Crazy love

By taekookiehyung786

3.4K 369 1K

ഇതും ഒരു bl സ്റ്റോറി ആണ്.. taekook തന്നെയാണ് മെയിൻ couples.. സ്ട്രൈറ്റ് ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന രണ്ടു... More

CRAZY LOVE
CRAZY LOVE
CRAZY LOVE

CRAZY LOVE

841 86 350
By taekookiehyung786

TEAPOT CAFE...

കൊച്ചി നഗരത്തിലെ വലിയൊരു കോഫി ഷോപ്പ്... ഏകദേശം ഉച്ചയോട് അടുത്തിട്ടുണ്ടാകും...കഫെയുടെ മുന്നിൽ തന്റെ ബൈക്ക് പാർക്ക്‌ ചെയ്ത് കീ കയ്യിൽ എടുത്തു കൊണ്ടവൻ വണ്ടിയിൽ നിന്നിറങ്ങി....

ഉച്ച സമയത്തെ കൊടും ചൂടിൽ അവൻ നന്നായി വിയർത്തു കുളിച്ചിരുന്നു... കത്തി നിൽക്കുന്ന സൂര്യന്റെ വെളിച്ചം കണ്ണുകളിലേക്ക് അടിച്ചതും അവൻ നെറ്റിയിൽ കൈകൾ വെച്ച് കണ്ണിനെ മറച്ചു ഉള്ളിലേക്ക് നടന്നു.....

കാഫെയുടെ ഗ്ലാസ്‌ ഡോർ തുറന്നു ഉള്ളിലേക്ക് കയറിയതും അകത്തെ AC യുടെ കുളിരിൽ അവന്റെ മുഖം ഒന്ന് വിടർന്നു... കമ്പനിയിൽ നിന്ന് ഒരു മണിക്കൂർ പൊരി വെയിലത്തു ട്രാഫിക് ബ്ലോക്കിലും പെട്ടിട്ടാണ് ഇവിടെ വരെ ഒന്നെത്തി പെട്ടത്... ഉച്ചി മുതൽ പാദം വരെ നിന്നുരുകയായിരുന്നു... വിയർപ്പിനാൽ കുതിർന്ന ഷർട്ട്‌ ഒന്ന് വിടർത്തി കൊണ്ട് അവൻ ചുറ്റിനും നോക്കി....


അവന്റെ കണ്ണുകൾ ആരെയോ പരതുകയായിരുന്നു... ഒടുവിൽ കഫെയുടെ ഒരു ഒഴിഞ്ഞ മൂലയിലായി ഇരുപ്പുറപ്പിച്ചിരിക്കുന്നവളെ കാണെ അവന്റെ മുഖം ഒന്ന് വിടർന്നു..അവൾക്കരികിലേക്ക് ആവേശത്തോടെ കാലുകൾ ചലിപ്പിച്ചെങ്കിലും പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അവനൊന്നു നിന്നു.....


ആകെ മുഷിഞ്ഞാണ് നിൽപ്പ്.. അവൻ വേഗം തന്നെ വാഷ് റൂം ഏരിയയിലേക്കാണ് ഓടിയത്.. മുഖം ഒന്ന് കഴുകി.. മിററിൽ നോക്കി തന്റെ ഹെയർ സെറ്റ് ചെയ്തു... പോക്കറ്റിൽ കിടന്നിരുന്ന എൻഗേജ്‌ പോക്കറ്റ് പെർഫ്യൂം എടുത്തു കഴുത്തിനു ഇരു സൈഡിലും ഒന്ന് സ്പ്രേ ചെയ്തു കൊണ്ട് അവൻ വെളിയിലേക്കിറങ്ങി..


" അച്ചു..... "

വേഗത്തിൽ നടന്നു അവൾക്ക് മുന്നിലേക്കായി വന്നിരുന്നു കൊണ്ട് അവൻ മെല്ലെ അവളെ വിളിച്ചു.. അവന്റെ ശബ്ദം കേട്ട നേരമാണ് അത് വരെയും ഫോണിൽ ആയിരുന്നവൾ മുഖം ഉയർത്തി നോക്കിയതും... അവന്റെ ചുണ്ടിൽ നിറഞ്ഞ ചിരിയായിരുന്നു.... എന്നാൽ....


അവളിൽ അതുണ്ടായിരുന്നില്ലെന്ന് മാത്രം... ഏറെ നേരമായി കാത്തിരുന്നതിന്റെ മുഷിച്ചിലും മറ്റെന്തൊക്കെയോ ഇഷ്ടക്കേടുകളും നിറഞ്ഞൊരു മുഖമായിരുന്നു അവൾക്ക്... അവനെയൊന്ന് അടിമുടി നോക്കി നെറ്റി ചുളിച്ചു കൊണ്ട് അവൾ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു......


" സോറി ടീ... ഓഫീസിൽ നിന്ന് ലീവ് കിട്ടി ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി... പിന്നെ ഇവിടുത്തെ ട്രാഫിക് ബ്ലോക്ക്‌ നിനക്കും അറിയില്ലേ...ഇവിടെ എത്തിയപ്പോൾ ലേറ്റ് ആയി... ഒന്ന് ക്ഷമിക്ക്...... "

അവനൊരു ദയനീയ ഭാവത്തോടെ പറഞ്ഞതും അവൾ മുഖമുയർത്തി അവനെ നോക്കി.....

" ഇത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ... നിന്റെ സ്ഥിരം പരിപാടി അല്ലെ... അത്കൊണ്ട് റീസൺ പറഞ്ഞു ബുദ്ധിമുട്ടേണ്ട പാർഥി.... "


കേട്ട് മടുത്തെന്നത് പോലൊരു ഭാവത്തോടെ അവൾ അവനെ നോക്കി.. പാർഥി മറുപടി ഒന്നും തന്നെ പറഞ്ഞില്ല.. ചെറു ചിരിയോടെ തന്നെ നോക്കുന്നവനെ കണ്ടതും അവളൊരു മുഷിച്ചിലോടെ തല കുടഞ്ഞു കൊണ്ട് തന്റെ ഫോണിലേക്ക് നോക്കി.....


അതിൽ തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന മെസ്സേജ്... അത് വായിച്ചു നോക്കവേ അവളുടെ മുഖം വിടർന്നു.. നിറഞ്ഞ ചിരിയോടെ തന്നെ അവൾ അതിനെല്ലാം റിപ്ലൈ കൊടുത്ത് കൊണ്ടിരുന്നു.. അതിനിടയിൽ പാർഥിയെ അവൾ മുഖമുയർത്തി നോക്കിയതേയില്ല.........


അതെല്ലാം കണ്ടിരുന്നെങ്കിലും അവനും അവളോടൊന്നും ചോദിച്ചില്ല... ഇങ്ങനെയുള്ള വഴക്കുകളും കുറ്റപ്പെടുത്തലുകളും ഇപ്പോൾ അവർക്കിടയിൽ പതിവാണ്... രണ്ടാഴ്ചയിലേറെയായി നീണ്ടു നിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് ശേഷം ഇന്നാണ് അവർ തമ്മിൽ കാണുന്നത് തന്നെ.......


അവളോട് സംസാരിക്കാനും വിശേഷങ്ങൾ പറയാനും ഏറെയുണ്ടായിരുന്നു അവന്... എന്നാൽ തന്നെയൊന്ന് നോക്കാൻ പോലും കൂട്ടാക്കാതെ ഫോണിൽ ചിരിച്ചു കളിച്ചു ഇരിക്കുന്നവളെ കാണെ എല്ലാം ഉള്ളിൽ ഒതുക്കി അവളിൽ തന്നെ നോട്ടമെയ്തു ഇരുന്നു....

ഇടയ്ക്ക് ഒന്ന് രണ്ട് തവണ അവളോടായി സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു... അതിനിടയിൽ വെയ്റ്റെർ വന്നു... ഇരുവരും ഓരോ ലെമൺ ജ്യൂസ്‌ മാത്രം ഓർഡർ ചെയ്തു.......


" പാർഥി....,ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ.. വീട്ടിൽ എനിക്കൊരു പ്രൊപോസൽ വന്നിരുന്ന കാര്യം...അത് ഏകദേശം ഫിക്സ് ചെയ്തു..... "


ജ്യൂസ്‌ കുടിച്ചിരിക്കുന്നതിനിടയിൽ ആണ് അവൻ അവളുടെ വാക്കുകൾ കേൾക്കുന്നത്.. കുടിച്ചിരുന്നത് മുഴുവൻ തരിപ്പിൽ കയറി ചുമച്ചു കൊണ്ടവൻ അവളെ നോക്കി... അവനിൽ ഞെട്ടൽ ആയിരുന്നെങ്കിലും അവളുടെ മുഖത്ത് വലിയ ഭാവ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല......


" എന്നിട്ടു നീ... നീ എന്ത് പറഞ്ഞു അച്ചു... നീ വീട്ടിൽ പറഞ്ഞില്ലേ നമ്മുടെ കാര്യം...? "

അവനൊരു സംശയത്തോടെ അവളെ നോക്കി..


" ഞാൻ എന്തിന് പറയണം..? വീട്ടിൽ എല്ലാവർക്കും അരുണിനെ ഇഷ്ടം ആയി.. US ൽ നമ്പർ one ഹോസ്പിറ്റലിൽ ആണ് അവൻ ജോബ് ചെയ്യുന്നത്..മാര്യേജ് കഴിഞ്ഞു എന്നെയും അവിടേക്ക് കൊണ്ട് പോകും...?അത് കേട്ടപ്പോഴേ അച്ഛനും അമ്മയും സമ്മതിച്ചു.. അതിനിടയിൽ ഞാൻ എതിർട്ടൊന്നും കാര്യം ഇല്ല പാർഥി.... പിന്നെ നമ്മൾ തമ്മിലും അത്ര ചേർച്ചയിൽ അല്ലല്ലോ... പിന്നെന്തിനാ ഞാൻ വാശി പിടിക്കുന്നത്.....? "


തീരെ കൂസലില്ലാത്തൊരു മറുപടി... ജ്യൂസ്‌ ഗ്ലാസിൽ സ്ട്രോ ഇട്ട് കറക്കി തന്നെ നോക്കിയിരിക്കുന്നവളെ അവനൊരു അത്ഭുതത്തോടെ നോക്കി.....


