ദക്ഷ

By Kimbunnytiger

2.2K 169 56

ഒരു പ്രണയം കാരണം ഉണ്ടായ പ്രശ്നങ്ങളെ തുരത്താൻ വേണ്ടി മറ്റൊരു പ്രണയം... More

Au Pov
അധ്യായം രണ്ട്
അധ്യായം മൂന്ന്
അധ്യായം നാല്
അധ്യായം അഞ്ച്
അധ്യായം ആറ്
അധ്യായം ഏഴ്
അടിച്ചു മോനെ 🥳🥳

അധ്യായം ഒന്ന്

423 22 2
By Kimbunnytiger

"കമല നീ ആ നിലവിളക്ക് കത്തിച്ചേക്കു... കുട്ടികൾ ഇപ്പോൾ ഇങ്ങ് എത്തും.. വരുമ്പോഴത്തേക്കും മുറ്റത്തു നിർത്തി മുഷിപ്പിക്കണ്ട..." മഹേശ്വരി മുത്തശ്ശി അവിടുത്തെ ജോലിക്കാരി കമലോയാടായി പറഞ്ഞു.

"അമ്മ വിളക്ക് ഞാൻ കത്തിച്ചു വെച്ചിട്ടുണ്ട്..കിച്ചു ഇപ്പോൾ വിളിച്ചായിരുന്നു അവർ ഇവിടെ എത്താറായി എന്ന് പറഞ്ഞു അതുകൊണ്ട് ഞാനങ്ങു കത്തിച്ചു.." ജാനകി വരിക്കാശ്ശേരി മനയുടെ രണ്ടാമത്തെ മരുമകൾ തന്റെ അമ്മായിയമ്മയോടായി പറഞ്ഞു.

"അല്ല ജാനകി വിശ്വനും മഹിയുമൊക്കെ എവിടെ കാണുന്നില്ലല്ലോ...." മഹേശ്വരി തന്റെ മരുമകളോടായി ചോദിച്ചു...

"മഹിയേട്ടൻ ഉമ്മറത്തു ഉണ്ട്... വിശ്വേട്ടൻ തിരുമേനിയെ കൂട്ടിക്കൊണ്ട് വരാൻ പോയേക്കുവാ..."

"ഏഹ്... അതിനു അവനെന്തിനാ പോയത്... വേറെ ആരെങ്കിലും പറഞ്ഞയച്ചാൽ പോരെ... ചെറുക്കനും പെണ്ണും വരുമ്പോൾ ചെറുക്കന്റെ അച്ഛൻ ഇവിടെ ഇല്ല എന്ന് പറയുന്നത് എങ്ങനാ... ജാനകി ഇതൊക്കെ നിനക്ക് അവനോട് പറഞ്ഞൂടായിരുന്നോ.." അവർ ഒരു ശാസനയോട് കൂടി പറഞ്ഞു..

"ഞാൻ പറഞ്ഞതാ... അപ്പോൾ തിരുമേനി പറഞ്ഞൂന്ന് വിശ്വേട്ടൻ തന്നെ വന്നു കൂട്ടണം എന്ന്... അതുമാത്രമല്ല എന്തോ പ്രധാനപെട്ട കാര്യം പറയാനുണ്ട് എന്നും പറഞ്ഞു... അതാ വിശ്വേട്ടൻ തന്നെ പോയത്.. അമ്മ പേടിക്കണ്ട അവർ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്... ചെറുക്കനും പെണ്ണും വരുന്നതിനു മുൻപായിട്ട് അവരങ് എത്തിക്കോളും...." ജാനകി തന്റെ ഭർത്താവ് വിശ്വനാഥ് തന്നോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ അവരോടായി പറഞ്ഞു..

"ചെറിയമ്മ... ചെറിയച്ഛൻ വന്നിട്ടുണ്ട്...." അവരുടെ അടുത്തേക്കായി വന്നുകൊണ്ട് അഭിഷേക് പറഞ്ഞു...

"അഭി.... വിശ്വേട്ടന്റെ ഒപ്പം തിരുമേനി വന്നിട്ടുണ്ടോ.. അദ്ദേഹത്തെ അകത്തേക്ക് ആരെങ്കിലും സ്വീകരിച്ചോ..." ജാനകി അഭിനോടായി തിരക്കി..

"ഇല്ല ചെറിയമ്മേ... ചെറിയച്ഛൻ ഒറ്റക്ക വന്നേ.. ആഹ് പിന്നെ അനന്ദു വിളിച്ചു അവരിങ്ങു എത്തിയിട്ടുണ്ട്.. അതുകൊണ്ട് ചെറിയമ്മായിയോട് നിലവിളക്ക് കൊണ്ട് ഉമ്മറത്തേക്ക് വരാൻ ചെറിയച്ഛൻ പറഞ്ഞു.... ഞാൻ അങ്ങോട്ട് പോകുവാണേ... ചെറിയമ്മ അങ്ങോട്ട് വാ കേട്ടോ..."അഭി അതും പറഞ്ഞു ഉമ്മറത്തേക്ക് പോയി...

"അമ്മ വാ നമുക്ക് ഉമ്മറത്തേക്ക് പോകാം..."

"നീ നടന്നോളൂ.... ഞാൻ അങ്ങ് വന്നോളാം..." മഹേശ്വരി മുത്തശ്ശിയെ അവിടെ ആകിയിട്ട് ജാനകി നിലവിളക്ക് എടുക്കാനായി പോയി...

"അതെന്താ തിരുമേനി വിശ്വന്റെ ഒപ്പം വരാഞ്ഞത്... എന്റെ ദേവി ഇനി എന്തെങ്കിലും പ്രേശ്നങ്ങൾ കാണുമോ... ഇനിയും ഞങ്ങളെ പരീക്ഷിച്ചു മതിയായില്ലേ നിനക്ക്... എന്റെ കുട്ടികളെ കാത്തോളണേ..." മനസാലെ പ്രാർത്ഥിച്ചുകൊണ്ട് അവരും ഉമ്മറത്തേക്ക് ചെന്നു......

അപ്പോൾ എന്താ ഇവിടെ നടക്കുന്നത് എന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം....അതിനുമുൻപായി ഇവിടെ ഉള്ളവരെ പറ്റിയും... ഇവർ താമസിക്കുന്ന സ്ഥലത്തെ പറ്റിയും പറയട്ടെ....

ഇതാണ് വരിക്കാശ്ശേരി മന....പാലക്കാട്‌ ഒറ്റപ്പാലത്താണ് ഈ മന സ്ഥിതി ചെയ്യുന്നത്... ഇവിടുത്തെ കാരണവർ ആയ വാസുദേവൻ നമ്പൂതിരിയുടെ മുത്തശ്ശന്റെ കാലം തൊട്ടുള്ള മന ആണ് ഇത്...ഇപ്പോൾ വാസുദേവൻ നമ്പൂതിരി മരിച്ചിട്ട് അഞ്ചു വർഷം ആയിരിക്കുന്നു... ഇപ്പോൾ ഈ മനയിലെ കാര്യങ്ങൾ നോക്കി നടത്തുന്നത് വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ മഹേശ്വരി വാസുദേവൻ ആണ്...


(ഏതാണാവോ ഈ മുത്തശ്ശി... എന്റെ സങ്കല്പത്തിലെ മുത്തശ്ശിടെ അതെ ഛായ ഉള്ളത് കൊണ്ട് ഞാൻ ഇതിനെ pinterest ൽ നിന്നും അങ്ങ് പൊക്കി 😁..)

മഹേശ്വരി വാസുദേവൻ... വാസുദേവൻ നമ്പൂതിരിയുടെ പത്നി.. വയസ്സ് എൻപത് ഉണ്ടെങ്കിലും ഇപ്പോഴും ചുറുചുറുക്കോടെ ആണ് പുള്ളിക്കാരി നടക്കുന്നത്... മഹേശ്വരി മുത്തശ്ശിയുടെ തീരുമാനം ആയിരിക്കും ആ മനയിലെ അന്തിമ തീരുമാനം.. മുത്തശ്ശിയുടെ വാക്കുകൾ എതിർക്കാൻ ആ മനയിലുള്ള ആർക്കും ധൈര്യം ഇല്ല.. ഇപ്പോൾ വെക്കേഷന് ആയതിനാൽ മഹേശ്വരി മുത്തശ്വിയോടൊപ്പം ആ മനയിൽ ചിലവഴിക്കാനായി എത്തിയേക്കുകയാണ് മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ കൊച്ചുങ്ങളും എല്ലാം... ഒരു കല്യാണത്തിന് ഉള്ള ആൾക്കാർ ഉണ്ട് ഇപ്പോൾ ആ മനയിൽ... ആ കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോഴാ.. ഇപ്പോൾ മനയിൽ ഒരു കല്യാണം നടന്നു... ഒരു സുപ്രഭാതത്തിൽ മുത്തശ്ശി എടുത്ത തീരുമാനം എന്ന് പറയാൻ പറ്റില്ല... കുറെ കാര്യങ്ങൾ കണക്ക് കൂട്ടിയും കിഴിച്ചും നടത്തിയ കല്യാണം... അപ്പോൾ അവരെ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റാനുള്ള ഒരുക്കത്തിലാണ് വരിക്കാശ്ശേരി മന....

മഹേശ്വരി മുത്തശ്ശിക്ക് മക്കൾ അഞ്ചാണ്. രണ്ട് പെണ്ണും മൂന്ന് ആണും..... മൂത്തത് മകൾ പത്മിനി അവളുടെ ഭർത്താവ് ചന്ദ്രശേഖർ... ഇതു അവരുടെ മൂത്ത പുത്രൻ....

ആദിഷ് ചന്ദ്രശേഖർ....എറണാകുളത്ത് ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു...ഭാര്യയും മക്കളുമായിട്ട് എറണാകുളത്ത് തന്നെ settled ആണ് പുള്ളി....

(Cr. To the Real Owner.)

മൃദുല ആദിഷ്... ആദിഷിന്റെ ഭാര്യ....രണ്ട് മക്കളുടെ അമ്മ.. പുള്ളിക്കാരി എറണാകുളത്തു സ്കൂളിലെ ടീച്ചർ ആണ്...നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോനും... ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോനുമുണ്ട്...

അവരുടെ രണ്ടാമത്തെ പുത്രനാണ്


Dr. ജീവൻ ചന്ദ്രശേഖർ... എറണാകുളം city ഹോസ്പിറ്റലിലെ pediatrician ആണ്... ഭാര്യയും അതെ ഹോസ്പിറ്റലിലെ gyenecologist ആണ്... മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോളുണ്ട്....

(Cr. To the Real Owner )

Dr. നിത്യാ ജീവൻ... എറണാകുളം city ഹോസ്പിറ്റലിലെ gyenecologist ആണ്... ഒരു സ്ട്രോങ്ങ്‌ ലേഡി ആണ്... മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോളുണ്ട്...

മഹേശ്വരി മുത്തശ്ശിയുടെ രണ്ടാമത്തെ മകനാണ് മഹേന്ദ്രൻ ഭാര്യ ലക്ഷ്മി... അവർക്കും രണ്ട് ആൺമക്കൾ ആണ് ഉള്ളത്... അവരുടെ മൂത്ത പുത്രനാണ്...

Acp വൈശാഖ് മഹേന്ദ്രൻ...പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന മഹാൻ... ബാക്കി എല്ലാവർക്കും മുത്തശ്ശി പറയുന്നതാണ് വേദവാക്യം എങ്കിൽ വൈശാകിന് തന്റെ മനസാക്ഷിക്ക് ശെരി എന്താണോ അതെ അവൻ ചെയ്യൂ....

അവരുടെ രണ്ടാമത്തെ പുത്രൻ...

അഭിഷേക് മഹേന്ദ്രൻ.... ബാക്ക്ഗ്രൗണ്ട് Guitarist ആണ്... ബാംഗ്ലൂരിൽ ആണ് താമസിക്കുന്നത്... ചേട്ടൻ ലോകമവസാനിച്ചാലും കെട്ടില്ല എന്ന് മനസിലാക്കിയത് കൊണ്ട് പുള്ളിക്കാരൻ വീട്ടിൽ ബഹളം ഉണ്ടാക്കി തന്റെ കല്യാണം നടത്തിയെടുത്തു... വേറെ ആരെയും അല്ല കെട്ടിയത് തന്റെ മുറപെണ്ണിനെ തന്നെ ആണ് കെട്ടിയത്... പണ്ടേ ഉറപ്പിച്ചു വെച്ചതായത് കൊണ്ട് വീട്ടുകാരും എതിർത്തില്ല അവന്റെ ആഗ്രഹം പോലെ കല്യാണം നടത്തി കൊടുത്തു... നല്ലൊരു ജോലി കിട്ടിയിട്ടേ ഒരു കുഞ്ഞിന് വേണ്ടി ട്രൈ ചെയ്യുന്നുള്ളൂ എന്ന തീരുമാനത്തിലാണ് രണ്ടാളും.....

(😁ഞാൻ തന്നെയാ ചെയ്തേ )

ഇതാണ് ഞാൻ പറഞ്ഞ അവന്റെ മുറപ്പെണ്ണ്... ഇപ്പോൾ അവന്റെ ഭാര്യ... നന്ദിത അഭിഷേക്...മഹേശ്വരി മുത്തശ്ശിടെ ഇളയമകളുടെ മൂത്ത പുത്രി...പുള്ളിക്കാരി പാലക്കാട് തന്നെ ക്ലിനിക്കൽ pharamacist ആയിട്ട് work ചെയ്യുന്നു... ഇപ്പോൾ മനസിലായില്ലേ രണ്ട് പേരും രണ്ട് സ്ഥലത്താണ്...വരിക്കാശ്ശേരി മനയിലെ ഒരു കാന്താരി തന്നെ ആണ്... കൊച്ചുമക്കളിൽ ഒരേ ഒരു പെൺതരി ആയത് കൊണ്ട് ചേട്ടന്മാരും അമ്മാവന്മാരും അമ്മായിമാരും മുത്തശ്ശിയും എല്ലാരും കൂടി കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുകയാണ്...അതിന്റെ ഒക്കെ അഹങ്കാരം കൊച്ചിന് ഉണ്ട്... പക്ഷെ എന്തൊക്കെ പറഞ്ഞാലും ആ കോഴി കുഞ്ഞെന്ന് വെച്ചാൽ അവൾക്ക് ജീവനാണ്....

മഹേശ്വരി മുത്തശ്ശിടെ മൂന്നാമത്തത് മകനാണ് വിശ്വനാഥൻ ഭാര്യ ജാനകി വിശ്വനാഥൻ... അവരുടെ മൂത്ത മകന്റെ വിവാഹം ആണ് ഇപ്പോൾ ആ മനയിൽ നടന്നത്...


ഇതാണ് നമ്മുടെ കഥ നായകൻ....
നീരവ് നാഥ്..... എല്ലാവരും നിച്ഛൻ എന്ന് വിളിക്കും....എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞ ജാതകമാണ് ഇവന്റേത് എന്നാണ് മുത്തശ്ശി പറയുന്നത്...ഇവർ കുടുംബത്തോടെ എറണാകുളത്താണ് താമസിക്കുന്നത്.. പുള്ളി ഒരു ഇന്റീരിയർ designer ആണ്...ഇന്ന് പുള്ളിയുടെ വിവാഹമായിരുന്നു....... വധു ആരെണെന്ന് അറിയണ്ടേ....


വേധ.... വേധ നീരവ്... അവളുടെ നിച്ചേട്ടന് വേണ്ടി മാത്രംജീവിക്കുന്നു.... അവളെ പറ്റി കൂടുതൽ നിങ്ങൾ ഈ കഥയിലൂടെ അറിയുന്നതായിരിക്കും....

അവരുടെ രണ്ടാമത്തെ മകനാണ്...

കൈലാസ് നാഥ്.... Btech മൂന്നാം വർഷ വിദ്യാർത്ഥി ആണ്... കുടുംബത്തിലെ ഏറ്റവും ഇളയതായതിന്റെ പൊങ്ങച്ചത്തിൽ നടക്കുന്ന മഹാൻ...

നാലാമത്തേതും മകനാണ്...വിനയചന്ദ്രൻ ഭാര്യ മൈഥിലി വിനയചന്ദ്രൻ... സന്താന ഭാഗ്യം ദൈവം അവർക്ക് കൊടുത്തില്ല.... ഇരുവരും മുത്തശ്ശിക്ക് ഒപ്പം ആ മനയിൽ ആണ് താമസിക്കുന്നത്....

ഇനി അടുത്ത അഞ്ചാമത്തത് മകൾ ആണ്... മല്ലിക പ്രദാപ്..ഭർത്താവ് പ്രദാപ്... രണ്ട് മക്കളുണ്ട് ഒരാണും ഒരു പെണ്ണും... മൂത്ത മകളെ നമ്മൾ നേരത്തെ പരിചയപ്പെട്ടതാണ് നന്ദിത.... നന്ദിതയുടെ അച്ഛന്റെയും അമ്മയുടെയും കാര്യമാ പറഞ്ഞേ... അവരും ഈ മനയിൽ തന്നെ ആണ് താമസിക്കുന്നത്...അവരുടെ രണ്ടാമത്തെ മകനാണ്...

ആനന്ദ് പ്രദാപ്... അനന്ദു എന്ന് വിളിക്കും...ചെന്നൈയിൽ ഹോട്ടൽ mangement ചെയ്യുന്നു.... ഇടയ്ക്ക് ലീവിന് വന്നു ഇവിടെ നിൽക്കും....

അടുത്തത് ദക്ഷ..... അവൾ ആരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസിലാകുന്നതായിരിക്കും.... ഇതു അവളുടെയും വേറെ ചിലരുടെയും കഥയാണ്....

തുടരും.....

-----------------------------------------------------------------
-----------------------------------------------------------------

എങ്ങനെ ഉണ്ട്.... അപ്പോൾ കല്യാണ വിശേഷങ്ങൾ ഒക്കെ അടുത്ത ചാപ്റ്ററിൽ പറയുന്നത് ആയിരിക്കും... അതുവരെ bye bye... 👋🏻

Continue Reading

You'll Also Like

5 0 5
Aquí subiré dibujos que hago en digital y tradicional
2.2K 135 10
"Ente prenayam... Ath Neeyanu... Ninnil thudangi , Ninnil thanne ath avasanikkum.." Taekook Malayalam Ff 🐇🐅💜 Ente first Taekook ff ahne . O...
6.4K 624 28
~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : �...
1K 61 3
Ethil one short story kalanu njan edunnatu