🌕 MOON LIGHT

Galing kay mallutae

11.4K 1.6K 878

a Taekook story! . werewolf Higit pa

✒ïļ C H A P T E R - 0 1
✒ïļ C H A P T E R - 0 2
✒ïļ C H A P T E R - 0 3
✒ïļ C H A P T E R - 0 4
✒ïļ C H A P T E R - 0 5
✒ïļ C H A P T E R - 0 6
✒ïļ C H A P T E R - 0 7
✒ïļ C H A P T E R - 0 9
✒ïļ C H A P T E R - 1 0
✒ïļ C H A P T E R - 1 2
✒ïļ C H A P T E R - 1 3
✒ïļ C H A P T E R - 1 4
✒ïļ C H A P T E R - 1 5
✒ïļ C H A P T E R - 1 6
✒ïļ C H A P T E R - 1 7
✒ïļ C H A P T E R - 1 8
✒ïļ C H A P T E R - 1 9

✒ïļ C H A P T E R - 0 8

599 89 26
Galing kay mallutae

അവര് വിവാഹം ചടങ്ങും വിട്ടുപോയ സ്ഥലങ്ങും എല്ലാം cover ചെയ്തു... ഇന്നുകൊണ്ട് Shoot നിർത്തി പോകാൻ ആണ് Jyothi യുടെ തീരുമാനം...

Janvi മുറിയിൽ വന്ന പാടെ ഒറ്റ ഇരുപ്പാണ്...
താഴെ jothi യും sugu ഉം karthi യും ഒക്കെ തിരിച്ചു പോകാനുള്ള packing ഇൽ ആണ്.... അവർ ഭയങ്കര സന്തോഷത്തിൽ ആണ്...

പക്ഷെ janviക്ക് മാത്രം സന്തോഷിക്കാൻ പറ്റുന്നില്ല....

അവൾക്ക് പ്രിയപ്പെട്ട എന്തോ കൈവിട്ട് കളയുന്നത് പോലെയാണ് അവൾക്ക് തോന്നുന്നത്....

അവൾ മുറിയിലെ ജനാല തുറന്നിട്ടു... അവൻ വരാൻ സമയമായി...

അവൾ ഒരു towel ഉമായി Bathroom ലേക്ക് കേറി...

തിരിച്ചിറങ്ങുമ്പോൾഴേക്കും അവൻ അവിടെ ഉണ്ടായിരുന്നു...

അവൻ കൈനിറയെ Strawberry യുമായി അവളുടെ bed ഇൽ ഇരിക്കുന്നു...

അവൾ വിരിച്ചു ഇട്ടിരുന്ന blanket okkey അവൻ വലിച്ചു വാരി ഇട്ടേക്കുന്നു.... കട്ടിൽ മുഴുവൻ strawberry വിതറി ഇട്ടേക്കുന്നു...

Janvi ഇതൊക്കെ കണ്ട് അവിടെ നിന്നു

Janvi : എന്തോന്നാ Taero ഇത്... എല്ലാം വൃത്തികേട് ആക്കിയല്ലോ?

അവൾ ശകാരിക്കുന്നത് പോലെ അവനോട് പറഞ്ഞു....
TAERO വയമുഴുവൻ strawberry നിറച്ചു വെച്ചിട്ടുണ്ടായിരുന്നു....

Janvi : വാ ഇങ്ങ് ഇറങ്ങിക്കെ....

അവൻ bed ഇൽ നിന്ന് ഇറങ്ങി...

അവൾ strawberry എല്ലാം പെറുക്കി Table ഇൽ വെച്ചു...
Blanket നല്ലോണം വിരിച്ചു...

അവൾ വിരിച്ചു കഴിയുന്നതിനു മുൻപ് Taero വന്ന് പിന്നെയും bed ഇൽ ഇരുന്നു...

Janvi ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ നുള്ളി....

Janvi : ഇങ്ങനാണോ കഴിക്കണേ? വായയിൽ കുത്തി നിറച്ചു കഴിക്കാൻ പാടില്ല.. കുറച്ചു കുറച്ചു ആയിട്ട് വേണം കഴിക്കാൻ...

