🌕 MOON LIGHT

Από mallutae

11.4K 1.6K 878

a Taekook story! . werewolf Περισσότερα

✒️ C H A P T E R - 0 1
✒️ C H A P T E R - 0 3
✒️ C H A P T E R - 0 4
✒️ C H A P T E R - 0 5
✒️ C H A P T E R - 0 6
✒️ C H A P T E R - 0 7
✒️ C H A P T E R - 0 8
✒️ C H A P T E R - 0 9
✒️ C H A P T E R - 1 0
✒️ C H A P T E R - 1 2
✒️ C H A P T E R - 1 3
✒️ C H A P T E R - 1 4
✒️ C H A P T E R - 1 5
✒️ C H A P T E R - 1 6
✒️ C H A P T E R - 1 7
✒️ C H A P T E R - 1 8
✒️ C H A P T E R - 1 9

✒️ C H A P T E R - 0 2

627 88 82
Από mallutae

>>> ONE WEEK LATER

Flight CORANDIAN AIRPORT ഇൽ land ചെയ്തു....

അവർ Airport ന് പുറത്തേക്ക് വന്നു... ഒരു Taxi യിൽ Railway station ലേക്ക് തിരിച്ചു....

Jyothi : ഇവിടുന്നു ഒരുപാട് ദൂരം ഉണ്ടോ?

Jani : ഉണ്ടോന്നോ... Train യാത്ര കഴിഞ്ഞു അവിടുന്നും ഒരുപാട് ദൂരം പോകാൻ ഉണ്ട്... ഒരു കാട് മുഴുവൻ താണ്ടി വേണം AZARIO യിൽ എത്താൻ...

Jyothi : അപ്പോൾ എത്തുമ്പോഴേക്കും രാത്രി ആകും.. അല്ലേ?

Jani : ahh karthi stay ഒക്കെ ശരിയായില്ലേ?

Karthi : Ahh ശെരിയായി..എന്റെ ഒരു Friend ന്റെ relative വഴി ഒരാളെ പരിചയപെട്ടു  James.. ഒരു Taxi driver ആണ് .... Azario യിലോട്ട്  Transportation ഒന്നുമില്ല... പിന്നെ ഈ James നെ പോലെ ചിലരുടെ സഹായം കൊണ്ടാണ് Azarians Hospital case പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഒക്കെ ഗ്രാമതിന് പുറത്തു വരാറ്....അയാൾ നമ്മളെ Azario ഇൽ എത്തിക്കും...

Jyothi : AZARIO യിൽ hospital ഒന്നുല്ലേ?

Jani : CORANDIA ഒരു ദരിദ്ര രാജ്യമാണ്.... അതിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലം ആണ് AZARIO അപ്പോൾ അവിടത്തെ അവസ്ഥ ചിന്തിക്കാവുന്നതല്ലേ ഉള്ളു?

Jyothi : Mmmm

Sanju : അല്ല Jani യുടെ അമ്മയുടെ വീട് ഉണ്ടെങ്കിൽ എന്തിനാ വേറെ Stay?

Jani : അത് ഒരു പഴഞ്ചൻ വീട് ആണ്... അത് ഇപ്പോൾ അവിടെ ഉണ്ടോന്ന് പോലും എനിക്ക് അറിയില്ല....

Karthi : ഒന്നും അറിയില്ലെങ്കിൽ പിന്നെ എന്തിനാ ഇവളെ കൊണ്ട് വന്നത്?

അവൻ പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു...

Jani : അവിടെ എത്തിയിട്ട് പിന്നെ ഏത് ഭാഷയിലാ സംസാരിക്കൻ പോകുന്നത്?

Karthi : English അല്ലേ Language?

Jyothi : അല്ലേ?

Jani : അല്ല... CORANDIAN language....

Sanju : നിനക്ക് അറിയോ?

Jani : അറിയാം...

അവൾ karthi യെ ഒന്ന് തറപ്പിച്ചു നോക്കി...

Jyothi : ഭാഗ്യം! ഞാൻ ഈ language ന്റെ കാര്യം ചിന്തിച്ചതെ ഇല്ല....

Karthi : ഞാനാ Airport മുതൽ English ലാ സംസാരിക്കുന്നത്... ഇവർക്കൊക്കെ മനസ്സിലാവുന്നുണ്ടല്ലോ?അയക്കും എന്നോട് English തന്നെയാ സംസാരിച്ചത്...

Karthi Taxi driver നെ ചൂണ്ടി പറഞ്ഞു....

Jani : Azario ഒരു village area ആണ് ... അവിടെ ഉള്ളവർ English ഒന്നും സംസാരിക്കില്ല...

ഒരുപാട് നേരം സംസാരിച്ചിരുന്നതിനു ശേഷം അവർ നിശബ്ദരായി....
Taxi railway station ന് മുന്നിൽ എത്തി....
അവർ Train ലേക്ക് കേറി....

ദീർഘ നേരത്തെ യാത്രതുടരുമ്പോൾ ചുറ്റും ഇരുട്ട് പടരുന്നുണ്ട്.... Jani Window seat ലൂടെ പുറത്ത് നോക്കി ഇരുന്നു.. പിന്നിലേക്ക് ഓടി മറയുന്ന മരങ്ങളും, മലകളും ഇരുട്ടിൽ മറഞ്ഞു തുടങ്ങി

അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട്.. Train  ലക്ഷ്യസ്ഥാനത് എത്തിയപ്പോഴേക്കും നേരം വെളുത്തിരുന്നു.....

Karthi : Di എണീക്ക് ഇതാ Stop

Jani : ഇന്നലെ രാത്രിയിൽ എത്തും എന്നാ കരുതിയത്...

Sanju : വാ ഇറങ്ങാം..

Jyothi : എല്ലാരും Bag ഒക്കെ എടുത്തില്ലേ? Sanju...Camera എടുത്തോ... Railway station ന്റെ ഒരു clip എടുക്കണം

Sanju : Ahhh

അവർ Train ന് പുറത്ത് ഇറങ്ങി

കുടില് പോലെ കുറെ മുറികൾ നിറന്നിരിക്കുന്നു.... അതാണ് ഇവിടുത്തെ Railway station... ജീവനക്കാർ ഒന്നും ഉണ്ടായിരുന്നില്ല.... ആകെ പൊട്ടിപൊളിഞ്ഞ അവസ്ഥയിൽ ആയിരുന്നു ആ ചെറിയ Railway station

Jani : ഈ Railway station പണ്ടും ഇവിടെ ഉണ്ടായിരുന്നു.... എനിക്ക് ഓർമയുണ്ട്...

Karthi : ഉണ്ടാവും....കണ്ടാൽ അറിയാം ഇതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്...

അവർ ഒന്നും മിണ്ടാത്തെ മുന്നോട്ട് നടന്നു... നല്ല തണുപ്പ് ഉണ്ട്.... മൂടൽ മഞ്ഞു മൂടി കിടക്കുന്നു.... CORANDIA പൊതുവെ തണുപ്പുള്ള സ്ഥലം ആണ്....

കുറച്ചു ദൂരെ ഒരു Car കിടക്കുന്നത് കണ്ടു

Sanju : അതാണോ നീ പറഞ്ഞ James?

Karthi : വാ ചോദിക്കാം...

അവർ car ന്റെ glass ഇൽ തട്ടി... അയാൾ അകത്തിരുന്നു ഉറങ്ങുവായിരുന്നു

Karthi : James?

James : ആഹ് അതെ.. Karthik sir അല്ലേ? എന്നോട് manoj പറഞ്ഞിരുന്നു...

Karthi : Ohh malayali ആണോ?

James : ആഹ് അതെ, നിങ്ങൾ മലയാളികൾ ആയതു കൊണ്ട ഞാൻ സഹായിക്കാം എന്ന് പറഞ്ഞത്....

Karthi : Ohhh

James : Sir കേറിക്കോ...

എല്ലാവരും Car ലേക്ക് കേറി... Car വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ട്

James :  നിങ്ങളുടെ താമസസൗകര്യം ഒക്കെ Azario യിൽ തന്നെ ready ആക്കിയിട്ടുണ്ട്

Karthi : Ohh thanks...

James : ahh പിന്നെ lady's ഒക്കെ കൂടെ ഉള്ളതല്ലേ, എന്തെങ്കിലും ആത്യവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട

Sanju : ചേട്ടാ if u don't mind ഒരു കാര്യം ചോദിച്ചോട്ടെ?

James : ahh

Sanju : അല്ല..ഇത് ഒരു അപകടം പിടിച്ച സ്ഥലം ആണ്.... പിന്നെ നിങ്ങൾ എന്തുകൊണ്ട ഇവിടെ തന്നെ നിൽക്കുന്നത്? നാട്ടിൽ തിരിച്ചു വരായിരുന്നില്ലേ?

James : ഞാൻ ഇവിടെ വർഷങ്ങൾക്ക് മുൻപ് ഒരു manufacturing company യിൽ തൊഴിലാളി ആയിട്ട് വന്നതാ.... പിന്നെ അതിന്റെ മുതലാളി പെട്ടന്ന് ഒരു ദിവസം എല്ലാം നിർത്തി അങ്ങ് പോയി... തിരിച്ചു പോകാൻ ആണെകിൽ കയ്യിൽ പത്തിന്റെ പൈസ ഇല്ല.... പിന്നെ ഇവിടെ അങ്ങ് കൂടി.... നാട്ടിൽ ചെന്നിട്ടു വല്യ കാര്യം ഒന്നുല്ല...

Jani : MD  എന്നുപറയുമ്പോൾ  JAYARAM?

James : അതെ അയാളെ അറിയോ?

Jani : എയ്യ്.... ഞാൻ AZARIO യെ പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞതാ

Karthi : - In low voice - നിന്റെ തന്ത ആണെന്ന് അയാളോട് പറയട്ടെ....

Jani അവന്റെ തലക്കിട്ടു ഒരു തട്ട് കൊടുത്തു....

James : ദേ കാട് കഴിഞ്ഞാൽ പിന്നെ കാണുന്നത് AZARIO ആണ്....

അവർ ആ കാടിനുള്ളിലേക്ക് പോയി... ഒരുപാട് മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്ഥലം ആയിരുന്നു അത്... നിലത്തൊക്കെ ഏതൊക്കെയോ മൃഗങ്ങളുടെ അസ്ഥികൾ കിടക്കുന്നുണ്ട്... മരങ്ങളിൽ ഒക്കെ നഖങ്ങൾ ആഴ്ന്നിറങ്ങിയ പാടുകൾ

James : ഇവിടെ മുഴുവൻ ചെന്നായകൾ ആണ്.... ആ Door ന്റെ glass അങ്ങ് അടച്ചേക്ക്... എപ്പോഴാ ചാടി വീഴുന്നത് എന്ന് പറയാൻ പറ്റില്ല....

Jyothi : uncle werewolf നെ നേരിട്ട് കണ്ടിട്ടുണ്ടോ

James : പറഞ്ഞാൽ വിശ്വസിക്കില്ല... ഈ Azario യിൽ അതിനെ കാണാത്തതായിട്ട് ആരും ഉണ്ടാവില്ല... പൗർണമിനാളിൽ ഈ കാട്ടിലേക്കൊന്നും വരാൻ പറ്റില്ല.... പകൽ വെളിച്ചം തട്ടുന്നത് വരെ ഈ കടുമുഴുവൻ വേട്ടയാടി നടക്കും.... കയ്യിൽ കിട്ടിയാൽ പിച്ചിച്ചീന്തി എറിഞ്ഞു കളയും....

Jani : ദൂരേക്ക് നോക്കി ഇരുന്നു....

Jani :  uncle ഇവിടെ എവിടെയോ ഒരു കോട്ട ഉണ്ടായിരുന്നില്ലേ?

അപ്പോഴേക്കും Car AZARIO യിൽ എത്തിയിരുന്നു..

James : അത് ദേ ആ കുന്നിന്റെ മറുവശത്താണ്....

അവർ പുറത്തേക്ക് നോക്കി ഇരുന്നു... കുടിലുകൾ പോലുള്ള ചെറിയ ചെറിയ വീടുകൾ.... വൈദ്രുതി പോലും ഇല്ലാത്ത വീടുകൾ ആണ് കൂടുതലും.. എല്ലാ വീടിനു മുൻപിലും റാന്തൽ തൂക്കി ഇട്ടിരിക്കുന്നു.... ആടുകളുടെ കരച്ചിൽ കേൾക്കാം... അവിടെ എവിടെയായി ചെറിയ ചെറിയ പീടികകൾ....

അവരുടെ Car മറ്റൊരു വീടിന് മുന്നിൽ വന്നു നിന്നു

James : നിങ്ങൾക്ക് ഇവിടെ താമസിക്കാം..

Karthi : ഇതിപ്പോ പൊളിഞ്ഞു വീഴുല്ലോ?

James : ഇവിടത്തെ വീടുകൾ ഒക്കെ sir കണ്ടത് അല്ലേ... ഇതാണ് ഇവിടത്തെ ഏറ്റവും വലിയ വീട്...

Sanju : ahh കുറച്ചു ദിവസത്തേക്ക് അല്ലേ?

Jyothi : അകത്ത് clean ചെയ്തത് ആണോ?

James : ahh അതൊക്കെ ready ആയിട്ടുണ്ട്...പിന്നെ ദേ ആ കാണുന്ന വീട് ആണ് എന്റേത്.... അടുത്തിരിക്കുന്ന പീടികയും എന്റേത് ആണ്... എന്തെങ്കിലും അത്യാവശ്യസാധനങ്ങൾ വേണെമെങ്കിൽ അങ്ങോട്ട് വരാം...

Sanju : ohh thank you...

Karthi pocket ഇൽ നിന്നു കുറച്ചു cash എടുത്തു അയാളുടെ കയ്യിൽ കൊടുത്തു....

James : അപ്പോൾ Food ഞാൻ കൊടുത്ത് അയക്കാം....

Karthi : ശെരി.....

അവർ വീടിനുള്ളിലേക്ക് കേറി.... അവരവരുടെ Room select ചെയ്ത് അങ്ങോട്ടേക്ക് പോയി.... യാത്ര ക്ഷീണം കൊണ്ട് എല്ലാവരും ഒന്നു ഉറങ്ങി

TIME SKIPS   >>>>>

Jani കണ്ണുതുറന്നു..... Bed ഇൽ എണീറ്റിരുന്നു എന്തൊക്കെയോ ആലോചിച്ചിരുന്നു....

പെട്ടെന്ന് അവർ ഒരു ഓരിയിടൽ കേട്ടു....

അവൾക്ക് ശരീരം ആകെ ഒരു കോരിതരിപ്പ് തോന്നി.......

~  HALL ~

വാതിലിൽ ആരോ തട്ടുന്ന ശബ്ദം കുറച്ചു നേരമായി കേൾക്കുന്നുണ്ട് Karthi ചെന്ന് വാതിൽ തുറന്നു....

നൂണക്കുഴി ചിരിയുമായി ഒരാൾ പുറത്ത് നിൽക്കുന്നു....അവളുടെ തിളങ്ങുന്ന കണ്ണുകൾ അവനെ ആകർഷികുന്നുണ്ടയിരുന്നു

Karthi : അ-ആരാ?

: ഞാൻ James ന്റെ മകൾ ആണ്... നിങ്ങൾക്ക് രാത്രിയിലെ ഭക്ഷണം കൊണ്ട് തരാൻ വന്നതാ....

