യാമിനി

By Grandhapriya

123 14 6

രാവിന് പല ഭാവങ്ങളുണ്ട്. നിലാപ്പൂക്കളാൽ ഭൂമിയെ പൂജിക്കുന്ന കന്യകയുടെ ഭാവം. സ്വപ്നങ്ങളുടെ പൂച്ചെണ്ടുമായെത്തുന്ന... More

യാമിനി

123 14 6
By Grandhapriya

തങ്കനിലാമണിദീപവുമേന്തി
താരകഹാരം മാറിൽ ചാർത്തി
ചാരെയണഞ്ഞൊരു ചാരുമുഖീ
നീലയാമിനി നീ ശ്യാമ മോഹിനി 

കനകാംബരസുമം ചൂടും സന്ധ്യ തൻ
പ്രിയസഖിയല്ലേ .  നീ
രജനീസൂനത്തെ  തഴുകിയുണർത്തും ,
ജനനീഭാവം നീ

നഭസ്സിൻ ജാലകശീല നീക്കി ,
ചന്ദ്രകുമാരൻ മിഴി നീട്ടി ,
സരസ്സിൻ കുളിരിൽ ഉണർന്നിരിക്കും,
കുമുദ്വതീഹൃദയം രാഗാർദ്രമായ്

തളിർവിരലാലെൻ ഇമകൾ തഴുകി,
തരുണിയാം നിദ്രയണഞ്ഞു ,
വർണ്ണ കവാടം തുറന്നു നൽകി,
സ്വപ്നസഖികൾ അഭിരാമികൾ ,
ആനന്ദനീലസ രോവരത്തിൽ ,
േശ്വതമരാളികയായ്  ഞാൻ.

Continue Reading

You'll Also Like

15 0 1
we will rock u
17 2 3
എനിക്കു ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസിലാക്കിയ നിമിഷമാണിപ്പോൾ കരഞ്ഞുംകൊണ്ടു ചിരിക്കാൻ പറ്റുന്നുണ്ട്...................................
15.6K 1.7K 76
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയു...