°•°🦋അവൾ🦋°•°

By Taekook_alien_girl

284 35 63

•••ഇത് ഞാൻ എന്റെ പ്രാണനെക്കാൾ സ്നേഹിച്ച എന്റെ പ്രിയപെട്ടവളുടെ കഥയാണ്.. 🕊️ എന്നിൽ നിന്ന് മണ്മറഞ്ഞു പോയ എന്റെ... More

💞~ശലഭ~🥀

°•°🦋അവൾ🦋°•°

227 24 53
By Taekook_alien_girl

ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്നുമാത്രം....
മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും.... 🕊️

അതെ ചിലത് അങ്ങനെയാണ് പാട്ടുപോലെ മൃദുലവും ഓർക്കാൻ ആഗ്രഹിക്കുന്നതുമായ ഓർമ്മകൾ

ഞാൻ ഭൂമി.
ഭൂമി മഹേഷ്വർ.

ഇതെന്റെ കഥയല്ല. ഞാൻ ഏറെ സ്നേഹിച്ചിരുന്ന മനസ്സിൽ സ്ഥാനം കൊടുത്തിരുന്ന എന്റെ പ്രിയപ്പെട്ടവളുടെ കഥയാണ്. എന്റെ ജീവന്റെ പാതി.. എന്നെ ഒരുപാടധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന എന്റെ ചേച്ചിയുടെ കഥ.

സ്നേഹിക്കുന്നവരുടെ കണ്ണീരിനെ ഒരായിരം മന്ദസ്മിതം ആക്കിത്തീർത്ത ഒരു ചിത്രശലഭം ആണവൾ. 🦋

ശലഭ.
ശലഭ മഹേഷ്വർ.

എനിക്ക് ഏതാണ്ട് 10 വയസൊക്കെ ഉണ്ടായിരുന്നു. ചേച്ചിക്ക് 15 വയസ്സാകാറായി. എന്നാലും ഞങ്ങൾ തമ്മിലുള്ള വഴക്കിനു യാധൊരുവിധ മുടക്കവും ഉണ്ടായിരുന്നില്ല. അവൾ കർണ്ണൻ ആണേൽ ഞാൻ അർജുനൻ ആയിരുന്നു.. ഞങ്ങളായിരുന്നു എന്റെ അച്ഛനും അമ്മയ്ക്കും എല്ലാം. മുത്തമകളോട് അവർക്ക് സ്നേഹം കുറച്ചു കൂടുതൽ ഇല്ലേ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നാൽ എന്റെ സംശയത്തോട് അതികം പൊരുതാൻ എനിക്കായില്ല.

അവൾക്കൊരുപാടധികം ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാമുപരി എന്റെ കുടുംബത്തോടുള്ള സ്നേഹമാണ് മനസ്സിൽ എന്നതിൽ ഒരു സംശയം എനിക്കുണ്ടായിരുന്നില്ല.

ഒഴുകിപ്പരന്നുകിടക്കുന്ന മഹാധാരയായ കടലിലെ ഒരു ഒഴുക്കിപ്പെട്ട തോണിമാത്രമാണ് നമ്മുടെ ജീവിതം. അതിനുള്ളിലെ ജീവനാണ് നാമോരോരുത്തരും എന്ന് ഓരോ നിമിഷവും എനിക്ക് തെളിയിച്ചുതന്നത് അവളുടെ ജീവിതം തന്നെയാണ്. ശലഭ. അതെ അവളൊരു ചിത്രശലഭം തന്നെയായിരുന്നു. ഞാനെന്ന ഭൂമിയിൽ പാറിപ്പറന്നുകൊണ്ട് ഏവരുടെയും ഹൃദയം കവർന്ന ചിത്രശലഭം. അവൾ അവൾ ജീവിതത്തിനുവേണ്ടി പൊരുതുകയായിരുന്നു എന്നത് ഞാൻ മറന്നുപോയിരുന്നു. അവൾക്കെന്താണെന്നല്ലേ? വലിയരീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും അവൾക്കില്ല. ചെറുപ്പം മുതൽ heart prblm അവൾക്കുണ്ടായിരുന്നു. അതിന് വേണ്ടുന്ന ചികിൽസ അവൾക്ക് ലഭിച്ചിരുന്നു. സ്ഥിരം ഞങ്ങൾ തമ്മിലുള്ള വഴക്കുകൾ നീളുമ്പോഴും അവളുടെ മനസ്സിൽ ജീവിതത്തേക്കുറിച്ചുള്ള അനേകം ചിന്തകൾ ഉയരുന്നത് ഞാനറിഞ്ഞില്ല. അതങ്ങനെയാണ് ചിലർ വേദന ഉള്ളിൽക്കൊണ്ട് നടന്ന് പുറത്തുച്ചിരിക്കും. അതാണ് എന്റെ മാളു.. ❤️


അതവളുടെ വിളിപ്പേരാണ്. ഓർമവെച്ചകാലം മുതൽക്കുതന്നെ അവളുടെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും മനസ്സിൽ മിന്നിമായുന്നത് ഞാനറിഞ്ഞു.. ജീവിതം സന്തോഷത്തിൽനിന്നും വേദനയിലേക്ക് മായുന്നതാണെന്ന് അറിയാൻ ഞാൻ വൈകിപ്പോയിരുന്നു. സാഹിത്യം നിങ്ങളെ മടുപ്പിച്ചല്ലേ?ഇനിയില്ല.

ചേച്ചിയും ഞാനും സന്തോഷകരമായി കടന്നുപോകുമ്പോഴാണ് അവൾ ഓക്കേ ആണെന്ന കാര്യം ഡോക്ടറിലൂടെ ഞാൻ അറിയുന്നത്. അപ്പോഴാണ് മറ്റൊരു സന്തോഷംകൂടി കടന്നുവന്നത്. ഞങ്ങളുടെ പ്രിയ അനുജൻ വിച്ചുവിന്റെ 3ആം പിറന്നാൾ ആണെന്ന വിവരം. അല്ല മാളുച്ചേച്ചിയുടെ വിച്ചൂട്ടന്റെ പിറന്നാൾ. അവന്റെ ശരിക്കുമുള്ള പേര് ധ്രുവ കൃഷ്ണ എന്നായിരുന്നു. ഞാൻ വളരെയധികം സന്തോഷിച്ചു. എന്നാൽ ഇപ്രാവശ്യത്തെ അവളുടെ ആഗ്രഹം fest കാണാൻ പോകാം എന്നതായിരുന്നു... അവളതിൽ ഉറച്ചുന്നിന്നപ്പോൾ എനിക്ക് മറുത്തൊന്നും പറയാനായില്ല. ഞാനതിനോട് യോജിച്ചിരുന്നില്ല. 🙂

പിന്നീടെല്ലാം ഒരു മായാമറപോലെ കടന്നുപോകുകയായിരുന്നു.

പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൾക്ക് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് പറയുകയുണ്ടായി. കഴിച്ചതെന്തോ ശരീരത്തിൽ പിടിച്ചില്ലത്രേ .
അമ്മയും അച്ഛനും തികഞ്ഞ വേവലാതിയോടെ അവളെക്കൂട്ടി യാത്രയായി.. ഞാൻ അവളെ നോക്കി അവൾ സഹിക്കുന്നത് വേദനയോടെ കണ്ടുനിന്നു.. മറ്റൊന്നിനും എനിക്കായില്ല.. അവൾ വേദനയിലും ഒന്ന് മന്ദാഹസിച്ചു. ഞാൻ തിരിച്ചും... 💙

അങ്ങനെ മാസങ്ങൾ പോലെ ദിവസങ്ങൾ കാലം ചരടുകോർത്തതുപോലെ കടന്നുപോയി.

ഒരു സുപ്രഭാതം ഞാൻ കേട്ടത് മാളുചേച്ചി.. അവൾക്ക് സുഖമായിരിക്കുന്നു.. തിരിച്ചു വീട്ടിലേക്ക് വരുന്നു എന്നതാണ്. ഞാനാരെക്കാളും അന്ന് സന്തോഷവതി ആയിത്തീർന്നു. വലിയ കമ്മലും മാലയും മാളുവിന്റെ തന്നെ ഉടുപ്പും ഒക്കെ അണിഞ്ഞു കണ്ണാടിയുടെ മുമ്പിൽ ചുവടുവച്ചു.. ❤‍🩹
പിന്നീട് അടുക്കളയിൽ സന്തോഷത്തോടെ ചേച്ചിക്കായി ഇഷ്ടവിഭവങ്ങൾ ഒരുക്കുന്ന തിരക്കിപ്പെട്ട ഞങ്ങളുടെ ദേവകി അമ്മമ്മയെ കണ്ടു.. ഒരുപക്ഷേ എന്നെക്കാളും ഏറെ അവളെ സ്നേഹിക്കുന്ന ആയ വ്യക്തിയെ ഒരുനിമിഷം നോക്കിയ ശേഷം ഞാൻ മടങ്ങി. എന്റെ മനസ്സ് നിറഞ്ഞു. ഹൃദയം പൊട്ടിഘോഷിച്ചു.

ഹുറേഹ്!!

പിനീടൊരു ആൾക്കൂട്ടം രുപപെട്ടു. പൊട്ടബുദ്ധിയിൽ വീണ്ടും ഞാൻ സന്തോഷിച്ചു. എന്നാൽ കേട്ടത് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു... ഞാനും വിച്ചൂവും ഒരുപോലെ നോക്കി.. ഹൃദയം നുറുങ്ങി.. കാലുകൾ ഇടറുന്നതായി ഞാനറിഞ്ഞു.. കുറച്മുമ്പ് വരെ ആനന്ദം കൊണ്ട കണ്ണുകൾ വിറക്കുന്നതായിതോന്നി..

ഇടറിയശബ്‌ദത്തോടെ ആ വാക്കുകൾ ആരോ മൊഴിഞ്ഞു.

ശലഭ. അവൾ പോയി... ദൈവം അവളെ കൊണ്ടുപോയി...

സൂര്യൻ അസ്തമിച്ചതുപോലെ എന്റെ കണ്ണുകൾ ശൂന്യമായി. ഞാൻ ഞാനല്ലാതാകുന്നത് ഞാനറിഞ്ഞു..

പിന്നീടൊരു വീഴ്ച.. കണ്ണുതുറക്കുമ്പോൾ മുന്നിൽ വിജനമായ കാഴ്ചയായിരുന്നു. കരഞ്ഞുതളർന്ന അമ്മ... സമാധാനിപ്പിക്കാൻ ആകാതെ അച്ഛൻ.. കുടുംബാംഗങ്ങൾ.. എല്ലാമൊരു മായപോലെ...

കഞ്ഞിയ്യെടുത്തു എന്റെ വായിലേക്ക് വച്ചുതരുന്ന ചേച്ചിയുടെ കൂട്ടുകാരി ദീപ്തിയെ ഞാൻ കലങ്ങിയ കണ്ണുകളോടെ നോക്കി... ചേച്ചിയും നിസ്സഹായയായിരുന്നു.. വേണ്ടെന്ന വാക്കിലും എന്നെ സമാധാനിപ്പിക്കാൻ അവർ പാടുപെടുന്നത് ഞാനൊരു നിമിഷം അറിഞ്ഞു 🙂

പിന്നീടൊരു ചൂളംവിളിയോടെ ആംബുലൻസ് സെമിതതേരിയിൽ എത്തിച്ചേർന്നു...ചേച്ചിയുടെ ജീവനില്ലാത്ത ശരീരത്തിനുമുമ്പിൽ ഒരിറ്റുകണ്ണുനീർ അടർന്നുവീണു... ആർതുലച്ചു കരയണം എന്നുണ്ട് ആകുന്നില്ല...അവളുടെ മിഴികൾ നനയുന്നതായി എനിക്കനുഭവപ്പെട്ടു. അവസാനമായി അവളുടെ ഒഴിഞ്ഞനെറ്റിയിൽ ഞാൻ മുത്തി... ആ അന്ത്യചുംബനം..

ഇനി ഈ ഭൂമിയിൽ വർണ്ണമേറിയ ഈ ശലഭം ഇല്ല.
മനം നുറുങ്ങുന്ന വേദനയിലും ഞാനത് കടിച്ചുപിടിച്ചു തേവി.. എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി.
അന്നാദ്യമായി ഭൂമിക്ക് ശലഭ ആരാണെന്ന് തിരിച്ചറിവുണ്ടായി... അടർന്നു വീഴുന്ന വാഖപു‌പോലെ അവളുടെ മുഖം എന്റെ കണ്ണിൽ മിന്നിമാഞ്ഞു...!!!🕊️

കാലം കുത്തിയോഴുക്കിലുടെ കടന്നുപോയി.. ഇന്നവൾ എന്നെ വിട്ട് പോയിട്ട് 4വർഷം കഴിഞ്ഞു.. ഇത് 5 ആം വർഷം. ആ വർണ്ണം ഇനിയില്ല.. എങ്ങോ മാഞ്ഞു.. ഇരുട്ടിൽ മറഞ്ഞു. ഓരോ തവണയും അവളുടെ കല്ലറയിൽ എരിഞ്ഞുതീരുന്ന മെഴുകുതിരി ഞാനാണെന്ന് എനിക്ക് തോന്നി.. ഒരിക്കലെങ്കിലും അവളോട് സംസാരിക്കാൻ എന്നെ അനുവദിക്കാതിരുന്ന ആ നേഴ്‌സിനെ ഞാൻ ശപിച്ചിട്ടുണ്ട്.. എന്തിനുവേണ്ടി??

ഇന്നെനിക് 15 വയസ്സുണ്ട്. അവളെക്കുറിച്ച് ഓർക്കാത്ത ദിനങ്ങളില്ല.. എല്ലാവരും ആ മരണത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരുന്നു... ആ മരണത്തിനുപിന്നിൽ ഒരു സത്യം ഉണ്ട്... ഞാൻ ഇവിടെ വെളിപ്പെടുതാത്ത ഒന്ന്... ഞാനും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട ഒരു തോന്നിയായി എനിക്കുതോന്നി.. അങ്ങനെ ഈ ജീവിതം ഞാൻ ജീവിച്ചുതീർക്കേണ്ടിയിരിക്കുന്നു.

ഇന്നെനിക്ക് ഒരുപാട് കൂട്ടുകാരുണ്ട് എന്നെ സ്നേഹിക്കുന്ന ചേച്ചിമാരുണ്ട്.. ഒന്നല്ല.. ഒരുപാട്...
അതുപോലെ ഞാനി ലോകത്ത് അവൾക്കുശേഷം ഇഷ്ടപെടുന്ന മൂന്ന് വ്യക്തികൾ.. ഇന്നുമെന്നെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്ന അവരാണ് എനിക്കെന്റെ ലോകം...
എന്റെ സ്വന്തം ലോകം.. 🍂

ദൈവം സ്നേഹിക്കുന്നവരെ നേരത്തെത്തന്നെ വിളിക്കുമെന്ന് കേട്ടിട്ടുണ്ട്.. അത് ഞാൻ അനുഭവിച്ചറിഞ്ഞും കഴിഞ്ഞു.. ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ച ദിവസങ്ങൾ ഉണ്ട്.. ഏറെ..
പക്ഷെ, ഈ ജന്മം ജീവിച്ചുതീർക്കാൻ എനിക്ക് അവളുടെ മരിക്കാത്ത ഓർമ്മകൾ ഉണ്ട്... അനേകം ഓർമ്മകൾ...
അതുതന്നെ മുന്നോട്ടുള്ളയാത്രയിൽ അതെന്നെ സഹായിച്ചേക്കാം.. പൂർണ്ണമായും.. ജീവിതം അങ്ങനെയാണ്. നമ്മെ ജീവനുതുല്യം സ്നേഹിച്ചവരുടെ സ്നേഹം നാം പിന്നീടായിരിക്കാം തിരിച്ചറിയുന്നത്..

കേട്ടിട്ടില്ലേ 'കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നത് '. അതാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്. നിങ്ങൾക്ക് ഇതു കേൾക്കുമ്പോൾ എന്താനുഭവമാണെന്ന് എനിക്കറിയില്ല... എന്നാൽ ഞാനനുഭവിച്ചത് എന്റെ വിധിയാണ്... മറക്കാൻ ശ്രമിക്കുന്നു..അടുത്ത ജന്മം അവളോടൊത്തു ഒരു ജീവിതം സ്വപനം കാണുന്നു...സന്തോഷം വരുന്നു..

എന്നാൽ... മനസ്സും ഹൃദയവും ഒരുപോലെ നീങ്ങുമ്പോഴും എന്റെ നാവ് ഓരോ ദിവസവും മന്ദ്രിച്ചുകൊണ്ടേയിരുന്നു...

     'അവൾ'.... ശലഭ.. 🥀

            ഭൂമിയുടെ മാത്രം ശലഭ... 🍃🦋














അവൾ സ്വർഗത്തിൽ ജീവിക്കട്ടെ... സന്തോഷമായി... 💕



ഏവർക്കും ഇഷ്ടമായെന്ന് കരുതുന്നു.
                     
നന്ദി 🙏🏻

❤️𝘊𝘰𝘮𝘮𝘦𝘯𝘵
❤️𝘷𝘰𝘵𝘦
❤️𝘧𝘰𝘭𝘭𝘰𝘸

𝘛𝘩𝘢𝘯𝘬 𝘶𝘩!!💕

°•°🦋അവൾ🦋°•°

Presented by -

°•°💜𝘈𝘭𝘪𝘦𝘯_𝘨𝘪𝘳𝘭💜°•°

Continue Reading

You'll Also Like

506K 18.3K 94
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
375K 11.4K 91
Theresa Murphy, singer-songwriter and rising film star, best friends with Conan Gray and Olivia Rodrigo. Charles Leclerc, Formula 1 driver for Ferrar...
1M 57.3K 36
It's the 2nd season of " My Heaven's Flower " The most thrilling love triangle story in which Mohammad Abdullah ( Jeon Junghoon's ) daughter Mishel...
4.7K 254 23
ചന്ദ്രനെ പോലെ തിളങ്ങുന്ന അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നു? അവനെ എങ്ങനെ തണുപ്പിക്കണമെന്ന് ജാനറ്റിന് അറിയില്ലായിരുന്നു? അഖിലേഷിന്റെ കൈകൾ തന്റെ കൈകളിൽ ഒത...