Taero അതിനു മറുപടി ആയി.. ആരും അലിഞ്ഞു പോകുന്ന അവന്റെ പുഞ്ചിരി സമ്മാനിച്ചു..

Janvi ഒരുനിമിഷം അത് നോക്കി നിന്നുപോയി...

Janvi : * ഇനി ഈ ചിരി ഒരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ?*

അവൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു....

Taero അവളുടെ വായിലേക്ക് ഒരു Strawberry വെച്ചു കൊടുത്തു...

Janvi അത് കഴിച്ചുകൊണ്ട് അവിടെ നിന്നും കണ്ണാടിയുടെ മുന്നിലേക്ക് വന്നു നിന്നു....തലമുടി ഇപ്പൊഴും ഉണങ്ങിയിട്ടില്ല... അവൾ towel എടുത്തു തലതോർത്തി...

Taero അതുകണ്ട് Strawberry ഒക്കെ നിലത്തിട്ട് bed ഇൽ നിന്നും എണീറ്റു... അത് നിലത്ത് വീഴുന്ന ശബ്ദം കെട്ട് Janvi തിരിഞ്ഞു നോക്കി...

Janvi : കഴിക്കുന്ന സാധനം ആണോ ഇങ്ങനെ നിലത്തിടണേ? അത് എടുത്തേ...

Taero : ഇല്ല...

അവൻ ഓടി വന്ന് അവളെ കെട്ടിപിടിച്ചു....

പെട്ടന്നുള്ള അവന്റെ ഭാവ മാറ്റം അവൾ ശ്രദ്ധിക്കാതെ ഇരുന്നില്ല...

ആഴകടലു പോലെ വിസ്മയങ്ങൾ ഒളിപ്പിച്ച വെള്ളാരം കണ്ണുകൾ അവളുടെ കണ്ണുകളെ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നു.....

അവന്റെ മുഖം അവളുടെ മുഖത്തോട് ചേർന്ന് വന്നു... അവന്റെ ഓരോ ശ്വാസവും അവളുടെ മുഖത്തെക്ക് തട്ടി തലോടി....അവൾ കണ്ണടച്ചു...

Taero അവളുടെ നെറ്റിയിലേക്ക് തല മുട്ടിച്ചു...

Taero : എന്ത് ഭംഗിയാ നിന്നെ കാണാൻ..

Janvi തലഉയർത്തി അവനെ നോക്കി....

Taero : എനിക്ക് നിന്നെ ഇഷ്ടവാ jani.... നമുക്ക് എന്റെ കോട്ടയിലേക്ക് പോകാം.... നിന്നെ ഞാൻ ഒരിക്കലും വിഷമിപ്പിക്കല്ല.... നീ എന്ത് ചോദിച്ചാലും ഞാൻ കൊണ്ട് വരും.... നിന്നെ പരിപാലിക്കാൻ എന്റെ പ്രജകൾ ഉണ്ടാവും....

Janvi ഇതൊക്കെ കെട്ട് ഞെട്ടലോടെ അവനെ നോക്കി നിന്നു..

Janvi : നീ ഇത് എന്തൊക്കെയാ Taero പറയണേ? അതൊന്നും നടക്കാത്ത കാര്യം ആണ്... ഞ- ഞാൻ നാളെ.... നാളെ... നാളെ തിരിച്ചു പോകും....

അതു പറയുമ്പോൾ അവളുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു... അവൾക്കും വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിച്ചില്ല....

Taero : നീ എങ്ങോട്ട് പോകുന്നു?..

അവന്റെ വെള്ളാരം കണ്ണുകൾ നിറഞ്ഞു....

Janvi : ഞങ്ങൾ വന്ന ജോലി കഴിഞ്ഞു... Taero.. ഇനി ഇവിടെ നിൽക്കാൻ പറ്റില്ല..

