°എന്റെ സ്കൂൾ ഡയറി°

By Najwa_Jibin

116K 12.2K 7.9K

"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്ന... More

ഭാഗം: 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7
ഭാഗം 8
ഭാഗം 9
ഭാഗം 10
ഭാഗം 11
ഭാഗം 13
ഭാഗം 14
ഭാഗം 15
ഭാഗം 16
ഭാഗം 17
ഭാഗം 18
ഭാഗം 19
ഭാഗം 20
ഭാഗം 21
ഭാഗം 22
ഭാഗം 23
ഭാഗം 24
ഭാഗം 25
ഭാഗം 26
ഭാഗം 27
ഭാഗം 28
ഭാഗം 29
ഭാഗം 30
ഭാഗം 31
ഭാഗം 32
ഭാഗം 33
ഭാഗം 34
ഭാഗം 35
ഭാഗം 36
ഭാഗം 37
ഭാഗം 38
ഭാഗം 39
ഭാഗം 40
ഭാഗം 41
ഭാഗം 42
ഭാഗം 43
ഭാഗം 44
ഭാഗം 45
ഭാഗം 46
ഭാഗം 47
ഭാഗം 48
ഭാഗം 49
ഭാഗം 50
ഭാഗം 51 (അവസാന ഭാഗം)
കുറിപ്പ്

ഭാഗം 12

2.5K 281 120
By Najwa_Jibin

സേറ എന്റെ കൈയ്യും പിടിച്ച് കൃഷ്ന്റെ ഫ്രണ്ട്സിനെ പരിചയപ്പെത്താൻ അവരുടെ അടുത്തേക്ക് നടന്നെങ്കിലും അതിന് മുൻപേ ഒരു മിസ്സ്  ക്ലാസിലേക്ക് വന്നു.

"അവരെ പിന്നെ പരിചയപ്പെടാം ....." സേറ എന്നെ നോക്കി.

ഞാൻ ശരി എന്നർത്ഥത്തിൽ തലയാട്ടി. സമാധാനം... ഞങ്ങൾ രണ്ട് പേരും തിരിച്ച് ഞങ്ങളുടെ സീറ്റിൽ തന്നെ വന്നിരുന്നു. മാം ക്ലാസ് എടുക്കാൻ ആരംഭിച്ചു. കൃഷ് ഇല്ലാതത് കാരണം  പേടിക്കാതെ ക്ലാസ് ശ്രദ്ധിക്കാനായി.

"അഹാനാ എനിക്ക് ഒരു സഹായം ചെയ്തു തരുമോ?" ക്ലാസ്സ്‌ കഴിഞ്ഞു ഇന്റർവെൽ ആയപ്പോൾ സേറ എനിക്ക് നേരെ തിരിഞ്ഞു.

ഞാൻ തലപൊക്കി അവളെ നോക്കി, എന്താ എന്ന ഭാവത്തിൽ....

"ഒന്നുമില്ലാ.. ലൈബ്രറിയിൽ പോയി എനിക്ക് വേണ്ടി മാത്സിന്റെ ഗൈഡ് എടുത്തുതരാമോ?എനിക്ക് അത്യാവശ്യമായി സ്റ്റാഫ് റൂമിലേക്ക് പോകാനുള്ളത്കൊണ്ടാണ്...." അവൾ എന്നോട് പറഞ്ഞു.

"അതിന് ലൈബ്രറി എവിടെയാ?"

"അത് ഞാൻ കാണിച്ചു തരാം,വാ..."

ഞാൻ സമ്മതഭാവത്തിൽ തലയാട്ടിക്കൊണ്ടു മെല്ലെ എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു.ഞങ്ങൾ രണ്ടുപേരും ക്ലാസിൽ നിന്നുമിറങ്ങി.

"ദാ...അവിടെയാണ് ലൈബ്രറി..." പുറത്തിറങ്ങിയപാടെ സേറ ഞങ്ങളുടെ ക്ലാസ്സിന്റെ എതിർവശത്തെ കോർണറിലേക്ക് വിരൽചൂണ്ടി.

അവൾ സ്റ്റാഫ്‌റൂമിലേക്ക് പോയശേഷം ഞാൻ ലൈബ്രറി ലക്ഷ്യമാക്കി നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°

ലൈബ്രറിയിൽ കയറിയ ശേഷം അവൾ പറഞ്ഞ പുസ്തകത്തിനായി ഞാൻ ഒരുപാട് നോക്കിയെങ്കിലും അതെനിക്ക് കണ്ടത്താനായില്ല....ബാക്കി എല്ലാ സബ്ജക്റ്റിന്റെയും ഗൈഡ് ഉണ്ട്. ഇവൾ പറഞ്ഞ ഗൈഡ് മാത്രം ഇല്ലാലോ... ഞാൻ ഇതും ആലോചിച്ചു അവിടെ മുഴുവനും വീണ്ടും നോക്കി.

പെട്ടന്ന്,

"ഇല്ലാ ഞാനില്ല,നിങ്ങൾ എല്ലാവരും പോയ്ക്കോ..."

ആരുടെയോ സംസാരം ,ലൈബ്രറിക്ക് വെളിയിൽ നിന്നും കേട്ട ഞാൻ തലചെരിച്ചു ഡോറിനടുത്തേക്ക് നോക്കി.അപ്പോൾ ഒരു രൂപം ഉള്ളിലേക്ക് കയറി വന്നു,ഞാൻ അയാളെ സൂക്ഷിച്ചുനോക്കി.

കണ്ടാൽ ഒരു ഇരുപത്തിനാല് ഇരുപത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ,..ഇതാരണാവോ... ക്ലാസ് ശരിക്കും തുടങ്ങാത്തതിനാൽ ലൈബ്രറിറേയൻ ഉണ്ടാകില്ല എന്ന് സേറ നേരത്തെ പറഞ്ഞത് എനിക്ക് ഓർമ വന്നു. അപ്പോൾ ഇയാൾ ആരാ...

അയാൾ ലൈബ്രറിക്ക് അകത്തേക്ക് കയരുന്നതും നോക്കി ഞാൻ വേഗം അവിടെയുള്ള ബുക്ക് ഷെൽഫിനടുത്ത്‌ മറഞ്ഞു നിന്നു.

അയാൾ എനിക്ക് തൊട്ട് മുൻപിലുള്ള ഷെൽഫിനുള്ളിൽ നിന്നും ഓരോ പുസ്തകങ്ങളെടുത്തു നോക്കാനാരംഭിച്ചു.അയാൾ ഓരോ സ്റ്റെപ് മുന്നോട്ട് എടുത്തു വെക്കുമ്പോഴും ഞാൻ പേടിയോടെ പിറകോട്ടായി നീങ്ങിക്കൊണ്ടിരുന്നു...

പക്ഷേ എന്റെ കഷ്ടകാലത്തിന് അവിടെ ഉണ്ടായിരുന്ന ഒരു കസേര എന്റെ കണ്ണിൽ പെട്ടില്ല.അതിനാൽ ഒന്നും നോക്കാതെ നടത്തം തുടർന്ന ഞാനതിൽ തട്ടി,....അയ്യോ...നിലത്തേക്ക് വീണു.

"ഔച്ച്‌....." ഞാൻ വേദനയോടെ ശബ്ദമുണ്ടാക്കി.

Oh no..അയാൾ കേട്ട്കാണുമോ..പേടിയോടെ ഞാൻ മെല്ലെ തലയുയർത്തി.ഞാൻ ഊഹിച്ചത് ശരിയായിരുന്നു.കാരണം അയാൾ നെറ്റിയും ചുളിച്ചു എന്നെ തന്നെ നോക്കി എന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു.

