His lost love / Priyamanasam...

By SumiAslamPT

4.8K 435 97

" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്ക... More

Introduction...
1. കലഹം!
Part - 2 ഒരു നനുത്ത സൗഹൃദം!
part-3 a new entry to new chapter
part-4 a challenge
part - 5 തളിരിട്ട പ്രണയം!
part-6 ഒരു കല്ലായി കിസ്സ!
part-8 കുറ്റബോധം!
part-9 ഓർമ്മകളിലൂടെ!
part-10. ബാല്യകാല സ്മരണകൾ!
part.11 JK യുടെ ഓർമ്മകളിലൂടെ....

part-7 ഒരു ബിസിനസ്സ് ഡീൽ...

343 31 19
By SumiAslamPT

"രണ്ട് ദിവസമായി പപ്പ ഭയങ്കര ആലോചനയിലാണല്ലോ?
എന്ത് പറ്റി?" JK അമ്മയോട് ചോദിച്ചു.

" ആ! ആർക്കറിയാം? ചോദിച്ചാ നിന്റെ പപ്പ ഒന്നും പറയില്ലല്ലോ?" അമ്മ കറിക്കരിയുന്ന തിരക്കിനിടയിൽ പറഞ്ഞു.

വീട്ടിൽ പൊതുവെ ഇപ്പോൾ സമാധാന അന്തരീക്ഷമാണ്!
കാശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപനം പോലെ! എപ്പോഴാണോ എന്തോ? പൊട്ടലും ചീറ്റലും ഉണ്ടാവുക? അടുക്കള തിണ്ടിലിരുന്ന് JK ചിന്താമഗ്നനായി!

കോളിങ് ബെൽ അടിക്കുന്ന കേട്ട് അമ്മ വന്ന് വാതിൽ തുറന്നു.

" ആ കെവിനോ? വാ... ഇരിക്ക്!... കണ്ണാ.. നിന്നെ അന്വേഷിച്ച് കെവിൻ വന്നിരിക്കണൂ..... "
അമ്മ വിളിച്ച് പറഞ്ഞിട്ടകത്തേയ്ക്ക് പോയി

ചിന്തയിൽ നിന്നുണർന്ന് JK വേഗം സിറ്റൗട്ടിലേയ്ക്ക് വന്നു.

" നീ ക്ലബില് വരുന്നില്ലേ?" കെവിൻ ചോദിച്ചു.

"ക്ലബില് ! ആ സിദ്ധു കാലൊടിഞ്ഞിരിക്കല്ലേ? നിക്കി യാണെ സ്ഥലത്തില്ല! ആദി കളിക്കാൻ ഇന്ന് വരില്ല!
പിന്നെ സ്റ്റമ്പും ബാറ്റും കണ്ടാലറിയാത്ത അച്ചൂം അലക്സുമായിട്ടാണോ കളിക്കണ്ടേ?" JK നെറ്റി ചുളിച്ചു.

"എടാ അവമ്മാർക്ക് ഷട്ടിലും ബാറ്റും കണ്ടാലറിയാം... അപ്പോ അത് കളിക്കാം...... " കെവിൻ പറഞ്ഞു.

"എനിക്കൊരു മൂഡില്ല!... " JK തല ചൊറിഞ്ഞു.

"മൂഡൊക്കെ വന്നോളും!.. നീ വന്നേ.. " കെവിൻ അവനെ നിർബന്ധിച്ചു.

" ശരി!.... പപ്പാ ഞാൻ പോയിട്ട് വരാം!' " സിറ്റൗട്ടിൽ ഇരുന്ന് അനന്തതയിലേക്ക് നോക്കിയിരുന്ന പപ്പ അത് കേട്ടില്ല!

"പപ്പ! ഞാൻ പോയിട്ട് വരാന്ന്!" ഷട്ടിൽ റാക്കെടുത്ത് തോളത്തിട്ട് JK ഒരിക്കൽക്കൂടെ പറഞ്ഞു!

ഈ പപ്പയ്ക്കെന്ത് പറ്റി? അവൻ പപ്പയെ തുറിച്ച് നോക്കി.

"ഡാ ! എന്താ നീ ഇങ്ങനെ മിഴിച്ച് നോക്കണേ?.... ക്ലബിൽ പോണില്ലേ?" അവന്റെ അസ്വാഭാവിക നോട്ടം കണ്ട് പപ്പയ്ക്ക് എന്തോ പന്തികേട് തോന്നി.

" ആ!.... പോവ്വാ..." അവൻ തപ്പി തടഞ്ഞ് പറഞ്ഞു.

" എങ്കിൽ പോ.... " പപ്പ ഞെറ്റി ചുളിച്ചു.

കാത്ത് നിന്ന് അക്ഷമനായ കെവിൻ ഗേറ്റിന് പുറത്ത് നിന്ന് സൈക്കിൾ ബെൽ നിർത്താതെ അടിച്ച് ദേഷ്യം പ്രകടിപ്പിച്ചു. അത് കേട്ട് JK അസ്വസ്ഥനായി!

" ഏയ്! ബെല്ലടിച്ചു പൊളിക്കണ്ട ഞാൻ ദേ വരുന്നു." അവൻ മനസ്സില്ലാമനസ്സോടെ കെവിന്റെ ഒപ്പം ചെന്നു.

കുറേ നേരം സിറ്റൗട്ടിൽ ഇരുന്നിട്ട് ഒരിക്കൽ കൂടി പപ്പ ആ നമ്പർ മൊബൈലിൽ ഡയൽ ചെയ്തു! സ്വിച്ച് ഓഫ് ആണ് !.... ജഗത് ദേവ്... ഡൽഹിയിൽ വെച്ച് പരിജയപ്പെട്ട ഒരു മാർവാഡി! എപ്പോഴൊക്കെയോ ഡൽഹിയിലെ ഔദ്യോഗിക ജീവിതത്തിനിടെ ഷറഫിനെപ്പോലെ പപ്പയുടെ സുഹൃത് വലയത്തിൽ പെട്ട ഒരാൾ! ഒരു ടെക്സ്റ്റയിൽ എക്സ്പോട്ടർ! ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം ആവർത്തിച്ചിട്ടും ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അയാളോട് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട്! അയാളാണവസാന പ്രതീക്ഷ!
മൂന്ന് മാസത്തിന് മുൻപ് ജഗത് വിളിച്ചിരുന്നു.!

" Vijay sir, Mumbai acha hai... Par Jaana hi hoga na... Musafir hu ab... Mere beti ke vaje mujhe koi consideration nai hai.... Naye doctor Ko dund Raha hu ki use zindagi pe vapus bulane ki...."( വിജയ് സർ, മുബൈ നല്ല നഗരം തന്നെ! പക്ഷേ പോയല്ലേ പറ്റൂ! ഞാനൊരു സഞ്ചാരിയല്ലേ ഇപ്പോ? എന്റ മോളുടെ കാര്യമൊഴിച്ചാൽ എനിക്ക് മറ്റൊന്നും ചിന്തിക്കാനില്ല! ഒരു ഡോക്ടറെ അന്വേഷിക്കയാണ്! അവളെ ജീവിതത്തിലേയ്ക്ക് തിരിച്ച് വിളിക്കാൻ!")
നിരാശ നിറഞ്ഞ അയാളുടെ വാക്കുകളിൽ ദീർഘകാലത്തെ മുബൈലെ ചികിത്സകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല എന്ന് പപ്പയ്ക്ക് മനസ്സിലായി.... എന്തൊക്കെയോ പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു...
പിന്നീടെന്തോ? ജഗത് വിളിച്ചതേയില്ല!...

പെട്ടന്നാണ് പപ്പ ഓർത്തത്! mail അയച്ചാലോ? ഒരു പക്ഷേ ഒഫീഷ്യൽ മെയിൽ ചെക്ക് ചെയ്യുമ്പോഴെങ്കിലും ജഗത് ശ്രദ്ധിക്കാതിരിക്കില്ല.... പപ്പ അകത്ത് ചെന്ന് വേഗം ലാപ്ടോപ്പ് എടുത്ത് നെറ്റ് കണക്റ്റ് ചെയ്തു!

കറങ്ങിക്കോ കറങ്ങി! കറങ്ങിക്കോ കറങ്ങി! ബിസ് എൻ എൽ ബ്രോഡ് ബാൻറ് പപ്പയുടെ EQ (ഇമോഷണൽ കോൺഷ്യന്റ്! I mean ദേഷ്യം...ക്ഷമ.. ) പരീക്ഷിച്ചു.

" ഛെ! ഈ കാളവണ്ടി!.... " വലിച്ചെറിഞ്ഞ് പൊട്ടിക്കാനുള്ള ദേഷ്യത്തിൽ പപ്പ മോഡം കൈയ്യിൽ എടുത്തു സ്വന്തം കൈയ്യീന്ന് കാശ് കൊടുത്തു വാങ്ങീതല്ലേ എന്നോർത്തിട്ടാവണം... അതവിടെ താഴെ വെച്ചു...

"ബാല ഒരു കോഫി കിട്ടുവോ?"പപ്പ വിളിച്ച് കൂവി !

ചെക്കൻ പുറത്തേക്ക് പോവാൻ നോക്കിയിരുന്നോ ഇങ്ങേര് തൊണ്ടയിട്ട് കീറാൻ!
അവർ ഒരു കപ്പ് കോഫിക്കൊപ്പം ഒരു ഫ്ലാസ്ക് കൂടെ കോഫി കൊണ്ട് മുന്നിൽ വെച്ചു... ആവശ്യം പോലെ എടുത്തു കുടിക്കട്ടെ!

ഒരു കോഫി കുടിക്കുന്ന ടൈം കൊണ്ട് നെറ്റ് കണക്റ്റ് ആയി!... ഷോപ്പിങ്ങ് മാളിന്റ ടേക്ക്ഓവർ ഒരു ബിസിനസ്സ് പ്രപ്പോസൽ എന്ന നിലയ്ക്ക് ഡോക്യുമെന്റ്സിന്റ സ്കാൻഡ് കോപ്പിയടക്കം വിശദമായിത്തന്നെ മെയിൽ ചെയ്തു... മൂന്നോ നാലോ മണിക്കൂറുകൾക്ക് ശേഷം മൊബൈലിൽ ജഗത് ന്റ കോൾ വന്നു...
അപ്പോഴെയ്ക്കും JK കളി കഴിഞ്ഞ് വീട്ടിൽ ലേറ്റായി വന്നതിന് ബാല ബഹളം വെച്ച് തുടങ്ങി.... ഫോൺ എടുക്കാൻ കഴിഞ്ഞില്ല...

സ്വൈര്യമായിട്ട് സംസാരിക്കാനുള്ള ആഗ്രഹം കൊണ്ട് പപ്പ മൊബൈലും കൊണ്ട് പുറത്തിറങ്ങി. വീണ്ടും കോൾ വന്നപ്പോൾ പപ്പ അറ്റന്റ് ചെയ്തു.

" Haa jagath? Kaisa hal hai dost? Kya mushkil hai ke thumhe mobail pe milneka? Kai din se koshish kar Rahe dhe!!!!"( ആ ! ജഗത്ത്? എന്തൊക്കെയുണ്ട് വിശേഷം? നിന്നെ മൊബൈലിൽ കിട്ടാൻ എന്ത് ബുദ്ധിമുട്ടാ? എത്ര ദിവസമായി ശ്രമിക്കുന്നു?") പരാതിയും വിശേഷം ചോദിക്കലുമൊക്കെ ആയി പപ്പ തന്നെ തുടങ്ങി.
പക്ഷേ മറുപുറം മൗനമായിരുന്നു.

"Kya hua jagath? Laga hai koi..... Sab tik hai na?"
( എന്ത് പറ്റി ജഗത്? എന്തോ വല്ലായ്മ പോലെ? കൊഴപ്പമൊന്നുമില്ലല്ലോ? അല്ലേ?") മറുപുറം മൗനം തന്നെ തുടർന്നു.

"Vijay! Yaha kuch problem hai.... Mujhe kaaphi din se Mumbai se Nikalna padega...ki doctor ne.... Ha Kutch problem to hai... Par... Mujhe doctor ne ek Reference diya hai ek Doctor Fawaz Ahammad.. aapke shahar pe hai... Ek City Hospital...kya aap Vaha pe Kisiko janthe hai?"( വിജയ് ! ഇവിടെ കുറച്ച് പ്രശ്നമുണ്ട്! കുറച്ച് ദിവസത്തിനകം എനിക്ക് മുബൈയിൽ നിന്ന് പോരേണ്ടി വരും... ഈ ഡോക്ടറാണെങ്കിൽ!.... കുറച്ച് പ്രശ്നങ്ങൾ ഉണ്ട് പക്ഷേ.... ഇവിടുത്തെ ഡോക്ടർ എനിക്ക് ഒരു റഫറൻസ് തന്നു. ഒരു ഡോക്ടർ ഫവാസ് അഹമ്മദ്! നിങ്ങളുടെ നാട്ടിലാണ്! ഒരു സിറ്റി ഹോസ്പിറ്റൽ? നിങ്ങൾക്ക് അവിടെ ആരെയെങ്കിലും പരിജയമുണ്ടോ?") അയാൾ ആകെ അസ്വസ്ഥനാണെന് പപ്പയ്ക്ക് തോന്നി.


"Mujhe vaha pe kisiko nai Janta... Par Suna hai..
Ye city pe famous and best psychiatrist hai Fawaaz Ahammad... I will shoure arrange the appointment for you..."( അവിടെ എനിക്ക് പരിജയക്കാരാരുമില്ല!പക്ഷേ കേട്ടിട്ടുണ്ട്! ഈ സിറ്റീലെ പ്രശസ്തനായ പ്രഗൽഭനായ സൈക്യാട്രിസ്റ്റ് ആണ് ഫവാസ് അഹമ്മദ്!
നിങ്ങൾക്ക് വേണ്ടി തീർച്ചയായും അപ്പോയ്മെന്റ് എടുക്കാം!")

" Thank you... Par Vijay... Mujhe ek Ghar chahiye... Ek lonely place pe... Tere asspass...or mai apni beti ko phir bhi koi mental assailum pe bhejna nai chahte hai... Me kaha Rahe vaha Rahe mere beti...
Jo vo doctor Ko aana Jaana aazan hai..." ( നന്ദി! പക്ഷേ വിജയ് ! എനിക്ക് ഒരു വീട് വേണം! ഒരു ഏകാന്തമായ സ്ഥലം! നിങ്ങളുടെ അടുത്തെവിടെയെങ്കിലും!  പിന്നെ ഞാൻ എന്റെ മകളെ വീണ്ടും ഏതെങ്കിലും മെന്റൽ അസൈലത്തിൽ
അയയ്ക്കാൻ താൽപര്യപ്പെടുന്നില്ല! ഞാനെവിടെയാണോ? എന്റെ മകൾ എന്റെ കൂടെയുണ്ടാവും.. ആ ഡോക്ടർക്ക് വരാനും പോകാനുമുള്ള എളുപ്പം കൂടെ നോക്കണം.. "
അയാൾ ആവശ്യപ്പെട്ടു.

" Me to trykarke dhekhu... Me aap Ko call caregi...
Plz ye number switch on karke rekho..."( ഞാൻ ഒന്ന് ശ്രമിച്ച് നോക്കട്ടെ... ദയവ് ചെയ്ത് ഈ നമ്പർ സ്വിച്ച് ഓണാക്കി വെയ്ക്കണം!")

" Oh sorry... Me to bhul gai... Sach me vo reference milke kya Karu eaise soch kar Rahe dhi Mai.. us samay aap ka mail dhekha.... Busness ke Bina me sirf apni baare me Sochi dhi,Vo shopping mall to acha hai.... I am ready to take for lease it from you...
Or mere exporting factory ke whole sale outlet ke saath a wedding centure bhi soch kar rakhe hai... Jaise ek 15 crore invest karne Ko soch Rahe hai ye project pe...me dhekhu kaise vaha tak pohoch na hai... Train pe ya flight pe... I think I will be thair by the next Sunday..." ( ഓ! സോറി! ഞാനത് മറന്നു. സത്യത്തിൽ ആ റഫറൻസ് കിട്ടീട്ട് എന്ത് ചെയ്യണമെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. ആ സമയത്താണ് നിങ്ങളുടെ മെയിൽ കണ്ടത്! ബിസിനസ്സിനേക്കാളും അപ്പോ ഞാനോർത്തത് എന്റ കാര്യമാണ്! ആ ഷോപ്പിങ്ങ് മാൾ കൊള്ളാം! നിങ്ങളിൽ നിന്ന് ഞാനത് ലീസിനെടുക്കാൻ തയ്യാറാണ്! എന്റ എക്സ്പോർട്ടിങ്ങ് ഫാക്ടറിയുടെ ഒരു വോൾസെയിൽ ഔട്ട് ലെറ്റിനൊപ്പം ഒരു
വെഡ്ഢിങ്ങ് സെൻററും ആലോചനയിലുണ്ട്! ഈ പ്രോജക്റ്റിൽ ഏകദേശം 15 കോടിയോളം ഇൻവെസ്റ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ട്! നോക്കട്ടെ! ട്രെയ്നോ ഫ്ലയ്റ്റോ ഏതാ കിട്ടുന്നത് എന്ന് വെച്ചാൽ നെക്സ്റ്റ് സൺഡേയ്ക്ക് ഞാനവിടെ എത്തിക്കോളാം!")