എത്ര എളുപ്പത്തിൽ ആണ് പറയുന്നത്.. ചെറിയ പിണക്കങ്ങൾ മാത്രമായിരുന്നിടത് എങ്ങനെ ആണ് വലിയ പിഴവുകൾ പറ്റിയത്....? അവനൊന്നും തന്നെ മനസിലാകുന്നുണ്ടായില്ല......

" അച്ചു.. നീ ഇതെന്തൊക്കെയാണ് പറയുന്നത്... നമ്മൾ തമ്മിൽ എന്ത് പ്രശ്നങ്ങൾ ആണ് ഉള്ളത്...? സംസാരിച്ചാൽ തീരാത്ത എന്ത് വഴക്ക് ആണ് അച്ചൂ...നിനക്ക് വാശിയുണ്ടെന്ന് അറിയാം.. പക്ഷെ... അതിന് ഇങ്ങനെ ആണോ... ഇങ്ങനെയാണോ അച്ചു ചെയ്യേണ്ടത്......? "


അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോയി.. നിറഞ്ഞു വരുന്ന തന്റെ കണ്ണുകളെ അവളിൽ നിന്നും മറച്ചു പിടിച്ചു കൊണ്ടവൻ ഒരു മറുപടിക്കായി അവളെ നോക്കിയിരുന്നു........


" See... പാർഥി... ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്.. നമ്മൾ തമ്മിൽ ഒത്തു പോകില്ല..  എന്റെയും നിന്റെയും ഇഷ്ടങ്ങൾ വേറെയാണ്.. Dreams വേറെയാണ്.. നമ്മുടെ കുടുംബം സ്റ്റാറ്റസ്.. ഒന്നും... ഒന്നും തമ്മിൽ ചേരില്ല.പിന്നെ .എന്തിനാ വെറുതെ.... So.... Let's Breakup........ "

അവനുള്ള മറുപടിയും അവൾ കൊടുത്തിരുന്നു.. ഹൃദയം തകർത്തു കൊണ്ടുള്ള മറുപടി...വേദന നിറഞ്ഞൊരു ചിരിയോടെ അവൻ അവളെ നോക്കി....


" ഇതൊക്കെ എപ്പോൾ മുതൽ ആണ് തോന്നി തുടങ്ങിയത്... ആറു വർഷം എനിക്കൊപ്പം ഉണ്ടായിരുന്നപ്പോൾ ഈ ചേർച്ചയില്ലായ്‌മ ഒന്നും നീ അറിഞ്ഞില്ലേ അച്ചു... പറഞ്ഞതായിരുന്നില്ലേ ഞാൻ.. എന്റെ വീടും ചുറ്റുപാടുമെല്ലാം.. നിന്നോട് പറഞ്ഞിരുന്നതല്ലേ... എല്ലാ അറിഞ്ഞിട്ടല്ലേ നീ എന്നെ സ്നേഹിച്ചത്.. അന്നൊന്നുമില്ലാതിരുന്ന കുറവ് നിനക്കിപ്പോൾ ആണ് തോന്നിയത്... അരുണിനെ കണ്ടത് മുതലാണോ....? എന്തിനാണെടീ എന്നോട് ഇങ്ങനെ.....? "


അവന്റെ ശബ്ദം ഇടറിപോയിരുന്നു... ആറു വർഷത്തോളം ഹൃദയത്തിൽ കൊണ്ട് നടന്നു സ്നേഹിച്ചതാണ്... തന്റെ ഇല്ലായ്മയിലും ഒരു കുറവും വരാതെ അവളെ പൊന്ന് പോൽ നോക്കി.. കിട്ടുന്ന ശമ്പളത്തിന്റെ പാതിയിൽ ഏറെയും അവൾക്കായി ചിലവഴിച്ചു... അവളെ സന്തോഷിപ്പിക്കാൻ തന്നെ കൊണ്ടാവുന്നതെല്ലാം ചെയ്തു..... എന്നിട്ടും.......


എന്നിട്ടും എന്തിനാണ് തന്നോട് ഇങ്ങനെ....?
തന്നിലും സമ്പത്തുള്ളൊരുവനെ കാണുമ്പോൾ അവസാനിക്കുന്നതായിരുന്നോ സ്നേഹം...? ഇങ്ങനെ പാതി വഴിയിൽ ഒറ്റയ്ക്ക് നിർത്തി പോകാനാണെങ്കിൽ എന്തിന് ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്ക് വെച്ചു....? ഒരായിരം ചോദ്യങ്ങൾ അവന്റെയുള്ളിൽ തല പൊക്കി..........


" നീ ഇങ്ങനെയൊന്നും പറയല്ലേ അച്ചു... ഞാൻ... ഞാൻ നിന്നെ പൊന്ന് പോലെ നോക്കാമെടീ... എന്നെ കൊണ്ട് പറ്റുന്നതൊക്കെ ചെയ്യാം... നീ എന്ത് പറഞ്ഞാലും കേൾക്കാം.. എന്നെ വേണ്ടെന്ന് മാത്രം പറയല്ലെടീ... നീയില്ലാതെ എനിക്ക് പറ്റില്ല അച്ചു... Please........ "


കാല് പിടിക്കുന്നത് പോൽ അവൻ അവളുടെ മുഖത്ത് നോക്കി കെഞ്ചി... അവളില്ലാത്തൊരു ജീവിതം അവന് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല... ആറു വർഷത്തോളം... നെഞ്ചിൽ കൊണ്ട് നടന്നവളെ എങ്ങനെ മറക്കും...? തന്നെ മറക്കണമെന്ന് പറയാൻ അവൾക്കെങ്ങനെ തോന്നി.....


ഇല്ല...!!
തന്നെ കൊണ്ട് അതിന് കഴിയില്ല.. തന്നെ പിരിഞ്ഞു പോകാൻ അവൾക്കും കഴിയില്ല.. ഇതെല്ലാം അവൾ വെറുതെ പറയുന്നതാണ്... വഴക്കിടുമ്പോൾ തന്നെ ദേഷ്യം പിടിപ്പിക്കാൻ പറയാറുള്ളത് പോലെ..
വെറുതെ പറയുന്നതാണ്... അല്ലാതെ തന്നെ വേദനിപ്പിക്കാൻ തന്റെ പെണ്ണിന് കഴിയില്ല.....
അവന്റെ ഹൃദയം മുറവിളി കൂട്ടി....


അതേ ഉറപ്പിന്മേൽ അവളുടെ കൈകളിൽ അവൻ മുറുക്കെ പിടിച്ചതും അവൾ അവന്റെ കൈകളെ തട്ടി മാറ്റിയിരുന്നു... അതും നിറഞ്ഞ ഇഷ്ടക്കേടോടെ തന്നെ.... അവൻ ഒന്നും വിശ്വസിക്കാനാകാതെ അവളെ നോക്കി നിന്നു......


" നിനക്കിതൊന്നും പറഞ്ഞാൽ മനസിലാവില്ല പാർഥി... നിന്റെ കോഴിക്കൂടല്ല ലോകം... അതിനുമപ്പുറം ഒരുപാടുണ്ട്... ഒരു പ്രൈവേറ്റ് കമ്പനിയിലെ മാസ മാസമുള്ള തുച്ഛ സാലറിയിൽ നീയെങ്ങനെ എന്നെ നോക്കുമെന്നാണ്...? നിന്നെക്കൊണ്ട് അതിനൊന്നും കഴിയില്ല... നീ ഒരു വർഷം സമ്പാദിക്കുന്നത് എനിക്കൊരു മാസം പോലും തികയില്ല... നമ്മൾ തമ്മിൽ ചേരില്ല വിട്ടേക്ക്...... "


തന്റെ അച്ചു തന്നെ ആണോ ഇത്.....?


അവളുടെ വാക്കുകൾ കേട്ടതും ഒരു നിമിഷം അവൻ സ്വയം ആലോചിച്ചു പോയി... താൻ ഇതുവരെ കാണാതൊരു മുഖം... കാണാത്തൊരു ഭാവം... കുറച്ചു കരുണ കാണിക്കാമായിരുന്നു... ഹൃദയം തന്നെ തകർത്തു കളഞ്ഞു....


" ഇതൊക്കെ നീ ഇപ്പോൾ ആണോ ചിന്തിക്കുന്നത്... ഇതേ സാലറി കൊണ്ടല്ലേ നീ ആവശ്യപ്പെട്ടതെല്ലാം ഞാൻ വാങ്ങി തന്നത്...എന്തെങ്കിലും തടസം ഞാൻ പറഞ്ഞിട്ടുണ്ടോ....? എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞിട്ടുണ്ടോ... ഇതൊക്കെ നിനക്ക് ആദ്യമേ ചിന്തിക്കായിരുന്നില്ലേ....... "


സഹി കേട്ടെന്ന പോൽ അവൻ അവൾക്ക് നേരെ ശബ്ദമുയർത്തി പോയിരുന്നു... ചുറ്റിനുമുള്ളവരുടെ നോട്ടവും തങ്ങൾക്ക് നേരെ നീളുന്നത് അറിഞ്ഞതും എല്ലാവരോടും ഒരു ക്ഷമാപണം നടത്തി കൊണ്ട് അവൻ അവളെ നോക്കി......