Karthi : ohh ഇങ്ങ് തന്നേക്ക്....

അവൻ അവളുടെ കയ്യിൽ ഇരുന്ന പാത്രം  അങ്ങ് വാങ്ങി

: ശെരി എന്നാൽ ഞാൻ പോട്ടെ sir ...

Karthi : അല്ല കുട്ടീടെ പേര്?

: Jooniya

Karthi : Nice name

Joon : എന്നാൽ ഞാൻ പൊക്കോട്ടെ sir

Karthi : ahhh

അവൾ ദൂരെയുള്ള അവളുടെ വീട്ടിൽ ഓടി കേറുന്നത് അവൻ നോക്കി നിന്നു.....

Sanju : ആരാടാ അത്?

Karthi : ആ james ന്റെ മകൾ ആണ്... ഭക്ഷണം തരാൻ വന്നതാ...

അവരെല്ലാവരും ഭക്ഷണം കഴിക്കാൻ ആയിട്ട് ഒത്തുകൂടി ഇരുന്നു....

Jyothika : അപ്പോൾ നാളെ മുതൽ തുടങ്ങുവാ....

Jani :  എന്താ plan?

Jyothika : നീ അയാളോട് ചോദിച്ചില്ലേ ഒരു കോട്ടയെ കുറിച്ച്?

Jani : ahh അത് werewolf ന്റെ കോട്ടയാണെന്ന എല്ലാരും പറയുന്നത്....

Jyothika : അതെ... രാത്രിയിൽ അവിടെ ചെന്നായകൾ ഉണ്ടാകും

Sanju : അതുകൊണ്ട്?

Karthi : നിനക്ക് മനസിലായില്ലേ പകൽ പോകണം എന്ന്.... ഇവൾ നമ്മളെ കൊലക്ക് കൊടുക്കും....

Janvi : അതുവേണോ Jyothi?

Jyothika : ഞാൻ നിനക്ക് കാണിച്ച് തന്ന proofs ഒക്കെ മറന്നോ? ഇതൊക്കെ കുറെ അന്ധവിശ്വാസം ആണ്....

Karthi : അല്ലെങ്കിൽ എന്ത് ചെയ്യും?

Jyoth : ശെരി കോട്ടക്കുള്ളിൽ കേറണ്ട..... നമുക്ക് പുറത്തൂന്ന് shoot ചെയ്യാല്ലോ?

Sanju : എന്റെ കർത്താവെ എന്നെ കാത്തോളണേ

Jyothi : അപ്പോൾ നമ്മൾ നാലുപേരും നാളെ castle ലേക്ക് പോകുന്നു....

>>> NEXT MORNING

അവർ James ന്റെ പീടികയിലേക്ക് നടന്നു... അവിടെ Jooniya നിൽക്കുന്നുണ്ട്...
Karthi അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവളും....

Jyothi : James uncle ഞങ്ങളെ ഒന്ന് ആ കോട്ടയുടെ അടുത്ത കൊണ്ട് പോകാവോ?

James : അങ്ങോട്ട് പോകണോ മോളെ അപകടം പിടിച്ച സ്ഥലമാണ്...

Jyothi : കോട്ടക്കുള്ളിൽ കേറാതിരുന്നാൽ പോരെ, നമ്മൾ പുറത്ത് നിന്ന് shoot ചെയ്തോളാം....

James : സൂക്ഷിക്കണം!

അയാൾ Car എടുത്തു... അവരും Car ലേക്ക് കേറി....
പോകുന്ന വഴിക്കൊക്കെ warning Board കൾ ഉണ്ട്....

ദൂരെനിന്നു തന്നെ ആ കോട്ട അവർ കണ്ടു.... കോട്ടയുടെ കുറച്ചു അപ്പുറത്തേക്ക് car നിർത്തി അവർ കോട്ടയിലേക്ക് നടന്നു... James car ഇൽ തന്നെ ഇരുന്നു

അവർ കോട്ട മതിലിനു അകത്തേക്ക് കേറാതെ പുറത്തു നിന്നു....

അവിടം ആകെ ഒരു ദുരന്ധം ആണ്... അവരെല്ലാവരും mask എടുത്തു വെച്ചു.... മൃഗങ്ങളുടെ ആണോ മനുഷ്യന്റെ ആണോന്ന് അറിയില്ല... ഒരുപാട് അസ്ഥികൾ ഉണ്ടായിരുന്നു....

Jyothi : ഇവിടെ നിന്ന് ഒരു intro എടുക്കാം

Jani : നീ prepared അല്ലേ?

Jyothi : ahh

Karthi :  Da camera on ആക്കിക്കോ

Sanju :  jyothi.... Camera Rolling........ Action!

അവൾ കുറച്ചു പുറകിലേക്ക് നീങ്ങി നിന്നു പറയാൻ തുടങ്ങി...

" ഞങ്ങൾ ഇപ്പോൽ ഉള്ളത് CORANDIA യിലെ Azario യിൽ ആണ്... ഒന്നുകൂടെ വെക്തമായി പറഞ്ഞാൽ ചെന്നായ മനുഷ്യന്റെ നാട്....

European നാടോടിക്കഥകളിലും greek mythology കളിലും Egyptian ചുവർചിത്രങ്ങളിലും മനുഷ്യ ചെന്നായ്ക്കളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് ... പലരും പറയുന്നത് പല ചരിത്രങ്ങളും....

ഇത് AZARIO യിലെ wolf castle  . . . . രാത്രി കാലങ്ങളിൽ  ചെന്നായ്ക്കളെ ക്കൊണ്ട് വളയപ്പെടുന്ന കോട്ട.... മനുഷ്യചെന്നായ അധിപൻ ആയി വാഴുന്ന Azario യുടെ സ്വന്തം കോട്ട....

പൂരാതാന കാലത്ത് ജീവിച്ചിരുന്ന ROMAN എന്നാ രാജാവ് പണികഴിപ്പിച്ചു വാണിരുന്ന കോട്ടയണിത്... ലോകം കണ്ട ക്രൂരന്മാരായ ഭരണാധികാരികളിൽ ഒരാളായ Roman,  മൃത്യുദേവനെ പ്രീതിപ്പെടുത്തി immortality നേടി.... Immorality എന്ന വരം അത്ര നിസാരം അല്ല... അതുകൊണ്ട് തന്നെ പകരമായി ഒരിക്കലും ഒരു സ്ത്രീയുമായി ശാരീരിക ബന്ധം ഉണ്ടാകാൻ പാടില്ലെന്ന് താകീത് നൽകി... അങ്ങനെ സംഭവിക്കുകയാണെങ്കിൽ... ആ ക്ഷണം തന്നെ രാജാവിന് മരണം സംഭവിക്കുകയും രാജാവിന് ജനിക്കുന്ന കുഞ്ഞ് മനുഷ്യ ചെന്നയായി immortal ആയി തന്നെ ജീവിക്കുമെന്നും ദേവൻ പറഞ്ഞു

എന്നാൽ ഇത് അനുസരിക്കാതെ Roman മോറ്റൊരു ദേശത്തെ രാജകുമാരിയെ വിവാഹം കഴിച്ചു... രാജാവിന്റെ മകൻ immortal ആയ ചെന്നായ മനുഷ്യൻ ആയി ജനിച്ചു ഇപ്പോഴുംകോട്ടയുടെ അധിപൻ ആയി വാഴുന്നുണ്ടെന്നാണ് AZARIANS ന്റെ വിശ്വാസം....

പൗർണമി നാളിൽ വേട്ടയാടാൻ കോട്ടക്ക് പുറത്തു വരുന്നാ മനുഷ്യചെന്നായ ഒരു ജീവനും കൊണ്ടേ മടങ്ങാറുള്ളു.....

അവർ shooting തുടർന്നു.....