"ആഹാ വീണല്ലോ,എന്ത് പറ്റിയെടോ?" അയാൾ എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ടു ചോദിച്ചു.അയാളെ കണ്ടാൽ ഒരു friendly person നെ പോലെ....

"ഞാൻ...ഞാൻ... ഇവിടെ..." ഞാൻ ഒന്നും പറയാതെ പരുങ്ങിക്കളിച്ചു.

"Plus two student ആണോ?..." അയാൾ എന്റെ യൂണിഫോമിലേക്കു നോക്കി.

ഞാൻ അതെ എന്നർത്ഥത്തിൽ തലയാട്ടി.എനിക്ക് വീണതിന്റെ പേരിൽ നന്നായി ചമ്മൽ തോന്നി,പക്ഷെ അൽപനേരം എന്നെത്തന്നെ നോക്കിനിന്ന അയാൾ പിന്നീട് ചിരിച്ചുകൊണ്ട് എനിക്കുനേർക്ക് കൈനീട്ടി.

"Its ok.." ഞാൻ പക്ഷെ,അതവഗണിച്ചു തനിയെ എഴുന്നേറ്റ് നിന്നു."Are you the librarian?"

"ഞാനോ?...ഹേയ് അല്ലാ..."

ഇയാൾ ലൈബ്രറിറേയൻ അല്ല....പിന്നെ ഇവിടുത്തെ മറ്റ്‌ വല്ല സബ്ജക്റ്റിന്റെയും ടീച്ചർ ആയിരിക്കുമോ?..ഹേയ് ,..ഇയാളെ കണ്ടാൽ ഒരു ടീച്ചറിനെ പോലെയൊന്നും തോന്നുന്നില്ല,ഒരു കോളേജ് സ്റ്റുഡറ്റിനെ പോലെയുണ്ട് .... അതുമെല്ലെങ്കിൽ ഇനി വല്ല കള്ളനുമായിരിക്കുമോ...? ഞാൻ പേടിയോടെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

"എന്ത് പറ്റി...." അയാൾ എന്നെ നോക്കി നെറ്റി ചുളിച്ചു.

"ഒന്നുമില്ല,ഞാൻ...."

"താൻ പേടിക്കേണ്ടാ...ഞാനൊരു കള്ളനൊന്നുമെല്ല കേട്ടോ..." അയാൾ എന്റെ മനസ്സ് വായിച്ചെന്ന മട്ടിൽ പെട്ടെന്ന് പറഞ്ഞു."അല്ലെങ്കിൽ തന്നെ എന്നെ കണ്ടാൽ ഒരു കള്ളനെ പോലെയൊക്കെ തോന്നുമോ?..." അയാൾ തുടർന്നു പറഞ്ഞു കൊണ്ട്‌ ഉറക്കെ പൊട്ടിച്ചിരിച്ചു.

ഞാൻ 'ശരിയാ..' എന്ന ഭാവത്തിൽ കൂടെ ഇളിക്കാൻ ശ്രമിച്ചു.

"അതൊക്കെ പോട്ടെ താൻ ബുക്കെടുക്കാൻ വന്നതാണോ?.."

ലൈബ്രറിയിൽ ബുക്കെടുക്കാനെല്ലാതെ ആരെങ്കിലും ജ്യൂസ് കുടിക്കാൻ വരുമോ? എന്ന് ചോദിക്കാനായിരുന്നു എന്റെ വായിൽ ആദ്യം വന്നത്.

"ഞാൻ മാത്‌സിന്റെ ഒരു ഗൈഡ് എടുക്കാൻ വന്നതാണ്, but അത് ഇവിടെയെങ്ങും കാണുന്നില്ല...." പകരം ഞാൻ വന്ന കാര്യം കറക്ടായി തന്നെ പറഞ്ഞു.

