°എന്റെ സ്കൂൾ ഡയറി°

By Najwa_Jibin

116K 12.2K 7.9K

"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്ന... More

ഭാഗം: 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7
ഭാഗം 8
ഭാഗം 9
ഭാഗം 10
ഭാഗം 11
ഭാഗം 12
ഭാഗം 13
ഭാഗം 14
ഭാഗം 15
ഭാഗം 16
ഭാഗം 17
ഭാഗം 18
ഭാഗം 19
ഭാഗം 20
ഭാഗം 21
ഭാഗം 22
ഭാഗം 23
ഭാഗം 24
ഭാഗം 25
ഭാഗം 26
ഭാഗം 27
ഭാഗം 28
ഭാഗം 30
ഭാഗം 31
ഭാഗം 32
ഭാഗം 33
ഭാഗം 34
ഭാഗം 35
ഭാഗം 36
ഭാഗം 37
ഭാഗം 38
ഭാഗം 39
ഭാഗം 40
ഭാഗം 41
ഭാഗം 42
ഭാഗം 43
ഭാഗം 44
ഭാഗം 45
ഭാഗം 46
ഭാഗം 47
ഭാഗം 48
ഭാഗം 49
ഭാഗം 50
ഭാഗം 51 (അവസാന ഭാഗം)
കുറിപ്പ്

ഭാഗം 29

1.6K 184 69
By Najwa_Jibin

ഗ്രൗണ്ടിന്റെ ഒരു ഭാഗത്തു കുറേ കുട്ടികൾ കൂട്ടം കൂടിയിരിക്കുന്നത് കണ്ടു. ഞങ്ങൾ പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് ഓടി.

"ഓഹ് ഗോഡ്!!" അവിടെയുള്ള സീൻ കണ്ടതും ഞാൻ ഒരു നിമിഷം ഷോക്ക് ആയി നിന്നു. രണ്ടുപേരും പരസ്പരം അവരവരുടെ സ്കൂൾ യൂണിഫോമിന്റെ കോളറിൽ പിടിച്ചു നിൽക്കുന്നു.

"കൃഷ്, ലുഖ്മാൻ..." സേറ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് ഓടി അവരെ വേർപ്പിരിക്കാൻ ശ്രമിച്ചു. റോഷനും ബാക്കിയുള്ളവരും അവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷേ ഒന്നും റിയാക്റ്റ് ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ചെറുതായി അത്ഭുതപെട്ടു.

Gyz പ്ലീസ് ഇപ്പോൾ പ്രിൻസി വരും എന്നൊക്കെ സേറ വിളിച്ചു കൂവിയെങ്കിലും അവർ രണ്ടുപേരും അനങ്ങിയില്ല. ഞാനും ഫിദയും എയ്ഞ്ചലും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹാവസ്ഥയിൽ പരസ്പരം നോക്കി.

"അനൂ... പ്ലീസ്, നീ പറഞ്ഞാൽ ചിലപ്പോൾ അവർ കേൾക്കും..." സേറ ഇതും പറഞ്ഞു എന്റടുത്തേക്ക് വന്നു.

"ഞാനോ!!" ഞാൻ മനസ്സിലാവാതെ അവളെ നോക്കി. ഇവൾ പറഞ്ഞിട്ട് പോലും കേൾക്കാത്ത അവരെങ്ങനെ ഞാൻ പറഞ്ഞാൽ കേൾക്കും.

"നീ ട്രൈ ചെയ്യ്...പ്ലീസ്..." അവൾ എന്നെ പിടിച്ചു മുന്നിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.

ഒരിക്കൽ കൂടി അവളെ നോക്കിയ ശേഷം ഞാൻ ഒരു ഐഡിയയും ഇല്ലാതെ അവരുടെ അടുത്തേക്ക് നടന്നു.

"ലുഖ്മാൻ പ്ലീസ് സ്റ്റോപ്..." ഞാൻ ലുഖ്മാനെ നോക്കി പറഞ്ഞു. പക്ഷേ ആരു കേൾക്കാൻ...കൃഷ് എന്തായാലും നിർത്തില്ല,."ലുഖ്മാൻ പ്ലീസ്..." ഞാൻ വീണ്ടും അവനെ തന്നെ വിളിച്ചു.

കൃഷ്നെ ഇടിക്കാനായി മുന്നോട്ട് നീങ്ങിയ ലുഖ്മാൻ ഒരു നിമിഷം നിന്നു. ഭാഗ്യം... ഞാൻ പ്ലീസ് എന്നർത്ഥത്തിൽ അവനെ നോക്കി.

പെട്ടന്ന് കൃഷ് അവനു നേർക്ക് വന്നു അവൻ്റെ മുഖത്തു നോക്കി കൈ ചുരുട്ടി ഇടിച്ചു. പ്രതീക്ഷിക്കാത്തത് കൊണ്ടു ലുഖ്മാൻ നിലത്തേക്ക് വീണു.

"കൃഷ്!!" ഞാൻ പെട്ടെന്ന് തന്നെ കൃഷ്ന്റെ മുന്നിൽ കയറി നിന്നു അവനെ തടഞ്ഞു. "This is enough കൃഷ്!!" ഞാൻ അവനെ പിറകിലേക്ക് തള്ളി മാറ്റി പിറകിലേക്ക് തിരിഞ്ഞു ലുഖ്മാനെ നോക്കി.

അവൻ്റെ നെറ്റിയിൽ നിന്നും ചെറുതായി  ബ്ലഡ് വരുന്നത് കണ്ടു.ഞാൻ പെട്ടെന്ന് അവനെ നിലത്തു നിന്നും  എഴുന്നേൽക്കാൻ സഹായിച്ചു. അപ്പോഴേക്കും റോഷനും സേറയും മറ്റുള്ളവരും അടുത്തേക്ക് വന്നു.

റോഷൻ അവന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്തു ലുഖ്മാന്റെ നെറ്റിയിൽ വെക്കാൻ തുനിഞ്ഞതും ഞാൻ ദേഷ്യത്തോടെ അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങി ലുഖ്മാന്റെ നെറ്റിയിൽ വെച്ചു. വലിയ ഫ്രണ്ട്സ് ആണു പോലും എന്നിട്ട് എല്ലാം കഴിഞ്ഞ ശേഷം വന്നിരിക്കുന്നു. ഇതും മനസ്സിൽ പറഞ്ഞു ഞാൻ ഞാൻ റോഷനെയും നീരജിനെയും തറപ്പിച്ചു നോക്കി.

"കൃഷ് നിന്റെ കൈ..." പിറകിൽ നിന്നും സേറയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.

സേറ കൃഷ്ന്റെ കയ്യിൽ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. ഞാൻ അവന്റെ കയ്യിലേക്ക് നോക്കി. അവിടെ മുറിഞ്ഞിട്ടുണ്ടായിരുന്നു. ഓഹ് നോ... ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.

അവന്റെ നോട്ടം മുഴുവൻ എന്റെ മുഖത്തേക്കായിരുന്നു. അവൻ്റെ നെറ്റിയും ചെറുതായി മുറിഞ്ഞിരിക്കുന്നത് കണ്ടു.

ഞാൻ തിരിഞ്ഞു ലുഖ്മാനെ ഒന്നു നോക്കിയശേഷം വീണ്ടും കൃഷ്നടുത്തേക്ക് തിരിഞ്ഞു. സേറ അവന്റെ കയ്യിൽ മുറിഞ്ഞ ഭാഗത്ത് കർച്ചീഫ് വെക്കാൻ നോക്കി. പക്ഷേ കൃഷ് അവളുടെ കൈ തട്ടി മാറ്റി എന്നെ തറപ്പിച്ചൊരു നോട്ടം നോക്കിയ ശേഷം വേഗത്തിൽ തിരിഞ്ഞു നടന്നു.

സേറ കൃഷ് എന്നു കുറേ തവണ വിളിച്ചെങ്കിലും തിരിഞ്ഞു പോലും നോക്കാതെ അവൻ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞാൻ വീണ്ടും കൃഷ്ന്റെ സീറ്റിലേക്ക് നോക്കി, അവന്റെ ബാഗ് അവിടെ തന്നെയുണ്ടെങ്കിലും അവനവിടെ ഇല്ല, നേരത്തെ ആ അടിപിടിക്ക് ശേഷം ബൈക്കും എടുത്തു പോയതാണ്.

ലാസ്റ്റ് പീരിയഡ് ആണു,ടീച്ചേഴ്സ് ആരും വന്നില്ല... ഞാൻ മെല്ലെ ബാഗ് തുറന്നു ഫോൺ പുറത്തേക്കെടുത്തു whatsapp തുറന്നു. Cold blood, മെല്ലെ കൃഷ്ന്റെ chat പേജ് ഓപ്പൺ ചെയ്തു.

ഒരു മെസ്സേജ് അയച്ചാലോ? ഞാൻ ഫോണും പിടിച്ചു ഒരു നിമിഷം ചിന്തിച്ചു എന്നിട്ട് മെല്ലെ ടൈപ്പ് ചെയ്യാൻ തുടങ്ങി.

'Krish, are you okay!!?' സെന്റ് ബട്ടൺ അമർത്താൻ തുനിഞ്ഞതും ഞാൻ പെട്ടെന്ന് നിന്നു, ഈ മെസ്സേജ് അയച്ചതിനു അവൻ എന്തായാലും റിപ്ലൈ തരില്ല പിന്നെ വെറുതെ അയക്കണോ! ഞാൻ ഒരു നിമിഷം സംശയത്തോടെ നിന്നു. വെറുതെ അയക്കാം... ഇന്നലെ എന്നെ ഹെൽപ് ചെയ്തതെല്ലേ... ഞാൻ സെന്റ് ആകാൻ തന്നെ തീരുമാനിച്ചു.

"What are doing??" പെട്ടന്ന് സൈഡിൽ നിന്നും റോഷന്റെ ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് ഞെട്ടി എന്റെ ഫോൺ നിലത്തേക്ക്....

ഓഹ് ഗോഡ്!! പക്ഷേ നിലത്തു എത്തുന്നതിനു മുൻപ് തന്നെ അവൻ പിടിച്ചത് കൊണ്ടു ഒന്നും സംഭവിച്ചില്ല. അവൻ മെല്ലെ ചിരിച്ചു കൊണ്ട് ഫോൺ എനിക്ക് നേർക്ക് നീട്ടി.

"Idiot!!" ഞാൻ ഇതും പറഞ്ഞു അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങിച്ചു ബാഗിൽ വെച്ചു.

"ഓഹ്, നോ താങ്ക്സ്..."അവൻ ചിരിച്ചുകൊണ്ടു തന്നെ അടുത്തുണ്ടായിരുന്ന ഒരു ചെയർ വലിച്ചെടുത്തു എനിക്ക് അരികിലായി ഇരുന്നു.

ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.

"വേറൊന്നുമല്ല, നീ നേരത്തെ എന്നെയെന്തിനാണ് ദേഷ്യത്തോടെ നോക്കിയത്?" അവൻ ഒരു കൈ തലക്ക് പിറകിലായി വെച്ചുകൊണ്ട് എന്നെ നോക്കി.

ഓ അപ്പോൾ അതാണ് ഈ വരവിന്റെ ഉദ്ദേശം...

"ഞാൻ കുറേ ചിന്തിച്ചു നിന്നെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ വല്ലതും പറഞ്ഞിനോ എന്നു,..." അവൻ വീണ്ടും പറഞ്ഞു.

"ഉം... നേരത്തെ കൃഷ്ഉം ലുഖ്മാനും വഴക്കിടുമ്പോൾ നീയും നീരജും ഒക്കെ കയ്യും കെട്ടി നോക്കി നിൽക്കുന്നുണ്ടായിരുന്നെല്ലോ, അവരെ ഒന്നു പിടിച്ചു മാറ്റിയിരുന്നെങ്കിൽ ഇപ്പോൾ കൃഷ് ക്ലാസ്സിൽ തന്നെ ഉണ്ടായിരിക്കില്ലേ..." ഞാൻ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു.

"ഹഹ, Pwff," അവൻ പൊട്ടിച്ചിരിച്ചു.  "ഇതാണോ കാര്യം, എന്റെ അനൂ, ഈ രണ്ടാൾ തമ്മിലുള്ള പ്രശ്‌നം അവർ തമ്മിൽ തന്നെ തീർക്കട്ടെ എന്നു കരുതിയാണ് ഞങ്ങൾ മിണ്ടാതിരുന്നത്, ഇല്ലാതെ വേറൊന്നും കൊണ്ടല്ല, പിന്നെ ആ പ്രശ്‌നത്തിൽ ഞങ്ങളും കൂടി ഇടപ്പെട്ടിരുന്നെങ്കിൾ ഇപ്പോൾ എല്ലണ്ണവും പ്രിൻസിയുടെ റൂമിൽ ഉണ്ടാവും..." അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു നിർത്തി.

"എന്തിനാണ് അവർ വഴക്ക് കൂടിയത്?" ഞാൻ സംശയതോടെ അവനെ നോക്കി.

"അതൊരു പഴയ കഥയാണ്, നീ സേറയോട്‌ തന്നെ ചോദിച്ചോ, അവൾ അല്ലേ നിൻ്റെ ഹിസ്റ്ററി ടെക്സ്റ്റ് ബുക്ക്..." അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

ഭാഗ്യം അപ്പോൾ എന്റെ പേരിൽ എല്ല അവർ വഴക്കു കൂടിയത്, ഞാൻ സമാധാനത്തോടെ ഓർത്തു. പിന്നെ മെല്ലെ തലച്ചെരിച്ചു കൃഷ്ന്റെ സീറ്റിലേക്ക് നോക്കി. എന്തെങ്കിലും കാരണം നോക്കി നടക്കലാണ് എങ്ങനെയെങ്കിലും ഇവിടുന്ന് മുങ്ങാൻ, ഞാൻ ദേഷ്യത്തോടെ സ്വയം പിറുപിറുത്തു...

" സത്യം പറ, ശരിക്കും നിൻ്റെ പ്രോബ്ലം ഇപ്പോൾ കൃഷ് ക്ലാസ്സിൽ ഇല്ലാതെല്ലേ,..." സൈഡിൽ നിന്നും വീണ്ടും റോഷന്റെ കളിയാക്കിയുള്ള ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് തന്നെ കൃഷ്ന്റെ സീറ്റിൽ നിന്നും കണ്ണെടുത്തു.നേരെ ഇരുന്നു. ഇവൻ ഇവിടെ തന്നെ ഉണ്ടായിരുന്നോ, ഇനി ഇതു മതി കളിയാക്കി കൊല്ലാൻ....

"അവൻ ക്ലാസ്സിൽ ഇല്ലെങ്കിൽ എനിക്കെന്താ?" ഞാൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

"എന്തോ ഉള്ളത് കൊണ്ടല്ലേ ഇടക്കിടക്കേ കണ്ണു അങ്ങോട്ടേക്ക്  പോയിക്കൊണ്ടിരിക്കുന്നത്..." അവൻ കള്ളച്ചിരിയോടെ പറഞ്ഞു.

"പിന്നേ..." ഞാനവനെ പുച്ഛിച്ചു തള്ളി.

" അങ്ങനെ ഒഴിഞ്ഞു മാറേണ്ട, എനിക്ക് എല്ലാം മനസ്സിലായി, അവനെ ഇങ്ങോട്ട് വന്നു ഇഷ്ട്ടാമാണെന്നു പറയിപ്പിക്കും എന്നു പറഞ്ഞിട്ട്, ഇത് ഇപ്പോൾ അങ്ങോട്ട് പോയി പറയുന്ന അവസ്ഥയിലേക്കാണ് പോകുന്നത്..."

" റോഷാ... നിനക്ക് ഇപ്പോൾ പോകുന്നതാണ് നല്ലത്, ഇല്ലെങ്കിൽ എന്റെ സ്വഭാവം മൊത്തം മാറും, " ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

" ഞാൻ പോയേക്കാം, നീ സമാധാനത്തോടെ കൃഷ്നെയും ആലോചിച്ചു ഇരുന്നോ..." അവൻ കള്ളച്ചിരിയോടെ ഇതും പറഞ്ഞു അവന്റെ സീറ്റിലേക്ക് പോയി.

Idiot, ഹെബ്ബയുടെ same ക്യാരക്ടർ തന്നെ, രണ്ടിനെയും ഒരു വെടിക്ക്  കൊല്ലണം....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" അനൂ..." ക്ലാസ് കഴിഞ്ഞു പുറത്തേക്ക് നടക്കുന്നതിനിടയിൽ സേറയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

" ഹേയ്, നീ പോയി എന്നാണ് ഞാൻ കരുതിയത്," ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

"ഞാൻ പ്രിൻസിയുടെ റൂം വരെ പോയതാണ്..." അവൾ മറുപടി പറഞ്ഞു.

"ഓ... കൃഷ്ന്റെ വീട്ടിലേക്കാണോ?" ഞാൻ അവളുടെ കയ്യിലെ കൃഷ്ന്റെ ബാഗ് നോക്കി ചോദിച്ചു.

"ഇല്ല, എന്തായാലും അവനു ഈ ബാഗിന്റെ ഒരാവിശ്യവും ഇല്ല, പിന്നെ വെറുതെ എന്തിനാണ് അവിടെ വരെ കൊണ്ടു കൊടുക്കേണ്ട ആവിശ്യം, നാളെ ക്ലാസ്സിൽ വന്നെങ്കിൽ കൊടുക്കാം..." അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

അതും ശരിയാണ്... ഞാനും അവളുടെ കൂടെ ചിരിച്ചു.പെട്ടന്നാണ് സേറയുടെ ഫോൺ റിങ് ചെയ്തത്,

" ഫഹീമാന്റിയാണെല്ലോ!" ഇതും പറഞ്ഞു അവൾ കാൾ അന്റന്റ് ചെയ്തു.

"ഹലോ, ആന്റീ... അതു ഒന്നുമില്ല, അവനും ലുഖ്മാനും തമ്മിൽ ചെറിയൊരു വഴക്ക്... ഓക്കെ ഓക്കെ ഞാൻ വരാം...." അവൾ കാൾ കട്ട് ചെയ്തത് ശേഷം എന്നെ നോക്കി. ഞാൻ എന്തു പറ്റി എന്ന ഭാവത്തിൽ അവളെ നോക്കി.

" ആന്റി പേടിച്ചിട്ടു വിളിച്ചതാണ്, മുറിവ് കണ്ടിട്ട്, അവനോട് ആന്റി എന്തു പറ്റി എന്നു ചോദിച്ചിട്ടുണ്ടാകും, അവൻ ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞിട്ടും ഉണ്ടാകും, കൃഷ്നെ വലിയ ഇഷ്ട്ടമാണ് ആന്റിക്ക്, പക്ഷേ അവൻ ഇതു വരെ ആന്റിയോട് ദേഷ്യപ്പെട്ടതെല്ലാതെ നേരാവണ്ണം സംസാരിച്ചിട്ടില്ല...." അവൾ ഫോൺ ബാഗിൽ വെച്ചു കൊണ്ടു പറഞ്ഞു.

"നീ കൃഷ്ന്റെ വീട്ടിലേക്ക് പോകുകയാണോ?" ഞാൻ അവളെ നോക്കി.

"ഉം... അവൻ മുറിവിൽ ഇതു വരെ മരുന്നൊന്നും വെച്ചില്ല, എന്നു പറഞ്ഞു പേടിച്ചിരിക്കുകയാണ്,..."

പാവം ആന്റി, കൃഷ്നോട് എന്തോ ദേഷ്യം തോന്നി

" എന്നാൽ ഓക്കെ, നമുക്ക് നാളെ കാണാം..." അവൾ യാത്ര പറഞ്ഞു മുന്നോട്ടേക്ക് നടന്നു.

ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ അവൻ കെയർ ചെയ്തത് നോക്കുമ്പോൾ ഞാൻ ഇന്ന് അവനെ തിരിഞ്ഞു പോലും നോക്കിയില്ലാലോ അവനെ ശ്രദ്ധിക്കാതെ ലുഖ്മാന്റെ മുറിവ് അല്ലേ നോക്കിയത്, എനിക്കെന്തോ കുറ്റബോധം തോന്നി. അവനെ കണ്ടു ഒരു സോറി പറയണം...

"സേറാ..."ഞാൻ അവളെ പിറകിൽ നിന്നും വിളിച്ചു.

അവൾ തിരിഞ്ഞു നിന്നു എന്നെ നോക്കി, എന്താ എന്ന ഭാവത്തിൽ.

"Can i come with you!!" ഞാൻ പതുക്കെ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ട്, മെല്ലെ തലകുലുക്കി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺

Continue Reading

You'll Also Like

3 0 1
Alraz International Business Links Job Consultancy, the leading job consultancy in Kerala and Kochi, is committed to providing unparalleled services...
2 0 1
Located in Kochi, ALRAZ stands out as the premier job consultancy in Kerala, providing unparalleled services to job hunters across the region. With a...
3 0 1
Are you ready to take your career to new heights? Look no further than Alraz International Business Links Job Consultancy, the best job consultancy i...
116K 12.2K 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ട...