Janvi യുടെ phone ഇൽ പെട്ടെന്ന് ഒരു call വന്നു.... അവൾ call എടുത്തെങ്കിലും ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....

അവൾ shoot ചെയ്തു കൊണ്ടിരുന്ന അവരെ നോക്കിയിട്ട് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു....

Janvi : hello? Hello? കേൾക്കുന്നുണ്ടോ?

അവൾ കൂടുതൽ കൂടുതൽ ദൂരേക്ക് നടന്നു....

Janvi : hello? HELLO?

CALL ENDED

Janvi : * Range ഇല്ലാത്തത് കൊണ്ടാവും *

അവൾ തിരിഞ്ഞു നടന്നു... പെട്ടെന്നാണ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നു ഒരു ചെന്നെയാ അവളുടെ മുന്നിലേക്ക് ചാടി വീണു....

അവൾ പേടിച്ചു നിന്നു.... ഒന്ന് നിലവിളിക്കാൻ പോലും ശബ്ദം ഉയരയുന്നില്ല...അവൾ തിരിഞ്ഞു ഓടി... എത്ര ശ്രമിച്ചിട്ടും വേഗത്തിൽ ഓടാൻ കഴിയുന്നില്ല....

ആ ചെന്നായ അവളെ ഓടിച്ചു കോട്ട മതിലിനു അകത്തേക്ക് കേറ്റി.... അവൾ ആ കോട്ടയുടെ മറുവശത്തേക്ക് ഓടി....

അവിടെ ഒരു ചെറിയ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൾ അതിനുള്ളിലേക്ക് കേറി... ചെന്നായ അവളുടെ പുറകെ ഉണ്ട് ...


വര്ഷങ്ങളായി അടഞ്ഞു കിടന്ന കോട്ടയിലേക്ക് കേറിയപ്പോൾ തന്നെ ഒരുപാട് വവ്വാല് കൾ പുറത്തേക്ക് പറന്നു....

അവൾ വിശാലമായ പടിക്കെട്ടുകൾ ഓടി കേറി..... പെട്ടെന്ന് ഒരു step വിട്ടു അവൾ തട്ടി തടഞ്ഞു വീണു....

ചെന്നായ അവളുടെ ദേഹത്തേക്ക് ചാടി കേറി....
അവൾ കണ്ണിറുക്കി അടച്ചു..... നിലവിളിച്ചു....


അപ്പോഴാണ് അവളുടെ പിന്നിൽ ഒരു മുരൾച്ച കേട്ടത്.... ചെന്നായ അവളുടെ പിന്നിൽ എന്തോ കണ്ടു പേടിച്ചു അവിടെ നിന്നും ഓടിപ്പോയി....

അവളുടെ പിന്നിൽ എന്തോ അപകടം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി...
അവൾ പതിയെ തിരിഞ്ഞു നോക്കി....

എന്തിനെയാണോ അന്നെഷിച്ചു വന്നത്.... അതിപ്പോൾ അവളുടെ മുന്നിൽ വന്നു നിൽക്കുന്നു.....

Werewolf

അത് അതിന്റെ കൂർത്തനഖങ്ങങ്ങൾ കൊണ്ട് അവളെ ആക്രമിക്കാൻ അവളോട് അടുത്തു....


മരണം മുന്നിൽ കണ്ട് അവൾ കണ്ണടച്ച് നിന്നു......

പക്ഷെ ആ മൃഗം തന്റെ മുന്നിൽ പേടിച്ചു വിറച്ചു നിൽക്കുന്ന കുഞ്ഞ് മാലാഖയെ കൗതുകത്തോടെ നോക്കി നിൽക്കുവായിരുന്നു....

Janvi ആ മൃഗം തന്നെ ഒന്നും ചെയ്യാത്തതുകൊണ്ട് ഒരു സംശയത്തോടെ കണ്ണു തുറന്നപ്പോൾ അവൾ കണ്ടത് ചെന്നായയുയുടെ രൂപം മാറി മനുഷ്യന്റെ രൂപത്തിലേക്ക് മാറുന്ന ജീവിയെ ആണ്...

