Crazy love

By taekookiehyung786

3.4K 369 1K

ഇതും ഒരു bl സ്റ്റോറി ആണ്.. taekook തന്നെയാണ് മെയിൻ couples.. സ്ട്രൈറ്റ് ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന രണ്ടു... More

CRAZY LOVE
CRAZY LOVE
CRAZY LOVE

CRAZY LOVE

745 81 307
By taekookiehyung786

" പാർഥി...... "

സംസാരത്തിനിടയിൽ തങ്ങൾക്കിടയിലേക്ക് ഉയർന്നു പൊങ്ങിയ ശബ്ദം...!!
പാർഥിയുടെ കണ്ണുകൾ ഒന്ന് വിടർന്നു.. അർജുവിന്റെ കയ്യിലെ പിടി അയച്ചു കൊണ്ടവൻ ശബ്ദം കെട്ട ഭാഗത്തേക്ക്‌ കണ്ണുകൾ പായിച്ചു....

ഒപ്പം അർജുനും....

മുകളിലെ റോഡിൽ നിന്നും പാലത്തിലേക്കുള്ള വഴി... മുഴുവൻ ഇരുട്ട് നിറഞ്ഞു കിടക്കുകയാണ്... വഴിയിൽ നിറയെ കുട്ടിച്ചെടികളും കല്ലും മുള്ളും വേസ്റ്റും കുപ്പികളും ഒക്കെയുണ്ട്....

അതിലൂടെ വെളിച്ചവും തെളിച്ചു താഴേക്ക് ഇറങ്ങി വരുന്ന ഒരു കൂട്ടം ആളുകളെ അവർ കണ്ടിരുന്നു.....

" ആന്റോ..... "

ഏറ്റവും മുന്നിലായി നടന്നു വരുന്നവനെ കണ്ടതും പാർഥിയുടെ ചുണ്ടുകൾ മന്ത്രിച്ചു.. അർജുന് അപ്പോഴും ഒന്നും തന്നെ മനസിലായിരുന്നില്ല.....
പാർഥിയുടെ കണ്ണുകളെ പിന്തുടർന്ന് വഴിയിലേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയതും അവനും കണ്ടു വലിയൊരു ആൾക്കൂട്ടത്തെ.....

അവർക്ക് ഏറ്റവും മുന്നിലായി കരഞ്ഞു നിലവിളിച്ചു കൊണ്ട് വരുന്നൊരു പയ്യനും.. അവനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് വരുന്ന മറ്റൊരുത്തനും......

അതാകട്ടെ തന്റെ ആത്മാർത്ഥ സുഹൃത്തും......

" അനന്ദു....!!

" ദൈവമേ നാറി അടുത്ത അടിക്കുള്ള വകയും ഒപ്പിച്ചോണ്ട് വരുവാണെന്ന് തോന്നുന്നു..... "

അവനൊരു വല്ലായ്മയോടെ അനന്ദുവിനെ നോക്കി...ദയനീയ ഭാവത്തോടെയുള്ള അർജുന്റെ പിറുപിറുക്കൽ ചെവിയിൽ പതിഞ്ഞതും അതിലും ദയനീയത നിറഞ്ഞ ഭാവം ആയിരുന്നു പാർഥിയിൽ.....

തങ്ങൾക്കരികിലേക്ക് നടന്നു വരുന്ന ജന കൂട്ടത്തെ അവനൊന്നു നോക്കി....

ഏറ്റവും മുന്നിൽ ആന്റോ... അവനൊപ്പം അതെ ഹൈറ്റും വയ്റ്റും ഉള്ള മറ്റൊരാൾ....

അതിന് പിന്നിൽ ഒരു കൂട്ടം പോലീസ്... ഏറ്റവും പിറകിൽ കൊച്ചിക്കാരായ ആളുകൾ എല്ലാം ഉണ്ടെന്ന് തോന്നിപ്പോകും വിധം വലിയൊരു ആൾ കൂട്ടം.....

" ഇതെന്താണിത്.. ഇവിടെ വല്ല യൂണിയൻ മാർച്ചും നടക്കുന്നുണ്ടോ... ആ മാതിരി ആളുകൾ ഉണ്ടല്ലോ.... "


മുന്നിൽ കണ്ട ആളുകളെ നോക്കിയതും അർജുൻ ഒരു സംശയത്തോടെ പാർഥിയെ നോക്കി... അവനിലും ഏകദേശം അതെ സംശയം ആയിരുന്നു....

കായലിലേക്ക് ചാടുന്നതിനു മുന്നേ ഒറ്റ മനുഷ്യ കുഞ്ഞുങ്ങൾ ഇല്ലാതെ കിടന്നിരുന്ന റോഡ് ആണ്... രാത്രി ഏറെയായി എല്ലാവരും വീടുകളിലേക്ക് കയറുന്ന സമയം ആയിട്ടുണ്ട് ഇപ്പോൾ....

എന്നിട്ടും ഇത്രേം ആളുകളെ ഈ കുറഞ്ഞ സമയം കൊണ്ട് ഇവൻ എവിടെ നിന്ന് ഒപ്പിച്ചെടുത്തു....?

ആന്റോയുടെ ശബ്ദം വീണ്ടും ചെവിയിൽ മുഴങ്ങിയതും പാർഥി സ്വയം ഒന്ന് തല കുടഞ്ഞു പോയി.... ഇരുട്ട് ആയതിനാൽ തന്നെ അവർ നിൽക്കുന്നിടത്തേക്ക് ആളുകൾ വന്നെതുന്നതേയുള്ളൂ.....
അവരെ വരുന്നവർക്ക് വേഗത്തിൽ കാണാനും കഴിയുകയില്ല....

" അവൻ നിന്നെയല്ലേ വിളിച്ചു കരയുന്നെ....? "

തൊട്ടരികിൽ നിന്നും ശബ്ദം കേട്ടതും പാർഥി തനിക്ക് അരികിലേക്ക് ഒന്ന് തല ചെരിച്ചു നോക്കി.... തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന അർജുനെ അവൻ കണ്ടിരുന്നു......

ഒരു ചെറു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ അർജുനെ നോക്കി തലയാട്ടി.....

" അതെ... എന്നെ തന്നെ ആണ്... ആ തെണ്ടി എന്ത് പറഞ്ഞിട്ടാണോ ഈ കണ്ട ആളുകളെയും പോലീസിനെയും വിളിച്ചേക്കുന്നത്... ഞാൻ ചാടി ചാവാൻ പോയതാണെന്നെങ്ങാനും പറഞ്ഞാൽ പിന്നെ തീർന്നു... കേസ് എടുക്കും.. വാർത്ത വരും.. നാട്ടുകാർ മൊത്തം അറിയും.. എന്റെ ജോലിയും പോകും... ദൈവമേ........ "

അവൻ ഒരു ടെൻഷനോടെ നഖം കടിച്ചു നിന്ന് പോയി......
ആന്റോയാണ്... തന്റെ ഒരേയൊരു കൂട്ടുകാരൻ ആണ്......

വെളിവും വെള്ളിയാഴ്ചയും ലവലേശം തൊട്ട് തീണ്ടിയിട്ടില്ലാത്തൊൻ.... കാണുന്ന നാട്ടുകാരോടൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ടാകുമെന്ന് ദൈവത്തിനു മാത്രം അറിയാം......

" എങ്കിൽ പിന്നെ നമുക്ക് അവർ കാണുന്നതിന് മുൻപ് ഇതിന്റെ പിന്നിൽ ഒളിച്ചിരുന്നാലോ..... അവർ പോയി കഴിഞ്ഞു ഇറങ്ങി വന്നാൽ പോരെ... അപ്പോൾ പിന്നെ നാണക്കേടും ഇല്ലല്ലോ....... "

തൊട്ടടുത്തു കാട് പോലെ പടർന്നു പന്തലിച്ചു കിടക്കുന്ന കുറ്റി ചെടിയിലേക്ക് നോക്കി കൊണ്ട് അർജുൻ പറഞ്ഞതും പാർഥി അവനെയൊന്ന് കൂർപ്പിച്ചു നോക്കി.......

തങ്ങളെ അന്വേഷിച്ചു വരുന്ന ഒരു കൂട്ടം ആളുകൾ ആണ്.... അവരുടെ അടുത്ത് നിന്ന് ഒളിച്ചിരിക്കാൻ ആണെന്ന് പറഞ്ഞു ഇതിനിടയിൽ എങ്ങാനും കയറി ഇരുന്നിട്ട് കണ്ട് പിടിച്ചാലുള്ള അവസ്ഥ......

രണ്ട് പേരും ബെസ്റ്റ് കോലത്തിൽ ആണ് ഉള്ളത്... അവൻ തന്റെയും അരികിൽ നിൽക്കുന്നവന്റെയും ദേഹത്തേക്ക് ഒന്ന് നോക്കി........

" ഒന്ന് പോടോ... ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലവും സമയവും ആണല്ലോ... നല്ല ബെസ്റ്റ് നാട്ടുകാർ ആണ്... വല്ല അനാശ്യാസം ആണെന്ന് വരെ പറഞ്ഞു കളയും.... താൻ ആ ഷർട്ട്‌ എടുത്തു ഇട്ടേ...ഫ്രീ ബോഡിയും കാണിച്ചു നില്ക്കാ പന്നി..... "

അർജുൻ നോക്കി ഒന്ന് പിറുപിറുത്തു കൊണ്ട് പാർഥി തന്റെ തോളിൽ കിടന്ന ഷർട്ട്‌ എടുത്തു കുടഞ്ഞു കൊണ്ട് ദേഹത്തേക്കിട്ടു.....

പാർഥിയിൽ വരുന്നവരിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപെടാനുള്ള തന്ത്രപ്പാട് ആയിരുന്നുവെങ്കിൽ അർജുന്റെ മനസിൽ മറ്റു പലതുമായിരുന്നു.....

തനിക്ക് അരികിൽ നിൽക്കുന്നവനെ അവനൊന്നു നോക്കി..

ആത്മഹത്യ ശ്രമം കഴിഞ്ഞു നിൽക്കുന്നവൻ...
കൂടെ നാട്ടുകാര്...,പോലീസ്.....!!
കാരണം പ്രേമ നൈരാശ്യം..., കാമുകൻ അർജുൻ ശങ്കർ.....!!
രക്ഷകനും അർജുൻ ശങ്കർ.....
ഔ..... ഇത് പൊളിക്കും........

" ഞാൻ ഷർട്ട്‌ ഇടില്ലെടാ തെണ്ടി..... "

പാർഥിയെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ടവൻ കയ്യിലെടുത്ത ഷർട്ട്‌ അതെ പടി തോളിൽ തന്നെ ഇട്ടു......

അപ്പോഴേക്കും ആളുകൾ വഴിയിറങ്ങി അവർക്കരികിൽ എത്തിയിരുന്നു....

" ആ പിള്ളേർ ഇവിടെ വല്ലോം ഉണ്ടോന്ന് ആദ്യം ഒന്ന് നോക്ക്...... "

മുന്നിൽ വന്ന പോലീസ്‌കാരൻ ചുറ്റിനും ഒന്ന് ടോർച് അടിച്ചു കൊണ്ട് പറഞ്ഞതും ...
എല്ലാവരും നാലു ഭാഗത്തേക്കും വെളിച്ചം പായിച്ചു......

" സാറേ.. നമുക്ക് കായലിൽ നോക്കിയാലോ.. അവൻ അതിനുള്ളിൽ ആണെങ്കിലോ....? "

പിന്നാലെ വന്ന അന്റോയുടെ ചോദ്യം....
അയാൾ അവനെയൊന്ന് തറപ്പിച്ചു നോക്കി... കുറച്ചു നേരം വായടയ്ക്കെടാ കൊച്ചു വധൂരി എന്ന് പറയാതെ പറയുന്നത് പോലെ......

റോഡിൽ വന്നിറങ്ങിയപ്പോൾ മുതൽ കേൾക്കുന്ന കാറിച്ച ആണ്...
സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ.....

പിന്നെ കൂട്ടുകാരനോടുള്ള സ്നേഹം.. അതൊന്നു കൊണ്ട് മാത്രം അവന്റെ പ്രായത്തെ കൂടി കണക്കിലെടുത്തു കൊണ്ട് അയാൾ മിണ്ടാതെ തിരിഞ്ഞതും........

" സാറിന് പേടി ആണെങ്കിൽ നമുക്ക് ഇന്ത്യൻ നെവിയെ വിളിക്കാം... അവർ വന്നു മുങ്ങിക്കോളും.... "


വീണ്ടും അതെ വൃത്തികെട്ട ശബ്ദം.......
അയാളൊന്ന് കണ്ണടച്ചു ശ്വാസം ഏടുത്തു കൊണ്ട് അവന് നേരെ തിരിഞ്ഞു......

" കുറെ നേരമായല്ലോടാ നീ കുണു കുണാ പറയുന്നു.. ഇന്ത്യൻ നേവി എന്നാ നിന്റെ അമ്മാവന്റെ മക്കളോ.. വിളിക്കുമ്പോൾ ചാടി തുള്ളി പോരാൻ.. വിവരദോഷി... ചിലക്കാതെ മാറി നിൽക്കെടാ അങ്ങോട്ട് ... ഇനി നീ വാ തുറന്നു പോയാൽ ആണ്...... "

വെളിവും ബോധവും ഇല്ലാത്ത വെറും വെടല ചെറുക്കൻ.....

ആന്റോയെ നോക്കി പിറുപിറുത്തു കൊണ്ടയാൾ സൈഡിലേക്ക് നടന്നു....

" ഞാൻ പറഞ്ഞത് അത്രയ്ക്കും മോശം ആണോ....? "

" ഹേയ്... അങ്ങേർക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ് നീ ക്ഷമിക്ക്..... "

പരിഭവത്തോടെ ചോദിച്ചതും അരികിൽ നിന്നവനും അവനെ സമാധാനിപ്പിച്ചു....
എല്ലാവരും കായലിൽ ചാടിയവനെയും.. കൂടെ രക്ഷിക്കാൻ ഇറങ്ങിയവനെയും തിരക്കുകയിരുന്നു...
ഇരുട്ട് നിറഞ്ഞ വഴിയിലൂടെ കുറച്ചു മുന്നോട്ട് നീങ്ങിയതും......

" ദേ.. സാറെ... അവർ ഇവിടെ ഉണ്ട്..... "

കൂട്ടത്തിലുള്ള പോലീസ്‌കാരന്റെ ശബ്ദം...!!
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടി...കൂടെ ആന്റോയും അനന്ദുവും.....
അവിടെ കുറച്ചു ആളുകൾക്ക് മുന്നിൽ നിൽക്കുന്ന അർജുനെയും പാർഥിയെയും അവർ കണ്ടിരുന്നു.....

" അളിയാ... നീ ചത്തില്ലല്ലേ... ഞാൻ ആകെ പേടിച്ചു പോയേടാ...ദൈവം എന്റെ പ്രാർത്ഥന കേട്ടല്ലോ...ഇപ്പോഴാ ഒരു സമാധാനം ആയത്..... "

പാർഥിയുടെ അരികിലേക്ക് ഓടിയവൻ അവന്റെ ഇരു കയ്യിലും ചേർത്ത് പിടിച്ചു കൊണ്ട് സന്തോഷത്തോടെ അവനെ നോക്കി.......
പാർഥിയുടെ മുഖത്തും ഒരു വിളറിയ ചിരി തന്നെ ആയിരുന്നു......

മുന്നിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകൾ.. ചിലരുടെ മുഖത്ത് സന്തോഷം... ചിലരിൽ ഒരു തരം സംശയം... ചിലരിൽ മുഷിപ്പ് ആണെങ്കിൽ ചിലരിൽ ആശ്വാസം......

പലതരം ഭാവങ്ങൾ നിറഞ്ഞ മുഖം.. പാർഥി ഒരു ദയനീയ ഭാവത്തോടെ എല്ലാവരെയും നോക്കി നിന്നപ്പോഴും അർജുന്റെ കണ്ണുകൾ അനന്ദുവിൽ ആയിരുന്നു......

" അളിയാ... നീ പൊളിയാടാ മുത്തേ.... "

തന്റെ തോളിൽ ഇടിച്ചു കൊണ്ട് അഭിമാനത്തോടെ പറയുന്നവൻ...
വെറുതെ പാലത്തിൽ നിന്ന് ഒന്ന് താഴേക്ക് എത്തി നോക്കിയതിന്റെ പേരിൽ തന്നെ കായലിലേക്ക് തള്ളിയിട്ട സാമ ദ്രോഹി.....

തനിക്ക് അരികിൽ ഇളിച്ചു കൊണ്ടിരിക്കുന്നവനെ കാണെ അർജുന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി....
അവനെ അത് പോൽ പൊക്കിയെടുത്തു കൊണ്ട് പോയി കായലിൽ മുക്കി താഴ്ത്താനാണ് ആദ്യം തോന്നിയത് എങ്കിലും....

തത്കാലം അർജുൻ അതിന് മുതിർന്നില്ല.....


കാരണം അറിഞ്ഞു കൊണ്ടല്ലെങ്കിലും അവന്റെ ഉപദ്രവം കൊണ്ട് തനിക്ക് കിട്ടിയിരിക്കുന്നത് നിധി തന്നെ ആണ്....
നാളത്തെ ദിവസം വീട്ടിൽ കൊണ്ട് പോയി അച്ഛന്റെ മുന്നിൽ നിർത്താനുള്ള നിധി.....

" ടാ...ഇതാണോടാ നീ കായലിൽ നിന്ന് പൊക്കിയവൻ...... "

തൊട്ടരികിൽ നിൽക്കുന്നവന്റെ പതിഞ്ഞ സ്വരം കാതിൽ പതിഞ്ഞതും അർജുൻ അരികിൽ നിൽക്കുന്നവനെ നോക്കി....

അർജുന്റെ അരികിൽ നിന്ന് കൊണ്ട് പാർഥിയെ എത്തി നോക്കുകകയാണ് അവൻ.. ഒരുമാതിരി അത്ഭുത ജീവികളെ കാണുന്നത് പോലൊരു നോട്ടം....

ഈ നേരമത്രയും ആന്റോയുടെ നാവിൽ നിന്നും കേട്ടറിഞ്ഞ വ്യക്തി ആണല്ലോ... ആറു വർഷത്തെ പ്രണയത്തിനു ശേഷം കാമുകി ഇട്ടു പോയപ്പോൾ ജീവൻ തന്നെ ഉപേക്ഷിക്കാനായി പാലത്തിനു മുകളിൽ നിന്നും എടുത്തു ചാടിയ നിരാശ കാമുകൻ....

" പൊട്ടൻ തന്നെ.... "

പാർഥിയെ ഒന്നു നോക്കി കൊണ്ട് അവൻ അർജുന്റെ ചെവിയിലായി പിറുപിറുത്തു... തിരികെ ഒരു കൂർപ്പിച്ചു നോട്ടം മറുപടിയായി കിട്ടിയെങ്കിലും അവനതൊന്നും മൈൻഡ് ചെയ്തില്ല.....

കുറച്ചു സമയം കൊണ്ട് ആന്റോ ഒരുവിധം സ്റ്റോറിയൊക്കെ അവന് പറഞ്ഞു കൊടുത്തിരുന്നു... അത്രേം ടോക്സിക് പിടിച്ചൊരുത്തി പോയതിൽ സന്തോഷിക്കാൻ ഉള്ളതിന് അതിന് മോങ്ങി ചാവാൻ പോയവനെ പിന്നെ പൊട്ടൻ എന്ന് അല്ലാതെ എന്ത് വിളിക്കണം....

പാർഥിയെ തന്നെ നോക്കി കൊണ്ട് അവൻ തന്റെ ചുണ്ട് കൊട്ടി പിറുപിറുത്തു......


" നമുക്ക് പിന്നെ ഭയങ്കര ബുദ്ധി ആയത് കൊണ്ട് കുഴപ്പമില്ലല്ലോ... വായി നോക്കാൻ എങ്കിലും പേരിനു ഒരു പെണ്ണ് ഉണ്ടോടാ നിനക്ക്.. എന്നിട്ടു അവനെ കുറ്റം പറയാൻ നാണമില്ലേ...... "

അടക്കി പിടിച്ച ശബ്ദത്തിൽ മറുപടി കൊടുക്കുന്നതിനിടെ അർജുൻ തനിക്ക് അരികിൽ നിൽക്കുന്നവനെ ഒന്നു കൂർപ്പിച്ചു നോക്കി... അവന്റെ മറുപടിയിൽ അനന്ദുവിന്റെ കണ്ണുകളും ഒന്ന് ചുരുങ്ങി.....

" നീ ഇപ്പോൾ അവന്റെ സൈഡ് ആയോ....? "

" ഞാൻ ഒരു സത്യം പറഞ്ഞതേയുള്ളൂ.... "

ചുമൽ കൂച്ചി തലയൊന്ന് വെട്ടിച്ചു കൊണ്ട് നിൽക്കുന്നവനെ...അനന്ദു അവനെ അടിമുടിയൊന്ന് നോക്കി.....

അർജുന്റെ സ്വഭാവത്തിന് ഈയൊരു പ്രതികരണം അല്ല ഉണ്ടാവേണ്ടത്...
കായലിൽ തള്ളി ഇട്ടതിനു തന്നെയും ഏതോ പെണ്ണിന് വേണ്ടി ചാടി ചാവാൻ പോയതിനു ആ നിൽക്കുന്നവനെയും തെറിയിൽ കുളിപ്പിക്കേണ്ടവൻ അവന്റെ പക്ഷം പിടിച്ചു തന്നോട് സംസാരിക്കുന്നുവെങ്കിൽ....
അതിന് പിന്നിൽ എന്തോ ഉണ്ട്......!!

" എന്താ മോന്റെ ഉദ്ദേശം....? "

സംശയം നിറഞ്ഞൊരു ഭാവത്തോടെ അനന്ദു ചോദിച്ചതും അർജുന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....
എന്തെങ്കിലും കള്ളത്തരം ഒപ്പിക്കുമ്പോൾ ഉണ്ടാകുന്ന അതെ പുഞ്ചിരി......

" സത്യം പറയെടാ... എന്താടാ നിന്റെ മനസിൽ.... "

അവനരികിലേക്ക് ഒന്ന് കൂടെ ചേർന്നു നിന്ന് കൊണ്ട് ചോദിച്ചതും.....

" വിശദീകരിച്ചു പറയാൻ സമയം ഇല്ല.. ഒന്ന് മാത്രം കേട്ടോ... ഞാൻ ഇവിടെ പലതും പറയും.. പലതും കാണിക്കും.. എന്റെ കൂടെ നിന്നോണം..... "

" ഇല്ലെങ്കിൽ....? "

അനന്ദു അവനെ ഒരു സംശയത്തോടെ നോക്കി.. ഉഡായിപ്പിന്റെ ഉസ്താദ് ആണ് മുന്നിൽ നിൽക്കുന്നത്... ഏടുത്തു ചാടി തീരുമാനം പറഞ്ഞാൽ പണി കിട്ടുന്ന വഴി ഏതെന്നു പോലും നോക്കാൻ പറ്റില്ല.....

അത്കൊണ്ട് തന്നെ ഒരു റിസ്ക് എടുക്കാൻ അവൻ തയ്യാറായിരുന്നില്ല... എന്നാൽ തന്റെ ചോദ്യത്തിൽ പുച്ഛം നിറഞ്ഞൊരു ചിരിയോടെ തന്നെ നോക്കുന്നവനെ കാണെ അനന്ദുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....

" എന്റെ കൂടെ നിന്നില്ലെങ്കിൽ നാളെ വീട്ടിൽ പോകുമ്പോൾ അച്ഛൻ ചോദിക്കും. നിന്റെ കാമുകൻ എവിടെ എന്ന്...? അപ്പോൾ ഞാൻ എന്ത് ചെയ്യും....? "

" എന്ത് ചെയ്യും.....? "

അർജുൻ സംശയത്തോടെ ചോദിച്ചതും അനന്ദുവും അതെ സംശയം നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി..

അതിന് മറുപടിയായി അർജുന്റെ കൈ തന്റെ തോളിൽ അമരുന്നത് അവൻ അറിഞ്ഞിരുന്നു.... അപ്പോഴും ഒന്നും മനസിലാവാതെ സംശയം നിറഞ്ഞൊരു ഭാവത്തോടെ അവൻ അർജുനെ നോക്കി.....


" ഞാൻ നിന്നെ കാണിച്ചു കൊടുക്കും.... എനിക്ക് ഈ ബുദ്ധി പറഞ്ഞു തന്നത് നീ.... ഞാൻ gay ആണെന്ന് വീട്ടിൽ പറഞ്ഞതും നീ.....അപ്പോൾ എന്റെ കാമുകൻ നീയാണെന്ന് ഞാൻ വീട്ടിൽ പറഞ്ഞാൽ......


" എന്റെ പൊന്നോ... നീ പറയേണ്ട.... എന്ത് വേണേലും കാണിക്ക്... ഞാൻ കൂടെ നിൽക്കും..... "

ഭീഷണി...!!
കഴിഞ്ഞ ഒരാഴ്ചയായി ഈ ഭീഷണി ആണ് രാവിലെ മുതൽ രാത്രി വരെയും കേട്ട് കൊണ്ടിരിക്കുന്നത്... അതൊന്ന് പേടിയുള്ളത് കൊണ്ട് മാത്രം ഒരാഴ്ച കൊച്ചി മുഴുവൻ ഒരു ചെറുക്കനെ തപ്പി നടക്കുകയായിരുന്നു....

ഇന്നാണ് അവസാന ദിവസം...
നാളെ പുലർച്ചെ പാലക്കാട്ടേക്ക് തിരിക്കണം... അതിന് മുൻപേ ചെറുക്കനെ കണ്ട് പിടിക്കുകയും വേണം... ഇല്ലെങ്കിൽ തന്റെ ജീവിതം.....

അനന്ദു ഒന്നു ഉമിനീരിറക്കി കൊണ്ട് തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി....

പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന മുതൽ ആണ്....
താനെങ്ങാനും ആണ് കാമുകൻ എന്ന് പറഞ്ഞാൽ അല്ലെന്ന് തെളിയിക്കാൻ പോലും ഒന്നുമില്ല...
പിന്നെ അമ്മയുടെ അടി.. അച്ഛന്റെ തെറി....
നാട്ടുകാരുടെ പ്രാക്ക്.... ഒടുവിൽ കല്യാണം.....!!

അർജുൻ weds അനന്ദു.....!!

ഓഹ് നോ......

അവനൊരു വല്ലായ്മയോടെ തല കുടഞ്ഞു കൊണ്ട് അർജുനിൽ നിന്നും മുഖം വെട്ടിച്ചു....

തുണിയും ഉടുക്കാതെ നിൽക്കുകയാണ് കള്ള പന്നി...
ഷർട്ട്‌ തോളിൽ വെറുതെ ഇട്ടു നിൽക്കുന്നവനെ നോക്കി ഒന്ന് പിറുപിറുത്തു കൊണ്ടവൻ പാർഥിയുടെ നേരെ തിരിഞ്ഞു....

ഇതിനെയാണോ കൊച്ചിയിൽ നിന്ന് കടത്തി കൊണ്ട് പോകാൻ ഇവൻ കണ്ട് വെച്ചിരിക്കുന്ന മുതൽ....
പാവം ചെക്കൻ.. ഇതിലും ഭേദം അവൻ വെള്ളത്തിൽ മുങ്ങി ചാവുന്നതായിരുന്നു......

" ഹാ പറഞ്ഞിട്ട് കാര്യം ഇല്ല.. അവന്റെ വിധി.... "

എന്തായാലും കൂടെ നിന്നെ പറ്റൂ... ഇല്ലെങ്കിൽ കാലൻ എന്നെ പിടിച്ചു കെട്ടികളയും...പിന്നെ പോയി ചത്താൽ മതി...അത് പറ്റില്ല........


" ഞാനുണ്ട് അളിയാ നിന്റെ കൂടെ..... "

ഒരു നിശ്വാസത്തോടെ പിറുപിറുത്തവൻ അർജുന്റെ നേരെ നോക്കി ചിരിയോടെ കണ്ണുകൾ ചിമ്മി... എന്തിനും കൂടെ ഉണ്ടെന്നത് പോൽ അവൻ തന്റെ പെരു വിരൽ ഉയർത്തി കാണിച്ചിരുന്നു.....

" അങ്ങനെ വന്നാൽ നിനക്ക് കൊള്ളാം.... "

അർജുൻ അവനെയൊന്ന് നോക്കി ചുണ്ട് കൊട്ടി കൊണ്ട് നേരെ നിന്നതും.....

" നീയൊക്കെ എന്തായിരുന്നെടാ ഇവിടെ... ആരാടാ ഇവിടെ സൂയിസൈഡ് ചെയ്യാൻ നോക്കിയത്.. നിനക്കൊക്കെ ചാടി കളിക്കാൻ ഉള്ളതാണോടാ കായൽ..... "

അന്വേഷണത്തിനിറങ്ങിയ പോലീസ് കാരന്റെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു...
കാണാതെ പോയവരെ കണ്ടിട്ട് കുറച്ചു നേരം ആയെങ്കിലും തിരക്കി പോയ ആള് ഇപ്പോൾ ആണ് അവിടെ എത്തുന്നത്....

അന്റോയുടെ അടുത്ത് ദേഷ്യപ്പെട്ട് കൊണ്ട് ഇരുട്ടിലൂടെ പോയത് എവിടെയൊക്കെയോ തട്ടി മറിഞ്ഞു വീണിടത്തു നിന്ന് കൂടെയുള്ളവർ ആരോ പൊക്കിയെടുത്തു കൊണ്ട് വന്നിരിക്കുന്നതാണ്....

തങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കുന്നയാളെ അർജുൻ ഒന്ന് അടിമുടി നോക്കി.....
തട്ടി തടഞ്ഞു വീണതിന്റെ ദേഹത്തു അറിയാൻ ഉണ്ട്... വീണെന്ന് അറിയിക്കാൻ എന്നോണം അവിടെ ഉണ്ടായിരുന്ന പച്ചിലയൊക്കെ തൊപ്പിയിലും ഡ്രെസ്സിലുമൊക്കെയായി കുടുങ്ങി കിടക്കുന്നുമുണ്ട്....

മൊത്തം അഴുക്കും പാണ്ടും ചളിയും...
മുന്നിൽ നിൽക്കുന്ന രൂപം പോലീസ് ആണെന്ന് മറന്നു ചിരി പൊട്ടിയെങ്കിലും അർജുൻ അതിനെ പിടിച്ചു നിർത്തിയപ്പോൾ പാർഥി ഭയത്തോടെ അവന്റെ പിന്നിലേക്ക് വലിഞ്ഞിരുന്നു.....

സൂയിസൈഡ് attempt ആണ്....
ചത്തതുമില്ല... നാണക്കേടും അതിന് പുറമെ പോലീസ് കേസും ആകുമെന്ന അവസ്ഥ...!!

ഏത് ഗ്രഹണി പിടിച്ച സമയത്താണോ ചാകാൻ തോന്നിയത്....?

ഒരു വല്ലായ്മയോടെ പിറുപിറുത്തു കൊണ്ട് അവൻ അർജുന്റെ പിന്നിലേക്ക് നീങ്ങിയെങ്കിലും അർജുൻ അവനെ ബലമായി തന്നെ പിടിച്ചു തനിക്ക് മുന്നിലേക്ക് നീക്കി നിർത്തി.....


" ദേ.. ഇവനാണ് സാറെ... സൂയിസൈഡ് ചെയ്യാൻ നോക്കിയത്..... "

ഒപ്പം വളരെ താഴ്മയോടെ മുന്നിൽ നിന്ന പോലീസ്‌കാരനോടുള്ള ഏറ്റു പറച്ചിലും....

" പട്ടി..... "

തന്നെ ഒരു ദയയുമില്ലാതെ ഒറ്റുന്നവനെ നോക്കി പാർഥി പല്ലിറുമ്മി... അർജുൻ അത് കേട്ടെങ്കിലും അവനെ നോക്കിയതേയില്ല... അവന്റെ കണ്ണുകൾ പോലീസ്‌കാരനിൽ തന്നെ ആയിരുന്നു.....

അയാൾ പാർഥിയെ ഒന്ന് തറപ്പിച്ചു നോക്കി....

കണ്ടാൽ പത്തിരുപത്തി മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന നിഷ്കളങ്കനായ ഒരു പയ്യൻ... ഇവനൊക്കെ ചാകാൻ മാത്രം എന്തിരിക്കുന്നെടാ...

അയാളുടെ ഉള്ളിലെ ചിന്തകൾ ആ വഴിക്ക് ആയിരുന്നു.....

" അപ്പോൾ നീയാണോടാ രക്ഷിക്കാൻ കൂടെ ചാടിയത്..... "

പാർഥിയെ ഒന്ന് നോക്കി കൊണ്ടയാൾ അരികിൽ നിന്നവന് നേരെ തിരിഞ്ഞു.....


" അതെ സർ..., ഞാൻ ആണ്..... "

വളരെ അതികം താഴ്മയോടെ തല കുനിച്ചു ചെറു ചിരിയോടെ പറയുന്നവൻ....

കള്ളത്തരത്തിന്റെ അങ്ങേയറ്റം...!!
മുഖം കണ്ടാൽ അറിയാം.. ഭൂലോക ഉടായിപ്പ് ആണെന്ന്... അതിന്റെ കൂടെ ആവശ്യമില്ലാത്ത വിനയവും....

ഇവൻ ആളിത്തിരി കുഴപ്പക്കാരൻ തന്നെ.....

അർജുനെ അടിമുടി നോക്കുന്നതിനിടെ അയാൾ സ്വയം മനസിൽ പിറുപിറുത്തു....
ഇരുവർക്കും അരികിലും ഓരോന്ന് നിൽപ്പുണ്ട്... കുരിശിൽ തറച്ച യേശുവിന്റെ അരികിൽ ഉണ്ടായിരുന്ന കള്ളന്മാരെ പോലെ....

നിൽക്കുന്ന നിൽപ്പും ഭാവവും ഇത്ര നേരത്തെ പരിചയവും വെച്ച് ഇരുവരുടെയും കൂട്ടുകാർ ആണെന്നും അയാൾ മനസിലാക്കിയെടുത്തിരുന്നു.....

" ആട്ടെ... നിനക്കെന്തായിരുന്നു പ്രശ്നം... ചാടി ചാവാൻ മാത്രം എന്താ നിന്റെ വിഷമം.... "

ആന്റോയെയും അനന്ദുവിനെയും ഒന്ന് നോക്കി കൊണ്ട് അയാൾ പാർഥിയുടെ നേരെ തന്നെ തിരിഞ്ഞു.....
ഈ ചെറു പ്രായത്തിൽ മരിക്കാൻ തോന്നാൻ ഉള്ള കാരണം അറിയണമല്ലോ....

അയാളൊരു ഗൗരവത്തോടെ ചോദിച്ചതും പാർഥി എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു... ആ നേരത്തെ പൊട്ട ബുദ്ധിക്ക് ചെയ്തതാണ്.. അതിനപ്പുറം ഫേസ് ചെയ്യേണ്ട കാര്യങ്ങൾ ഒന്നും തന്നെ ആലോചിച്ചില്ല...

അശ്വതിയെ കുറിച് പറയാനും കഴിയില്ല... എന്ത് ചെയ്യണമെന്നറിയാതെ നിന്നതും....


" അത് പിന്നെ സാറെ.. ഞങ്ങൾ തമ്മിൽ ചെറിയൊരു വഴക്ക് ഉണ്ടായി... അതിനാണ് ഇവൻ ചാടി ചാകാൻ നോക്കിയത്..... "

അയാൾക്കായി മറുപടി കൊടുത്തത് അർജുൻ ആണ്... തനിക്ക് അടുത്ത് നിന്നും വൃത്തികെട്ട ശബ്ദം കാതിൽ പതിഞ്ഞതും പാർഥി ഒരു അത്ഭുതത്തോടെ അവനെ നോക്കി.....

തമ്മിൽ കണ്ടിട്ട് അര മുക്കാൽ മണിക്കൂർ ആവുന്നതേയുള്ളൂ.. അതിന് മുൻപ് ഇങ്ങനെയൊന്നിനെ കണ്ടിട്ട് പോലുമില്ല... പിന്നെങ്ങനെ....?
ഇവൻ എന്തിനാ നുണ പറയുന്നേ.....?

എന്നെ രക്ഷിക്കാൻ നോക്കുന്നതാണോ.. അതോ പണി തരുന്നതാണോ....?

സംശയങ്ങൾ പലത് ആയിരുന്നു... ഒരുത്തരം കണ്ടെത്താനായി ചിന്തിച്ചു നിന്നതും....

" ഓഹോ... നീ തന്നെ വഴക്കുണ്ടാക്കി... പിന്നെ നീ തന്നെ രക്ഷിച്ചോ.....? "

അർജുന്റെ വാക്കുകൾ കെട്ട പോലീസ് കാരൻ അവനെ സംശയത്തോടെ നോക്കി.. ഒപ്പം പാർഥിയും....


" ഞാൻ അല്ലാതെ വേറെ ആരാണ് രക്ഷിക്കാൻ ഉള്ളത്... അവന് ഞാൻ മാത്രമല്ലേയുള്ളൂ... അല്ലേടാ..... "

വളരെ ദയനീയത നിറഞ്ഞൊരു സ്വരം ആയിരുന്നു അത്... വിഷമം കലർന്നൊരു ചിരിയോടെ പോലീസ്‌കാരനെ നോക്കി പറയുന്നതിനൊപ്പം തന്നോടും ചോദിക്കുന്നവനെ കാണെ പാർഥി ഒരു അമ്പരപ്പോടെ കണ്ണുകൾ മിഴിച്ചു.....


തലയിലെ കിളികൾ മുഴുവൻ പറന്നു പോയൊരു അവസ്ഥ... എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല....
പാർഥിക്ക് മാത്രം ആയിരുന്നില്ല... ആന്റോയുടെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു.....

അനന്ദു മാത്രം ഇനി വരാനുള്ള വലുതിനെ പ്രതീക്ഷിച്ചു കൊണ്ട് നിന്നു.....

" നിങ്ങൾ തമ്മിൽ എന്തിനാ വഴക്കുണ്ടാക്കിയത്....? "

വീണ്ടും അതെ പോലീസ്‌കാരന്റെ സംശയം നിറഞ്ഞ ചോദ്യം....
ഉത്തരം കേൾക്കാനായി പാർഥിക്കൊപ്പം ഒരു കൂട്ടം ആളുകൾ തന്നെ മുന്നിൽ ഉണ്ട്....

അർജുൻ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് പാർഥിക്ക് അരികിലേക്ക് ചേർന്ന് നിന്നു.....


" ഞങ്ങൾ തമ്മിൽ ആറു കൊല്ലം ആയിട്ട് സ്നേഹത്തിൽ ആയിരുന്നു... അതിനിടയിൽ വീട്ടുകാർ എനിക്ക് വേറെ കല്യാണം ഉറപ്പിച്ചു... അതിന്റെ പേരിൽ പിണങ്ങിയതാ... ആ ദേഷ്യത്തിനാണ് ഇവൻ ചുമ്മാ... ചാടി ചാവാൻ നോക്കിയേ..... "

പാർഥിയെ നോക്കി ഇല്ലാത്ത കണ്ണീർ ഉണ്ടാക്കി വിഷമത്തോടെ വിളിച്ചു കൂവുന്നവൻ.. കേട്ട് നിന്നവരുടെയെല്ലാം കണ്ണുകൾ തള്ളി... നെറ്റി ചുളിഞ്ഞു.....

" പ്രേമമോ... എപ്പോൾ.....? "

കൂട്ടത്തോടെ ഉയർന്ന വലിയ ചോദ്യം... എല്ലാവരും സംശയത്തോടെ ഇരുവരെയും മാറി മാറി നോക്കി... പാർഥി നിന്ന നിൽപ്പിൽ കാറ്റ് പോയത് പോലെയൊരു അവസ്ഥ ആയിരുന്നു.....

" സുബാഷ്..... "

അനന്ദു ചെവിയിൽ ഒന്ന് വിരലിട്ട് കറക്കി കൊണ്ട് നിന്ന നേരം തന്നെ ആന്റോ അവനരികിൽ എത്തിയിരുന്നു......

" സത്യം പറയ്... ഇവിടെ എന്താ നടക്കുന്നെ... ശരിക്കും ഇവർ തമ്മിൽ പ്രേമം ആയിരുന്നോ... അപ്പോൾ മറ്റേ പെണ്ണോ....? "

അവനൊന്നും മനസിലാകാതെ തലയും ചൊറിഞ്ഞു കൊണ്ട് അർജുനെ നോക്കി....
ആ മുഖം കണ്ടാൽ കള്ളം പറയുകയാണെന്ന് തോന്നുകയെ ഇല്ല... അതെ സമയം പാർഥിയുടെ പ്രണയം ആരായിരുന്നെന്നും തനിക്ക് അറിയാം...?

പിന്നെ കുറച്ചു സമയം കൊണ്ട് ഇവിടെ എന്താണ് സംഭവിച്ചത്....?
അവനൊന്നു തല ചൊറിഞ്ഞു കൊണ്ട് നിന്നതും....

" അതേയ്... കൂടുതൽ ആലോചിക്കേണ്ട... ഇങ്ങനെ പറഞ്ഞാലേ ഇവിടെ നിന്നും വിടൂ... കൂട്ടുകാരനെ രക്ഷിക്കണമെങ്കിൽ തല്ക്കാലം കൂടെ നിൽക്ക്... ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരും... ജയിലിൽ.. അവന്റെ ആത്മഹത്യ കുറിപ്പ് നിന്റെ പോക്കറ്റിൽ ഉണ്ട് മറക്കേണ്ട...... "

അരികിൽ നിൽക്കുന്നവന്റെ ശബ്ദം കേട്ടതും അവനൊരു വല്ലായ്മയോടെ പാർഥിയെ നോക്കി....
താഴേക്ക് ചാടുന്നതിനു മുൻപേ നാറി എഴുതിയ സൂയിസൈഡ് നോട്ട്...!!
അതിൽ എഴുതി വെച്ചിട്ടുണ്ട് മരണത്തിന്റെ കാരണം പ്രേമത്തിന് സാക്ഷി ആയിരുന്നവനോട് ചോദിച്ചു അറിയാൻ.....


അവനെ പിടിച്ചാൽ എന്നെയും പിടിക്കും ഉറപ്പ്.. തല്ക്കാലം ആ പ്രേമം ഇവന്റെ തലയിൽ ഇരിക്കട്ടെ....

കൂടുതൽ ചിന്തിച്ചു പോകാൻ ബുദ്ധിയില്ലാത്തവൻ അനന്ദുവിന്റെ ചെറിയ ഭീഷണിയിൽ തന്നെ പേടിച്ചു പോയിരുന്നു.....

ആറു വർഷത്തെ പ്രണയം സത്യം ആണ്... അതൊരു ആൺകുട്ടിയെ ആകുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സേഫ്.....

ആന്റോ സ്വയം സമാധാനിച്ചു നിന്നപ്പോഴേക്കും ആളുകളുടെ മുറുമുറുപ്പും അടക്കം പറച്ചിലുകളും അവിടെ മുഴങ്ങി തുടങ്ങിയിരുന്നു....
പാർഥി ഒരു പരിഭ്രമത്തോടെ ചുറ്റിനും നോക്കി....

ചെറിയ കാര്യം ഒന്നുമല്ല കൂടെ നിൽക്കുന്നവൻ വിളിച്ചു കൂവിയിരിക്കുന്നത്.

പ്രണയിക്കുന്നതിൽ തെറ്റില്ല...
പക്ഷെ ഒരു ആൺകുട്ടി മറ്റൊരു ആൺകുട്ടിയെ പ്രണയിക്കുന്നുവെന്നത്....

ആൺ പെൺ പ്രണയത്തെ തന്നെ മോശമായ കണ്ണിലൂടെ കാണുന്നവർ രണ്ട് ആൺ കുട്ടികൾ തമ്മിൽ പ്രണയിക്കുന്നുവെന്ന കാര്യത്തിനെ ഏത് രീതിയിൽ ആവും നോക്കി കാണുന്നത്....

അർജുന്റെ വാക്കുകൾ കേട്ട് തന്നെ നോക്കി നിൽക്കുന്നവരെ കണ്ടതും പാർഥിയിൽ പരിഭ്രമം ഏറി.. അതിനേക്കാൾ ഉപരി തന്നെ കുറിച്ച് നുണ പറഞ്ഞവനോടുള്ള ദേഷ്യവും.....

" അനാവശ്യം പറയുന്നോടാ പട്ടി... ഞാൻ എപ്പോഴാ നിന്നെ സ്നേഹിച്ചേ... സാറെ ഇവൻ ചുമ്മാ നുണ പറയുന്നതാണ്.. എനിക്ക് ഈ നാറിയെ അറിയത്തുകൂടിയില്ല..... "

അർജുന്റെ തോളിൽ ശക്തിയിൽ ഒന്നു തല്ലി കൊണ്ടവൻ പോലീസ്‌കാരന് നേരെ തിരിഞ്ഞു... അയാൾ ഇരുവരെയും ഒന്ന് സംശയത്തോടെ നോക്കിയെങ്കിലും അർജുന് വലിയ കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല.....

പാർഥിയുടെ നാവിൽ നിന്നും എന്തെങ്കിലും ഒന്ന് വീഴാനായി കാത്തിരുന്നവന് തന്റെ ഉള്ളിലെ അഭിനയ മികവ് പുറത്തെടുക്കാൻ ഉള്ള അവസരം തന്നെ ആയിരുന്നു അത്.....

" നിനക്കിപ്പോഴും എന്നോട് ദേഷ്യം മാറിയില്ലേ.. ഞാൻ പറഞ്ഞില്ലേ അവളെ എനിക്ക് വേണ്ട.. എനിക്ക് നിന്നെ മാത്രം മതി... ഞാൻ വീട്ടിൽ എല്ലാവരെയും പറഞ്ഞു സമ്മതിപ്പിച്ചിട്ടാണ് വന്നത്... എന്റെ കൂടെ വാ പാച്ചു..... "

തന്റെ ഇരു കവിളിലും കൈ വെച്ച് സങ്കടത്തോടെ പറയുന്നവനെ പാർഥി ഒരു അത്ഭുത ജീവിയെ കാണുന്നത് പോലെയാണ് നോക്കി കണ്ടത്.....

ഇല്ലാത്ത സങ്കടം ഭലിപ്പിച്ചു ഓഞ്ഞ അഭിനയം കാണിക്കുന്നത് പോട്ടെ... അതിന്റെ കൂടെ തന്നെ വിളിച്ച പേര്........

പാച്ചു....?

അയ്യേ......

പാർഥിയോടൊപ്പം കേട്ട് നിന്ന ആന്റോയുടെയും അനന്ദുവിന്റെയും മുഖം ചുളിഞ്ഞു....
ഒലിപ്പിച്ചു പണ്ടാരം അടക്കുവാണ് തെണ്ടി....

അനന്ദു അവനെ നോക്കി കണ്ണുരുട്ടിയെങ്കിലും അർജുന്റെ മുഖത്ത് ചിരി തന്നെ ആയിരുന്നു.... കൂടെ... അഭിനയം കൂടുതൽ നന്നായി പോയില്ലേ എന്നൊരു ഭാവവും.....

" കയ്യെടുക്കെടാ അങ്ങോട്ട്.... "

തന്റെ കവിളിൽ വെച്ചിരുന്ന കൈ തട്ടി കളഞ്ഞു കൊണ്ട് പാർഥി അർജുന് അരികിൽ നിന്നും നീങ്ങി നിന്നു....
പോലീസ്‌കാരും കൂടി നിന്ന നാട്ടുകാരുമെല്ലാം സംശയത്തോടെ തന്നെ നോക്കി നിൽക്കുകയാണ്....

അർജുനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടവൻ മുന്നിൽ നിൽക്കുന്ന പോലീസ്‌കാരന് നേരെ തിരിഞ്ഞു....


" എന്റെ പൊന്ന് സാറെ.. ഞാൻ പറയുന്നത് സത്യം ആണ്.. എനിക്കിവനെ അറിയില്ല... ഞാൻ ഈ നാറിയെ ഇപ്പോൾ ആണ് കാണുന്നെ... പിന്നെയല്ലേ സ്നേഹിക്കുന്നത്.....? "

കായലിൽ തന്റെ രക്ഷകനായി വന്ന കാലനെ നോക്കി അവൻ പല്ലിരുമ്മി....
പാർഥി പറഞ്ഞത് കേട്ട് തന്നെ സംശയത്തോടെ നോക്കുന്നയാളെ കണ്ടതും അർജുനും അയാൾക്കരികിൽ എത്തിയിരുന്നു.....

" ഇവൻ ഇപ്പോഴത്തെ ദേഷ്യത്തിൽ പറയുന്നതാ സാറെ... ഞാനും ഇവനും തമ്മിൽ ആറു കൊല്ലം ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നു... അല്ലെങ്കിൽ ദേ അവരോട് ചോദിച്ചു നോക്ക്... എന്റെയും ഇവന്റെയും ഫ്രണ്ട്സ് ആണ്... അവർക്കറിയാം സത്യങ്ങൾ എല്ലാം.... "

സ്തോത്രം....!!

അർജുൻ കൈ ചൂണ്ടിയത് അനന്ദുവിനും ആന്റോയ്ക്കും നേരെയാണ്... അവനൊപ്പം തങ്ങൾക്ക് നേരെ തിരിയുന്ന പോലീസ്‌കാരെയും നാട്ടുകാരെയും കണ്ടതും ഇരുവരും വിളറിയ ചിരിയോടെ പരസ്പരം നോക്കി.......

" ഹാ ചോദിക്ക് സാറെ... അവരോട് തന്നെ ചോദിക്ക്... അവനറിയാം.. ഞാനും ഇവനും തമ്മിൽ ഒരു കുന്തവുമില്ലെന്ന്...... "

പാർഥിയും ആവേശത്തോടെ തന്നെ വിളിച്ചു പറഞ്ഞു... അത് കേട്ട് കൊണ്ട് തന്നെ ആണ് അയാൾ അവരെ വിട്ട് കൊണ്ട് അനന്ദുവിനു അരികിലേക്ക് നീങ്ങിയതും.......

" ഇവൻ പറഞ്ഞത് സത്യം ആണോടാ... ഇവർ രണ്ടും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ.....? "

മുന്നിൽ നിൽക്കുന്ന ഇരുവരെയും ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടയാൾ ചോദിച്ചു... അനന്ദു നോക്കിയത് അർജുന്റെ മുഖത്തേക്കാണ്... ആന്റോ നോക്കിയത് ആകട്ടെ പാർഥിയുടെ നേരെയും....

ഇരുവരും ഭീഷണിയുടെ വക്കിൽ ആണ് നിൽക്കുന്നത്.. അല്ലെന്നെങ്ങാനും പറഞ്ഞാൽ നിന്നെ ഞാൻ കെട്ടുമെടാ തെണ്ടി എന്നൊരു ഭാവത്തിൽ അനന്ദുവിനെ നോക്കി നിൽക്കുന്ന അർജുൻ....
മറു സൈഡിൽ സൂയിസൈഡ് നോട്ടിന്റെ പേരിൽ നടത്തിയ ഭീഷണിയിൽ വിറച്ചു നിൽക്കുന്ന ആന്റോ....

ഒരുത്തനു സ്വന്തം തടിയാണ് പ്രധാനം.. മറ്റൊരാൾക്ക്‌ തന്റെ കൂട്ടുകാരനെ ജയിലിൽ പോകാതെ പിടിച്ചു നിർത്തുകയും വേണം.... രണ്ടിനും അവർക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ.....

" അതെ സർ... അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു..... "

ഖുർബാന ഏറ്റു ചൊല്ലുന്ന ആൾതാരയിലെ പയ്യന്മാരെ പോലെ ഓരേ സ്വരത്തിൽ ഓരേ ഈണത്തിൽ പറയുന്നവർ....

അർജുന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.. കേട്ടവരെല്ലാം താടയിൽ കൈ കൊടുത്തു നിന്ന് പോയി.....

" ദ്രോഹി.... "

ചങ്ക് തെണ്ടിയുടെ ഒറ്റലിൽ ഞെട്ടിപോയവൻ അവനെയൊന്ന് നോക്കി കണ്ണുരുട്ടിയെങ്കിലും ആന്റോ ആ ഭാഗത്തേക്ക്‌ തന്നെ നോക്കിയിരുന്നില്ല.....

ഇരുവരുടെയും തുറന്നു പറച്ചിൽ SI പാർഥിയെ ഒന്ന് തറപ്പിച്ചു നോക്കി... അവനെ തന്നെ നോക്കി കൊണ്ടാണ് അയാൾ അവരോടായി ബാക്കി കാര്യങ്ങൾ ചോദിച്ചതും......

" ഓഹോ... എത്ര കൊല്ലം ആയി ഇഷ്ടം തുടങ്ങിയിട്ട്.... "

" ആറ്...."

" ഒൻപത്.... "

വീണ്ടും ഓരേ സ്വരത്തിൽ തന്നെ വന്ന മറുപടി.. പക്ഷെ കണക്കുകൾ തമ്മിൽ ചെറുതായി മാറിയത് പോലെ...
അയാൾ അവരെ ഒന്ന് കൂർപ്പിച്ചു നോക്കി....

" എത്ര കൊല്ലം ആയെന്ന്.... "

" ഒൻപത്.... "

" ആറ്.... "

ആ പഷ്ട്.....
ആദ്യം ആറു കൊല്ലത്തെ കണക്ക് പറഞ്ഞവൻ ഒൻപതിന്റെ ഒപ്പം കൂടിയപ്പോൾ.. ഒൻപത് കൊല്ലത്തെ കണക്ക് പറഞ്ഞവൻ ആറിന്റെ ഒപ്പം കൂടി....

വീണ്ടും കണക്കുകൾ തമ്മിൽ തെറ്റി....

" ഏതെങ്കിലും ഒന്ന് ഉറപ്പിക്കേടാ.. ഇവന്മാർ എത്ര കൊല്ലം ആയി പ്രേമിക്കാൻ തുടങ്ങിയിട്ട്.... "

സഹി കെട്ടെന്ന പോൽ അയാൾ ശബ്ദമുയർത്തിയിരുന്നു... അർജുൻ ഒരു വല്ലായ്മയോടെ നെറ്റിയിൽ ഇടിച്ചു നിന്നു പോയി.....
മുഴുവൻ റിലേയും പോയത് പോലെയൊരു അവസ്ഥയിൽ ആയിരുന്ന പാർഥി ആകട്ടെ അതൊന്നും തന്നെ കേട്ടതുമില്ല.....

" അല്ല സാറെ... വർഷം ഒക്കെ നോക്കിയിട്ടെന്തിനാ.. ആറും ഒൻപതും പതിനെട്ടു അല്ലെ... പതിനെട്ടു കൊല്ലത്തെ പ്രണയം ആയിക്കൂടെ അവർ തമ്മിൽ.... "

അനന്ദുവാണ് അത് ചോദിച്ചത്... കയ്യിൽ എണ്ണി കണക്ക് കൂട്ടി ഇരിക്കുന്നവനെ കണ്ടതും SI അവന്റെ ചെവിയിൽ പിടി മുറുക്കിയിരുന്നു.....

" ഒന്നും രണ്ടും എത്രയാണെന്ന് ചോദിച്ചാൽ അറിയില്ലാത്തവൻമാർ ആണ്.. ഒരുത്തൻ ചാവാൻ പോകുന്നു.. ഒരുത്തൻ രക്ഷിക്കാൻ നടക്കുന്നു.. രണ്ടെണ്ണം കരയിൽ നിന്ന് മോങ്ങാനും.. നിന്നെയൊക്കെ പഠിക്കാൻ വിട്ടപ്പോൾ എന്ത് ചെയ്യുവായിരുന്നെടാ... പതിനെട്ടു കൊല്ലത്തെ പ്രേമം പോലും.. ഇവന്മാരെന്നാ പെറ്റു വീണപ്പോൾ മുതൽ പ്രേമിക്കുവായിരുന്നോടാ..... "

പിടി മുറുക്കിയ ചെവിയിൽ നന്നായി തിരുമി കൊണ്ട് അയാൾ പിന്നിലേക്ക് തള്ളിയതും വേദനയിൽ തുള്ളി പോയവൻ ചെവി തിരുമി കൊണ്ട് ആന്റോയുടെ പിന്നിലേക്ക് വലിഞ്ഞു.....


" കാലൻ എന്നാ പിടിയാ പിടിച്ചത്.. ഞാൻ പറഞ്ഞതിൽ എന്നാ തെറ്റ്.. ആറും ഒൻപതും പതിനെട്ടു അല്ലെ... "


" എടാ പൊട്ടാ.. ആറും ഒൻപതും പതിനേഴു അല്ലെ.... "


ഉടനെ തന്നെ വിരലിൽ എണ്ണം പിടിച്ചു കൊണ്ട് തിരികെ കിട്ടിയ മറുപടി....
ഒന്നല്ലേ കുറഞ്ഞു പോയുള്ളൂ എന്നൊരു ഭാവത്തിൽ അനന്ദു നിൽക്കുമ്പോഴും ആന്റോയുടെ ഉത്തരം കേട്ട് തലയിൽ കൈ വെച്ച് നിൽക്കുകയായിരുന്നു അയാൾ.....

" രണ്ടും കൂടി ആദ്യം ഒരു തീരുമാനത്തിൽ എത്തിയിട്ട് പറയ്... അങ്ങോട്ട് മാറി നില്ല്..... "

അയാൾ ശബ്ദമുയർത്തിയതേ ഇരുവരും പിന്നിലേക്ക് വലിഞ്ഞിരുന്നു....
രണ്ടാളെയും ഒന്ന് നോക്കി കൊണ്ടയാൾ തനിക്ക് മുന്നിൽ നിൽക്കുന്നവരിലേക്ക് തിരിഞ്ഞു......


" ആകെ മൊത്തം ഒരു വശപിശക് ആണല്ലോടാ... ശരിക്കും രണ്ടും തമ്മിൽ എന്താ ഇടപാട്..... "


" സാറെ സത്യം ആയിട്ടും ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്... അല്ലെങ്കിൽ ഇവനോട് ചോദിച്ചു നോക്ക്.. എന്തിനാ സൂയിസൈഡ് ചെയ്യാൻ നോക്കിയതെന്ന് ഇവൻ പറയട്ടെ..... "


അടുത്ത് നിന്ന പാർഥിയെ ചൂണ്ടി കാണിച്ചു കൊണ്ട് ആണ് അർജുൻ അയാളോട് ചോദിച്ചത്.. തന്നെ സംശയത്തോടെ നോക്കുന്നവർക്ക് കൊടുക്കാനായി പാർഥിയുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല....


തന്റെ ആറ് വർഷത്തെ കഥന കഥ മുഴുവൻ അർജുനോട് പറഞ്ഞു പോയ നിമിഷത്തെ സ്വയം പഴിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അവൻ....

വെള്ളത്തിൽ താൻ കണ്ട മാലാഖ ഇത്രയും വേഗം തന്റെ കാലനാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയതല്ലല്ലോ....

അർജുനെ ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യം ആയിരുന്നു അവനിൽ....
അപ്പോഴേക്കും കൂടി നിന്നവരിൽ പലരും ശബ്ദമുയർത്തി തുടങ്ങിയിരുന്നു....

ആണും ആണും തമ്മിൽ ഉള്ള സ്നേഹം... അവിടെ നിൽക്കുന്നവരിൽ ആർക്കും ദഹിക്കുന്നുണ്ടായില്ല... പരസ്പരം നോക്കിയുള്ള കുശു കുശുക്കലും ഇരുവരുടെയും ഫോട്ടോ എടുക്കലും.. കൂട്ടുകാർക്ക് ഷെയർ ചെയ്യലും.....


" ഇങ്ങനെയുള്ളവന്മാരെ ഈ നാട്ടിലൊന്നും വെച്ചേക്കരുത്.... "

" ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ കോപ്രായങ്ങൾ...... "

" സ്നേഹം ഒന്നുമല്ല... ഇതൊക്കെ മറ്റേത് ആണ്... സാറെ ഇവന്മാർ മറ്റേ പരിപാടി ആണ്.... "

" മറ്റേതോ.. ഏത് മറ്റേത്.... "

കൂട്ടത്തിലൊരുത്തൻ ശബ്ദം ഉയർത്തിയതും അർജുന്റെ മുഖത്തും ഇഷ്ടക്കേട് നിറഞ്ഞിരുന്നു... പാർഥിയെ തനിക്കു അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവൻ അവർക്ക് നേരെ ശബ്ദം ഉയർത്തി......

" കൂടുതൽ ഷോ കാണിക്കല്ലേ ചെക്കാ.. ആണും ആണും തമ്മിലുള്ള പരിപാടി ഒക്കെ ഞങ്ങളും കുറെ കേട്ടിട്ടുണ്ട്... അതൊന്നും ഈ നാട്ടിൽ നടക്കില്ല.. ഞങ്ങൾ നടത്തിക്കില്ല.... സാറെ ഇവന്മാരെ അറസ്റ്റ് ചെയ്യണം.. ഇങ്ങനെയുള്ളവന്മാരെ പിടിച്ചു ജയിലിൽ ഇടുവാണ് വേണ്ടത്.... "

അർജുനെയും പാർഥിയെയും നോക്കി ഒരു വെറുപ്പോടെ അയാൾ പറഞ്ഞു നിർത്തിയതും....

" അത് വേണോ വേണ്ടയോ എന്ന് നോക്കാൻ ഞാൻ ഇവിടെ ഉണ്ട്.. തത്കാലം നാട്ടുകാരൻ വായടച്ചു ആ മൂലയിലോട്ട് മാറി നില്ല്.... "

ആ സംസാരം ഇഷ്ടപെടാത്തത് പോൽ അവർക്കുള്ള മറുപടി SI യുടെ അടുക്കൽ നിന്നും വന്നു കഴിഞ്ഞിരുന്നു.... അഭിപ്രായം പറഞ്ഞു നിന്നവന്റെ മുഖം വിളറിയപ്പോൾ അർജുന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

" അങ്ങനെ അങ്ങോട്ട് പറയ് സാറെ.. ഇങ്ങനെയുള്ള കുറെ സദാചാര മലരുകൾ.... അവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം... സർ ആണ് പോലീസ്... ഇങ്ങനെ ആവണം പോലീസ്.... "

തന്നെ പുച്ഛിച്ചവനെ നോക്കി ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ SI യ്ക്ക് നേരെ തിരിഞ്ഞതും.....

" പ്ഫാ... നാറി മിണ്ടരുത് നീ... ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന സംഭവം ആണോടാ.. അവന്റെയൊരു പ്രേമം... ഒറ്റൊന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ..... "

അത്രയും നേരം സദാചാരം പറഞ്ഞു നിന്നവരെ വിരട്ടി കൊണ്ട് നിന്നയാൾ തനിക്ക് നേരെ ചീറുന്നത് കണ്ടതും അർജുന്റെ കണ്ണുകൾ മിഴിഞ്ഞു....

" ഓഹ്.. അയാൾ പറഞ്ഞതിനല്ലായിരുന്നോ... ഇങ്ങേരുടെ തൊള്ളയിൽ നിന്ന് വീഴാത്തതായിരുന്നോ സങ്കടം... കള്ള കിളവൻ.... "

ഇഷ്ടക്കേടോടെ പിറുപിറുത്തവൻ ചുണ്ട് കൊട്ടി കൊണ്ട് പാർഥിക്ക് അരികിലേക്ക് ചേർന്നു നിന്നു... അവിടെ നിന്നുള്ള കണ്ണുരുട്ടലിൽ നേരെ എതിർ വശത്തേക്കും......

" സാറെ... ഞങ്ങൾ ശരിക്കും ഇഷ്ടത്തിൽ ആണെന്നെ... രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം ആണ്... നാളെ രാവിലെ തന്നെ ഇവനെയും കൂട്ടി വീട്ടിൽ പോകണമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്....."

"ഓഹോ... എങ്കിൽ രണ്ടെണ്ണത്തിന്റെയും വീട്ടിലെ നമ്പർ എടുക്ക്...... ഞാൻ ഒന്ന് അനേഷിച്ചു നോക്കട്ടെ...."

അർജുന്റെ അത്ര മേൽ ഉറപ്പോടെയുള്ള പറച്ചിൽ കേട്ടതും അയാൾ ഒന്ന് പിരികം ഉയർത്തി സംശയം നിറഞ്ഞൊരു ഭാവത്തോടെ ഇരുവരെയും നോക്കി...

കള്ളത്തരം ആണെങ്കിൽ ഇങ്ങനെ കണ്ട് പിടിക്കുക.. അതായിരുന്നു ലക്ഷ്യം എങ്കിലും അർജുനിൽ യാതൊരു പതർച്ചയും ഉണ്ടായിരുന്നില്ല..

.

" എന്റെ നമ്പർ എഴുതിക്കോ..
9856732167.......
വിശ്വ നാഥ മേനോൻ.... മന്നത് ഹൌസ്.., ചിറ്റൂർ P.O, പാലക്കാട്‌..."

ചോദിച്ച ഉടനെ തന്നെ അവൻ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു.. അതും അഡ്രെസ്സ് സഹിതം... പോലീസ്‌കാരൻ അത് നോട്ട് ചെയ്തു വെക്കുകയും ചെയ്തു.... പക്ഷെ......


" പന്നി... അതെന്റെ വീട്ടിലെ അഡ്രെസ്സ് അല്ലേടാ.... "

സൈഡിൽ മാറി നിന്ന് ആന്റോയോടൊപ്പം ആറും ഒൻപതും എത്രയെന്നു കണക്ക് കൂട്ടി നിന്നവൻ അർജുൻ പറഞ്ഞു കൊടുക്കുന്ന അഡ്രെസ്സ് കേട്ടതും അമ്പരപ്പോടെ അവനെ നോക്കി.....

പറഞ്ഞു കൊടുക്കുന്നത് തന്റെ വീട്ടിലെ അഡ്രെസ്സ്... എഴുതിയെടുത്ത ഫോൺ നമ്പർ തന്റെ സ്വന്തം അച്ഛന്റെ ഫോൺ നമ്പർ.....

" കൂട്ടുകാരൻ തെണ്ടി... പട്ടി ചെറ്റേ.... പണി തരുവാണല്ലെടാ കാലാ..... "


പോലീസ് കാരന് അരികിൽ നിഷ്കളങ്കമായൊരു ഭാവത്തോടെ നിൽക്കുന്നവനെ നോക്കി അവൻ പല്ലിരുമ്മിയെങ്കിലും.. തിരികെ കണ്ണ് ചിമ്മിയൊരു ചിരി മാത്രം ആയിരുന്നു മറുപടി.....

ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി തന്നവന് തിരിച്ചൊരു പണി കൊടുക്കാൻ കിട്ടുന്ന അവസരം എങ്ങനെയാണ് വേണ്ടെന്ന് വെയ്ക്കുക....


" love you ടാ ചക്കരെ.... "

ചുണ്ട് കൂർപ്പിച്ചൊരു ഉമ്മയാൽ അനന്ദുവിനെ നോക്കി ചെറു ചിരിയോടെ അവൻ നിന്നതും പോലീസ്‌കാരൻ പാർഥിക്ക് അരികിൽ എത്തിയിരുന്നു.....

" നിന്റെ വീട്ടിലെ നമ്പർ പറയെടാ..... "

അൽപ്പം ഗൗരവത്തോടെയുള്ള ചോദ്യം... പാർഥി ഒരു വല്ലായ്മയോടെ അയാളെയൊന്ന് നോക്കി... കയ്യിലുള്ള ചെറിയ നോട് പാഡിൽ എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് അയാൾ....

" അത്... അത് പിന്നെ.....785645321....


" അയ്യോ സാറെ അത് തെറ്റാണു... അവന്റെ അച്ഛന്റെ നമ്പർ 7856453311.. ആണ്...2 മാറിപോയെടാ പാർഥി...... "

പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ മുഴങ്ങിയ ആന്റോയുടെ ശബ്ദം...!!
പാർഥി കണ്ണ് ഒന്ന് മുറുക്കെ അടച്ചു തുറന്നു...
പന്നി നശിപ്പിച്ചു....


വീട്ടിലേക്ക് വിളിച്ചു അറിയിക്കാതിരിക്കാനായി മനഃപൂർവം തെറ്റിച്ചു പറഞ്ഞു കൊടുത്തതാണ്... അതിനിടയിൽ ഒരുത്തൻ തിരുത്താൻ വന്നിരിക്കുന്നു.....

ഇത്രേം സത്യസന്ധത ഒന്നും വേണ്ടെടാ പട്ടീ......
നിഷാകളങ്കതയോടെ ചിരിച്ചു നിൽക്കുന്നവനെ നോക്കി പാർഥി പല്ലിരുമ്മിയത്തും അവന്റെ ചെവിയിൽ പിടുത്തം വീണു കഴിഞ്ഞിരുന്നു.....

" നമ്പർ തെറ്റിച്ചു പറഞ്ഞു രക്ഷപെടാൻ നോക്കുവാണല്ലെടാ... കള്ളത്തരം കാണിക്കുന്നോ.. ഹാ...? പോലീസിനോട് കള്ളത്തരം കാണിക്കുന്നോ.... "


ചെവിയിൽ തിരുമ്മിയെടുത്തിരുന്നു അയാൾ.. പാർഥിയുടെ മുഖം വേദനയിൽ ചുളിഞ്ഞു പോയി.. ഒപ്പം അർജുന്റെയും.....

" PC.... രണ്ടും ഉടായിപ്പ് ആണ്.... നാലിനെയും പിടിച്ചു വണ്ടിയിൽ കയറ്റിക്കൊ.. ബാക്കിയൊക്കെ സ്റ്റേഷനിൽ ചെന്നിട്ട് മതി.... ഇവിടെ നിന്ന് കൊതുക് കടി കൊള്ളാൻ വയ്യ..... "

കാല് രണ്ടും ഒന്നു കുടഞ്ഞു കൊണ്ട് നാലിനെയും ഒന്നു നോക്കി കൊണ്ട് അയാൾ മുന്നോട്ട് നടന്നു..

തീരുമാനം ആയി... ഇപ്പോൾ സമാധാനം ആയല്ലോ.....

പാർഥിയും അർജുനും ഒരു ഇഷ്ടക്കേടോടെ പരസ്പരം നോക്കി മുഖം വെട്ടിച്ചു....
അപ്പോഴേക്കും അവർക്കരികിൽ പോലീസ്‌കാർ എത്തിയിരുന്നു... സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകാൻ....

" എന്നെ പിടിക്കേണ്ട.. എനിക്ക് നടന്നു വരാൻ അറിയാം.... "

അവരെയൊന്ന് നോക്കി തോളിൽ കിടന്ന തന്റെ ഷർട്ട്‌ എടുത്തു കുടഞ്ഞിട്ട് കൊണ്ടവൻ മുന്നോട്ട് നടന്നു.. പിന്നാലെ പാർഥിയും... അതിന് പിന്നാലെ രണ്ട് പോലീസ്കാരും....

കൂടിയിരുന്ന നാട്ടുകാരും ഓരോരുത്തരായി പിരിഞ്ഞു പോയി തുടങ്ങി......

" നീ ഇതെന്താ കാണിക്കുന്നേ... "

ഓരോന്നിനെയായി കയറ്റി വിടുന്നതിനിടെ  ഷർട്ട്‌ അഴിക്കുന്നവനെ കണ്ടതും കൂട്ടത്തിലുണ്ടായിരുന്ന പോലീസ്‌കാരൻ തന്റെ മുന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കി......


" അത് പിന്നെ സ്റ്റേഷനിൽ എത്തുമ്പോൾ എന്തായാലും നിങ്ങൾ അഴിപ്പിക്കും... ഇപ്പോഴേ അഴിച്ചു കഴിഞ്ഞാൽ അത്രേം എളുപ്പം ആയല്ലോ.... "

ഷർട്ടിന്റെ അവസാന ബട്ടനും അഴിച്ചെടുത്തു കൊണ്ടാണ് അനന്ദു പറഞ്ഞത്.... അയാൾ അവനെ ഒന്ന് അടിമുടി നോക്കി....

ആകെ ഒരു ഷോർട്സും ഷർട്ടുമാണ് അവന്റെ വേഷം... അതും അഴിച്ചു എടുത്തോണ്ട് എങ്ങോട്ട് പോകുന്നു...

" മര്യാദയ്ക്ക് തുണി എടുത്തു ഉടുത്തിട്ട് വാടാ... നിന്റെ ബോഡി ഷോ നടത്താൻ അല്ല കൂട്ടീട്ട് പോകുന്നത്... "

അവനെയൊന്ന് ചിറഞ്ഞു നോക്കി ആന്റോയുടെ കയ്യും പിടിച്ചു അയാൾ മുന്നോട്ട് നടന്നു....
അഴിച്ചെടുത്ത ഷർട്ട്‌ തോളിലൂടെ ഇട്ടു കൊണ്ട് അവർക്ക് പിന്നാലെ അനന്ദുവും......

" ഹോ.. പാലക്കാട്‌ പോലെയല്ല.. ഇവിടുത്തെ പോലീസ് കുറച്ചു ഡീസന്റ് ആണെന്ന് തോന്നുന്നു... അതേതായാലും നന്നായി..... "

പോലീസ് കാരന്റെ കയ്യിൽ കോർത്തു പിടിച്ചു മുകളിലേക്കുള്ള വഴി കയറുന്നതിനിടെ അവനൊരു ചിരിയോടെ പിറുപിറുത്തു.......

ആ സമയത്തും അവന്റെ മനസിലെ ചിന്തകൾ അങ്ങനെ ആയിരുന്നു...
മെയിൻ റോഡിൽ കയറിയതും നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൽ നാലു പേരെയും കയറ്റി ഇരുത്തി.....

നാട്ടുകാരെയെല്ലാം പിരിച്ച് വിട്ടതിനു ശേഷം ആണ് പോലീസ് വാഹനം സ്റ്റേഷനിലേക്ക് എടുത്തത്...

അപ്പോഴേക്കും പാർഥിയും അർജുനും തമ്മിലുള്ള പ്രണയം കൊച്ചി നഗരം ആകെ പടർന്നു തുടങ്ങിയിരുന്നു...................

...........................................................................................

മണിമംഗലം തറവാട്...❤️

രാത്രിയിലെ അത്താഴവും കഴിഞ്ഞു കിടക്കുന്നതിനായി റൂമിലേക്ക് എത്തിയതായിരുന്നു പ്രതാപ് ശങ്കർ......

റൂമിൽ കട്ടിലിലായി ഇരിക്കുന്ന തന്റെ ഭാര്യയെ കണ്ടതും അയാളുടെ നെറ്റിയൊന്ന് ചുളിഞ്ഞു......

അർജുന്റെ അമ്മ സാവിത്രി ദേവി......
മണിമംഗലം തറവാട്ടിലെ കാരണവർ പ്രതാപ് ശങ്കറിന്റെ ഭാര്യ.....

കൊത്തു പണികളാൽ തീർത്തിരിക്കുന്ന കട്ടിലിൽ ഇരുന്നു തുറന്നിട്ടിരിക്കുന്ന ജനലിലൂടെ വെളിയിൽ തെളിഞ്ഞു കാണുന്ന ആകാശത്തിലേക്ക് നോക്കിയിരിക്കുകകയായിരുന്നു അവർ.....

ഒറ്റ നോട്ടത്തിൽ തന്നെ അവർ കാര്യമായി എന്തോ ആലോചിക്കുകയാണെന്ന് അയാൾക്ക് മനസിലായിരുന്നു... അവരുടെ ഉള്ളിലെ ചിന്ത എന്തെന്നും അയാൾക്ക് നന്നായി അറിയുക തന്നെ ചെയ്യാം......

ചെറു ചിരിയോടെ ഉള്ളിലേക്ക് കടന്നയാൾ വാതിൽ അടച്ചു കൊണ്ട് അവർക്കരികിൽ ബെഡിനോരം ചേർന്ന് വന്നിരുന്നു.....

" താൻ എന്തിനാടോ ഇങ്ങനെ ഉറക്കം ഒഴിഞ്ഞു ഇരിക്കുന്നത്... കിടക്കാനുള്ള പ്ലാൻ ഒന്നുമില്ലേ..... "

തൊട്ടടുത്തു നിന്നുള്ള ഉറച്ച ശബ്ദം ആണ് അവരെ ചിന്തയിൽ നിന്നുണർത്തിയതും....
അരികിൽ ഇരിക്കുന്നയാളെ കണ്ടതും അവരിൽ ചെറു അമ്പരപ്പ് നിറഞ്ഞിരുന്നു....
റൂമിലേക്ക് കയറിയതും അടുത്ത് വന്നിരുന്നതുമൊന്നും തന്നെ അവർ അറിഞ്ഞിരുന്നില്ല....

അയാളുടെ ചോദ്യത്താൽ നോക്കിയതും ചുവരിലെ ക്ലോക്കിൽ 11.00 എന്ന് കണ്ടതോടെ ചെറു നിശ്വാസത്തോടെ അവർ ബെഡിന് അരികിലേക്ക് നീങ്ങിയിരുന്നു........

ചോദ്യത്തിനുള്ള മറുപടിയായി ഒന്നും തന്നെ പറയുകയോ.... അയാളോടായി എന്തെങ്കിലുമൊന്ന് ചോദിക്കുകയോ ചെയ്തില്ല.... എങ്കിലും അപ്പോഴും മുഖത്തൊരു ഗൗരവം നിറഞ്ഞു നിന്നിരുന്നു......

" താൻ എന്താ ചിന്തിച്ചു കൂട്ടുന്നത്.....? "

അത് കണ്ടറിഞ്ഞത് പോൽ പ്രതാപിൽ നിന്നും വീണ്ടും ഉയർന്ന ചോദ്യം... അവരൊരു ദീർഘ ശ്വാസം എടുത്തു കൊണ്ട് അയാളെ നോക്കി......

" ഒന്നുമില്ല....ഞാൻ നമ്മുടെ സീമന്ത പുത്രനെ കുറിച് ആലോചിച്ചതാണ്...... "

ഗൗരവം ആണെങ്കിൽ തന്നെയും അൽപ്പം കേറുവോടെയുള്ള മറുപടി... അയാളുടെ ചുണ്ടുകൾ ഒന്ന് കൂടെ വിടർന്നു.... ആ മനസിലെ ചിന്തകൾ എന്തൊക്കെ എന്ന് ഊഹിക്കാവുന്നതേയുള്ളൂ.... എങ്കിലും......

" അവനോ... അവനെ കുറിച്ചെന്താ ഇത്ര ആലോചിക്കാൻ...... "

ഒന്നുമേ മനസിലാകാത്തത് പോൽ ചെറു സംശയം നിറഞ്ഞൊരു ഭാവത്തോടെ അയാൾ അവരെ നോക്കി.....
ആ ഒരു പ്രതികരണതാൽ തന്നെ അവരുടെ മുഖം കറുക്കുന്നത് അയാൾ കണ്ടിരുന്നു.....

" അവനെ കുറിച് എന്താ ആലോചിക്കാൻ ഇല്ലാത്തത്.... അത്രയും നല്ല പണിയല്ലേ ഒപ്പിച്ചു വെച്ചിരിക്കുന്നത്... പോയിട്ട് ഒരാഴ്ചയായി... ഒരു വട്ടം അല്ലാതെ അവനൊന്നു വിളിച്ചിട്ടില്ല.. കൂടെ പോയതും കണക്ക് തന്നെ.... നാളെ മുതൽ ഈ വീട്ടിൽ ഒരു കല്യാണ ഒരുക്കം തുടങ്ങുവാണ്... അവനെന്തു ഭാവിച്ചിട്ടാണ് ചേട്ടാ... എനിക്ക് മനസിലാകുന്നില്ല...... "


അവരൊരു വല്ലായ്മയോടെ അയാളെ നോക്കി.. ദേഷ്യത്തിൽ ആണെങ്കിലും പറയുന്നതിലേറെയും പരിഭവം തന്നെ.....

അത്രയും നല്ലൊരു കാര്യമാണ് പുത്രൻ ചെയ്തു വെച്ചിരിക്കുന്നതും.... രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം ആണ്.... സ്നേഹിക്കുന്നവനെ കൂട്ടികൊണ്ട് വരാമെന്ന് പറഞ്ഞു പോയവന്റെ പൊടി പോലും പിന്നെ കണ്ടിട്ടില്ല.....

ഇപ്പോൾ തന്നെ കുടുംബക്കാരും നാട്ടുകാരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.... തന്നെ പേടിയായത് കൊണ്ട് തന്നെ ചോദ്യങ്ങൾ മുഴുവൻ കല്യാണ ചെക്കന്റെ അമ്മയോടാണ്....
ടെൻഷൻ ഉണ്ടാവും.....
അയാൾ ചെറു ചിരിയോടെ അവരെ നോക്കി.......

" അവൻ നാളെയിങ് വരുമല്ലോ... അപ്പോൾ നോക്കാം... അതിന് നീയിങ്ങനെ ഉറങ്ങാതെ ടെൻഷൻ അടിച്ചിരുന്നത് കൊണ്ട് എന്ത് പ്രയോജനം......? "

" പിന്നെ ഞാൻ എന്ത് വേണം... നാളത്തെ കാര്യം ഓർത്തിട്ട് തന്നെ ആണ് ടെൻഷൻ.... ആ മെനകെട്ടവൻ എന്ത് ചെയ്യുമെന്ന് ഓർത്തിട്ട് എനിക്കൊരു പിടിയും കിട്ടുന്നില്ല.... അവന്റെയൊരു ദിവ്യ പ്രേമം....... "

അഴിഞ്ഞു വീണു കിടന്നിരുന്ന മുടി വാരി ചുറ്റിക്കൊണ്ട് അവരൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു... അപ്പോഴും അയാളിൽ ചെറു ചിരി തന്നെ നില നിന്നിരുന്നു......

" അവന് പാർവതിയെ കെട്ടാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് പറഞ്ഞൊരു നുണ അല്ലെ.. നീ അത് ക്ഷമിച്ചു കളയ്... നാളെ അവൻ വന്നു സത്യം പറയും.. അതോടെ ആ പ്രശ്നം തീർന്നു... കല്യാണം പൊടി മോളുടെ അല്ലെ... അതിന്റെ കൂടെ അർജുന്റെ നടത്താമെന്ന് നമ്മൾ എടുത്ത തീരുമാനം അല്ലെ... അത് വേണ്ടെന്നും നമ്മൾ തന്നെ തീരുമാനിക്കുന്നു... ആരും ചോദിക്കാനും പറയാനും വരില്ല... നീ അതോർത്തു ടെൻഷൻ ആവേണ്ട.......... "

അയാൾ മെല്ലെ അവരുടെ തോളിൽ സമാധാനിപ്പിക്കാൻ എന്ന പോൽ കൈ വെച്ചു തട്ടി....
സാവിത്രിയിൽ ചെറു നിശ്വാസം ഉതിർന്നു.....

സഹോദരന്റെ മകൾ ആണ് പാർവതി... മുറ പ്രകാരം നോക്കിയാൽ അർജുന്റെ ഭാര്യയായി തന്റെ മരുമകൾ ആയി ഈ തറവാട്ടിലേക്ക് വന്ന് കയറേണ്ടവൾ.....

എല്ലാവർക്കും ഇഷ്ടം ആയിരുന്നു ആ ബന്ധം... ചെറുപ്പം മുതലേ അങ്ങനെ മനസിൽ കണ്ട് പോയി... മുതിർന്നവരിലൂടെ കേട്ടറിഞ്ഞു ഒടുക്കം പാർവതിയും മോഹിച്ചു.....
മരുമകൾ ആക്കാൻ തനിക്കും ഏറെ സമ്മതം ആയിരുന്നു......

പക്ഷെ... അർജുൻ......


സ്വന്തം പെങ്ങൾക്കൊപ്പം ആണ് പാർവതിയുടെ സ്ഥാനവും എന്ന് അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.....
എന്നിട്ടും നിർബന്ധിച്ചപ്പോൾ കല്യാണം മുടക്കാനായി കൂട്ടുകാരനൊപ്പം മെനഞ്ഞുണ്ടാക്കിയ കഥയോ...

ആറു വർഷം ആയി താൻ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടത്രേ.... അതും ഒരാൺകുട്ടിയെ.....

അന്നത്തെ ദിവസത്തെ ഓർമയിൽ അവരുടെ ചുണ്ടുകൾ കൂർത്തു...കണ്ണുകൾ ചുരുങ്ങി മുഖത്തു ഇഷ്ടക്കേട് നിറഞ്ഞിരുന്നു.......


പറഞ്ഞത് മുഴുവൻ നുണ ആണെന്ന് പകൽ പോലെ വ്യക്തമായി അറിയാം....
അവന് സ്നേഹിക്കാനായി അങ്ങനെയൊരു ആൺകുട്ടി ഇല്ലെന്നും...... അത്കൊണ്ട് തന്നെ ആണ് കൂട്ടികൊണ്ട് വരാൻ പറഞ്ഞത്... അപ്പോഴെങ്കിലും സത്യം തുറന്നു പറയുമെന്ന് കരുതി...........


പക്ഷെ...... മുന്നിൽ കൊണ്ട് വന്നു നിർത്തുമെന്ന് വാക്ക് പറഞ്ഞു പോയവന്റെ ഒരു വിവരവും പിന്നീട് അറിഞ്ഞിട്ടില്ല.......
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ടെൻഷൻ ഇല്ലായിരുന്നു.... പക്ഷെ അർജുൻ......


എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് ഒരു എത്തും പിടിയുമില്ല.........


" പറഞ്ഞത് പോലെ അവൻ ഏതെങ്കിലും ചെറുക്കനെ വിളിച്ചു കൊണ്ട് വരുമോ..... ചേട്ടാ...... "


ഉള്ളിലെ ടെൻഷൻ അത്രയും വീർപ്പ് മുട്ടിച്ചതും അവരൊരു ആശ്വാസത്തിനായി അരികിൽ ഇരിക്കുന്നയാളെ നോക്കി.....

അർജുൻ പറഞ്ഞത് നുണ ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവനോട് ഈയൊരു ആവശ്യം മുന്നോട്ട് വെച്ചത് പ്രതാപ് ശങ്കറിന്റെ തീരുമാനം ആയിരുന്നു.....

അച്ഛനെ അനുസരിച്ചില്ലെങ്കിൽ പിന്നെ നാട്ടിൽ നേരെ ചൊവ്വേ നിൽക്കാൻ കഴിയില്ലെന്ന് നന്നായി അറിയുന്നവൻ സത്യം തുറന്നു പറയുമെന്ന് കരുതിയത് തെറ്റായി പോയോ എന്നൊരു ചിന്ത അവരിൽ നിറഞ്ഞിരുന്നു......

എന്നാൽ അയാളിൽ അങ്ങനെ ഒരു തരത്തിലുമുള്ള ടെൻഷനും ഉണ്ടായിരുന്നില്ല......

" നീ ഒന്ന് അടങ്.... ഇങ്ങനെ ടെൻഷൻ ആവാതെ.... ആരെയെങ്കിലും വിളിച്ചു കൊണ്ട് വരാൻ ഇതെന്താ ചെറിയ കാര്യം ആണോ... ആൺകുട്ടികൾക്ക് പെൺകുട്ടികളെ തന്നെ കിട്ടാത്ത കാലം ആണ്... അപ്പോഴല്ലേ ഒരു ആൺകുട്ടിക്ക് മറ്റൊരു ആൺകുട്ടി...ഇല്ലാത്തൊരു പയ്യനെ അവൻ എവിടെ നിന്ന് കൂട്ടികൊണ്ട് വരാൻ ആണ്......."


അയാളൊരു ചിരിയോടെ തല കുടഞ്ഞു കൊണ്ട് അവരെ നോക്കി... അപ്പോഴും വിഷാദ ഭാവത്തിൽ ഇരിക്കുന്നവർ...
ഉള്ളിലെ ടെൻഷൻ തന്റെ വാക്കുകൾ കൊണ്ടും മാറിയിട്ടില്ല..... ചെറു നിശ്വാസത്തോടെ അവർക്കരികിലേക്ക് നീങ്ങിയ ആൾ അവരെ തന്നിലേക്ക് ചേർത്ത് പിടിച്ചു......


"അവൻ നാളെ ഇങ്ങ് വരുമല്ലോ.. അപ്പോൾ എല്ലാം തുറന്നു പറയും... ഇത്ര ദിവസം വിളിക്കാത്തത് തന്നെ പറഞ്ഞ കള്ളത്തരം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ്... അവനെ വഴക്ക് പറയുമോ എന്നുള്ള പേടി.. അത്രേയുള്ളൂ......അതിന് താൻ ഇങ്ങനെ ടെൻഷൻ അടിച്ചു കൂട്ടേണ്ട.. ഞാൻ അവനെ ഒന്നും പറയില്ല.... ഇവിടെ വന്ന് പഴയത് പോലെ പാടത്തെ കാര്യങ്ങളും കണക്കും എല്ലാം അവൻ നോക്കിക്കോട്ടെ......."

ശാന്തമായ സ്വരത്തിൽ സമാധാനിപ്പിക്കുന്നത് പോലെയുള്ള വാക്കുകൾ.... തോളിൽ ചാരി കിടന്നവർ അയാളെ പതിയെ മുഖം ഉയർത്തി നോക്കി.....

" സത്യം ആണോ.. അവനെ വഴക്ക് പറയില്ലെന്ന് പറഞ്ഞത്... "

കല്യാണം മുടക്കാനായി അനന്ദു പറഞ്ഞ നുണകൾക്ക് ശേഷം അർജുൻ വീട്ടിൽ വരികയോ.. നിൽക്കുകയാ ചെയ്തിട്ടില്ല... തമ്മിൽ കാണുന്നത് തന്നെ ചുരുക്കം ആയിരുന്നു....
അച്ഛനോടുള്ള പേടി കാരണം തറവാടിന്റെ പരിസരത്തു പോലും അവൻ വരാറുണ്ടായിരുന്നില്ല.....


അവനെ പിരിഞ്ഞു ഇരുന്നതിന്റെ വിഷമവും അതിന്റെ കാരണക്കാരൻ ആയ തന്റെ ഭർത്താവിനോടുള്ള പിണക്കവും പരിഭവവുമൊക്കെ അവരുടെ വാക്കുകളിൽ നിറഞ്ഞിരുന്നു.....


" സത്യം ആയിട്ടും ഞാൻ ഒന്നും പറയില്ലെടോ... ഒരു കല്യാണത്തിന് ഉടനെ നിർബന്ധിക്കുന്നുമില്ല പോരെ..... "

ചെറു ചിരിയോടെ അയാൾ ചോദിച്ചതും അവരിലും ചെറു ചിരി വിടർന്നു....
അത്ര നേരം മനസിലുണ്ടായിരുന്ന പരിഭവങ്ങൾ എല്ലാം മാറി ആശ്വാസത്തിന്റെതായൊരു പുഞ്ചിരി.....

" ആ ചെറുക്കൻ ഒന്നു വേഗം വന്നാൽ മതിയായിരുന്നു....... "

തന്നിൽ നിന്ന് അടർന്നു മാറി വിരിപ്പ് നേരെയാക്കി കൊണ്ട് പിറുപിറുക്കുന്നവനെ അയാൾ ഒരു ചിരിയോടെ ആണ് നോക്കി നിന്നത്...


തന്നിൽ നിന്നും കിട്ടിയൊരു വാക്കിന്റെ ഉറപ്പിൽ പോയ ചുറുചുറുക്കും സന്തോഷവുമൊക്കെ തിരികെ വന്നിട്ടുണ്ട്.....
സാവിത്രി ദേവി ഇപ്പോൾ വീണ്ടും മണിമംഗലത്തെ കാരണവതി ആയി മാറിയിരിക്കുന്നു......


പ്രതാപ് ശങ്കരിനും സാവിത്രി ദേവിക്കും രണ്ട് മക്കൾ ആണ്....
മൂത്തയാൾ അർജുൻ ശങ്കർ...
രണ്ടാമത്തേത് ഒരുപാട് പ്രാർത്ഥനകൾക്ക് ശേഷം കിട്ടിയ പെൺ തരി....

എല്ലാവരുടെയും പൊടി മോൾ....

ഒരാൾ അച്ഛൻ കുട്ടി ആയപ്പോൾ മറ്റേയാൾ അമ്മയുടെ കൂടെ തന്നെ ആയിരുന്നു....
അത്കൊണ്ട് തന്നെ മകളെക്കാൾ സാവിത്രിക്ക് കരുതലും ടെൻഷനും മകന്റെ കാര്യത്തിൽ തന്നെ.....

ഇപ്പോൾ പോലും അവനെ വേഗം കാണണമെന്ന ചിന്ത മാത്രം ആണ് ആ മനസിൽ....

" പൊടി മോൾ വിളിച്ചിരുന്നോ നിന്നെ..... "

കിടക്കാനായി തയ്യാറെടുക്കുന്നതിനിടെ ആണ് അവർ അയാളുടെ ചോദ്യം കേൾക്കുന്നത്...
പിരികം ഒന്നു കൂർപ്പിച്ചു കൊണ്ട് അവർ തല ചെരിച്ചു അടുത്തിരിക്കുന്നവനെ നോക്കി.....


" പുന്നാര മോൾ അല്ലെ വിളിച്ചു ചോദിക്കതില്ലായിരുന്നോ...രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം ആണ്.. അപ്പോഴും അവൾ ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ നടക്കുവാ... ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്നത് എന്തിനാ... ആ സമയം ഇവിടെ വന്ന് നിന്നൂടെ അവൾക്ക്..... "

" ഓഹ്.. ഇനി അത് പറഞ്ഞു തുടങ്ങേണ്ട.. നാളെ വരുമല്ലോ... "

അബദ്ധത്തിൽ ചോദിച്ചു പോയതാണ്... ആ നേരമത്രയും ശാന്ത രൂപീണി ആയിരുന്നവൾ പതിയെ കാളി ഭാവത്തിലേക്ക് മാറുന്നത് കണ്ടതും അയാളുടെ നെറ്റിയൊന്ന് ചുളിഞ്ഞു.....

നിസാരമായൊരു ഭാവത്തോടെ മറുപടി കൊടുത്തു കൊണ്ട് ശ്രദ്ധിക്കാതെ ഇരുന്നെങ്കിലും അതുകൊണ്ടൊന്നും സാവിത്രി ദേവി അടങ്ങുന്നുണ്ടായില്ല....

" നിങ്ങൾക്കൊന്നും അറിയേണ്ട... എല്ലാവരും ചോദിക്കുന്നത് എന്നോടാണ്... ഞാൻ എന്ത് മറുപടി പറയും... ഓരോ കാരണം ഉണ്ടാക്കി പറഞ്ഞു മടുത്തു...ഹാ.. നാളെ വരുമല്ലോ... വരട്ടെ... കൊടുക്കുന്നുണ്ട് ഞാൻ........ "

അൽപ്പം ദേഷ്യത്തോടെ തന്നെ പിറുപിറുത്തു കൊണ്ട് ജനൽ പാളി അടച്ചു കൊളുത്തിട്ട് കൊണ്ട് അവർ കട്ടിലിൽ വന്നിരുന്നു.....

രാത്രിയിലെ അത്യാവശ്യ കണക്കുകൾ എല്ലാം നോക്കി കഴിഞ്ഞു ഡയറി എടുത്തു വെച്ച് കൊണ്ട് അയാളും കിടക്കാനായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു...

അപ്പോഴും കഴിഞ്ഞു പോയ സംസാരത്തിന്റെ ബാക്കി പത്രം എന്നോണം..
ബെഡിൽ മുഖം വീർപ്പിച്ചു വെച്ചിരിക്കുന്നവളെ കണ്ടതും അയാളുടെ ചുണ്ടിൽ ചെറു ചിരി മിന്നി.....

" അല്ല.., ഒരു കാര്യം ചോദിക്കട്ടെ..... "

അവർക്കരികിലായി വന്നിരുന്നു കൊണ്ട് ചെറു ചിരിയോടെ അയാൾ ചോദിച്ചതും അവർ ഒരു സംശയത്തോടെ അയാളെ നോക്കി.....

" ഇനി നിന്റെ മോൻ നാളെ വരുമ്പോൾ ഒരു ആൺകുട്ടിയെ കൈ പിടിച്ചു കൊണ്ടാണ് വരുന്നതെങ്കിലോ...... "

ചെറിയൊരു കുസൃതിയോടെ അവർക്കരികിലേക്ക് നീങ്ങി തന്റെ ചിരി കടിച്ചു പിടിച്ചു കൊണ്ടാണ് അയാൾ ചോദിച്ചത്....

സംശയത്തോടെ ഇരുന്നിരുന്നവരുടെ മുഖം ദേഷ്യത്താൽ ചുളിയുന്നത് അയാൾ കണ്ടിരുന്നു...പൊട്ടി വന്നൊരു ചിരിയോടെ നോക്കിയിരുന്നതും.....

" അത്രയ്ക്കും ധൈര്യം ഉണ്ടെങ്കിൽ ആ കുരുത്തം കെട്ടവൻ ഇങ്ങോട്ട് വരട്ടെ....ദേ നോക്കിക്കോ.. അങ്ങനെ വല്ലതും നടന്നാൽ കാല് തല്ലി ഒടിച്ചിടും ഞാൻ ...... "

ദേഷ്യത്തോടെ ആണ് അവർ വിളിച്ചു കൂവിയത്... അയാൾ തന്റെ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവരെ നോക്കി....

" ഹാ... അങ്ങനെ ഒക്കെ ചെയ്താൽ അവൻ പിന്നെ എങ്ങനെ എഴുന്നേറ്റു നടക്കും..... "

വീണ്ടും ദേഷ്യം പിടിപ്പിക്കാൻ എന്ന പോൽ ചെറു ചിരിയോടെ ചോദിച്ചതും.....

" നിങ്ങളുടെ കാല് തല്ലി ഒടിച്ചിടുന്നതിനു അവൻ നടക്കാതിരിക്കുന്നത് എന്തിനാ..? അവൻ അവന്റെ കാല് കൊണ്ട് നടന്നോളും... നിങ്ങൾ വിഷമിക്കേണ്ട..... "

തനിക്ക് തിരികെ കിട്ടിയ മറുപടിയിൽ അയാളുടെ കണ്ണുകൾ മിഴിഞ്ഞു....ചുണ്ടിലെ ചിരിയും മാഞ്ഞു....അരികിൽ ഇരിക്കുന്നവരെ അയാളൊരു അമ്പരപ്പോടെ നോക്കി........

" എന്റെയോ... അവൻ ഏതേലും ചെറുക്കനെ വിളിച്ചു കൊണ്ട് വന്നാൽ എന്റെ കാല് ഒടിക്കുന്നത് എന്തിനാ...... "

" ഐഡിയ പറഞ്ഞു കൊടുത്തത് ആരാണ്...? നിങ്ങൾ കാരണം ആണ്.. ഞാൻ അപ്പോഴേ പറഞ്ഞു അവനോട് സമാധാനത്തോടെ ചോദിച്ചാൽ മതിയെന്ന്... അപ്പോൾ നിങ്ങളുടെ തീരുമാനം ആയിരുന്നു ഇങ്ങനെ പറഞ്ഞാൽ അവൻ കള്ളത്തരം സമ്മതിക്കുമെന്ന്... അത് തെളിയിക്കാൻ എങ്ങാനും അവൻ ഏതെങ്കിലും പയ്യനെ കൂട്ടി ഈ വീടിന്റെ മുറ്റത് വന്നാൽ ആണ്..... "

കള്ളത്തരത്തിനു കയ്യും കാലും വെച്ച മുതൽ ആണ്.. സ്വന്തം മകൻ ആണെങ്കിലും ചെയ്യുന്ന കൊള്ളരുതായ്മകൾ സമ്മതിച്ചു തരുന്ന സ്വഭാവം അവന്റെ രക്തത്തിൽ ഇല്ലെന്നുള്ളത് മറ്റാരേക്കാളും നന്നായി സാവിത്രിക്ക് അറിയാം....

കൂടെയുള്ള കൂട്ട് കെട്ടും അത്ര നല്ലതാണ്... പറഞ്ഞത് സത്യം ആണെന്ന് തെളിയിക്കാൻ വല്ല ഉഡായിപ്പും കാണിച്ചു കൊണ്ട് വന്നാൽ.....

ഇങ്ങേരെ ഞാൻ........

അവർ ഒന്നു പല്ലിരുമ്മി കൊണ്ട് അരികിൽ ഇരിക്കുന്നയാളെ നോക്കി... പിന്നെ അയാളുടെ കാലിലേക്കും.....

പ്രതാപ് ശങ്കറിന്റെ മുഖത്ത് അപ്പോഴും ഒരു ദയനീയ ഭാവം ആയിരുന്നു.....

" സാവിത്രി..... "

അയാൾ ദയനീയത കലർന്നൊരു സ്വരത്തോടെ വിളിച്ചെങ്കിലും അവരിൽ യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല.....

" നാളെ അങ്ങനെ വല്ലതും നടന്നാൽ നിങ്ങളുടെ കാല് മറന്നേക്ക് മനുഷ്യാ..... "

തനിക്ക് അടുത്തിരിക്കുന്നയാലേ ദേഷ്യത്തോടെ ഒന്നു തള്ളി ചെറിയൊരു ഭീഷണിയുടെ സ്വരത്തിൽ തന്നെ ആണ് അവർ പറഞ്ഞത്....

മുഖം വെട്ടിച്ചു തന്നിൽ നിന്നും തിരിഞ്ഞു കിടക്കുന്നവരെ അയാൾ നോക്കിയിരുന്നു പോയി....

പ്രതാപ് ശങ്കർ.....!!

മണിമംഗലം തറവാട്ടിലെ കാരണവർ ആണ് അയാൾ...
പ്രൌടിയും ഗംഭീര്യവും നിറഞ്ഞു രാജാവിനെ പോൽ തലയെടുപ്പ് തോന്നിപ്പിക്കുന്ന മനുഷ്യൻ....

തറവാട്ടിലെ ആളുകൾ മാത്രം അല്ല... ആ പ്രദേശത്തെ ആളുകൾ മുഴുവൻ അതെ ആദരവോടെയും ബഹുമാനത്തോടെയും ആണ് അയാളെ കാണുന്നതും....

മുന്നിൽ വന്ന് നിന്ന് സംസാരിക്കാൻ ആരും ഒന്നു വിറക്കും....
അത്രയും കർക്കശക്കാരനായ മനുഷ്യൻ.... എന്നാൽ.....


ഭാര്യയുടെ മുന്നിൽ വെറും പൂച്ചക്കുട്ടിയാണെന്നുള്ളത് ആർക്കും അറിയാത്ത രഹസ്യം...
പ്രതാപ് ശങ്കറിനെ വരച്ച വരയിൽ നിർത്താൻ കഴിവുള്ള ഒരേയൊരാൾ ആണ് സാവിത്രി ദേവി.....

പെണ്ണുങ്ങൾ എന്നും ഒരു അത്ഭുതം തന്നെ....!!

ഒരു നെടുവീർപ്പോടെ പിറുപിറുത്തു കൊണ്ടയാൾ തന്റെ കാലിലേക്ക് നോക്കി.....

വെറുതെ ഭീഷണി ഒന്നുമല്ല.. ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തു കാണിക്കുന്നവൾ ആണ് കൂടെയുള്ളത്....

സാവിത്രിയെ ചൊടിപ്പിക്കാനായി തമാശക്ക് ചോദിച്ചതാണെങ്കിലും അതിന്റെ മറുപടിയിൽ സമാധാനം പോയത് തന്റെയാണ്.....

നാളെ അത്പോലെ എന്തെങ്കിലും സംഭവിച്ചാൽ തന്റെ കാല്.....
കട്ടിലിലേക്ക് ചാരിയിരുന്നു കൊണ്ട് അയാൾ തന്റെ കാലിലേക്ക് ശരിക്കുമോന്ന് നോക്കി....

ആ കുരുത്തം കെട്ടവൻ ഇനി പറഞ്ഞത് പോലെ ഏതെങ്കിലും പയ്യനെ വിളിച്ചു കൊണ്ട് വരുവോ....
അത്രയും നല്ല സ്വഭാവം ആണ്... അത്കൊണ്ട് സംശയിക്കാതെ ഇരിക്കാനും കഴിയില്ല.....

ഒരു നിമിഷം തന്റെ ബുദ്ധി മോശമായി പോയോ എന്നൊരു ചിന്ത ഉള്ളിൽ വന്നെങ്കിലും കൂടുതൽ ചിന്തിച്ചു പോകാൻ താല്പര്യം ഇല്ലാതെ അയാൾ വേഗം തന്നെ തന്റെ തല കുടഞ്ഞു കൊണ്ട് ബെഡിലേക്ക് അമർന്നു.....


ഹേയ്... അങ്ങനെ ഒന്നുമുണ്ടാവില്ല... അവനൊന്നും പെണ്ണ് തന്നെ കിട്ടില്ല... പിന്നെയല്ലേ വിളിക്കുമ്പോൾ കൂടെയിറങ്ങി വരാനൊരു ആണ്......

വിശ്വാസം അതല്ലേ എല്ലാം.....

സ്വയം സമാധാനിക്കാൻ എന്ന പോൽ പിറുപിറുത്തു കൊണ്ട് കണ്ണുകൾ അടച്ചു കിടക്കുമ്പോഴും  അവസാനമായി തന്റെ കാലിലേക്ക് ഒന്ന് നോക്കി നെടുവീർപ്പെടാനും അയാൾ മറന്നില്ല.......

.............................................................................................

" നീ ചോദിക്ക്... "

" അതെന്താ നിനക്ക് ചോദിച്ചാൽ...? "

" നീയല്ലേ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത്.. അപ്പോൾ നീ ചോദിക്ക്.... "

" ഞാനോ.. ഞാൻ ആണോ പ്രശ്നം ഉണ്ടാക്കിയത്.. നീ അല്ലെ ചാടി ചാവാൻ പോയത്... അപ്പോൾ നീ തന്നെ ചോദിച്ചാൽ മതി..."

" ഞാൻ ചാടിയെന്ന് പറഞ്ഞു നിന്നോടാരാ എന്റെ കൂടെ ചാടാൻ പറഞ്ഞത്... ഒന്നും പോരാതെ എന്നെ പിടിച്ചു കയറ്റിയിട്ട് കാണിക്കാത്ത വൃത്തികേട് ഒന്നുല്ല... അത്കൊണ്ട് നീ തന്നെ ചോദിക്ക്.... "

" ഞാൻ എന്ത് വൃത്തികേട് കാണിച്ചു... എന്നെയൊന്നു കല്യാണം കഴിക്കാമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത് വൃത്തികേട് ആണോ.. അതെങ്ങനെ വൃത്തികേട് ആവുന്നത്..... "

" തനിക്ക് ഒരു ബോധം ഇല്ലെടോ.. ഞാൻ എങ്ങനെ നിന്നെ കല്യാണം കഴിക്കുന്നേ... ഞാൻ എന്താ നിന്റെ.....

" ഒന്നു മിണ്ടാതിരിക്കെടാ..... "

തമ്മിൽ പോര് മുറുകിയ തർക്കം... ഇരുവരും വാശിയോടെ പറഞ്ഞു നിന്നതും അവർക്കിടയിലേക്ക് അവരുടെ ശബ്ദത്തെയും മറി കടന്നു കൊണ്ട് SI യുടെ ശബ്ദം ഉയർന്നിരുന്നു....

തന്റെ ക്യാബിന്റെ മൂലയിൽ മാറ്റി നിർത്തിയിരിക്കുന്ന രണ്ടിനെയും അയാളൊരു വല്ലായ്മയോടെ നോക്കി...

രാത്രി കൊണ്ട് വന്ന് നിർത്തിയതാണ്.. ഇപ്പോൾ നേരം പുലർന്നിരിക്കുന്നു... രാത്രിയിൽ ഒന്നും ഒരു തുള്ളി സമാധാനം ഉണ്ടായിട്ടില്ല....
വഴക്കും തർക്കവും തമ്മിൽ തല്ലും.....

നേരം പുലരാനായി കാത്തിരിക്കുന്നത് കൊണ്ട് തന്നെ രണ്ടിന്റെയും വീട്ടിലും വിളിച്ചു അറിയിച്ചിട്ടില്ല....

" നിനക്കൊക്കെ എന്താടാ.... "

അയാൾ രണ്ട് പേരെയും  സഹികെട്ടൊരു ഭാവത്തിൽ നോക്കി.... എത്ര നേരം എന്ന് കരുതിയാണ് സഹിച്ചു നിൽക്കുന്നത്....

" സാറെ.. ഞങ്ങളെ ഒന്ന് വീട്ടിൽ വിടുവോ.. ഇന്ന് ഇവനെയും കൂട്ടി വീട്ടിൽ പോണം.. രണ്ട് ദിവസം കഴിഞ്ഞു കല്യാണം ആണ്.... "

" പോടാ നാറി... സാറെ കല്യാണം ഒന്നുമല്ല.. എനിക്കിവനെ അറിയില്ല... എന്നെയൊന്നു വെറുതെ വിടുവോ.. ഇവനെ ഇവിടെ നിർത്തിക്കോ... എനിക്ക് ഡ്യൂട്ടിക്ക് പോകാൻ ഉള്ളതാണ്...... "

അടുത്ത് നിൽക്കുന്നവനെ പാടെ എതിർത്തു കൊണ്ടുള്ള രണ്ടാമന്റെ പറച്ചിൽ....
പിടിച്ചു കൊണ്ട് വന്ന് നിർത്തിയ നേരം മുതൽ ഇത് തന്നെ ആണ് കേൾക്കുന്നത്....
ഒരുത്തൻ ഒന്ന് പറയും... ഉടനെ മറ്റവൻ അതിനെ എതിർക്കും...

ആര് പറയണമെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ...അയാൾ നെറ്റിയിൽ വിരൽ ഉഴിഞ്ഞു കൊണ്ട് രണ്ട് പേരെയും ഒന്ന് നോക്കി....

" എന്തായാലും മക്കൾ അവിടെ നിൽക്ക്..രണ്ടിന്റെയും വീട്ടിൽ ഞാൻ ഒന്ന് വിളിക്കട്ടെ... എന്നിട്ടു തീരുമാനിക്കാം.... "


" ഇന്ന് ഞങ്ങൾ അങ്ങോട്ട് പോകുന്നുണ്ടല്ലോ... പിന്നെ എന്തിനാ അവരെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നത്.. ക്യാഷ് ലഭിക്കാമല്ലോ... സാറിനെയും കല്യാണം വിളിക്കുന്നുണ്ട്... ഞങ്ങളെ ഒന്ന് വിടുവോ.... "


" ആര് പോകുന്നു.. ഞാൻ ഒന്നും പോകുന്നില്ല.. നീ തന്നെ പോയാൽ മതി..... "

വീണ്ടും തുടങ്ങുന്ന തർക്കം... പോര് കോഴികളെ പോൽ നിൽക്കുന്നവരെ അയാൾ ഒന്നു നോക്കി....

ഇവന്മാർ തമ്മിൽ ഈ ജന്മം പോയിട്ട് അടുത്ത നൂറു ജന്മം എടുത്താലും ഒരുമിച്ചു പോകുമെന്ന് തോന്നുന്നില്ല.. അപ്പോഴാണ് രണ്ട് ദിവസം കഴിഞ്ഞു കല്യാണം.....

കൊള്ളാം....!!

" നീയൊക്കെ ശരിക്കും......


തനിക്കുള്ളിലെ സംശയം ചോദിക്കാനായി ഒരുങ്ങിയതാണ്... എന്നാൽ അതിനും മുന്നേ മേശ മേൽ ഇരുന്ന ഫോൺ റിംഗ് ചെയ്തത് അറിഞ്ഞതും തർക്കിച്ചു നിൽക്കുന്നവരെ അത്പോൽ വിട്ട് കൊണ്ട് അയാൾ ഫോൺ എടുത്തു ചെവിയോടടുപ്പിച്ചു.....

തർക്കത്തിൽ ആയിരുന്നവരും അത് നിർത്തി വെച്ച് അയാളെ ശ്രദ്ധിച്ചു...

മുഖം ഗൗരവത്തിൽ ആണ്... പറയുന്ന കാര്യവും അത്പോൽ സീരിയസ് ആയിരിക്കണം.. ഇടയ്ക്കിടെ തങ്ങളെ നോക്കുന്നുമുണ്ട്....
ഒടുവിൽ സംസാരിച്ചു കഴിഞ്ഞു ചെറു നിശ്വാസത്തോടെ തങ്ങൾക്ക് നേരെ തിരിയുന്നയാളെ കണ്ടതും ഇരുവരും സംശയത്തോടെ മുഖത്തോട് മുഖം നോക്കി...

" നിങ്ങളിൽ ആരാണ് മെറ്റൽ സ്റ്ററിൽ വർക്ക്‌ ചെയ്യുന്നത്....? "


ഇരുവരെയും ഒന്നു നോക്കി കൊണ്ടാണ് അയാൾ ചോദിച്ചത്... അർജുൻ സംശയത്തോടെ നിന്നതും പാർഥി പതിയെ അയാൾക്ക് മുന്നിലേക്ക് നീങ്ങി നിന്നു...

" ഞാൻ ആണ്.... "

പതിഞ്ഞ സ്വരത്തിൽ ആണ് അവൻ മറുപടി കൊടുത്തതും.
SI അവനെയൊന്ന് അടിമുടി നോക്കി....


" ഹ്മ്മ്... നിന്റെ ബോസ്സ് വല്യ പിടിപാട് ആണല്ലേ.. കമ്മീഷണർ ആണ് വിളിച്ചത്... നിങ്ങളെ വെറുതെ വിട്ടേക്കാൻ പറഞ്ഞു കൊണ്ടുള്ള ഓർഡർ ആയിരുന്നു..... അവിടെ വർക്ക്‌ ചെയ്യുന്നത് കൊണ്ട് നിനക്ക് ഗുണം ഉണ്ടായല്ലോ ചെക്കാ..... "


അയാൾ ചെറു ചിരിയോടെ അവനെ നോക്കി... അർജുന്റെ മുഖത്തും ചെറു ചിരി വിടർന്നു... വലിയ പ്രശ്നം ഒന്നും ആകാതെ പുറത്ത് പോകാൻ പറ്റിയല്ലോ......


ഇവനിത്രയും വലിയ സംഭവം ആയിരുന്നോ...


അടുത്ത് നിൽക്കുന്ന പാർഥിയെ അവനൊന്നു അടിമുടി നോക്കി... എന്നാൽ പാർഥിയിൽ അങ്ങനൊരു സന്തോഷം ഉണ്ടായിരുന്നില്ല... ആശ്വാസത്തിനു പകരം അവനിൽ ആശങ്ക ആയിരുന്നു...


ബോസ്സ് വിളിച്ചു പറഞ്ഞത് കൊണ്ട് തന്നെ വെറുതെ വിട്ടെങ്കിൽ തനിക്ക് എതിരെ ഉണ്ടായിരിക്കുന്ന ആരോപണവും അദ്ദേഹവും അറിഞ്ഞിട്ടുണ്ടാകണം... അങ്ങനെയെങ്കിൽ തന്റെ ജോബ്...


അതിനി ഒരിക്കലും പ്രതീക്ഷിക്കണ്ട.. കാരണം സ്റ്റാഫുകളുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു പിഴവ് പോലും ക്ഷമിക്കില്ലാത്തയാൾ ഉറപ്പായും തന്നോടും ക്ഷമിക്കുകയില്ല....


SI യുടെ നിർദ്ദേശ പ്രകാരം ക്യാബിനു വെളിയിലേക്ക് നടക്കുമ്പോഴും അവന്റെ മനസിൽ പലതരം ചിന്തകൾ ആയിരുന്നു...
മറ്റാരെയും നോക്കാതെ വേഗം തന്നെ അവൻ സ്റ്റേഷന് വെളിയിലേക്കിറങ്ങി...
പുറത്തെത്തിയതും അവനെ കാത്തെന്ന പോൽ വെളിയിൽ നിൽക്കുന്നയാളെയും അവൻ കണ്ടിരുന്നു....

നന്ദിനി....!!

തന്റെ ബോസ്സിന്റെ പേർസണൽ അസിസ്റ്റന്റ്...!!
തന്നോടായി അവൾക്ക് പറയാനുള്ള ന്യൂസ്‌ എന്താകുമെന്ന് നന്നായി അറിയാം.. എങ്കിലും മനസിനെ കല്ലാക്കി എടുത്തു കൊണ്ടവൻ അവൾക്കരികിലേക്ക് നടന്നു....

" ഇവനെങ്ങോട്ടാ കാറ്റ് പോലെ പായുന്നെ.... "

സ്റ്റേഷന് വെളിയിലേക്കിറങ്ങുന്ന പാർഥിയെ കണ്ട് കൊണ്ട് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയതാണ് അർജുനും... പക്ഷെ പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അവൻ അവിടെ തന്നെ നിന്നു....


നാലു പേരെയും ഒരുമിച്ചാണ് പിടിച്ചു കൊണ്ട് വന്നത്... ഒരുമിച്ചുള്ള ശല്യം സഹിക്കാൻ വയ്യാതെ രണ്ട് പേരെ ക്യാബിനിലും... രണ്ട് പേരെ സെല്ലിലും ആണ് രാത്രി മുഴുവൻ ഇരുത്തിയത്...

പോലീസ് പൂട്ട് തുറന്നു കൊടുത്തതും വെളിയിലേക്ക് ഇറങ്ങി വരുന്നവരെ കണ്ടതും അവൻ പാർഥിയെ വിട്ട് കൊണ്ട് അവർക്കരികിലേക്ക് നടന്നു...

" എന്നാ കൊതുക് ആണല്ലേ... ഒടുക്കത്തെ നാറ്റവും.. ഇവർക്കിതൊന്ന് തൂത്തു തുടച്ചു വൃത്തിയാക്കി ഇട്ടൂടെ.... "

" സത്യം... ഒരു തുള്ളി കണ്ണടയ്ക്കാൻ പറ്റിയില്ല.... "

പരസ്പരം രാത്രിയിലെ അനുഭവം പങ്ക് വെച്ച് കൊണ്ട് ഇറങ്ങി വന്നവർ... വന്ന് നിന്നത് ആകട്ടെ SI യ്ക്ക് മുന്നിലും....

" എന്തായി.. കണക്കിന്റെ കാര്യത്തിൽ വല്യ തീരുമാനം എത്തിയോ.... "

അയാൾ രണ്ട് പേരെയും ഒന്നു നോക്കി....

" ഒൻപത് അല്ലെ.... "

" ആറ് അല്ലെ.... "

വീണ്ടും പഴയ പല്ലവി തന്നെ... അയാൾ നാവ് കടിച്ചു കൊണ്ട് ഇരുവരെയും നോക്കി....

" പോ... പോ... എന്റെ കൺ മുന്നിൽ നിന്ന് പോ.... "


ഇനിയും വാ തുറന്നാൽ വല്ലതും പറഞ്ഞു പോകും.. അത്കൊണ്ട് തന്നെ രണ്ട് പേരെയും വേഗം തന്നെ അവിടെ നിന്നും ഇറക്കി വിടാനുള്ള തന്ത്ര പാടിൽ ആയിരുന്നു അയാൾ....


" സാറെ... പോയി വരട്ടെ... കല്യാണത്തിന് വരണം... ഇനി വിളിച്ചില്ലെന്ന് പറയരുത്.... "

കൂടെ വന്ന് നിന്നവന്റെ കല്യാണം വിളിയും.. ഒരു മടുപ്പോടെ തല കുടഞ്ഞു കൊണ്ട് അയാൾ മൂന്ന് പേരെയും നോക്കി കൈകൾ കൂപ്പി....

സർവീസിൽ കയറി ഇത്രയും വർഷങ്ങൾ ആയിട്ടും ഇത്പോലെ മടുത്തു പോയൊരു കേസ് വേറെ ഉണ്ടായിട്ടില്ല....
ഒന്ന് പോയി തരുമോ എന്നൊരു ഭാവം ആയിരുന്നു അയാളിൽ.....

അത് മനസിലാക്കിയെടുത്തെന്നോണം ചെറു ചിരിയോടെ അർജുൻ അവരെയും കൂട്ടി വെളിയിലേക്കിറങ്ങി....

വലിയ കുഴപ്പം ഇല്ലാതെ കാര്യങ്ങൾ അവസാനിച്ചതിന്റെ ആശ്വാസം ആയിരുന്നു അവനിൽ... വെളിയിൽ ഇറങ്ങിയതും കണ്ണുകൾ ആദ്യം തിരഞ്ഞതും പാർഥിയെ തന്നെ.....

മുറ്റത്തായി നിൽക്കുന്നവനെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി....

" പാർഥി.... "

അവനെ ഉച്ചത്തിൽ വിളിച്ചു കൊണ്ട് തനിക്കരികിൽ നിന്നും അവനരികിലേക്ക് പായുന്ന ആന്റോയെ കണ്ടതും അവനും ചെറു ചിരിയോടെ അനന്ദുവിനെയും കൂട്ടി പാർഥിക്ക് അരികിലേക്ക് നടന്നു...

ഇതുവരെ ഉള്ളതെല്ലാം ഓക്കേ ആണ്... ഇനിയൊരൊറ്റ കടമ്പ കൂടിയേ ബാക്കിയുള്ളൂ.. മുന്നിൽ നിൽക്കുന്ന മുതലിന്റെ കാല് പിടിച്ചിട്ടായാലും വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുക....

ഇത്രയും എത്തിയ സ്ഥിതിക്ക് അതും താൻ നടത്തി എടുത്തിരിക്കും... അത്ര മേൽ ഉറപ്പോടെ മുന്നോട്ട് ചുവടുകൾ വെച്ചതും ആന്റോയുടെ വിളിയാൽ തങ്ങൾക്ക് നേരെ തിരിയുന്നവനെ കാണെ അർജുൻ സംശയത്തോടെ അവിടെ തന്നെ നിന്ന് പോയി....


പരിചയപെട്ടത് മുതൽ കുറച്ചു നിമിഷങ്ങൾ മുൻപ് വരെയും അവൻ കണ്ട പാർഥി ആയിരുന്നില്ല അത്... കരഞ്ഞു ചുവന്ന കണ്ണുകളും മൂക്കും.. ചുവന്നു വിതുമ്പുന്ന ചുണ്ടുകളുമായി നിൽക്കുന്നവൻ....

ആന്റോ അവനോടായി കാര്യങ്ങൾ പലതും ചോദിക്കുന്നുണ്ടെങ്കിലും പാർഥി ഒന്നിനും മറുപടി കൊടുത്തിരുന്നില്ല... അവന്റെ കണ്ണുകൾ അർജുനിൽ തന്നെ തറഞ്ഞു നിന്നു... കണ്ണ് നീർ കവിളിൽ കൂടി ഒഴുകിയിറങ്ങുമ്പോഴും അതൊന്ന് തുടച്ചു കളയാൻ പോലും കൂട്ടാക്കാതെ അവൻ അങ്ങനെ തന്നെ നിന്നിരുന്നു....

എന്ത് കൊണ്ടോ ആ കാഴ്ച്ച വല്ലാത്തൊരു തരം അസ്വസ്ഥത തന്നെ അർജുനിൽ നിറച്ചു... നിലച്ചു പോയ കാലടികൾ മുന്നോട്ട് നീക്കി കൊണ്ടവൻ പാർഥിക്ക് അരികിലേക്ക് പാഞ്ഞടുത്തു....


" എന്ത് പറ്റി...? എന്തിനാ കരയുന്നത്..... "


അൽപ്പം ടെൻഷനോടെ തന്നെ ആണവൻ ചോദിച്ചത്... അത്രയും നേരം വാശിയോടെയും ദേഷ്യത്തോടെയും തനിക്ക് മുന്നിൽ നിന്നവൻ... ഇടയ്ക്ക് വെറുപ്പോടെ പോലും അവൻ തന്നെ നോക്കിയിരുന്നു...

അപ്പോഴൊന്നും ഉള്ളിൽ തോന്നാതിരുന്ന ഒരുതരം അസ്വസ്ഥത... വേദന എന്ന് തന്നെ പറയാം... പാർഥിയുടെ നിറഞ്ഞ മിഴികൾ അവനിൽ വല്ലാത്തൊരു വേദന തന്നെ തീർത്തിരുന്നു....

അത്കൊണ്ട് തന്നെ ആവാം.. അവൻ പോലുമറിയാതെ കൈകൾ പാർഥിയുടെ കവിളിനെ നനച്ചോഴുകുന്ന കണ്ണീർ വിരലിനാൽ ഒപ്പിയെടുത്തതും....


" പാച്ചു..... "

അവനെ തന്നെ നോട്ടമെയ്തു കൊണ്ട് അർജുന്റെ ചുണ്ടുകൾ മന്ത്രിച്ചതും.....

" എനിക്ക്.... എനിക്ക് നിന്നെ കല്യാണം കഴിക്കാൻ സമ്മതം ആണ്..... "

തിരികെ അത്ര മേൽ ഉറപ്പോടെ പാർഥിൽ നിന്നും വന്ന മറുപടി....
അർജുന്റെ കണ്ണുകളിൽ തന്നെ നോട്ടമെയ്തു കൊണ്ടാണവൻ പറഞ്ഞത്... അൽപ്പം പോലും മടിയില്ലാതെ... അത്രമേൽ ഉറപ്പ് നിറഞ്ഞ വാക്കുകളോടെ......

ഇതെന്ത് മറിമായം...

ഈ സമയം അത്രയും അർജുനെ കൊല്ലുമെന്ന പോലെ നിന്നവന്റെ പെട്ടെന്നുള്ള മനം മാറ്റം....ആന്റോയും അനന്ദുവും ഒന്നും മനസിലാകാതെ പരസ്പരം നോക്കി നിന്നപ്പോഴും.....

അവൻ പറഞ്ഞതൊന്നും തന്നെ കേട്ടില്ലെന്ന പോൽ നിൽക്കുകയായിരുന്നു അർജുൻ... അവന്റെ കണ്ണുകൾ പതിഞ്ഞത് കണ്ണ് നീർ ഉരുണ്ട് കൂടി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പാർഥിന്റെ കണ്ണുകളിൽ മാത്രം ആയിരുന്നു......... ❤️

( തുടരും....)

.......................................................................................................................................

വായിച്ചു അഭിപ്രായം പറയുക...

നന്നായോ ഇല്ലയോ എന്ന് എനിക്കറിയില്ല...
എന്റെ മൈൻഡ് റിലാക്സ് ആകാൻ വേണ്ടി എഴുതിയ പാർട്ട്‌ ആണ്.... ഇപ്പോൾ ഓക്കേ ആയി ❤️

അപ്പോൾ അടുത്ത ദിവസം Iclh ആയി വരാം..... 😌

🍁WITH🍁 LOVE🍁 AMMU🍁 .....

Continue Reading

You'll Also Like

653K 40K 104
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...
344K 16.6K 77
Kang y/n was always been the black sheep of the family. Overshadow by her extremely talented, gorgeous sister Roseanne . Who has the world revolve a...
962K 36.4K 87
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
136K 4.2K 45
matilda styles, will you be my valentine? (please reject me so i can move on) ⋆ ˚。⋆୨💌୧⋆ ˚。⋆ IN WHICH christopher sturniolo falls for nepo baby or...