"ഓഹോ, അതിന് അത് ഇവിടെയെല്ലെല്ലോ ഉണ്ടാവുക, താൻ വാ ഞാനെടുത്തു തരാം..." അയാൾ നങ്ങൾക്ക് മുന്നിലുള്ള മറ്റൊരു ഷെൽഫിനടുത്തേക്ക് നീങ്ങി.

"ആഹ്......താൻ പറഞ്ഞ ഗൈഡ്...." എന്നും പറഞ്ഞു അയാൾ ഞാൻ നേരത്തെ നോക്കിയ ഒരു ഷെൽഫിനുള്ളിൽ നോക്കാൻ തുടങ്ങി."ആഹ്.. കിട്ടിപോയി.... ഇതാ തനിക്ക് വേണ്ട ഗൈഡ്...." അയാൾ ഒരു ബുക്കെടുത്ത്‌ എനിക്ക് നേർക്ക് നീട്ടി.

ഞാൻ അയാൾ നീട്ടിയ ബുക്കിലേക്കു നോക്കി. ശെടാ...ഞാൻ നേരത്തെ നോക്കിയപ്പോൾ ഇത് ഇവിടെ കണ്ടിട്ടില്ലല്ലോ....ആലോചനയോടെ പിന്നീട് ഞാൻ അയാളുടെ കൈയ്യിൽ അത് വാങ്ങിച്ചു.

"താങ്ക്സ്...." ഞാൻ ആ ഗൈഡിലെ അകത്തെ പേജുകൾ മറച്ചുനോക്കുന്നതിനിടയിൽ അയാളെ നോക്കി നന്ദിയോടെ ചിരിച്ചു.

അയാൾ പുഞ്ചിരിയോടെ തലകുലുക്കി. "താൻ ആദ്യമായാണോ ഈ ലൈബ്രറിയിൽ വരുന്നത്?"

"Huh?" ഞാൻ ചോദിച്ചത് മനസ്സിലാവാതെ അയാളെ നോക്കി.

"അല്ലാ...റഫറൻസ് ബുക്ക്സൊക്കെ ഇവിടിയാണ് ഉണ്ടാകുക എന്നുള്ളത് എല്ലാർക്കുമറിയുന്ന കാര്യമാണ്.... പിന്നെ ഇവിടെ നോക്കാതെ ആ സെക്ഷനിൽ പോയി നോക്കുന്നതെന്തിനാ...."

"ആക്ച്വലി എനിക്കിതിവിടെയാണ് ഉണ്ടാകുക എന്നറിയില്ലായിരുന്നു...." ഞാൻ നേരത്തെ ആ ഭാഗത്തു നോക്കിയിരുന്നത് മറച്ചു വെച്ച് അയാളോട് കള്ളം പറഞ്ഞു.

"ഓഹോ... ഇവിടെ ഇത്രയും വലിയ ബോർഡ് കണ്ടിട്ടും?... അയാൾ ചിരിച്ചുക്കൊണ്ടു ഷെല്ഫിന്റെ മുകളിലേക്കു വിരൽച്ചൂണ്ടി.

ഞാൻ മുകളിലേക്ക് നോക്കി. റഫറൻസ് എന്നെഴുതിയ ഒരു ബോർഡ് അവിടെ കണ്ടതും ചമ്മിയ ചിരിയോടെ ഞാൻ അയാളെ നോക്കി.

"ആക്‌ച്വലി ഞാൻ ഇവിടെ പുതുതായി വന്ന സ്റ്റുഡന്റ് ആണ്...." ഞാൻ മെല്ലെ തലതാഴ്ത്തി.

"പുതുതായി വന്നതോ?"

"Yes, plus two science batchലേക്ക്...."

"ഓഹോ... അങ്ങനെ.... അപ്പോൾ ഓക്കെ, ഞാൻ ആദിൽ,പക്ഷെ ഈ ഞാൻ സ്കൂളിലെ ആരാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല, ഒരു തരത്തിൽ പറഞ്ഞാൽ ഇവിടെയൊക്കെ നന്നായി അറിയുന്ന ഒരാൾ...." ഇതും പറഞ്ഞു അയാൾ എനിക്ക് നേർക്ക് കൈനീട്ടി.

Wait, what...? എനിക്ക് അയാൾ പറഞ്ഞത് ഒരു കുന്തം പോലും മനസ്സിലായില്ല.അയാൾക്ക് തിരിച്ചു കൈകൊടുക്കണോ എന്ന സംശയത്തിൽ ഞാൻ നിന്നു.

"താൻ പേടിക്കണ്ടെടോ...plus twoവിലെ പകുതി സ്റ്റുഡൻസിനും എന്നെ അറിയാം..." അയാൾ എന്റെ നോട്ടത്തിനുള്ള മറുപടിയെന്നവണ്ണം പറഞ്ഞു.

"ഓഹ് സോറി..... ഞാൻ അഹാന..." ഞാൻ ചിരിച്ചുകൊണ്ട് അയാൾക്ക് നേർക്ക് തിരിച്ചു കൈനീട്ടി.പക്ഷെ ഞങ്ങളുടെ ഇടയിലായി പെട്ടെന്ന് വേറെ ഒരു കൈ എനിക്ക് പിറകിൽനിന്നും വന്ന് ,എന്റെ കൈയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ഞങ്ങളെ shake hand ചെയ്യുന്നതിൽ നിന്നും തടഞ്ഞു. ഞാൻ വേദനയോടെ തിരിഞ്ഞു നോക്കിയതും...,

"കൃഷ്...." ആദിൽ ,ആ രൂപത്തെ നോക്കി വിളിക്കുന്നത് ഞാൻ കേട്ടു.

ഇതെപ്പോ ഇവിടെ എത്തി...ഞാൻ ആദിലിനേയും എന്റെ കൈയ്യിലേക്കും കൃഷ്ന്റെ മുഖത്തേക്കും മാറിമാറി നോക്കി.

"കുറേ നാളായല്ലോ?..." കൃഷ് ആദിലിനെ നോക്കി പുച്ഛത്തോടെ ചോദിച്ചു.ആദിൽ തിരിച്ചൊന്നും പറഞ്ഞില്ല.

പിന്നീട് കൃഷ് ആദിലിനു നേർക്ക് രൂക്ഷമായി ഒന്ന് കൂടി നോക്കിയത്തിനു ശേഷം എന്റെ കൈയ്യും പിടിച്ചു ലൈബ്രറിക്കു പുറത്തേക്ക് നടന്നു.

"കൃഷ് ,ഞാൻ പറയുന്നത് കേൾക്കൂ....പ്ലീസ്..." ആദിൽ പിറകിൽ നിന്നും പറയുന്നത് കേട്ടു. പക്ഷേ കൃഷ് അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് നടക്കുന്നത് തുടർന്നു...

ഞാൻ തലചെരിച്ച് ആദിലിനെ നോക്കി,കൃഷ്ൽ നിന്നും എന്നെ രക്ഷിക്കാൻ.....പക്ഷേ ആദിൽ ചുണ്ടും കടിച്ചുപിടിച്ചു മറ്റെവിടെയോ നോക്കിനിൽക്കുകയാണ് ചെയ്തത്.

ഇവനെന്തിനാണ് ഇപ്പോൾ എന്റെ കൈയ്യും പിടിച്ചു നടക്കുന്നത്..... ഞാൻ കൃഷ്ന്റെ കൈയ്യിൽ നിന്നും എന്റെ കൈ വിടുവിക്കാൻ ഒരു ചെറിയ ശ്രമം നടത്തിനോക്കി. പക്ഷേ നടന്നില്ല, കൂടാതെ കൃഷ് എന്റെ കൈയ്യിലെ പിടുത്തം കുറച്ചുക്കൂടി മുറുക്കി. ഞാൻ വേദന സഹിക്കാനാവാതെ കണ്ണടച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ലൈബ്രറിക്ക് പുറത്തെത്തിയപ്പോൾ കൃഷ് എന്നെപിടിച്ചു മുന്നോട്ടേക്ക് ആക്കിയശേഷം പെട്ടന്ന് കൈയ്യിലെ പിടിവിട്ടു.