വെള്ളാരം കണ്ണുള്ള, സ്വർണതലമുടിയുള്ള രാജകുമാരൻ ആയിരുന്നു അത്..... അവന്റെ വസ്ത്രധരണവും അങ്ങനെ തന്നെ ആയിരുന്നു


ഒരു കുസൃതി ചിരിയോടെ അവളെ നോക്കി നിൽക്കുന്ന രാജകുമാരനെ അവൾ ആചാര്യത്തോടെ നോക്കി....
ഇത്രയും ഭംഗി ഉള്ള ഒന്നും അവൾ കണ്ടിട്ടില്ലെന്ന് അവൾക്ക് തോന്നിപോയി....
അവന്റെ ചിരിയിൽ ഈ ലോകം തന്നെ അലിഞ്ഞു പോകുമായിരുന്നു......

( in CORANDIAN lang)

: നീ എന്തിനാ ഇങ്ങോട്ട് വന്നത്?

അവൾ പെട്ടന്ന് സ്വപ്നലോകത്തു നിന്നും ഞെട്ടി ഉണർന്നു..

Janvi : please എന്നെ ഒന്നും ചെയ്യരുത്

അവൻ അവന്റെ നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് അവളെ നോക്കി....

Janvi : എ-എന്നിക്ക് പുറത്തേക്ക് പോകണം....

അവൻ അവളുടെ കൈപിടിച്ച് കൊണ്ട് കോട്ടയുടെ കാവടത്തിലേക്ക് നടന്നു.....
അവന്റെ അമാനുഷിക ശക്തികൊണ്ട് വാതിൽ തുറന്നു....
Janvi ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു

വാതിൽ തുറന്നതും അവൾ പുറത്തേക്ക് ഓടി....
ഇടക്ക് തീർന്നു നോക്കിയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല....

Jyothi : Janvi എവിടെയായിരുന്നു നീ? എവിടൊക്കെ നോക്കി?ആകെ വിയർത്തിട്ടുണ്ടല്ലോ?

Sanju : എവിടെങ്കിലും പോകുമ്പോൾ പറഞ്ഞിട്ട് പൊക്കൂടെ?

Karthi : അല്ല നീ എവിടർന്നു?

Janvi : ഒരു ചെന്നായ എന്നെ ഓടിച്ചതാ... കോട്ടക്കുള്ളിൽ കേറിയത് കൊണ്ട് രക്ഷപ്പെട്ടു....

Jyothi : നീ ഉള്ളിൽ കേറിയോ? നീ അകത്ത് എന്തെങ്കിലും കണ്ടോ?

അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു.. എന്തുകൊണ്ടോ അകത്ത് നടന്നതൊന്നും അവരോട് പറയാൻ തോന്നിയില്ല...

Janvi : അകത്ത് എന്ന് പറഞ്ഞാൽ... ഞാൻ ഒരു Room മാത്രമേ കണ്ടുള്ളു... അങ്ങോട്ടൊന്നും പോകാതിരിക്കുന്നതാ നല്ലത്... വാ നമുക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകാം...

അവർ Car നടുത്തേക്ക് നടന്നു... Car തുറക്കുമ്പോൾ അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി....
കോട്ടയുടെ ഏറ്റവും മുകളിൽ കോടി കുത്തി നിർത്തുന്ന സ്ഥലത്ത് അവൻ നിൽക്കുന്നു... അവൾ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കി അത് കൈയ് വീശി കാണിച്ച്....

Janvi പെട്ടെന്ന് മുഖം തിരിച്ചിരുന്നു









To be continued👁️👁️

Συνέχεια Ανάγνωσης

Θα σας αρέσει επίσης

12K 1K 35
malayali makkale povalle ith ath thanne🥰
2K 252 5
taekook fan fiction 💜
3.9K 673 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
4.8K 666 35
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️