തന്നെ ഉപേക്ഷിക്കരുതെന്നത് പോലൊരു ഭാവം അവനിൽ നിറഞ്ഞിരുന്നു.... അവന്റെ നിറ കണ്ണുകൾ അവളോടായി യാചിച്ചിരുന്നു....അതൊന്നും തന്നെ അവളെ താൻ എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് നീക്കിയിരുന്നില്ല......


അവനെയൊന്ന് നോക്കി കൊണ്ടവൾ ചെയറിൽ നിന്നും എഴുന്നേറ്റു... തന്റെ ബാഗിൽ നിന്നും ഒരു കവർ എടുത്തു അവന് നേരെ നീട്ടി......


" ഞാൻ നാളെ വീട്ടിലേക്ക് പോവും... നെക്സ്റ്റ് വീക്ക്‌ ആണ് മാര്യേജ് ഫിക്സ് ചെയ്തിരിക്കുന്നത്... താലി കെട്ടൽ ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ വെച്ചാണ്.... അടുത്ത ബന്ധുക്കൾ മാത്രമേയുള്ളു... അതിന് നീ വരണമെന്ന് ഞാൻ നിർബന്ധിക്കുന്നില്ല... But... വൈകുന്നേരം റിസപ്ഷൻ പാർട്ടി ഉണ്ട്... അതിൽ നീ നിർബന്ധം ആയും വരണം....... "


തന്റെ കയ്യിലിരുന്ന വെഡിങ് കാർഡ് അവൾ അവന് നേരെ നീട്ടി... അവളെ നോക്കിയിരുന്നതല്ലാതെ അവൻ ഒന്നും തന്നെ മിണ്ടിയില്ല... അല്ലെങ്കിലും എന്ത് പറയാൻ ആണ്... വിവാഹം വരെ തീരുമാനിച്ചിരുന്നു.... എല്ലാം കഴിഞ്ഞതിനു ശേഷം ആണ് താൻ അറിയുന്നത്.....


പൊട്ടനായിരുന്നില്ലേ താൻ ഇതുവരെ... അവളുടെ വാക്കുകൾ കേട്ട് ആട്ടമാടിക്കൊണ്ടിരുന്ന വെറും പൊട്ടൻ...!!
ആവശ്യങ്ങൾ കഴിഞ്ഞതും തന്നെ അവൾ ഉപേക്ഷിച്ചിരിക്കുന്നു...!!
സ്വയം നിന്ദയിൽ കുതിർന്നൊരു ചിരി അവനിൽ തെളിഞ്ഞിരുന്നു......

അവനൊന്നും തന്നെ പറയുന്നില്ലെന്ന് കണ്ടത് കൊണ്ടാവാം തന്റെ കയ്യിൽ ഇരുന്ന വെഡിങ് കാർഡ് അവൾ ടേബിളിൽ വെച്ചു.......


" ഇത് സൂക്ഷിച്ചു വെച്ചോ.. കാർഡ് കാണിച്ചെങ്കിൽ മാത്രമേ സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിടൂ..... "


അവനോടുള്ള പുച്ഛം തന്റെ വാക്കുകളിൽ ഒളിപ്പിച്ചു വെച്ച് കൊണ്ടവൾ തന്റെ ചൂണ്ട് വിരലാൽ ടേബിളിൽ ഇരുന്ന കാർഡ് അവനു മുന്നിലേക്കായി തട്ടിയിട്ടു... ശേഷം അവനെയൊന്ന് നോക്കി കൊണ്ട് കഫെയുടെ വെളിയിലേക്കായി ഇറങ്ങി നടന്നു......


അവനൊന്നും തന്നെ അറിഞ്ഞിരുന്നില്ല... തന്റെ മുന്നിൽ വീണു കിടക്കുന്ന കാർഡിൽ മാത്രം ആയിരുന്നു അവന്റെ കണ്ണുകൾ....

ASHWATHI
WEDS
ARUN

ഭംഗിയുള്ള വെഡിങ് കാർഡിൽ അതിലും ഭംഗിയിൽ ചേർത്ത് വെച്ചിരിക്കുന്ന പേരുകൾ.. അതിലൂടെ കണ്ണുകൾ ഓടിക്കെ അവന്റെ ചുണ്ടിൽ വേദനയിൽ കുതിർന്നൊരു പുഞ്ചിരി വിടർന്നിരുന്നു......


പാർഥിവ്.... എന്ന പാർഥി....

പാലക്കാടിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ജനനം... അച്ഛനും അമ്മയും അടങ്ങുന്ന ചെറിയൊരു കുടുംബം... ശരാശരി മലയാളികളെ പോലെ അന്നന്നു സമ്പാദിച്ചു കിട്ടുന്നത് കൊണ്ട് സന്തോഷമായി കഴിഞ്ഞു പോകുന്നൊരു മിഡിൽ ക്ലാസ്സ്‌ ഫാമിലി.....


കൊച്ചിയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ അവൻ ജോലിക്ക് കയറിയിട്ട് ഏതാനും മാസങ്ങൾ ആകുന്നതേയുള്ളു.. കമ്പനിയുടെ വക ഫ്ലാറ്റിൽ തന്റെ സുഹൃത്തിനൊപ്പം ആണ് അവന്റെ താമസം....


അശ്വതി....!!

ആറു വർഷങ്ങൾ ആയിട്ടുള്ള അവന്റെ പ്രണയം.. നാട്ടിൽ വെച്ച് തന്നെ ആണ് അവൻ അവളെ കാണുന്നതും പരിചയപ്പെടുന്നതും...കൊച്ചിയിൽ തന്നെ ജോബ് ആയിരുന്നത് കൊണ്ട് ഇവിടെയും അവർ ഒരുമിച്ചായിരുന്നു.... അവന് അവൾ ജീവൻ ആയിരുന്നു... അവൾക്കും അങ്ങനെ തന്നെ ആവുമെന്ന് അവൻ വിശ്വസിച്ചു..... എന്നാൽ......

തന്നെക്കാൾ സമ്പത്തും സൗന്ദര്വവുമുള്ളൊരുവനെ കണ്ടെത്തുന്ന സമയം തന്നെ അവസാനിച്ചു പോയേക്കാവുന്ന ആയുസ് മാത്രമേ അവളുടെ പ്രണയത്തിനു ഉണ്ടാവുകയുള്ളൂ എന്ന് അവൻ തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയാണ്......


പ്രണയത്തെ വെറും പണത്തിനോട് മാത്രം തൂക്കി നോക്കുന്ന ഏതൊരാളും ചെയ്യുന്നത് പോലെ അവനിലെ ഒരായിരം കുറവുകളും കുറ്റങ്ങളും കണ്ടെത്തി കൊണ്ട് അവൾ അവന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങി.... അതിലൂടെ തകർന്നു പോയ അവന്റെ ഹൃദയം അവൾ കണ്ടതുമില്ല.....


കാണാത്തത് പോൽ ഭാവിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി... സ്വാർത്ഥത മാത്രം കൈ മുതലാക്കിയവർക്ക് മുന്നിൽ മറ്റുള്ളവരുടെ വേദനകൾക്കും കണ്ണീറിനും എന്ത് പ്രസക്തി........


കണ്ണിൽ നിന്നും അവളുടെ വാഹനം അകന്നതും അവന്റെ കണ്ണിൽ നിന്നും കണ്ണ് നീർ ഒഴുകിയിറങ്ങിയിരുന്നു... അത്രമേൽ സ്നേഹിച്ചിരുന്നതല്ലേ... ഹൃദയം നോവാതിരിക്കുന്നതെങ്ങനെ.........?


ടേബിളിന് മുകളിൽ അവൾ ബാക്കി വെച്ചിരുന്ന കാർഡ് കയ്യിലെടുത്തു ബില്ല് PAY ചെയ്തു കൊണ്ട് അവനും വെളിയിൽ ഇറങ്ങി............. തന്റെ ബൈക്കിൽ കയറി ഇരിക്കുമ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയുന്നുണ്ടായില്ല അവന്.....


അവളുടെ ഫോൺ കാൾ വന്നതും ഏറെ പ്രതീക്ഷയോടെ ഓഫീസിൽ നിന്നും ഹാഫ് DAY ലീവ് എടുത്ത് കാണാനായി ഓടിയെത്തിയതാണ്... അതിങ്ങനെയും അവസാനിച്ചു....
ഒരു നെടുവീർപ്പോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നിൽ കാണുന്ന വഴിയിലൂടെ അവൻ ബൈക്ക് കുതിപ്പിച്ചു...........

..........................................................................................

🍁മണി മംഗലം തറവാട്🍁

പാലക്കാട്ടിലെ ഒരു ഉൾ നാടൻ ഗ്രാമത്തിലെ പേര് കേട്ട തറവാട്... നിറയെ പച്ചപ്പും തൊടും പുഴയും കുന്നും മലകളും കൊണ്ട് ഹരിത ഭംഗി തീർത്തിരിക്കുന്ന ഗ്രാമത്തിലെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നാലു കെട്ട് തറവാട്.....

പടിപ്പുര വാതിൽ തുറന്നു അകത്തേതിയാൽ വിശാലമായി കിടക്കുന്ന തറവാട്ടു മുറ്റത് നിൽക്കുകയാണ് അവൻ... ഇടയ്ക്കിടെ ഉയരുന്ന നിശ്വാസത്തിനൊപ്പം ഇടുപ്പിൽ ഇരു കൈകൾ കുത്തിയിട്ടും ഉണ്ട്.......


" അകത്തേക്ക് കയറണോ...? തിരിച്ചു ഓടിയാലോ....? "


തറവാട് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു കൊണ്ടവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി... അവനും ഏകദേശം അതേ ഭാവത്തിൽ തന്നെ ആണ് നിൽപ്പ്......


" ഓടിയാൽ നീ എവിടെ വരെ ഓടും മോനെ... എന്തായാലും ഇത്രയും ആയി.. ഇനിയുള്ളത് എന്താണെങ്കിലും അങ്ങനെ തന്നെ മാനേജ്‍ ചെയ്യാം.. നീ എന്തായാലും അകത്തേക്ക് പോ... ഒന്നില്ലെങ്കിലും സ്വന്തം വീടല്ലേ ടാ....ധൈര്യം ആയി പോ.. ഞാനില്ലേ നിന്റെ കൂടെ....... "


തനിക്ക് അരികിൽ നിൽക്കുന്നവൻ തരുന്ന ആത്മ വിശ്വാസം നിറഞ്ഞ വാക്കുകൾ.. അവൻ വീട്ടിൽ നിന്നും കണ്ണുകൾ മാറ്റി അരികിൽ നിൽക്കുന്നവനെ നോക്കി....


" ഒരു കുഴപ്പം ഇല്ലാതെ സമാധാനത്തോടെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന ഞാൻ ആണ്.....നീ ഒറ്റയൊരുത്തൻ കാരണം ആണ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥ ആക്കിയത്.... എന്നിട്ടു വീണ്ടും ആത്മ വിശ്വാസം തരുന്നോ...? എപ്പോഴൊക്കെ നിന്റെ വാക്ക് കേട്ടിട്ടുണ്ടോ... അപ്പോഴൊക്കെ എനിക്ക് കണക്കിന് കിട്ടിയിട്ടേ ഉള്ളൂ...... "


പഴയ ഓർമകളിൽ ഒന്ന് തല കുടഞ്ഞു കൊണ്ട് അവൻ തിരിഞ്ഞതും തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളെ ആണ് അവൻ കാണുന്നത്... അവനൊരു ചിരിയോടെ തന്നെ അരികിൽ നിൽക്കുന്നവനെ നോക്കി......


" അളിയാ ചിൽ... ഉള്ളത് പറയുമ്പോൾ നീയിങ്ങനെ കണ്ണുരുട്ടാതെ.....? "


അവന്റെ കവിളിൽ മെല്ലെയൊന്ന് തട്ടി കൊണ്ട് പറഞ്ഞതും അവന്റെ കൈകൾ തട്ടിയെറിയപ്പെട്ടിയിരുന്നു... അവനൊരു വിളറിയ ചിരിയോടെ കൈകൾ കുടഞ്ഞു കൊണ്ട് അവനെ നോക്കി........


" എന്റെ ഐഡിയ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു നാറി... അപ്പനും അമ്മാവന്മാരും കൂടി ഇപ്പോൾ പിടിച്ച പിടിയാൽ നിന്റെ കെട്ട് നടത്തിയേനെ.... ഒന്നില്ലെങ്കിലും ഞാൻ പറഞ്ഞ കള്ളം കാരണം അല്ലേടാ നിന്റെ കല്യാണം മുടങ്ങിയത്.. സ്മരണ വേണമെടാ.. സ്മരണ....... "


അവനൊരു ഇഷ്ടക്കേടോടെ നോക്കിയതും കെട്ട് നിന്നവൻ തന്റെ നെറ്റിയിലെ പടിലൂടെ ഒന്ന് വിരലുകൾ ഓടിച്ചു..... അമ്മാവന്റെ മകളുമായി ഉറപ്പിച്ച കല്യാണം.. പെങ്ങളെ പോലെ കണ്ടവളെ താലി ചാർത്തേണ്ട അവസ്ഥ വന്നതും അതിൽ നിന്നും രക്ഷിക്കാനായി മാലാഖയെ പോൽ അവതരിച്ച നൻപൻ അനന്ദു.......!!


വീട്ടുകാരോട് പറഞ്ഞു കൊടുത്ത കള്ളമോ.. നിങ്ങളുടെ മകന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനോ സ്നേഹിക്കാനോ കഴിയില്ല... അവൻ സ്വവർഗാനുരാഗിയാണത്രേ.... ഉൾ നാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്ക് അതിനെ കുറിച്ച് ഒന്നും തന്നെ അറിയുമായിരുന്നില്ല.....


സംശയത്തോടെ നെറ്റി ചുളിച്ചവർക്ക് മുന്നിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അധ്യാപകനുമായി... സ്വവർഗനുരാഗികളെ കുറിച് മണിക്കൂറുകൾ നീണ്ടൊരു ക്ലാസ്സ്‌... ഫോട്ടോസ്... വീഡിയോസ്.. അങ്ങനെ ഒരുപാട്.....

പിന്നെ നടന്നത് ചരിത്രം........

അതോടെ കല്യാണം മുടങ്ങി...നന്പന്റെ കലാ വിരുതുകൾ ഒന്നും അറിയാതെ വൈകുന്നേരം വീട്ടിൽ കയറി വന്ന തന്നെ വരവേറ്റത് അമ്മയുടെ ചട്ടുകം ആണ്... അതും ഉന്നം തെറ്റാതെ കൃത്യം നെറ്റിയിൽ തന്നെ.... അപ്പോൾ തന്നെ ബോധം പോയി.....


രണ്ട് ദിവസം ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്നു.. നെറ്റിയിൽ ചിത്ര ശലഭം പോലെ നാലഞ്ചു തുന്നികെട്ടും... പിന്നെ ഇതുവരെ വീട്ടിൽ കാല് കുത്താൻ പറ്റിയിട്ടില്ല... ആഴ്ചകൾക്ക് ശേഷം ഇന്ന് അച്ഛന്റെ വിളി വന്നതനുസരിച്ചാണ് മുറ്റത് വന്നു നിൽക്കുന്നത്........

" Oh... സ്മരണ ഉണ്ടാവുമെടാ കുട്ടാ..... "


ഓരോന്നായി ഓർത്തെടുത്തതും അവൻ ഒരു ചിരിയോടെ തനിക്ക് അടുത്ത് നിന്നവന്റെ പുറത്ത്  ഒന്ന് തട്ടി..തട്ടലിന്റെ ശക്തി കൂടി പോയത് കൊണ്ടാവും അവൻ എന്ത് ഉദ്ദേശത്തിൽ ആണ് തട്ടിയതെന്നു അനന്ദു വേഗം തന്നെ മനസിലാക്കിയെടുത്തത്......


" നീ അങ്ങനെ കഷ്ടപ്പെട്ട് സ്മരിക്കേണ്ട.. ഞാൻ അകത്തു പോയി പറഞ്ഞേക്കാം.. എല്ലാം കള്ളം ആണ്.. നിനക്കൊരു കുഴപ്പവും ഇല്ലെന്ന്.. കള്ളം പറഞ്ഞതിലുള്ള ശിക്ഷ ഞാൻ ഏറ്റെടുത്തോളം... നീ പാർവതിയെ കെട്ടിക്കോ...... "


അവനൊരു പുച്ഛത്തോടെ പറഞ്ഞതും അനന്ദുവിന്റെ പുറത്തെ കൈകൾ എടുത്തു മാറ്റി കൊണ്ടവൻ നേരെ നിന്നു......


" ഹേയ്... അതൊന്നും പറ്റില്ല... പാറുവിനെ കെട്ടുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല... ഇത്തിരിയുള്ളപ്പോൾ മുതൽ കയ്യിൽ കൊണ്ട് നടന്ന പെണ്ണാണ്... അവളെ ഞാൻ എങ്ങനെയാ....... "


അവനൊരു വല്ലായ്മയോടെ നെറ്റി ചുളിച്ചു.. അമ്മാവന്റെ മകൾ ആണെങ്കിലും സ്വന്തം പെങ്ങൾക്കൊപ്പം ആയിരുന്നു അവളുടെ സ്ഥാനവും.. തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് പോലും അവനിൽ വല്ലാത്ത തളർച്ച ഉണ്ടാക്കിയിരുന്നു... പിന്നെയാണ് കല്യാണം... വെറുതെ പോലും ചിന്തിക്കാൻ അവന് കഴിയുമായിരുന്നില്ല......


" ഇതൊന്നും വേണ്ടെങ്കിൽ നീയിപ്പോൾ അകത്തേക്ക് വാ.. അച്ഛൻ എന്തിനാ വിളിച്ചിരിക്കുന്നതെന്ന് നോക്കാമല്ലോ....? "


തന്റെ തോളിൽ കൈ വെച്ച് കൊണ്ട് അനന്ദു പറഞ്ഞ വാക്കുകൾ... അവനൊരു നിശ്വാസത്തോടെ പതിയെ തല ചലിപ്പിച്ചു.....


അതേ...!! ഇവിടെ വരെ വന്നില്ലേ... ഇത്രയുമൊക്കെ എത്തിയില്ലേ... ഇനിയെന്തായാലും അകത്തേക്ക് പോയി തീരുമാനം അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം...


മനസിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അവൻ അനന്ദുവിനെയും കൂട്ടി അകത്തേക്ക് കയറി.... ഉമ്മറം കടന്നു മുന്നിലുള്ള ചെറു വഴിയിലൂടെ നടന്നു വലിയ ഹാളിൽ എത്തിയതും ഇരുവരും ഒന്ന് നിന്നു.....

അച്ഛനും വലിയച്ഛനും ചെറിയച്ഛനും അമ്മാവന്മാരും അടക്കം വലിയൊരു കൂട്ടം തന്നെ ഉണ്ട് ഹാളിൽ.. അമ്മയും അമ്മായിമാരും ആയി പെൺ പട അവർക്ക് പിന്നിലും... എല്ലാവരുടെ മുഖത്തും ഗൗരവം... തങ്ങളെ കണ്ടപ്പോൾ അതിനൊന്നു കൂടി കട്ടിയെറിയത് പോലെ.......


അതിനിടയിലും തന്റെ തല ഒറ്റയടിക്ക് തല്ലി പൊട്ടിച്ച സ്വന്തം മാതാ ശ്രീയിൽ കണ്ണുകൾ ഉടക്കിയതും അവനൊരു ആദരവോടെ അവരെ നോക്കെ തല കുനിച്ചു......


" പ്രണാമം മാതെ..... "


" പോടാ തല തെറിച്ചവനെ.... "

അപ്പോൾ തന്നെ ഉണ്ട കണ്ണുകൾ ഉരുട്ടി അതിനുള്ള മറുപടിയും അവന് കിട്ടിയിരുന്നു.. ഒരു ചിരിയോടെ അവൻ അവരെ നോക്കി കണ്ണ് ചിമ്മി.....


അമ്മയേക്കാൾ വലിയ പോരാളി പ്രബഞ്ചത്തിൽ വേറെ ഇല്ലെന്നാണല്ലോ...
KGF ലെ മാസ്സ് ഡയലോഗ് പല തവണ കെട്ട് പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് അറിഞ്ഞത് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആണ്.. ഒറ്റയടിക്കല്ലേ തന്റെ നെറ്റിയിൽ ചിത്ര ശലഭത്തെ തുന്നി തന്നത്.....അവന്റെ വിരലുകൾ വീണ്ടും തന്റെ നെറ്റിയിലൂടെ തഴുകി....


" അർജുൻ..... "

ഗാംഭീര്യം നിറഞ്ഞ ശബ്ദം... തന്റെ ചെവിയിൽ പതിഞ്ഞ നേരം ആണ്.. അവൻ അമ്മയിൽ നിന്നും കണ്ണുകൾ മാറ്റി ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞത്......

അച്ഛൻ ആണ്... പ്രതാപ് ശങ്കർ...
മണി മംഗലം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ.. അതിന്റെ എടുപ്പും ഗംഭീര്യവുമൊക്കെ ശബ്ദത്തിലും രൂപത്തിലും എന്തിനേറെ ആളുടെ നോട്ടത്തിൽ പോലും ഉണ്ട്......

" എന്താ അച്ഛാ.... "


അവനല്പം ബഹുമാനത്തോടെ തന്നെ അയാൾക്ക് മുന്നിലേക്ക് നീങ്ങി നിന്നു... എല്ലാവർക്കും നടുവിൽ ആയിട്ടാണ് അവൻ നിന്നതും....വലിയൊരു ചർച്ച കഴിഞ്ഞിട്ടാണ് അവിടുള്ളവർ ഇരിക്കുന്നത്... ഇനിയൊരു അന്തിമ തീരുമാനത്തിനാണ് തന്നെ വിളിച്ചു വരുത്തിയിരിക്കുന്നതും.......


അതെന്താണെന്ന് മാത്രം അറിഞ്ഞാൽ മതി.. കൊല്ലാൻ ആണോ.. വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം... അവനൊരു നെടുവീർപ്പോടെ സൈഡിൽ നിൽക്കുന്നവനെ നോക്കി... അവിടെ നിന്നും സമാധാനിപ്പിക്കാനെന്ന പോൽ ഇരു പെരു വിരലും ഉയർത്തിയൊരു മറുപടി ആയിരുന്നു.....


എന്തിനും കൂടെയുണ്ടെന്ന് പറയുന്നത് പോലെ.... നാറിയുടെ ഈയൊരൊറ്റ സപ്പോർട് കൊണ്ടാണ് ഈ കുഴപ്പം മുഴുവൻ ഉണ്ടായത്... അവനൊന്നു അനന്ദുവിനെ നോക്കി നാവ് കടിച്ചു കൊണ്ട് തിരിഞ്ഞതും അച്ഛൻ സംസാരിച്ചു തുടങ്ങിയിരുന്നു.....


" എന്തായാലും കാര്യങ്ങൾ ഇത്രയുമൊക്കെയായി.. കുടുംബത്തിനു മുഴുവൻ നാണക്കേട് ഉണ്ടാക്കുന്ന പരിപാടി ആണ്... നമ്മുടെ അന്തസിനോ രീതിക്കോ ചേരാത്തത്.... എല്ലാം പോട്ടെ... ദൈവത്തിന്റെ വിധി ആണെന്ന് കരുതാം... തറവാട്ടിൽ ആകെയുള്ളൊരു ആൺകുട്ടിയല്ലേ... ഇങ്ങനെയൊന്നു പറ്റിയെന്നു വെച്ച് തള്ളി കളയാൻ ഞങ്ങൾക്ക് ആവില്ലല്ലോ... അത്കൊണ്ട് മാത്രം ക്ഷമിച്ചിരിക്കുന്നു... ഇനിയിങ്ങനെ വീട്ടുകാരെ കാണുമ്പോൾ ഓടിയോളിച്ചു നടക്കേണ്ട... ഇന്ന് മുതൽ നീ ഇവിടെ ഉണ്ടാവണം....... "


തന്റെ മുഖത്ത് നോക്കി അച്ഛൻ പറഞ്ഞ വാക്കുകൾ.. അർജുന്റെ കണ്ണുകൾ വിടർന്നു...വഴക്കോ.. ഉപദേശമോ ആണ് പ്രതീക്ഷിച്ചിരുന്നത്... പക്ഷെ... ഒട്ടും പ്രതീക്ഷിക്കാത്തൊരു മറുപടി.... അവന്റെ മുഖത്ത് ചിരി വിടർന്നു.........


അവൻ പതിയെ തല ചെരിച്ചു തനിക്ക് അരികിൽ നിൽക്കുന്ന അനന്ദുവിനെ നോക്കി... അവന്റെ മുഖത്തും നിറഞ്ഞ ചിരിയാണ്...


"ഹോ... എന്റെ ചക്കര മുത്ത്... എന്തൊക്കെയാണ് ഞാൻ ആ പാവത്തിനെ പറഞ്ഞത്... നീയാണെടാ യഥാർത്ഥ നൻപൻ... Love you ടാ ഗർലെ......"


പാറുവുമായുള്ള കല്യാണം എന്തായാലും നടക്കില്ല.. Gay ആണെന്ന ഒറ്റ കാരണം കൊണ്ട് തന്നെ വേറൊരു കല്യാണവും ആരും നോക്കില്ല... സുഖം... സ്വസ്ഥം... അവന്റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു... അതിനെല്ലാം കാരണക്കാരൻ ആയവന് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു ചിരിയോടെ നിന്നതും..........


" പക്ഷെ.... ഞങ്ങൾക്ക് നീ സ്നേഹിക്കുന്ന പയ്യനെ ഒന്ന് കാണണം... നീയുമായി ചേരുവോ എന്ന് നോക്കണ്ടേ... അവന്റെ കുടുംബം നോക്കണ്ടേ.. എല്ലാം ഒത്തു വന്നാൽ പൊടി മോളുടെ മാര്യേജ് നൊപ്പം നിങ്ങളുടെയും നടത്തി കളയാം...... "


വീണ്ടും അച്ഛന്റെതായി തന്നെ തന്റെ ചെവിയിൽ മുഴങ്ങിയ വാക്കുകൾ... അത്രയും നേരം തുള്ളി ചാടി നിന്നവന്റെ മനസ് പിടിച്ചു കെട്ടിയത് പോൽ നിന്നു.. കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി......


കല്യാണമോ... ആരുടെ കല്യാണം... പയ്യനോ... ഏത് പയ്യൻ.....? ഒന്നും തന്നെ മനസിൽ ആവുന്നില്ല... കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ഒന്ന് നോക്കുമെന്നല്ലാതെ ഇതുവരെ ഒറ്റയൊരുത്തിയെ സ്നേഹിച്ചിട്ടില്ല... പിന്നെയല്ലേ ആണ്‌....
ഇവർ ആരുടെ കാര്യം ആണ് പറയുന്നത്....?


സംശയത്താൽ ചുരുങ്ങിയ അർജുന്റെ കണ്ണുകൾ ആദ്യം നീങ്ങിയത് സൈഡിൽ നിന്നിരുന്ന അനന്ദുവിലേക്ക് ആണ്... അവിടെ ഈ നാട്ടു കാരനെ അല്ലെന്ന പോൽ എക്സ്പ്രെഷൻ ഇട്ട് നിൽക്കുന്നവൻ... ആ നിൽപ്പ് കണ്ടാൽ അറിയാം.. തന്നോട് പറയാത്ത എന്തോ ഒരു കൊനഷ്ട് ആശാൻ വീണ്ടും ഇവിടെ ഒപ്പിച്ചു വെച്ചിട്ടുണ്ടെന്ന്.......

" അവനെ ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട.. നീ സ്നേഹിക്കുന്ന പയ്യന്റെ കാര്യം ആണ് ചേട്ടൻ പറയുന്നത്...നിങ്ങൾ തമ്മിൽ ആറേഴു കൊല്ലം ആയിട്ട് അടുപ്പത്തിൽ ആയിരുന്നില്ലേ... അനന്ദു എല്ലാം ഞങ്ങളോട്.. ഇനിയൊന്നും നീ ഒളിക്കേണ്ട... അവനെ ഇവിടെ എപ്പോൾ കൊണ്ട് വരും.....? "


ചോദ്യം അമ്മാവന്റെ വകയാണ്... എന്ത് പറയണമെന്നറിയാതെ അവൻ നിന്ന് കുഴഞ്ഞു... അങ്ങനെ ഒരാളുണ്ടെങ്കിൽ അല്ലെ കൊണ്ട് നിർത്താൻ കഴിയൂ......

" അനന്ദു പട്ടി തെണ്ടി ചെറ്റ നായിന്റെ മോനെ.... "


തനിക്ക് അത്രയും ഉപകാരം ചെയ്തു തന്നിട്ട് അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ നിൽക്കുന്നവൻ....
നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇവനെ തന്നെ പിടിച്ചു കാമുകൻ ആകാമായിരുന്നു.. ചെറുപ്പം മുതൽ കൂടെയുള്ളത് കൊണ്ട് എല്ലാരും വിശ്വസിക്കുമായിരുന്നു... അപ്പോൾ ഈ പന്നി എന്ത് ചെയ്തേനെ.....?


ഒറ്റ നിമിഷം കൊണ്ട് തന്നെ തന്റെ ജീവിതം കോഞ്ഞാട്ട ആക്കിയവനെ പ്രാകി നേർന്നു നിന്നതും അവന്റെ കാതിൽ അടുത്ത വാക്കുകൾ ഇടിത്തീ പോൽ പതിഞ്ഞിരുന്നു.......


" ഒരാഴ്ച നിനക്ക് സമയം തരും അതിനുള്ളിൽ ആ പയ്യനെ ഇവിടെ കൊണ്ട് വന്നിരിക്കണം... ഞങ്ങൾക്ക് കാണണം..... "


ഈ തവണ ചോദ്യം ആയിരുന്നില്ല.. ആജ്ഞ ആണ്.. മണിമംഗലത്തെ പ്രതാപ് ശങ്കറിന്റെ കല്പന.... അത് അനുസരിച്ചില്ലെങ്കിൽ...പറഞ്ഞതൊക്കെ കളവു ആണെന്ന് തിരിച്ചറിഞ്ഞാൽ... പിന്നെ തന്റെ കാര്യം ഗുദാ ഹവ....!!


"ഞാൻ ....ഞാൻ കൊണ്ട് വരാം... അച്ഛാ...."


ഒരു വിറയലോടെ അവൻ തന്റെ അച്ഛനെ നോക്കി...പറഞ്ഞ കള്ളം അത് പോൽ ഏറ്റെടുക്കെയായല്ലാതെ അവനിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.....പ്രതാപ് ശങ്കർ അവനെയൊന്ന് നോക്കി......


" ഹ്മ്മ്... ഇന്ന് മുതൽ പഴയത് പോലെ ഷോപ്പിലെ കാര്യമൊക്കെ നീ തന്നെ നോക്കി തുടങ്ങണം.. പിന്നെ ഇന്ന് തന്നെ എറണാകുളം വരെയൊന്ന് പോകണം.. അവിടെ നിന്ന് കുറച്ചു സ്റ്റോക് എടുക്കാൻ ഉണ്ട്.. ഒറ്റയ്ക്കു പോകണ്ട.. നന്ദുവിനെയും കൂടെ കൂട്ടിക്കോ.... "

അനന്ദുവിനെയും ഒന്ന് നോക്കി കൊണ്ടാണ് അയാൾ അവനോട് പറഞ്ഞത്... ഇരുവരും പരസ്പരം ഒന്ന് നോക്കി.... പിന്നെ തന്റെ അച്ഛനെയും....

" ശരി... ഞാൻ പൊയ്ക്കോളാം.... "


അയാൾക്ക് മുന്നിൽ തന്റെ തല അൽപ്പം കുനിച്ചു ബഹുമാനത്തോടെ പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും പിന്നിലേക്ക് നീങ്ങി... കൂടുതൽ സംസാരിക്കാനോ പറയാനോ നിന്നില്ല... അനന്ദുവിനെയും കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങിയിരുന്നു.......


" പന്നീ....... "


വീടിനു വെളിയിൽ കാല് കുത്തിയതും അർജുന്റെ വക അനന്ദുവിന്റെ പുറത്തിന് തന്നെ കിട്ടുകയും ചെയ്തിരുന്നു... തന്റെ പുറം തിരുമി കൊണ്ടവൻ അർജുനെ ഒന്ന് നോക്കി.....


" എന്റെ പൊന്ന് മോനെ... നീയെന്നെ കൊല്ലല്ലേ... ഞാൻ ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി പറഞ്ഞതല്ലേ... ഞാൻ അറിഞ്ഞോ നിന്റെ തന്തപ്പടി ഇമ്മാതിരി കൊനഷ്ട് ഒപ്പിക്കുമെന്ന്....? ഇതിപ്പോൾ ആകെ ഗുലുമാൽ ആയല്ലോ..."


ബുള്ളറ്റിൽ ചാരി തല ചൊറിഞ്ഞു നിൽക്കുന്നവനരികിൽ ചേർന്ന് നിന്ന് കൊണ്ട് അവൻ പറഞ്ഞതും തിരികെ കൂർപ്പിച്ചു നോട്ടം ആയിരുന്നു മറുപടി.....


" അവന്റെയൊരു ഒറിജിനാലിറ്റി... പറഞ്ഞു... പറഞ്ഞു... ഇവിടം വരെയെത്തിച്ചു... ഇനി ഒരാഴ്ചക്കുള്ളിൽ പറഞ്ഞത് പോലൊരു സാധനത്തിനെ ഞാൻ എവിടെ പോയി തപ്പി കണ്ട് പിടിക്കും... അങ്ങനെയൊന്നും ഇല്ലെന്ന് എങ്ങാനും അച്ഛൻ അറിഞ്ഞാൽ ആണ്... സ്വന്തം മോൻ ആണെന്നൊന്നും നോക്കില്ല... അങ്ങേരെന്നെ ഉണക്കി പൊടിച്ച് തെങ്ങിന് വളമിട്ട് കളയും..... "


" എങ്കിൽ പിന്നെ ആ തെങ്ങ് എപ്പോൾ കരിഞ്ഞു പോയെന്ന് വെച്ചാൽ മതി.... "


അർജുൻ പറയുന്നതൊക്കെ കേട്ടതും അനന്ദുവും മെല്ലെ പിറുപിറുത്തു... അതിനുള്ള മറുപടി കൈ മുട്ട് കുത്തി പുറത്തു നാല് ഇടിയായി അവന് തിരിച്ചു കിട്ടുകയും ചെയ്തിരുന്നു......


" നീയൊന്ന് സമാധാനപ്പെട് അർജു... ഒരാഴ്ച സമയം ഇല്ലെ... നമുക്ക് കണ്ട് പിടിക്കാം..... "


ഇടി കൊണ്ട് ചതഞ്ഞ തന്റെ നടു തിരുമി കൊണ്ടവൻ അർജുനെ ഒന്ന് നോക്കി....സമാധാനിപ്പിക്കാൻ ആണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒന്നും തന്നെ അർജുന്റെ ടെൻഷൻ കുറച്ചിരുന്നില്ല.........


" എങ്ങനെ കണ്ട് പിടിക്കും.. പെണ്ണായിരുന്നെങ്കിൽ ഓക്കേ... ഒരാഴ്ച കൊണ്ട് എങ്ങനെയെങ്കിലും ഒപ്പിക്കാമായിരുന്നു... ഇത് അങ്ങനെയാണോ... എന്നെ കെട്ടാമോ എന്ന് ഏതെങ്കിലും ആണുങ്ങളുടെ മുഖത്ത് നോക്കി ചോദിക്കാൻ പറ്റുമോ... മോന്തയുടെ ഷേപ്പ് എപ്പോൾ മാറിയെന്നു നോക്കിയാൽ മതി..... "


അർജുൻ ടെൻഷനോടെ തന്റെ ബുള്ളറ്റിൽ ചാരി നിന്നു.. ഒരാഴ്ച കൊണ്ട് തനിക്ക് പാതിയായൊരു പുരുഷൻ... അതും Gay അല്ലാത്ത താൻ.... എന്റെ ദൈവമേ... ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ.....?


അവനൊരു നെടുവീർപ്പോടെ കണ്ണുകൾ ഉയർത്തി മേപ്പോട്ട് നോക്കി.....പിന്നെ തനിക്ക് അരികിൽ നിൽക്കുന്നവനെയും......


" ദേ... തെണ്ടീ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. ഒരാഴ്ച കൊണ്ട് ഇവിടെ കൊണ്ട് വന്നു നിർത്താൻ പറ്റിയൊരു മുതലിനെ എനിക്ക് കണ്ട് പിടിച്ചു തന്നോണം... ഇല്ലെങ്കിൽ ഞാൻ പറയും... നീയായിരുന്നു എന്റെ കള്ള കാമുകൻ എന്ന്..... "


അവനൊരു ഭീഷണിയോടെ തന്നെ ആണ് അനന്ദുവിനെ നോക്കിയത്... കെട്ട് നിന്നവന്റെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി.....


" ഒന്ന് പോടാ... നീ പറഞ്ഞാൽ ഉടനെ ഇവിടുള്ളവർ വിശ്വസിക്കാൻ പോകുവല്ലേ.... "


" വിശ്വസിക്കും മോനെ... ഇല്ലെങ്കിൽ ഞാൻ വിശ്വസിപ്പിക്കും.... കല്യാണം മുടക്കിയത് നീ... ഞാൻ gay ആണെന്ന് പറഞ്ഞത് നീ... വർഷങ്ങൾ ആയിട്ട് എനിക്കൊരു കാമുകൻ ഉണ്ടെന്ന് പറഞ്ഞതും നീ... ചെറുപ്പം മുതൽ എന്റെ കൂടെ നടക്കുന്നതും നീ... ഇതെല്ലാം നീയാണെന്ന് ഞാൻ പറഞ്ഞാൽ.....? "


" പറഞ്ഞാൽ....? "

അർജുൻ തന്നെ നോക്കി ചിരിയോടെ നിൽക്കുന്നത് കണ്ടതും അനന്ദു ഒരു സംശയത്തോടെ അവനെ നോക്കി.....