ഞാൻ ലൈബ്രറി ഡോറിന് പിറകിൽ കൊണ്ടുപോയി ചെറുതായി ഇടിച്ചു. ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞുനിന്നു,എന്റെ കയ്യിലേക്ക് നോക്കി.കൃഷ് പിടിച്ച ഭാഗത്തു ചെറുതായി ചുവന്നിരുന്നു.എനിക്ക് കൃഷ്നോടുള്ള വെറുപ്പ് ഉള്ളിൽ തിളച്ചു പൊങ്ങി.ഞാൻ അവിടെ മെല്ലെ തലോടി.

പെട്ടന്ന്,

പഠോ!!

എനിക്ക് സൈഡിൽ നിന്നും ഒരു സൗണ്ട് കേട്ട് ഞാൻ ഞെട്ടലോടെ തലപൊക്കി. കൃഷ് ലൈബ്രറിയുടെ ഡോർ കാൽകൊണ്ട് ശക്തിയായി ചവിട്ടിയതാണ്.

ഇവൻക്കിതെന്ത് പറ്റി എന്നു വിചാരിച്ചു ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ദേഷ്യം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല,നന്നായി ചുവന്നിരുന്നു അവന്റെ കണ്ണുകൾ രണ്ടും,ഞാൻ ഒന്നും മനസ്സിലാവാതെ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

അവൻ കണ്ണുകൾ മെല്ലെ ഇറുക്കിയടച്ചു.എന്നിട്ട് അവന്റെ കൈകൾ രണ്ടും ചുരുട്ടിപിടിച്ചു. ഇവനിതെന്താ ഈ ചെയ്യുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

അവൻ പെട്ടന്ന് കണ്ണ് തുറന്നു.അവന്റെ ആ ചാരനിറത്തിലുള്ള കണ്ണുകൾ എനിക്ക് നേർക്കാണ് നീളുന്നത് എന്നറിഞ്ഞപ്പോൾ ഞാൻ മെല്ലെ തലതാഴ്ത്തി.

അവൻ എന്റെയടുത്തേക്ക് വന്നു.

"നീയെന്താ ഇവിടെ ഇപ്പോൾ?...."

"ഞാ...ഞാൻ ഒരു ബുക്ക് എടുക്കാൻ...." ഞാൻ തലയുയർത്താതെ വിക്കിവിക്കി പറഞ്ഞു.

"ബുക്കോ?..."

ഞാനെന്തിനാണ് ഇവനെ പേടിക്കുന്നത്....

"യെസ്, മാത്‌സിന്റെ ഒരു ഗൈഡ് എടുക്കാൻ വന്നതാ..." ഞാൻ ധൈര്യം സംഭരിച്ചു തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"എന്നിട്ട് ബുക്ക് എവിടെ? " അവൻ എന്റെ രണ്ടു കൈകളിലേക്കും മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.

"ബുക്ക്....." എന്നും പറഞ്ഞു ഞാൻ എന്റെ കൈകളിലേക്ക് നോക്കി.പക്ഷേ എന്റെ കൈയ്യിൽ ബുക്കുണ്ടായിരുന്നില്ല.

അതെവിടെ പോയി എന്നാലോചിച്ചു ഞാൻ നിലത്തേക്ക് നോക്കി.പെട്ടന്നാണ് ഓർമ വന്നത്. നേരത്തെ ഞെട്ടലിൽ ബുക്ക് നിലത്തു വീണിരുന്നെല്ലോ എന്ന്. അപ്പോൾ അത് ശ്രദ്ധിച്ചിരുന്നില്ല.

