഹളവും ഒക്കെ കണ്ടു പേടിച്ചിരിക്കയാവും!"

കുട്ടികളല്ലേ? ഒരുപക്ഷേ പേടിച്ച് ഒളിച്ചിട്ടുണ്ടെങ്കിലോ?

മ്യാവൂ! കണ്ണന്റെ പൂച്ച എവിടെയോ ഇരുന്നു മൂളി!...

പിന്നെ കട്ടിലിനടിയിലും സെറ്റിക്ക് പിന്നിൽ കർട്ടന് പിന്നിൽ അലമാരിക്കുള്ളിൽ വരെ നോക്കി! അവസാന പ്രതീക്ഷ എന്നാണം അടുക്കളയുടെ അടുപ്പിനിടയിലെ ഗ്യാസ് വെയ്ക്കുന്നതിനരികിലെ കബോർഡ് തുറന്നത്! ബോധരഹിതനായി കണ്ണൻ പപ്പയുടെ കൈയ്യിലേക്ക് വീഴുകയായിരുന്നു.

"കണ്ണാ! കണ്ണാ!..." വെപ്രാളത്തോടെ പപ്പ വിളിച്ചു. അവൻ പ്രതികരിച്ചില്ല!.... "ഈശ്വരാ എന്റെ കുഞ്ഞിനൊന്നും വരുത്തരുതെ എന്ന പ്രാർത്ഥനയോടെ പപ്പ വെള്ളം കുടഞ്ഞു. ഒരു കിതപ്പിനിടയിൽ ഞരക്കത്തോടെ കണ്ണൻ കണ്ണു തുറന്നു.....

"കരയല്ലേ!... കരയല്ലേ? ഒന്നും ഇല്ല! പപ്പേടെ മോനെന്തിനാ പേടിക്കണേ? കരയണ്ട!.... പോലീസ് ഒക്കെ ഇപ്പോ പോവും കേട്ടോ?" ഫ്ലാറ്റിൽ റോന്തു ചുറ്റുന്ന പോലീസിനെ കണ്ട് പേടിച്ചതാണെന്ന ധാരണയിൽ പപ്പ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

" നമുക്ക് പോലീസിപ്പോകാം....." പക്ഷേ കരഞ്ഞുകൊണ്ട് അവൻ പറഞ്ഞ ഉത്തരം കേട്ട് പപ്പ ഞെട്ടി.

" എന്തിന്?" പപ്പ ആധിയോടെ ചോദിച്ചു.

" അവര്... ആന്റിയെ?.... അവരെന്നേം കണ്ടു... പിടിക്കാനോടിച്ചു...... എന്നെ കൊല്ലൂന്ന് പറഞ്ഞു!..." പേടിച്ച് പേടിച്ച് അവൻ പറഞ്ഞു.

" ????" കുറച്ച് സമയത്തേക്ക് ഒന്നും പറയാനായില്ല!
അവനെ സമാധാനിപ്പിക്കാനും!

"കരയണ്ട!.... നമുക്ക് പോലീസില് പോവാം!... മോനെ ആരും ഒന്നും ചെയ്യില്ല! കണ്ണൻ പേടിക്കണ്ട!" പപ്പ അവനെ ആശ്വസിപ്പിച്ച് അവന്റെ മുഖം കഴുകിച്ച് യൂണിഫോം മാറ്റി കിടത്തി ഉറക്കി! കുട്ടിയെക്കാണാനില്ല എന്ന് പറഞ്ഞറിഞ്ഞവരെല്ലാം വിവരങ്ങൾ അന്വേഷിക്കാൻ എത്തി. കുട്ടി അപാർട്ട്മെന്റിലായിരുന്നു. എന്നും സ്കൂൾ വിട്ട് വന്ന് ഉറങ്ങുകയായിരുന്നു എന്നും പറഞ്ഞ് മനസ്സിലാക്കി അവരെ പറഞ്ഞയച്ചു....
ജഗത് ന്റ വീട് പോലീസുകാർ പൂട്ടി സീൽ ചെയ്തു.