Taero : പോവല്ലേ Jani.... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടവാ... നീ പോയാൽ ഞാൻ പിന്നെയും ഒറ്റക്ക് ആകും.... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാവാണ്.... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.....


Taero യുടെ കണ്ണീര് ഒഴുകി അവളുടെ കവിളിലേക്ക് ഇറങ്ങി.....

അവൾ അവന്റെ കണ്ണ് തുടച്ചു..

Janvi : ഈ ലോകത്ത് എല്ലാരും ഒറ്റക്ക് ആണ് Taero....

Taero : എല്ലാവരെയും പോലെ അല്ല ഞാൻ... എല്ലാം നിനക്ക് അറിയാവുന്നത് അല്ലേ... ഞാൻ എല്ലാം പറഞ്ഞത് അല്ലേ jani.....

അവൻ അവളുടെ മുഖം കയ്യിൽ എടുത്തു...

Janvi : എനിക്ക് പോയെ പറ്റു Taero

Taero : പിന്നെ എന്തിനാ എന്നോട് ഇല്ലാത്ത സ്നേഹം കാണിച്ചത്? എന്നെ ആദ്യമേ മാറ്റി നിർത്താൻ പാടില്ലായിരുന്നോ... എന്തിനാ എനിക്ക് ഉമ്മ തന്നത്... എന്നെ കെട്ടിപിടിച്ചത്.. എന്നെ ചേർത്ത് പിടിച്ചത്...

അവന്റെ മുഖം കരഞ്ഞു വീർത്തു.... മുക്കും ചുണ്ടും ഒക്കെ ചുവന്നു വന്നു.... അവൻ ഇടക്കിടക്കു അവന്റെ തിളങ്ങുന്ന ഉടുപ്പ് കൊണ്ട് കണ്ണീര് തുടച്ചു കൊണ്ടിരുന്നു.....

Janvi അവന്റെ കണ്ണ് തുടക്കാൻ ആയിട്ട് കൈ നീട്ടി....

പക്ഷെ അവൻ പുറകിലേക്ക് മാറി...

Taero : വേണ്ട ഇല്ലാത്ത കരുതലും സ്നേഹവും ഒന്നും കാണിക്കണ്ട നീ.... പോ... എല്ലാം നിന്റെ അഭിനയം ആയിരുന്നു....

അവൾ പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു

Janvi : Taero പോകരുത്...

അവൾക്കും കൂടുതൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവളും കരയാൻ തുടങ്ങി...


Taero : പോകും... ഈ ലോകത്ത് എല്ലാർക്കും എന്നോട് വെറുപ്പാ... പേടിയാ.... എനിക്ക് ആരും വേണ്ട ഞാൻ ഒറ്റക്ക് ജീവിച്ചോളാം... ഇനി ഞാൻ നിന്റെ മുന്നിൽ വരില്ല..

Janvi : ഞാൻ നിന്നോട് കാണിച്ചത് ഒന്നും അഭിനയം ഒന്നുമല്ല... ശെരിക്കും സ്നേഹം ഉണ്ടായിട്ടാ

Taero : അല്ല... നീ ഇനി കള്ളം പറഞ്ഞു എന്നെ അശ്വസിപ്പിക്കണം എന്നില്ല jani

Janvi : കള്ളം അല്ല.... ശെരിക്കും ഇഷ്ടവാ Taero യെ...

അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു...

Taero : പിന്നെ എന്തിനാ ഇവിടുന്ന് പോകണേ?

Janvi bed ഇൽ ഇരുന്നു ... കണ്ണുതുടച്ചു.. രണ്ട് കയ്യും അവനു നേരെ നീട്ടി

Janvi : ഇങ്ങ് വന്നേ...

നിമിഷ നേരം കൊണ്ട് അവൻ janvi യുടെ നെഞ്ചിലേക്ക് അണഞ്ഞു.... അവൾ അവനെ ചേർത്ത് പിടിച്ചു....

Janvi : കരയല്ലേടാ..

