അധ്യായം ഒന്ന്

385 20 2
                                    

"കമല നീ ആ നിലവിളക്ക് കത്തിച്ചേക്കു... കുട്ടികൾ ഇപ്പോൾ ഇങ്ങ് എത്തും.. വരുമ്പോഴത്തേക്കും മുറ്റത്തു നിർത്തി മുഷിപ്പിക്കണ്ട..." മഹേശ്വരി മുത്തശ്ശി അവിടുത്തെ ജോലിക്കാരി കമലോയാടായി പറഞ്ഞു.

"അമ്മ വിളക്ക് ഞാൻ കത്തിച്ചു വെച്ചിട്ടുണ്ട്..കിച്ചു ഇപ്പോൾ വിളിച്ചായിരുന്നു അവർ ഇവിടെ എത്താറായി എന്ന് പറഞ്ഞു അതുകൊണ്ട് ഞാനങ്ങു കത്തിച്ചു.." ജാനകി വരിക്കാശ്ശേരി മനയുടെ രണ്ടാമത്തെ മരുമകൾ തന്റെ അമ്മായിയമ്മയോടായി പറഞ്ഞു.

"അല്ല ജാനകി വിശ്വനും മഹിയുമൊക്കെ എവിടെ കാണുന്നില്ലല്ലോ...." മഹേശ്വരി തന്റെ മരുമകളോടായി ചോദിച്ചു...

"മഹിയേട്ടൻ ഉമ്മറത്തു ഉണ്ട്... വിശ്വേട്ടൻ തിരുമേനിയെ കൂട്ടിക്കൊണ്ട് വരാൻ പോയേക്കുവാ..."

"ഏഹ്... അതിനു അവനെന്തിനാ പോയത്... വേറെ ആരെങ്കിലും പറഞ്ഞയച്ചാൽ പോരെ... ചെറുക്കനും പെണ്ണും വരുമ്പോൾ ചെറുക്കന്റെ അച്ഛൻ ഇവിടെ ഇല്ല എന്ന് പറയുന്നത് എങ്ങനാ... ജാനകി ഇതൊക്കെ നിനക്ക് അവനോട് പറഞ്ഞൂടായിരുന്നോ.." അവർ ഒരു ശാസനയോട് കൂടി പറഞ്ഞു..

"ഞാൻ പറഞ്ഞതാ... അപ്പോൾ തിരുമേനി പറഞ്ഞൂന്ന് വിശ്വേട്ടൻ തന്നെ വന്നു കൂട്ടണം എന്ന്... അതുമാത്രമല്ല എന്തോ പ്രധാനപെട്ട കാര്യം പറയാനുണ്ട് എന്നും പറഞ്ഞു... അതാ വിശ്വേട്ടൻ തന്നെ പോയത്.. അമ്മ പേടിക്കണ്ട അവർ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്... ചെറുക്കനും പെണ്ണും വരുന്നതിനു മുൻപായിട്ട് അവരങ് എത്തിക്കോളും...." ജാനകി തന്റെ ഭർത്താവ് വിശ്വനാഥ് തന്നോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ അവരോടായി പറഞ്ഞു..

"ചെറിയമ്മ... ചെറിയച്ഛൻ വന്നിട്ടുണ്ട്...." അവരുടെ അടുത്തേക്കായി വന്നുകൊണ്ട് അഭിഷേക് പറഞ്ഞു...

"അഭി.... വിശ്വേട്ടന്റെ ഒപ്പം തിരുമേനി വന്നിട്ടുണ്ടോ.. അദ്ദേഹത്തെ അകത്തേക്ക് ആരെങ്കിലും സ്വീകരിച്ചോ..." ജാനകി അഭിനോടായി തിരക്കി..

"ഇല്ല ചെറിയമ്മേ... ചെറിയച്ഛൻ ഒറ്റക്ക വന്നേ.. ആഹ് പിന്നെ അനന്ദു വിളിച്ചു അവരിങ്ങു എത്തിയിട്ടുണ്ട്.. അതുകൊണ്ട് ചെറിയമ്മായിയോട് നിലവിളക്ക് കൊണ്ട് ഉമ്മറത്തേക്ക് വരാൻ ചെറിയച്ഛൻ പറഞ്ഞു.... ഞാൻ അങ്ങോട്ട് പോകുവാണേ... ചെറിയമ്മ അങ്ങോട്ട് വാ കേട്ടോ..."അഭി അതും പറഞ്ഞു ഉമ്മറത്തേക്ക് പോയി...

ദക്ഷ Wo Geschichten leben. Entdecke jetzt