" Ok take care of her, Keep in touch...bye" പപ്പ കോൾ കട്ട് ചെയ്തു. കാർമേഘം നിറഞ്ഞ മുഖം ഒന്ന് തെളിഞ്ഞു. തിരിഞ്ഞ് വീട്ടിലേയ്ക്ക് കയറിയപ്പോഴും JK യും അമ്മയും തമ്മിലുള്ള പ്രശ്നം തീർന്നിട്ടുണ്ടായിരുന്നില്ല!

"ഇവൾക്ക് എന്തെങ്കിലും കാര്യം പറഞ്ഞ് ഒച്ചവെച്ചാലെ ഒറക്കം വരൂ! ഡാ... ഇപ്പ എന്താ പ്രശ്നം!" പപ്പ അകത്തേക്ക് കയറിയപ്പോൾ ചോദിച്ചു.

" അവൻ കയറി വന്ന സമയം കണ്ടോ? 8 മണി!... ഇവന് നാളെ എക്സാമുണ്ട്! എന്നിട്ടാ!..... തെണ്ടിതിരിഞ്ഞ് നടക്കണത്!..." ബാല JKയെ രൂക്ഷമായി നോക്കി.

" ഞാൻ കളിക്കാൻ പോയതല്ലേ? ഞാനെന്നും പോവുന്നതല്ലേ? ഇന്ന് കൊറച്ച് വൈകിപ്പോയി! കളിക്കാൻ പോയിട്ട് ഞാനിന്നേവരെ തോറ്റിട്ടില്ലല്ലോ? പിന്നെ അമ്മയ്ക്കെന്താ?... " JK യും അമ്മയോട് കയർത്ത്!

" ഛെ! നിർത്ത് രണ്ടും!... ബാലയ്ക്കെന്താ പ്രശ്നം?
അവനിന്നൽപം വൈകി. അതിപ്പോ റീകാപ്പ് അടിച്ച് നേരത്തെആക്കാൻ പറ്റില്ലല്ലോ? മേലാൽ ലേറ്റായാൽ?
ക്ലബിലിൽ നീയിനി പോവില്ല! പിന്നെ എക്സാം! നീയെങ്ങാനും നാളെത്തെ എക്സാമിനെങ്ങാനും തോറ്റാ?
നിന്നെ ആ തമ്പീടെ ട്യൂഷൻ സെന്ററിൽ കൊണ്ടാക്കും അതോടെ തീരും കറക്കോം കളിം!" പപ്പ രണ്ട് പേരോടുമായി പറഞ്ഞു....

"പപ്പ പോയാമതി ട്യൂഷൻ സെന്ററില് ! ഇതിലും ഭേദം രണ്ടും തമ്മിൽ തല്ലുന്നതായിരുന്നു ." എന്നും പറഞ്ഞ് JK മുകളിലേക്ക് പോയി!

"എന്താടീ നോക്കി നിക്കണെ? പോയി ചോറ് വിളബ്!" പപ്പ അമ്മയെ കലിപ്പിച്ചൊന്ന് നോക്കി!

" ഇയാൾക്കിന്ന് പിരി തെറ്റിയോ ആവോ.. " എന്നും പിറുപിറുത്ത് ബാല അടുക്കളേലേക്ക് നടന്നു.

എല്ലാ പ്രശ്നങ്ങളും തീർന്ന സമാധാനത്തിൽ സിറ്റൗട്ടിലെ ചാരുകസേരയിൽ രാജാവിനെപ്പോലെ പപ്പ കിടന്നു.

ആ ദിവസം അങ്ങനെ അവസാനിച്ചു.!

Dear readers....
Kochu kochu pinakkangalum inakkakkangalumaayi JK yum kudumbavum ningalkkishtapettu ennu karuthunnu.... So plz vote for JK and family and leve a comment as a feed back...
SumiAslamPT























Continue Reading

You'll Also Like

RudraVaani By Anju

Mystery / Thriller

1.2K 173 2
She was an angel, craving for chaos. And he was a demon seeking for peace.. What will happen when their worlds collide ??! Rudra, the leader of the...
28 0 5
യൂറോപ് യാത്രയുടെ ഓർമകളിലൂടെ ഒരു യാത്ര ...
133 22 2
BTS 💜 BLACK PINK🖤🩷💗 story ( Malayalam version ) പെൺകുട്ടികൾ മരണപ്പെടുന്നു....... വയസ്സായവരെ കാണാതാകുന്നു..... കുരുക്കുപിടിച്ച ഒരു കേസ് അന്വേഷണം...
159 7 3
ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it...