അവൾ അവന്റെ കണ്ണ് തുടച്ചു കൊടുത്തു

Taero : നീ പോകണ്ട

Janvi : ഞാൻ താമസിക്കാതെ ഇനിയും വരും

Taero : ഇനി എന്നാ വരുക?

Janvi : അടുത്ത പൗർണമിക്ക്

Taero : അന്ന് നീ കാണാൻ കൊതിക്കുന്ന Taero യെ ആയിരിക്കില്ല നീ കാണുന്നത്.. നരഭോജിയായ ചെന്നായയെ ആയിരിക്കും...

Janvi : നിനക്ക് എന്തുകൊണ്ട Taero എന്നെ ആക്രമിക്കാൻ തോന്നാത്തത്

Taero : എനിക്ക് അറിയില്ല

Janvi : മറ്റുള്ള ദിവസങ്ങളിൽ ഒക്കെ സ്വയം ചെന്നായ ആകാനും മനുഷ്യൻ ആകാനും കഴിയുമല്ലോ? പൗർണമി നാളിൽ എന്താ അത് പറ്റാത്തത്?

Taero : എനിക്ക് ഒന്നും അറിഞ്ഞൂടാ..

അവൻ ഒന്നുകൂടി അവളുടെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു...

Janvi : നിന്നെ ഞാൻ കൂടെ കൊണ്ട് പോകട്ടെ?.

Taero : എന്താ പറഞ്ഞെ?

അവൻ തല ഉയർത്തി

Janvi : ഞാൻ നിന്നെ ഇവിടുന്ന് രക്ഷിക്കാം... നമുക്ക് ഇവിടുന്ന് പോകാം Taero

Taero : Janvi ഇത് AZARIO യുടെ പ്രശ്നം അല്ല... ഞാൻ ആണ് പ്രശ്നം... എനിക്ക് അങ്ങനെ എങ്ങോട്ടും വരാൻ പറ്റില്ല.... എപ്പോഴാണേ ഞാൻ എന്റെ യഥാർത്ഥ രൂപത്തിൽ മാറുക എന്ന് എനിക്ക് പറയാൻ പറ്റില്ല... പ്രതേകിച്ചു പൂർണ ചന്ദ്രൻ ഉള്ള ദിവസങ്ങളിൽ... ഞാൻ ചിലപ്പോൾ നിയന്ത്രണം വിട്ടു എന്തെങ്കിലും ചെയ്ത് പോകും....

Janvi : ശെരി എന്നെന്നേക്കുമായി നീ ഇവിടം വിട്ട് വരണ്ട.. ഞങ്ങൾ എന്തായാലും അടുത്ത പൗര്ണമിക്ക് മുൻപ് Azario യിൽ തിരിച്ചെത്തും.... അപ്പോൾ നിന്നെയും തിരിച്ചു കൊണ്ട് വരാം...

Taero : അതുവരെ ഞാൻ നിന്റെ കൂടെ?

Janvi : അതെ.... AZARIO ക്ക് പുറത്ത് നീ കാണാത്ത ഒരു ലോകം ഉണ്ട് Taero! ആ കോട്ടക്ക് ഉള്ളിൽ തന്നെ ജീവിക്കാൻ ആണോ തീരുമാനം,?

Taero : പക്ഷെ ഞാൻ... എനിക്ക്... എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ

Janvi : ഒരു പ്രശ്നവും ഇല്ല.. എന്റെ കൊച്ച് ഞാൻ പറയുന്നത് കെട്ട് എൻെറ കൂടെ നിന്നാൽ മതി....

Taero : ഞാൻ എങ്ങനെ നിന്റെ കൂടെ വരും? നിന്റെ കൂട്ടുകാരോട് ഞാൻ ആരാണെന്ന് പറയും?

അവൻ കാതുകത്തോടെ അവളുടെ നെഞ്ചിലേക്ക് ചാരി കിടന്നുകൊണ്ട് ചോദിച്ചു....

Janvi : അതിന് അവര് നിന്നെ കണ്ടാൽ അല്ലേ

Taero : കാണാതെ ഞാൻ എങ്ങനെ നിന്റെ കൂടെ വരും?

Janvi : u have super power's... Do something

Taero : എന്താ?

Janvi : നിനക്ക് അപ്രതീക്ഷിതനായി കൂടെ വന്നൂടെ?..

Taero : Mmm

Janvi : അവിടെ ഒരുപാട് കാണാൻ ഒക്കെ ഉണ്ട്... ഇവിടെ പോലെ അല്ല city ആണ്... അവിടെ ചെന്നിട്ട് നിനക്ക് കുറച്ചു ഉടുപ്പ് ഒക്കെ മേടിച്ചു തരാം... പിന്നെ നിനക്ക് ഇഷ്ടപ്പെടാൻ chance ഉള്ള കുറെ ഭക്ഷണം ഉണ്ടാവും.... പിന്നെ amusement park... Beach... ഇതൊന്നും നീ കണ്ടിട്ടില്ലാലോ?

അവൾ അത്രയും പറഞ്ഞു താഴേക്ക് നോക്കി... Taero അപ്പോഴേകും നല്ല ഉറക്കമായിരുന്നു....

Janvi : ഞാൻ ഇത് ആരോടാ പറഞ്ഞത്...?

അവൾ അവനെ നേരെ bed ഇൽ കിടത്തി... അടുത്ത് അവളും കിടന്നു... എന്ത് ധൈര്യത്തിന്റെ പുറത്താണ് ഈ അപകടകാരിയായ മൃഗത്തെ വിശ്വസിച്ചു കിടക്കുന്നതെന്ന് അവളോട് ചോദിച്ചാൽ അവൾക്ക് മറുപടി ഉണ്ടാകില്ല....

NEXT MRNG

Janvi ഉണർന്നപ്പോൾ Taero നേരത്തെ തന്നെ ഉണർന്ന് അവളെ നോക്കി bed ഇൽ ഇരിക്കുന്നുണ്ട്... തലമുടിയൊക്കെ അലസമായി കിടക്കുന്നു... കണ്ണ് നേരെ തുറന്നിട്ടില്ല.... കവിളിൽ janvi യുടെ മാലയുടെ design പതിഞ്ഞു കിടക്കുന്നു...

Taero : നമ്മൾ എപ്പോഴാ പോണേ?.

അവന്റെ ഇരുപ്പും ചോദ്യവും കണ്ട് അവൾക്ക് ചിരി വന്നു....

Janvi : ഇങ്ങനെ ആണോ പോകണേ?

അവൾ അവന്റെ മുക്കിൽ പിടിച്ചു വലിച്ചു..

TAERO : ഞാൻ അപ്രത്തിക്ഷമായി അല്ലേ വരാ? പിന്നെന്താ...

Janvi : ഞാൻ മറന്നു... എന്നാലും കുളിക്കണ്ടേ? എന്തെങ്കിലും കഴിക്കണ്ടേ?

അവൾ Taero യുടെ മുഖം കയ്യിൽ എടുത്തു...

Janvi ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അമർന്നു.... Janvi പെട്ടന്ന് പുറകിലേക്ക് മാറി....

Janvi : Taero... അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല കേട്ടോ

Taero : ചെയ്യും

അവൻ പിന്നെയും ഉമ്മ വെക്കാനായി മുന്നോട്ട് വന്നു..

Janvi : വെറുതെ ഇരിക്ക് Taero... ഞാൻ പിണങ്ങും... മിണ്ടാതിരിക്ക്

Taero : എന്നാ ഞാൻ കഴിച്ചിട്ട് വരാം.....

അവൻ നിമിഷനേരം കൊണ്ട് ചെന്നയായി മാറി.... അവളുടെ മുന്നിൽ മുരൾച്ച യോടെ നിൽക്കുന്ന മനുഷ്യ ചെന്നായയെ കണ്ട് janvi ഭയന്നു ... അവന്റെ കൂർത്ത നഖങ്ങൾ blanket ലേക്ക് ആഴ്ന്നിറങ്ങി .....