"ബുക്ക് അകത്ത്‌....നിലത്തു വീണു...." ഞാൻ ലൈബ്രറിക്ക് നേർക്ക് വിരൽച്ചുണ്ടി പറഞ്ഞു.ഞാൻ അവനെ ഒന്ന് നോക്കിയശേഷം മെല്ലെ ലൈബ്രറിക്ക് നേർക്ക് പോകാൻ നോക്കി.

പെട്ടന്ന്,കൃഷ് എന്നെ തടഞ്ഞു,ഞാൻ അവന്റെ മുഖത്തേക്കു നോക്കി.

"നീയിവിടെ നിലക്ക്..." ഇതും പറഞ്ഞു,ഞാനെന്തങ്കിലും തിരിച്ചു പറയുന്നതിന് മുൻപേ അവൻ ലൈബ്രറിക്ക് അകത്തേക്ക് പോയി.

ഇവൻക്കിതെന്താ ഈ പറ്റിയത്, എന്നോട് ഇങ്ങനെ സോഫ്റ്റ് ആവാൻ....

പെട്ടന്ന് ലൈബ്രറിയുടെ അകത്തു നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു, കൂടാതെ കൃഷ്ന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദവും,അകത്തു എന്താ സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ മെല്ലെ ലൈബ്രറി ഡോറിനടുത്തേക്ക് നീങ്ങി.

"അഹാനാ...."

പെട്ടന്ന് സേറ എന്റെ പേരും വിളിച്ചുകൊണ്ട് എന്റെടുത്തേക്ക് വന്നു.ഞാൻ അവളെ നോക്കി.

"അഹാനാ ബുക്ക് കിട്ടിയില്ലേ?..." അവൾ എന്റെ കയ്യിലേക്ക് നോക്കി.

"കിട്ടി, പക്ഷേ.... കൃഷ്...."

"കൃഷോ...." ഞാൻ മുഴുവൻ പറയുന്നതിന് മുൻപേ അവൾ ഇടയ്ക്കു കയറി ചോദിച്ചു. ഞാൻ മെല്ലെ തലയാട്ടി.

"എന്നിട്ട് എവിടെ?..." അവൾ ചുറ്റോടും നോക്കി.

"അകത്തു ആദിൽ എന്നു പറഞ്ഞ ഒരാളോട് സംസാരിക്കുന്നുണ്ട് എന്ന് തോന്നുന്നു."

"What!!!ആദിയുമായോ....ഓഹ് നോ...." അവൾ പെട്ടന്ന് പേടിയോടെ ഇത്രയും പറഞ്ഞു ലൈബ്രറിക്ക് അകത്തേക്ക് ഓടി.

ശരിക്കും ആരാ ഈ ആദിൽ?കൃഷ്നു ആദിലിനെ കണ്ടപ്പോൾ ദേഷ്യമായിരുന്നു മുഖത്ത് വന്നത്, ഇപ്പോൾ ഇതാ കൃഷ് ആദിലുമായി സംസാരിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ സേറയുടെ മുഖത്ത് ഭയവും, ഈ ആദിലും കൃഷും തമ്മിൽ എന്താ പ്രശ്നം? ഇനി വല്ല കുഴപ്പകാരനുമാണോ ഈ ആദിൽ???? ഞാൻ ചിന്തയോടെ ലൈബ്രറി ഡോറിലേക്ക് നോക്കി.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Continue Reading

You'll Also Like

65.4K 10.5K 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜
116K 12.2K 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ട...
36 3 1
ഇതെന്റെ first story ആണ്, എന്താവും എന്ന് ഒരു idea ഇല്ല.. hope you will guys enjoy😚 jihope, hopekook, ആണ് main charachters, others also included.. ot7...
20.7K 2.2K 25
(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം...