YOU'RE MY DESTINY

RUXTAE tarafından

1.5K 265 312

വിധി കാരണം അകന്നവരെ കാലം തന്നെ വീണ്ടും ഒന്നുചേർക്കുന്നു മറ്റൊരു രൂപത്തിൽ അവനെ അവൾക്ക് മുന്നിൽ കൊണ്ടെത്തിക്കു... Daha Fazla

🫀URMYDSTNY🐾2
🐾URMYDSTNY🫀3
🫀URMYDSTNY🐾4

🐾URMY DESTINY🫀1

521 73 63
RUXTAE tarafından



ടീച്ചറെ.....

ഉമ്മറത്തു നിന്ന് ആരുടെയോ ശബ്ദം കേട്ടാണ് ശാരധ ടീച്ചർ തന്റെ ഊന്നു വടികൊണ്ട് മുന്നിലേക്ക് വന്നത്.....

ശാരധ : ആരാ അത്.....

ഞാനാ ടീച്ചറമ്മേ ദിവാകരൻ

ശാരധ : ഹ നീയായിരുന്നോ ദിവാകര... എത്ര നാളായി നീ ഈ വഴിയിലൊട്ടൊക്കെ ഒന്ന് വന്നിട്ട്....

ദിവാകരൻ : എന്റെ പൊന്ന് ടീച്ചറെ പിടിപ്പത് പണിയായിരുന്നു ന്നെ മോൾടെ കല്യാണം തിരക്കിൽ ആയിരുന്നു ഇപ്പോഴാ ഒന്ന് തിരക്കൊക്കെ ഒഴിഞ്ഞത്

ശാരധ : മോൾക് സുഖം തന്നെ അല്ലെ ദിവാകര....

ദിവാകരൻ : സുഖാണ് ടീച്ചറെ... അവൾ ലണ്ടനില . മോൻ അവിടെ വലിയ ഒരു കമ്പനി ലാ ജോലി... മോളേം കൂട്ടി ഇന്നലെ പോയി...

ശാരധ : നന്നായി വരട്ടെ... സന്തോഷം ഉണ്ട്....

ദിവാകരൻ : ടീച്ചറെ ഋതു ടെ കൂടെ ഉള്ളതല്ലേ നമ്മടെ താര മോൾ.... മോൾടെ കല്യാണം നോക്കണ്ടേ.. ഇപ്പൊ തന്നെ മോൾക്ക് 27 കഴിഞ്ഞില്ലേ...

ശാരധ : അതിനു ആ കുട്ടി സമ്മതിക്കണ്ടേ എന്റെ ദിവാകര.... അവൾ പറയണത് കല്യാണപ്രായം ആയിട്ടില്ല ന്നാ... ഏതോ ശ്രദ്ധ എദോ കത്രികയോ ഒന്നും 30 വയസ്സ് കഴിയാറായിട്ടും കല്യാണം കഴിച്ചിട്ടില്ലത്രേ....

അയ്യോ എന്റെ മുത്തശ്ശി 😂.....

അതും പറഞ്ഞു ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് ബാഗും കയ്യിൽ പിടിച്ചു അവൾ ഉമ്മറത്തേക്ക് വന്നു....

എന്റെ മുത്തശ്ശി ശ്രദ്ധ കപൂർ ആൻഡ് കത്രീന ഖൈഫ്..... ഇവരുടെ കാര്യ ഞാൻ പറഞ്ഞെ...

ദിവാകരൻ : ഇവരൊക്കെ ആരാ മോളെ

താര : ദിവാകരൻ മാമന് അറിയില്ലേ... നോർത്ത് ഇന്ത്യയിലെ തന്നെ ബെസ്റ്റ് സിനിമ നടികൾ ആണ് ഇവരൊക്കെ.....

ദിവാകരൻ : ആണോ മോളെ അവരൊന്നും ഇത് വരെ കല്യാണം കഴിച്ചിട്ടില്ല

താര : ഇല്ല മാമേ എന്തിനു പറയുന്നു നയൻ‌താര വരെ single അല്ലെ.....

ശാരധ : എന്റെ ദിവാകര വെറുതെ പറയുവാ ഇവൾ... ഇവൾക്ക് പ്രാന്ത... കൊച്ചു കുഞ്ഞാ ന്നാ വിചാരം ഇപ്പോഴും അത് മാറീട്ടില്ല... നീ നല്ല ആലോചനകൾ ഉണ്ടേൽ കൊണ്ട് വാ...

താര : ഞാൻ ഇല്ല ഇതിനു... ഞാൻ പോകുവാ time ആയി അമ്മമ്മേ....

ആ വൃദ്ധ ആയ സ്ത്രീയുടെ കവിളിൽ അമർത്തി മുത്തി തന്റെ കുട എടുത്ത് ബാഗിൽ ഇട്ട് കൊണ്ട് അവൾ അവരോട് പറഞ്ഞു ഇറങ്ങി.....

താര mv : ദൈവമേ 8:30 ആയോ... ഇന്നിനി ആ bus കിട്ടുമെന്ന് തോന്നണില്ല.... എന്നാലും അവൾ ബസ്റ്റോപ്പിലേക്ക് ഒന്നും നോക്കണ്ട് വേഗത്തിൽ നടന്നു... പോകുന്ന വഴി ഒരുപാട് സ്കൂൾ കുട്ടികൾ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ട് അതിനു അവളും തിരികെ അവർക്കും മനോഹര മായ പുഞ്ചിരി നൽകുന്നുമുണ്ട്......

ഇതാണ് നുമ്മ കഥയിലെ നായിക താര സുബ്രഹ്മണ്യൻ... 27 വയസ്സ്
ആള് അടുത്തുള്ള ഒരു കോളേജ് ലെ ഹിന്ദി അധ്യാപിക ആണ്... പിള്ളേരുടെ എല്ലാം fvrt one... എല്ലാവരോടും സ്നേഹം മാത്രം ഉള്ള ഒരു പാവം.. ഒരു മുത്തശ്ശി മാത്രമാണ് ഉള്ളത്... മുത്തശ്ശിയെ തനിച്ചാക്കില്ല എന്നാ ഉദ്ദേശത്തോടെ ആണ് ആൾ ഇത് വരെ കല്യാണം കഴിക്കാത്തത്.. നാട്ടിലും കോളേജ് ലും എല്ലാം താരയെ കല്യാണം കഴിക്കാൻ ആഗ്രഹമുള്ളവർ ഉണ്ട്... ബട്ട്‌ ആൾക്ക് ഇത് വരെ ആരെയും ഇഷ്ട്ടമായിട്ടില്ല... മുത്തശ്ശിയും താൻ പഠിപ്പിക്കുന്ന കുട്ടികളും മാത്രമാണ് താര യുടെ ജീവിതം....

നാട്ടിലുള്ള പല ആളുകളോടും കുശലം അന്നുവേഷിച്ചാണ് അവൾ പോകാർ ഇന്ന് വാർത്തമാനത്തിന് നിൽക്കാതെ പായുന്നവളെ എല്ലാവരും നോക്കി പുഞ്ചിരിച്ചു...

രാമൻ : മോളെ ഇന്ന് വൈകിയോ

താര : ആ രാമേട്ടാ ലേശം late ആയി പോകുവണേ

അതും പറഞ്ഞവൾ bus സ്റ്റോപ്പിൽ എത്തിയതും bus സ്റ്റോപ്പിൽ നിന്ന് എടുക്കുവായിരുന്നു

താര: അതെ സുധിയേട്ടാ നിർത് ആൾ കേറാനുണ്ട്.....

പരിചിതമായ ശബ്ദം കേട്ട് bus കണ്ടക്ടർ സുധി തല പുറത്തേക്കിട്ട് നോക്കി...ശേഷം ഡ്രൈവറോട് bus നിർത്താൻ പറയുകയും ചെയ്തു....

സുധി : എന്താ ടീച്ചറെ ഇന്ന് ലേറ്റ് ആയോ...

താര : നിങ്ങൾ bus നിർത്തിയില്ലാരുന്നേൽ ഒരുപക്ഷെ ലേറ്റ് ആയേനെ....

സുധി : ഹഹഹ.... മോളെ ദോ ആ മുന്നിൽ സീറ്റ്‌ ഉണ്ട് അവിടെ പോയി ഇരുന്നോ...

താര ഒരു പുഞ്ചിരിയോടെ മുന്നിലെ സീറ്റ്‌ ലക്ഷ്യം വെച്ച് കമ്പികളിൽ പിടിച്ചു മുന്നിലേക്ക് നടന്നു...

അവസാനം സീറ്റിൽ ഇരുന്നതും

: ഞാൻ വിചാരിച്ചു മോളിന്ന് leave ആയിരിക്കുമെന്ന്

താര : ഏയ്യ് ഇല്ല ജാനുഎച്ചി.... കുറച്ചു ലേറ്റ് ആയിപോയി.... ഇന്ന് ഗൗരി ചേച്ചി ഇല്ലേ...

ജാനു : ഇല്ലമോളെ അവൾക്ക് പനി അതോണ്ട് leave ആണ്....

താര : ചേച്ചി വേണി ഇപ്രാവശ്യം sslc അല്ലെ

ജാനു : ആ മോളെ ആ കാര്യം പറഞ്ഞപ്പോഴാ... വേണിമോൾക്ക് മോൾക് ട്യൂഷൻ എടുത്തു കൊടുക്കാൻ കഴിയുമോ....

താര : അതിനെന്താ ചേച്ചി ഒരു 5:30 ക്ക് വേണിയെ അങ്ങോട്ട് വിട്ടോളു.... എന്റെ ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇതുപോഴേക്ക് 5 , അഞ്ചര ആകും അത് പ്രശ്നം ഇല്ലേൽ ചേച്ചി അവളെ വിട്ടോ....

ജാനു : മോളെ ഫീസ് ഒക്കെ

താര : അതൊന്നും വേണ്ട ചേച്ചി....

ജാനു : എന്നാലും മോളെ എന്റെ ഒരു സമാധാനത്തിനു

താര : എന്നാൽ ഒരു മാസം ചേച്ചിയുടെ കയ്യിൽ എന്താണോ ഉള്ളെ അത് മതി അത് 50 ആയാലും ഓക്കേ...

ജാനു : ദേ മോളെ എന്റെ സ്റ്റോപ്പ്‌ എത്തി എന്നാ ഞാൻ ഇറങ്ങുവാണു....

താര : എന്നാ ശെരി ചേച്ചി.....

ഒരുപുഞ്ചിരിയോടെ താര അവരോട് യാത്ര പറഞ്ഞു... അടുത്ത സ്റ്റോപ്പ്‌ ആയതും താര ബസിൽ നിന്നും ഇറങ്ങി....

College നു മുൻപിൽ അവളൊന്നു നിന്നു ശേഷം റോഡ് മുറിഞ്ഞു കടന്നു കോളേജ് ലേക്ക് നടക്കുമ്പോൾ അവൾക്കടുത്തേക്ക് സ്റ്റുഡന്റസ് വന്നു വിഷ് ചെയ്യുന്നുണ്ട്...

മിസ്സേ.....

എന്നുള്ള വിളി കേട്ട് താര പിന്നിലേക്ക് തിരിഞ്ഞു നോക്കി....

താര : ആഹാ ആരിത് ത്രിമൂർത്തീസ്‌ ലെ ഇരട്ടകളോ....

: എന്താണ് മിസ്സേ.... ഇന്ന് നല്ല സുന്തരി ആയിട്ടുണ്ടല്ലോ....

താര : ഫ്രഷേഴ്‌സ് വരുന്ന day അല്ലെ അതാ ഒന്ന് ഒരുങ്ങിയേക്കാം എന്ന് കരുതി.... അല്ല എവിടെ നിങ്ങടെ മൂന്നാമതാൾ....

: എത്തിയിട്ടില്ല...

താര : ഇന്നും ലേറ്റ് ആവും ല്ലേ...

: അത് എന്നും ഉള്ളത് അല്ലെ മിസ്സേ....

താര അതിനൊന്നു പുഞ്ചിരിച്ചു എങ്കിലും അവളുടെ പുഞ്ചിരി പെട്ടെന്ന് നിന്നു.....

💗💗💗💗💗💗💗💗💗💗

ഇതേ സമയം മാളിയേക്കൽ വീട്ടിൽ...

അച്ചായാ....

എന്താടി

എടൊ ലേറ്റ് ആകുന്നു താൻ കാരണം ആണ് ഞാൻ എന്നും ലേറ്റ് ആകുന്നത് ഇന്ന് താര മിസ്സിന്റെ ക്ലാസ്സ്‌ ആണ് ഒന്ന് വേഗം വാടോ അച്ചായാ

താര മിസ്സിന്റെ ക്ലാസ്സ്‌ ആണോ ഫസ്റ്റ് hour... എന്നാ ബാ വേഗം പോയേക്കാം...

അവളേം കൂട്ടി അവൻ കാറിൽ കയറി....

: എനിക്ക് മനസ്സിലാകുന്നുണ്ട് അച്ചായന്റെ മനസ്സിലിരിപ്പ്...

അവൻ അവളെ ഒന്ന് നോക്കി

എന്ത് മനസ്സിലിരിപ്പ്...

മോനെ ക്രിസ്റ്റി നീ ഈ അണിഞ്ഞൊരുങ്ങി എന്നെ കോളേജിൽ കൊണ്ടാക്കുന്നത് ഞങ്ങടെ സുന്ദരി താര മിസ്സിനെ കാണാൻ ആണെന്ന് എനിക്ക് എന്നോ മനസ്സിലായി... ഞങ്ങടെ ക്ലാസ്സിലെ എല്ലാർക്കും അറിയാം

ക്രിസ്റ്റി : എടി സോനെ സത്യായിട്ടും....

സോനാ : സത്യായിട്ടും... അല്ല അച്ചായോ അച്ചായന് ഇത് ഒരു time pass ആണേൽ പാവം ഞങ്ങടെ മിസ്സിനെ വെറുതെ വിട്ടേക്ക് അതൊരു പാവം ആണ്...

ക്രിസ്റ്റി : അങ്ങനെ നിന്റെ മിസ്സിനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല....

സോനാ : ഇച്ചായ മിസ്സിന് നല്ല വയസ്സ് ഉണ്ട് 28 എങ്ങോ ഉണ്ട്....

ക്രിസ്റ്റി : എടി വയസ്സ് വെറും ഒരു നമ്പർ അല്ലെ.... Age ഇൽ അല്ല മോളെ കാര്യം

സോനാ : i know.. ബട്ട്‌ മമ്മയും ഇച്ചേച്ചിയും ഒക്കെ സമ്മതിക്കുമോ അച്ചാച....

ക്രിസ്റ്റി : അതൊക്കെ സമ്മതിക്കും ആദ്യം നിന്റെ മിസ്സിനെ കുപ്പിയിൽ ആക്കണം... ഹാ അതാണ് കുറച്ചു task

സോനാ : 😂😂😂😂😂

ക്രിസ്റ്റി : എന്താടി

സോനാ : കോളേജ് ഇൽ ഉള്ള സ്റ്റുഡന്റസ് മുതൽ സാർ മ്മാർ വരെ ഞങ്ങടെ താരമിസ്സിന്റെ പുറകെയാണ്..... നിന്നെക്കാളും മൊഞ്ചുള്ള നല്ല അടിപൊളി വിവേക് സാർ പോലും ടീച്ചറിന്റെ പുറകെയാ....

ക്രിസ്റ്റി : നീ നോക്കിക്കോടി നിന്റെ താര മിസ്സ്‌ ഈ ക്രിസ്റ്റി അലക്സാണ്ടർ മാളിയേക്കൽ ന്റെ ഭാര്യാ ആയി എന്റെ മിന്നു ഇട്ട് നമ്മടെ മാളികപോലുള്ള വീട്ടിലേക്ക് നമ്മടെ അമ്മച്ചിടെ കൈ പിടിച്ചു കയറി വരും നീ നോക്കിക്കോ

സോനാ : ഓമ്പ്ര....

ഇരുവരും സംസാരിച് കോളേജിൽ എത്തി....

പതിവ് പോലെ സോനയെയും കൂട്ടി ക്രിസ്റ്റി അവളുടെ ക്ലാസ്സിലേക്ക് നടന്നു...

സോനാ : may i coming miss

താര അവരെ കണ്ടതും കൈ കെട്ടി അവർക്കടുത്തേക്ക് ക്ലാസിനു പുറത്തേക്ക് വന്നു....

താര : എന്താണ് സോനാ ഇത് എന്നും ലേറ്റ് ആയിട്ടാണല്ലോ വരവ്....

ക്രിസ്റ്റി : അത് മാം.... ഞാൻ കാരണവ അവൾ ലേറ്റ് ആയത്...

തരാ : സോനാ get in.... And you mr ക്രിസ്റ്റി

താര സൊനയോട് പറഞ്ഞു ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞു

താര : mr ക്രിസ്റ്റി.. ഈ കോളേജ് നു കുറച്ചു rules and റെഗുലേഷൻസ് ഉണ്ട്.. അത് തന്റെ അനിയത്തിക്കായി മാത്രം മാറ്റിവെക്കാൻ പറ്റില്ല.. ഇനി ഇത് ആവർത്തിച്ചാൽ I'll കംപ്ലയിന്റ് this to പ്രിൻസിപ്പാൾ.... ശെരിയാണ് ഈ college നിങ്ങളുടെ ആണ് ബട്ട്‌ ഈ ലേറ്റ് ആയി വരുന്നതൊക്കെ college നെ തന്നെ ബാധിക്കും....

ക്രിസ്റ്റി : ഇനി ഇത് ആവർത്തിക്കില്ല മിസ്സ്‌....

താര : ഓക്കേ... ഇനി ലേറ്റ് ആവുകയാണേൽ വിളിച്ചു പറയണം

ക്രിസ്റ്റി : ഓക്കേ ടീച്ചർ നമ്പർ?

താര : എന്താ

ക്രിസ്റ്റി : അല്ല നമ്പർ വിളിച്ചറിയിക്കാൻ....

താര : സോനയുടെ കയ്യിൽ ഉണ്ട് അവളുടെ കയ്യിൽ നിന്ന് വാങ്ങിച്ചാൽ മതി....

താര അതും പറഞ്ഞു ക്ലാസിനുള്ളിലേക് പോയി... ഒരു ചിരിയോടെ ക്രിസ്റ്റി ആ വരാന്തയിലൂടെ നടന്നു....

💗💗💗💗💗💗💗💗💗💗.

എങ്ങനെ ഉണ്ട് ഗുയ്സ് ഫസ്റ്റ് chap 😌....

Okumaya devam et

Bunları da Beğeneceksin

5.4K 729 12
"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your...
4.9K 749 16
CHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ് ചാപ്റ്റർ ആണ് 1st : SOUL - A HISTORIC...
4.1K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
11.3K 1K 34
malayali makkale povalle ith ath thanne🥰