Janvi : Taero No! നിന്റെ ശെരിക്കും ഉള്ള രൂപത്തിലേക്ക് വാ....please....

അവൾ പേടിച്ചു പിന്നിലേക്ക് മാറി..... കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു അത്രക്ക് ഭയാനകം ആയിരുന്നു ആ രൂപം...

അവൻ അവളുടെ അവസ്ഥ കണ്ട് മനുഷ്യ രൂപത്തിലേക്ക് മാറി

Taero : എന്ത് പറ്റി?

Janvi : എനിക്ക് ആ രൂപം പേടി ആണ് Taero... എന്റെ കൂടെ ഉള്ളപ്പോൾ നീ അങ്ങനെ ആകണ്ട.... എനിക്ക് ഇഷ്ടമല്ല

Taero : പിന്നെ ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും?

Janvi : ചെന്നായയുടെ രൂപത്തിലെ ഭക്ഷണം കഴിക്കാൻ പറ്റുള്ളൂ?..

Taero : ഈ രൂപത്തിൽ ഞാൻ എങ്ങനെ വേട്ടയാടും?

Janvi : Taero? നീ മറ്റുള്ള ജീവികളെ കൊന്ന് തിന്നുന്ന കാര്യം ആണോ ഈ പറയണേ?

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...

Janvi : You are a human... നീ ഒരു മനുഷ്യൻ ആണ്... ഈ ചെന്നായ നിന്നിലെ ഒരു ഭാഗം ആണ്... എന്നുപറഞ്ഞു നീ ഒരു ചെന്നയായി ജീവിക്കണം എന്നില്ല Taero

Taero : എന്നുവെച്ചാൽ?

Janvi : എന്നുവെച്ചാൽ ഇനി മേലിൽ പൗർണമി നാളിൽ അല്ലാതെ പച്ച മാംസം കഴിക്കരുത്... മനസ്സിലായോ?

Taero : പിന്നെ ഞാൻ എന്താ കഴിക്കുന്നേ?

Janvi : നീ മനുഷ്യൻ കഴിക്കുന്നത് ഒന്നും ഇതുവരെ കഴിച്ചിട്ടില്ലേ?

Taero : ഇല്ല

Janvi : നിന്റെ അച്ഛൻ അല്ലേ നീന്റെ ജനനത്തോടെ മരിച്ചത്.. അമ്മ ഉണ്ടായിരുന്നല്ലോ? അമ്മ Taero ക്ക് എന്താ കഴിക്കാൻ തന്നുകൊണ്ടിരുന്നേ?

Taero : അമ്മ എന്റെ അടുത്തൊന്നും വരില്ല... അമ്മക്ക് എന്നെ പേടി ആയിരുന്നു.... എന്നെ അമ്മയുടെ തോഴി മാര് ആണ് നോക്കാറ്... അമ്മ എന്നെ കുഞ്ഞ് നാള് മുതലേ കോട്ടയിലെ അറയിൽ പൂട്ടിയിട്ട വളർത്തിയത്..... എനിക്ക് അത് ഇഷ്ടമല്ലായിരുന്നു..... അതുകൊണ്ട് കൂടുതൽ സമയവും ഞാൻ ദേഷ്യത്തിൽ ആയിരിക്കും... ദേഷ്യം കാരണം ഞാൻ എപ്പോഴും ചെന്നായ ആയിരിക്കും....ചെന്നായ എന്താ കഴിക്കാറ്? അതാ അവര് എനിക്ക് തരുന്നത്

അവൻ പറഞ്ഞു നിർത്തി... അവന്റെ കണ്ണ് നിറഞ്ഞു...
അവൾ അന്തരീക്ഷം ഒന്ന് തണുപ്പിക്കാനായി ആ വിഷയം മാറ്റി....

Janvi : ahh മതി മതി.. വന്നേ.... നമുക്ക് പോകണ്ടേ... വാ...