മൂന്നാല് ദിവസങ്ങൾക്ക് ശേഷം പപ്പ കണ്ണനോട് അവൻ കണ്ടതെന്തെന്ന് വിശദമായി ചോദിച്ചറിഞ്ഞു.... കണ്ടത് പുറത്ത് പറയരുതെന്നും പറഞ്ഞാൽ അപകടമാണെന്നും പപ്പ കണ്ണനെ പറഞ്ഞ് മനസ്സിലാക്കി! പപ്പ അന്വേഷിച്ചോളാം എന്നും അവരെ പോലീസിൽ പിടിപ്പിച്ചോളാം എന്നും കണ്ണനെ സമാധാനിപ്പിക്കുകേം ചെയ്തു.
പോലീസിനോട് പറയും മുൻപ് സ്വന്തം നിലയിൽ പപ്പ ആ കേസ് അന്വേഷിച്ചു..... പക്ഷേ കണ്ണൻ പറഞ്ഞ അടയാളങ്ങൾ വെച്ച് ലോക്കൽ സ്‌റ്റേഷനിലെ പരിജയക്കാരൻ വഴി സംഘടിപ്പിച്ച ചില ഫോട്ടോഗ്രാഫും രേഖാചിത്രകളും അവൻ തിരിച്ചറിഞ്ഞു. അത് വഴി പപ്പ അവരെ കണ്ടെത്തുകയും ചെയ്തു.! ജഗത് നോടുള്ള പേഴ്സണൽ റിവഞ്ച് ആയിരുന്നു ആ കൊലപാതകമെന്ന് മനസ്സിലായി! ഡൽഹിയിലെ പേരുകേട്ട ഗാങ്ങ്സ്റ്റർ ഗ്രൂപ്പിലെ അംഗങ്ങളാണ് പ്രതികൾ!...  അതിന് മുൻപ് അതിൽ ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രൈം വിറ്റ്നസ്സിനെ കൊന്നിട്ട് ആ കേസിൽ നിന്നും പുഷ്പം പോലെ പുറത്തിറങ്ങിയ ഒരുത്തൻ ! ഈ കേസിൽ ഇൻവോൾവ് ആയാൽ പപ്പയ്ക്കും കണ്ണനും അതേ ഗതി തന്നെ എന്ന് ലോക്കൽ സ്റ്റേഷനിലെ പരിജയക്കാരൻ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു... തകർന്നിരിക്കുന്ന ജഗത് നോട് ഈ കാര്യങ്ങൾ പറഞ്ഞാൽ എടുത്ത് ചാടി അപകടത്തിൽ പെട്ടാലോ? അയാളുടെ സമനില തെറ്റിയ മകൾക്ക് അയാളെക്കൂടെ നഷ്ടപ്പെട്ടാലോ? എന്നുള്ള ആധികൊണ്ട് പപ്പ ജഗത് നോടത് മറച്ച് വെച്ചു... പപ്പയുടെ സർവീസ് ഡയറിൽ  അവരെ പറ്റിയുള്ള വിവരങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടയാൾ!

കുറെ ദിവസങ്ങൾ കൂടെ കഴിഞ്ഞാണ് മിസ്സിസ്സ് ജഗത് നെ ദഹിപ്പിച്ചത്! മകളുടെ കൈകൾ കൊണ്ട് അന്ത്യകർമ്മം ചെയ്യണമെന്നത് പണ്ടെപ്പോഴൊ അവർ ഭർത്താവിനോട് പറഞ്ഞിട്ടുണ്ടായിരുന്നത്രേ!...

ദൈവാനുഗ്രഹം പോലെ ഒരു മാസം കഴിഞ്ഞ് പപ്പയ്ക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ ആയി!... മറ്റൊന്നും ആലോചിക്കാതെ പപ്പ JKയെക്കൂട്ടി നാട് പിടിച്ചു.!

"സർ, സർ, വീടെത്തി!" ഷറഫിന്റ ശബ്ദം കേട്ടാണ് പപ്പ ഉണർന്നത്! കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നു എന്നയാൾക്ക് തോന്നി!
പപ്പ മെല്ലെ കാറിൽ നിന്ന് പുറത്തിറങ്ങി!

" ഷറഫ് കേറ്! നമുക്ക് ഒരു കോഫി കുടിച്ചിട്ട് പോവാം!"പപ്പ ക്ഷണിച്ചു.

" വേണ്ട സർ! ഇന്ന് വൈകി! ഷോപ്പിൽ തിരക്കായിക്കാണും! പിന്നെ ഒരിക്കലാവാം!"

"ഷറഫിന് ബുദ്ധിമുട്ടായി അല്ലേ? ഇനി എങ്ങനെയാ പൂവ്വാ ! ഒരാട്ടോ പിടിക്കാൻ ജംങ്ങ്ഷനിൽ പോണം! ഒരു കാര്യം ചെയ്യ് ! ടൂവീലർ കൊണ്ട് പൊയ്ക്കോ നാളെ ആദി ടെ കയ്യിൽ കൊടുത്തു വിട്ടാ മതി!... കണ്ണാ ആക്ടീവടെ താക്കോലിങ്ങെടുത്തേ...."
പപ്പ JK യോട് വിളിച്ചു പറഞ്ഞു. താക്കോലും കൊണ്ട് പുറത്ത് വന്നപ്പോഴാണ് പപ്പയ്ക്കൊപ്പം വന്ന ആളെ JK കണ്ടത്!

"അങ്കിളോ? കേറണില്ലേ?" JK ചോദിച്ചു.

" സമയമില്ല! പിന്നൊരിക്കലാവട്ടെ!" പപ്പയുടെ കയ്യിൽ നിന്ന് താക്കോല് വാങ്ങി ഷറഫ് ആക്ടീവയുമായി പോയി!

പപ്പ അകത്ത് കയറി ഓഫീസ് റൂം തുറന്ന് തന്റെ യാ പഴയ സർവീസ് ഡയറി തപ്പിയെടുത്തു!........

To be continued....

Dear readers....
Appo ithu chumma oru love story alla nnu manasilayille..... Appo nammude Jk yude flash back Avante view pointil parayumbozhe superb aavoo athondaanu ithilu athraykku clarity tharanjathu.... So I think you like these part also... So plz vote for this part and leave the comment plz....
SumiAslamPT




















Continue Reading

You'll Also Like

894 190 5
If there's any immortality to be had among us human beings, it is certainly only in the love that we leave behind. the story tells about the wrath o...
543 33 6
taekook ff. This is a story about 2 cold persons. oru col ceo yudeyum cold assistant inteyum story anee.
justice ♎ By anukrishn

Mystery / Thriller

13 1 1
crime thriller romantic story ee story vayich ishtta petta please support
120 12 2
I killed you in the name of love🥀🖤 Mistery thriller taekook bl🖤