അവൾ അവനെ വലിച്ചു പിടിച്ചു.. കയ്യിൽ ഒരു mouthwash ഉം body wash ഉം towel ഉം കൊടുത്തു bathroom ലേക്ക് കേറ്റാൻ നോക്കി... പക്ഷെ അവൻ വാതിൽക്കൽ പാറ പോലെ ഉറച്ചു നിന്നു...

Janvi : OHHHH ഇനി എന്താ?

Taero : എനിക്ക് ഇവിടെ നിന്ന് കുളിക്കണ്ട...

അവൻ കയ്യിലിരുന്നത് മുഴുവൻ താഴെ ഇട്ടു...

Taero : എനിക്ക് ഇതൊന്നും ഇഷ്ടമല്ല...

Janvi ക്ക് ആകെ ദേഷ്യം വരുന്നുണ്ട്...


Janvi : ഇതൊന്നും അത്ര നല്ല സ്വഭാവം അല്ല Taero... ഇങ്ങനെ കയ്യിൽ ഉള്ളതൊന്നും നിലത്തു വലിച്ചെറിയരുത്....അത് എടുത്തേ!

ആ ചെറിയ bathroom അവന് ഇഷ്ടപ്പെട്ടിരുന്നില്ല... കോട്ടായിൽ അവന് വലിയ ഒരു bathroom തന്നെ ഉണ്ട്... ചുറ്റും പൂക്കൾ കൊണ്ട് നിറചിരിക്കും.... സുഗന്ധദ്രവ്യങ്ങളുട മണം ആ മുറിയിൽ അങ്ങനെ തങ്ങി നിൽക്കും....മെഴുകു തിരി വെളിച്ചത്തിൽ കൊത്തുപണികൾ ചെയ്ത് വെച്ചിരിക്കുന്ന കണ്ണാടികൾ പതിപ്പിച്ച തൂണുകൾ അതിമനോഹരമായി തോന്നും...

അതുകൊണ്ട് ആണ് Taero ആ bathroom കണ്ട് പിൻവാങ്ങിയത്. അവനതുമായി പൊരുത്തപ്പെടാൻ പറ്റുന്നുണ്ടായിരുന്നില്ല

Janvi : എന്താ ചെറിയ bathroom ആയത് കൊണ്ട് ആണോ?

Taero : .....

Janvi : ഇത് കോട്ടയല്ല ഒരു സാധാരണ വിട് ആണ്.... ഇവിടെ ഇതൊക്കെയെ ഉള്ളു

Taero : ....

Janvi അവൻ നിലത്തിട്ട സാധനങ്ങൾ ഒക്കെ പെറുക്കി എടുത്തു... അത് അവൻ എടുക്കാൻ പോകുന്നില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.... അവൾ അത് അവന് നേരെ നീട്ടി...

Janvi : എന്റെ കൂടെ വരുന്നുണ്ടെങ്കിൽ പെട്ടെന്ന് കുളിക്ക് പോ... ഞാൻ ഭക്ഷണം ഇങ്ങോട്ട് കൊണ്ട് വരാം.... മുറിയിൽ ആരെങ്കിലും കേറി വന്നാൽ അവരെ ഉപദ്രവിക്കരുത്...

അവൾ അത് ഇത്തിരി ഗൗരവത്തോടെ പറഞ്ഞു... മുറിയിൽ നിന്നും പുറത്തേക്ക് പോയി....

അവൻ കയ്യിൽ ഇരുന്നു സാധനങ്ങൾ മാറ്റിവെച്ചു ഒന്ന് കണ്ണടച്ച് നിന്നു... എന്തോ തിളക്കം ഉള്ള ഒരു ആവരണം അവന് ചുറ്റും പ്രത്യക്ഷപ്പെട്ടു... അതു മാഞ്ഞു പോകുമ്പോൾ Taero വേഷം ഒക്കെ മാറിയിരുന്നു...

അവന്റെ അമാനുഷിക ശക്തികളെ ഒരുപക്ഷെ അവൾ മറന്നിരിക്കണം...

Janvi jyothi യുടെ അടുത്തേക്ക് വന്നു

Janvi : packing ഒക്കെ കഴിഞ്ഞോ?

Jyothi : ahh ഭക്ഷണം കഴിക്കണം ready ആകണം പോകണം...അവന്മാര് james uncle ന് cash കൊടുക്കാൻ പോയേക്കുവാ..

Janvi : എന്തിനു?

Jyothi : പിന്നെ ചുമ്മ ആണോ അങ്ങേരു car മായിട്ട് നമ്മുടെ പുറകെ നടന്നത്

Janvi : ohh

Jyothi : എന്നാലും ആ കോട്ടക്ക് അകത്തുള്ള കാഴ്ചകൾ കൂടി cover ചെയ്യാമായിരുന്നു.... അടുത്ത പ്രാവശ്യം ആകട്ടെ

Janvi : അതൊന്നും വേണ്ട..

Jyothi : നിനക്ക് ഇത് എന്തിന്റെ കേടാ jani?

Janvi : എടി ഞാൻ ഒരു കാര്യം പറയട്ടെ?

Jyothi : ahh എന്തെങ്കിലും മണ്ടത്തരം ആയിരിക്കും.. എന്നാലും പറയ്

Janvi : നീ ഒന്ന് imagine ചെയ്യ്... ആ കോട്ടയിൽ ശെരിക്കും ഒരു werewolf ഉണ്ട്... പക്ഷെ അത് ഒരു പാവം ആണ്... ഇതൊന്നും സത്യം അല്ല കേട്ടോ... നീ imagine ചെയ്ത മതി.....

Jyothi : ahh എന്നിട്ട് എന്നിട്ട്...

അവൾ കൈകെട്ടി നിന്നു...

Janvi : അത് ജീവിക്കുന്ന സ്ഥലത്ത് നമ്മൾ അധിക്രമിച്ചു കേറി video എടുക്കുന്ന വരെ അത് നമ്മളെ ജീവനോടെ വച്ചേക്കുവോ?

Jyothi : വച്ചേക്കും.

Janvi : ehh?

Jyothi : അത് പാവം ആണെല്ലോ?

Janvi : അത് നിനക്ക് എങ്ങനെ അറിയാം

Janvi ഒന്ന് ഞെട്ടി

Jyothi : നീ അല്ലേ ഇപ്പോൾ പറഞ്ഞത്

Janvi : എന്നാ അത്ര പാവം ഒന്നുമല്ല.... പക്ഷെ അതിന്റെ അവസ്ഥ കൊണ്ട് അങ്ങനെ ആയി തീർന്നതാണ്

Jyothi : okkey?

Janvi : ഇനി അഥവാ നമ്മൾ ജീവനോടെ രക്ഷപ്പെട്ടു കോട്ടയുടെ ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്താൽ അടുത്ത ദിവസം മുതൽ ഇങ്ങോട്ട് ജനങ്ങളുടെ ഒരു കുത്തൊഴുക്ക് ആയിരിക്കും....

Jyothi : അതെ ആയിരിക്കും....

Janvi : അപ്പോൾ പകൽ വെളിച്ചത്തിലും ആ werewolf ആ ആൾക്കാരെ വേട്ടയാടാൻ chance ഉണ്ട്.. അപ്പോൾ police / army ഒക്കെ ഇടപെട്ട് shoot ചെയ്തോ മറ്റെന്തെങ്കിലും ചെയ്തോ ആ പാവത്തിനെ അവര് ഇല്ലാതാക്കും

Jyothi : ufff romachification ഒരു English movie കണ്ട feel.. അങ്ങോട്ട് മാറിക്കെടി അവൾ രാവിലെ ഓരോ വട്ടുമായിട്ട് ഇറങ്ങിയേക്കുവാ.....













.
.
.
.
.
.

To be continued 💕👁️👁️

Ipagpatuloy ang Pagbabasa

Magugustuhan mo rin

39K 6K 31
It's a typical taekook ff ! Cover by Mr_Aliyan ✌ïļŽ ______________________________________
41.7K 5.4K 50
Taebaby's adventures âœĻïļ
4.3K 447 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...