" അച്ഛൻ വിശ്വസിക്കും...ഇല്ലെങ്കിൽ ഞാൻ വിശ്വസിപ്പിക്കും... പിന്നെ നിനക്ക് എന്നെ കെട്ടേണ്ടി വരും... അത്കൊണ്ട് മര്യാദക്ക് വേറെ ആളെ പിടിച്ചു തന്നോ.... "

ഒരു ഭീഷണിയോടെ അവന്റെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് ചെറു മൂളിപ്പാട്ടോടെ അർജുൻ ഡ്രസ്സ്‌ മാറാനായി വീടിനുള്ളിലേക്ക് കയറി പോയി... അനന്ദുവാകട്ടെ അവൻ പറഞ്ഞ വക്കിൽ കണ്ണും വായും ഒരുപോൽ പൊളിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് പോയി.......


അവന്റെയുള്ളിൽ പല രംഗങ്ങളും മിന്നി മാഞ്ഞു... ഒരാഴ്ച ആയിട്ടും കാമുകനെ കിട്ടാതെ വിഷമിക്കുന്ന അർജുൻ... ഒടുവിൽ ഭീഷണി പോലെ താൻ ആണ് കാമുകൻ എന്ന് പറയുന്നു.... എല്ലാവരും ചേർന്ന് പിടിച്ചു കെട്ടിക്കുന്നു...

കല്യാണം...!!

ആദ്യ രാത്രി...!!

മുല്ലപ്പൂ വിതറിയ ബെഡിൽ താനും അർജുനും.....!!


" അയ്യേ...... "

അവനൊരു വല്ലായ്മയോടെ അലറി കൊണ്ട് മുഖം പൊത്തി.... എന്റെ കൃഷ്ണാ... ഗുരുവായൂരപ്പാ... അങ്ങനെയൊന്നും വരുത്തിയേക്കരുതേ.... ഞാൻ നൂറ്റിയൊന്ന് തേങ്ങ അച്ഛനെ കൊണ്ട് ഉടപ്പിച്ചോളാം....
കൈകൾ കൂപ്പി പ്രാത്ഥിച്ചു പോയിരുന്നു അവൻ....


" തെണ്ടിക്ക് എങ്ങനെയെങ്കിലും ഒരു ചെറുക്കനെ കണ്ട് പിടിച്ചു കൊടുക്കണം.. ഇല്ലെങ്കിൽ ആ നാറി പറഞ്ഞത് പോലെ ചെയ്തു കളയും... പിന്നെ ചത്താൽ മതി... അല്ലെങ്കിലും പണ്ടുള്ളവർ പറയുന്നത് എത്ര ശരി ആണ്... ഇന്നത്തെ കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാൻ കൊള്ളില്ല..... "

സ്വയമേ ഒന്ന് പിറുപിറുത്തു കൊണ്ടവൻ ഒരു മതിലിനപ്പുറം ഉള്ള തന്റെ വീട്ടിലേക്ക് നടന്നു........

...........................................................................................

" അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി........
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രം ആയി..........."

"ആഹ്ഹ്... ഹാഹ്ഹ്ഹ്... ആഹ്ഹ്.. ആഹ്ഹ് .... അച്ചു വാവേ.... ചേട്ടനെ വിട്ടു പോവല്ലെടീ മുത്തേ.......എനിക്ക് വേറെയാരുമില്ല.... അയ്യോ..... എനിക്കിനി ആരുമില്ലേ..... എനിക്കിനി ജീവിക്കട്ടെ.... അച്ചൂ..... അച്ചുവേ..... ഹാ... ആഹ്ഹ്.... ആഹ്ഹ്....."


" ഓഹ്... ഒന്ന് പതുക്കെ തൊള്ള തുറക്കേടാ നാറി... ഇല്ലെങ്കിൽ ഇവിടെ നിന്ന് ഒറ്റ ചവിട്ട് തരും ഞാൻ.. വെള്ളത്തിൽ കിടക്കും നീ...... "


കയ്യിലിരിക്കുന്ന ബിയർ കുപ്പി നെഞ്ചോട് ചേർത്ത് പിടിച്ചു വലിയ ഉച്ചത്തിൽ നിലവിളിക്കുന്നവനെ അവനൊന്നു നോക്കി.... പാലത്തിന്റെ അരികിൽ താഴേക്ക് കാൽ തൂക്കിയിട്ടാണ് ഇരുവരും ഇരിക്കുന്നത്... താഴെ ശാന്തമായി ഒഴുകുന്ന കായലും ....


അടുത്തിരുന്നവന്റെ ഭീഷണി കേട്ടതും അവനൊരു നിമിഷം തന്റെ വായ പൊത്തി നിശബ്ദമായിരുന്നു... എന്നാൽ തൊട്ടടുത്ത നിമിഷം പഴയതിനേക്കാൾ ഉച്ചത്തിൽ അവൻ നിലവിളിച്ചു തുടങ്ങി.....


" ഞാൻ അവളെ.. പൊന്ന് പോലെ നോക്കിയതല്ലെടാ... എന്നിട്ടും അവൾ ആ തെണ്ടിയുടെ കൂടെ പോയില്ലേ... ഞാൻ എന്തൊക്കെ ചെയ്തു കൊടുത്തു അവൾക്ക്... താഴെ വെച്ചാൽ ഉറുമ്പ് അരിക്കും.. തലേൽ വെച്ചാൽ പേനരിക്കുമെന്ന് പറഞ്ഞു എന്റെ ഉള്ളം കയ്യിലാ ഞാൻ അവളെ കൊണ്ട് നടന്നത്...എന്തോരം ഐസ്ക്രീം വാങ്ങി കൊടുത്തെടാ... ജട്ടി പോലും വാങ്ങാൻ പൈസ ഇല്ലാതിരുന്നിട്ടും ഞാൻ അവൾക്ക് ഐഫോൺ വാങ്ങി കൊടുത്തു... എന്നിട്ടും ആ ഡോക്ടർ തെണ്ടിയെ കിട്ടിയപ്പോൾ അവൾക്ക് എന്നെ വേണ്ട.... നീ പറയ്... എനിക്കെന്ത് കുറവാടാ ഉള്ളത്... പറയടാ ആന്റോ... എനിക്ക് സൗന്ദര്യമില്ലേ... നല്ല ബോഡി ഇല്ലെ..എന്നിട്ടും അവൾ എന്തിനാടാ എന്നെ വിട്ട് പോയത്.... പറയെടാ....... "


അടുത്തിരുന്നവന്റെ ചോദ്യം കേട്ടതും ആന്റോ അവനെയൊന്ന് നോക്കി... രണ്ട് ദിവസമായി അവർക്കിടയിൽ ഇത് പതിവാണ്... ആശ്വതിയുമായി ബ്രേകപ് ആയി കഴിഞ്ഞു എന്നും ഇതുപോൽ ഇവിടെ വന്നിരിക്കും... കയ്യിൽ ഓരോ ബിയർ കുപ്പിയും....


സങ്കടം മറക്കാനായി ഡ്രിങ്ക്സ് കഴിക്കുന്നതാണ്... കഴിച്ചു കഴിഞ്ഞാലോ.. നീണ്ട ആറു വർഷത്തെ കഥകൾ മുഴുവൻ കാറി കൂവി പറഞ്ഞു കഴിഞ്ഞേ വിടൂ... ഒടുവിൽ ബോധമില്ലാതെ ആടി തൂങ്ങി രണ്ടും തിരികെ ഫ്ലാറ്റിലേക്ക് പോകും......


" ആന്റോ.... ടാ...... "


നാവ് കുഴഞ്ഞു പോയ ശബ്ദം.. മിച്ചറിലെ കടല പെറുക്കി പോക്കറ്റിൽ നിറച്ചു കൊണ്ടിരുന്നവൻ അവനെയെന്ന് മുഷിച്ചിലോടെ നോക്കി.....


" എന്റെ പൊന്ന് പാർഥി... നീയിങ്ങനെ തൊള്ള കീറിയിട്ട് ഒരു കാര്യവുമില്ല...നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ... അവൾ നിന്നെ തേക്കുമെന്ന്... അപ്പോൾ കേട്ടില്ലല്ലോ... നീ എന്നെ തെറി പറഞ്ഞു... എന്നിട്ടിപ്പോൾ എന്തായി... നല്ല അസ്സൽ ആയിട്ട് തേച്ചില്ലേ.... കഴിഞ്ഞത് കഴിഞ്ഞു...അവൾ പോണേൽ പോട്ടെടാ.. നിനക്ക് വേറെ നല്ല പെൺപിള്ളേരെ കിട്ടൂലെ... നീ ചുള്ളൻ അല്ലേടാ.... "


" അല്ല... എനിക്കിനി വേറെ കിട്ടൂല.. എനിക്കവളെ മതി... അവളെക്കാൾ നല്ല പെണ്ണില്ല... എനിക്കെന്റെ അച്ചുവിനെ മതി... അച്ചു... മോളെ.... ചേട്ടന്റെ അടുത്തേക്ക് വാടീ... നീയില്ലെങ്കിൽ ഞാൻ ചത്തു പോകും..... അച്ചൂ............ "

" ഓഹ്... നാശം... എന്നാ പോയി ചാവ്... ദേ... ഇതിന്റെ താഴേക്ക് തന്നെ ചാട്... നീ വെള്ളം കുടിച്ചു ചാവട്ടെ... അവന്റെയൊരു കൊച്ചു..... "


താൻ എത്ര പറഞ്ഞിട്ടും മോങ്ങൽ നിർത്താത്തവനെ അവനൊന്നു തുറിച്ചു നോക്കി... അതോടെ പാർഥിയുടെ വാ അടഞ്ഞു... കുറച്ചു നേരത്തേക്ക് അവനൊന്നും തന്നെ മിണ്ടിയില്ല... ചെവിക്ക് കുറച്ചു റസ്റ്റ്‌ കിട്ടിയ സന്തോഷത്തിൽ ആന്റോ മിച്ചറിൽ നിന്ന് കടല പെറുക്കിയെടുക്കുന്ന ജോലിയിലേക്കും കടന്നു.....


കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ കടന്നു പോയി... പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല... പാർഥി കയ്യിലിരുന്ന ബിയർ കുടിച്ചു തീർക്കുന്ന തിരക്കിലും ആന്റോ മിച്ചറിലെ കടല പെറുക്കുന്ന പണിയിലും ആയിരുന്നു.... ആന്റോയുടെ ഫോണിലേക്ക് വന്ന കാൾ... അതാണ്‌ അവർക്കിടയിലെ നിശബ്ദത തകർത്തത്.....


" ടാ.. അമ്മച്ചി വിളിക്കണ്ട്... ഞാൻ ഒന്നു സംസാരിച്ചിട്ട് വരാം... ഇവിടെ തന്നെ ഇരുന്നോണം.. എങ്ങോട്ടും എണീറ്റ് പോകരുത് കേട്ടല്ലോ..... "


ഫോണിലേക്ക് നോക്കിയവൻ പാർഥിയോട് പറഞ്ഞു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ദൃതിയിൽ അവിടെ നിന്നും മാറി നിന്നു... അടുത്ത് നിന്നാൽ അവൻ കരഞ്ഞു ബഹളം വെക്കുന്നത് അമ്മച്ചി കേൾക്കും....


പിന്നെ ചോദ്യവും പറച്ചിലും ബഹളവും ഒക്കെയായി ആകെ എടങ്ങേറ് ആയിരിക്കും... എന്തിനാ വെറുതെ പൊല്ലാപ്പ് ഉണ്ടാക്കുന്നതെന്ന ചിന്തയിൽ അവൻ പാർഥിയിൽ നിന്ന് കുറച്ചധികം നീങ്ങി നിന്നിരുന്നു.... എന്നാൽ......


ആന്റോ അരികിൽ നിന്ന് മാറിയതും മിണ്ടാതിരുന്നവന്റെ മുഖം മങ്ങി.. കയ്യിലെ ബിയർ കുപ്പി വലിച്ചെറിഞ്ഞു കൊണ്ടവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.........


" അവനും പോയി... എല്ലാരും പോയി... എനിക്കിനി ആരുമില്ല... എല്ലാരും പൊയ്ക്കോ... ഞാനും പോകുവാ.... എനിക്കിനി ജീവിക്കണ്ട... അച്ചു മോളെ... ചേട്ടൻ പോകുവാണെടീ..... നീയില്ലാതെ എനിക്കീ ലോകത്ത് ജീവിക്കേണ്ട...... "


കരഞ്ഞു കൂവി മൂക്കും പിഴിഞ്ഞു കളഞ്ഞു കൊണ്ടവൻ തന്റെ പോക്കറ്റിൽ നിന്നും പേപ്പർ നോട് കയ്യിലെടുത്തു... കണ്ണുകൾ ഒന്നും വ്യക്തമാകുന്നില്ല... കാലുകളും നിലത്തുറയ്ക്കുന്നില്ല... എങ്കിലും തന്റെ പേന കയ്യിലെടുത്തു കൊണ്ടവൻ കയ്യിലിരുന്ന പേപ്പറിൽ എന്തൊക്കെയോ കുത്തി കുറിച്ചു........


അവിടെ കിടന്നിരുന്ന ആന്റോയുടെ ജാക്കറ്റിൽ തന്റെ കുറിപ്പ് തിരുകി വെച്ച് കൊണ്ട് അവൻ എത്തി വലിഞ്ഞു പാലത്തിന്റെ കൈ വരിയിൽ കയറി നിന്നു....


"ആത്മാർത്ഥ സ്നേഹത്തിനു മരണമില്ല.. എന്റെ സ്നേഹത്തിനും മരണമില്ല... അച്ചു കൊച്ചു ദുഷ്ടേ...നീ നോക്കിക്കോടി.. എന്നെയൊർത്തു നീ കരയും... ഇല്ലെങ്കിൽ പ്രേതമായി വന്നു നിന്നെ ഞാൻ കരയിക്കും....പാർഥി ആണ് പറയുന്നത്......."


അശ്വതിയെ മനസിൽ ചീത്ത വിളിച്ചു കൊണ്ടവൻ താഴേക്ക് നോക്കി...സന്ധ്യ മയങ്ങി തുടങ്ങിയ നേരമാണ്...താഴെ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു.... ചെറിയ വെളിച്ചമേയുള്ളു... എങ്കിലും കായൽ കാണാം.... കൈകൾ വിടർത്തി മുന്നോട്ടാഞ്ഞതും......

" ഹേയ്... ചാടല്ലേ..... "


പിന്നിൽ നിന്നൊരു ശബ്ദം അവൻ കേട്ടിരുന്നു.. പതിയെ തല ചെരിച്ചതും തനിക്ക് പിന്നിൽ നിന്നും ഓടി വരുന്നവനെയും... ആരാണെന്ന് വ്യക്തമായില്ല.. മുഴുവൻ ആയും തിരിയുന്നതിനു മുന്നേ കാലിടറി അവൻ പിന്നിലേക്ക് മറിഞ്ഞിരുന്നു......


" അയ്യോ... അച്ഛാ അമ്മാ... ഓടി വായെ... ഞാൻ ചത്തെ..... "


പിന്നെ പാലത്തിനടുത്തേക്ക് ഓടിയെത്തിയവർക്ക് കേൾക്കാൻ ആയത് ഇങ്ങനൊരു അലർച്ചയും ചക്ക വീഴുന്നത് പോലെ വെള്ളത്തിലേക്ക് വീഴുന്നൊരു ശബ്ദവും മാത്രം.......

.
.
.
.

" ചന്ത ഭസ്മ കുറിയിട്ട തമ്പുരാട്ടി... നിന്റെ...
തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ...... "


അമ്മച്ചിയോടു ഫോണിൽ സംസാരിച്ചു കഴിഞ്ഞു ചെറിയൊരു മൂളി പാട്ടോടെ താൻ ഇരുന്നിടത്തേക്ക് നടന്നെത്തിയതും ആന്റോ ഒരു നിമിഷം അവിടെ നിന്ന് പോയി... പാലത്തിനു അടുത്ത് നിന്ന് താഴേക്ക് എത്തി നോക്കി നിൽക്കുന്നൊരാൾ... പാർഥി ഇരുന്നിടത്താകട്ടെ അവനെ കാണുന്നുമില്ല......


" കർത്താവേ... അവൻ എവിടെ പോയി....? "


ചുറ്റിനും ഒന്നു നോക്കിയതും തലയിൽ കൈ വെച്ച് കൊണ്ടവൻ പാലത്തിനു അടുത്തേക്ക് ഓടിയെത്തി...


" അതേ.. ഇവിടെ ഇരുന്ന ചെക്കനെ കണ്ടോ.... "


പാലത്തിൽ നിന്ന് താഴേക്ക് എത്തി നോക്കി നിൽക്കുന്നയാളെ നോക്കി കൊണ്ടാണവൻ ചോദിച്ചത്... ആന്റോയുടെ ചോദ്യം കേട്ടതും താഴേക്ക് നോക്കി നിന്നവൻ അവനെയൊന്ന് മുഖം ഉയർത്തി നോക്കി.....


" ഓഹ്... ഇവിടെ ഇരുന്നതാണോ... കുറച്ചു മുൻപ് വെള്ളത്തിലേക്ക് ചാടി.... "


" അയ്യോ.. പാർഥി.... "


തലയിൽ കൈ വെച്ച് കൊണ്ടവൻ പാലത്തിന്റെ കൈ വരിയിലേക്ക് കയറിയതും അടുത്ത് നിന്നവൻ അവനെ പിടിച്ചു നിർത്തിയിരുന്നു.....


" ഹേയ്.. ചാടി ബുദ്ധിമുട്ടേണ്ട... എന്റെ കൂടെ വന്ന ഒന്ന് താഴേക്ക് ചാടിയിട്ടുണ്ട്... കിട്ടുമായിരിക്കും..... "


" ഓഹ്... എന്നാൽ കുഴപ്പമില്ല.... "


അരികിൽ നിൽക്കുന്നവൻ പറഞ്ഞത് കേട്ടതും അവനൊരു ആശ്വാസത്തോടെ താഴെയിറങ്ങി കായലിലേക്ക് നോക്കി... ഒരു അനക്കവും ബഹളവും കേൾക്കുന്നില്ല.... ഇരുണ്ട വെളിച്ചത്തിൽ ഒന്നും കാണാനും കഴിയുന്നില്ല......


" ഒരു അനക്കവും ഇല്ലല്ലോ... നമുക്ക് ഫയർ ഫോഴ്സിനെ വിളിച്ചാലോ....? "


" അതിന് ഇവിടെ തീയില്ലല്ലോ.... "


സംശയത്തോടെ ചോദിച്ചതും അതേ സംശയത്തോടെയുള്ള മറു ചോദ്യം ആയിരുന്നു... അവനൊരു ആലോചനയോടെ നേരെ നിന്നു......


" " അതും ശരിയാണല്ലോ.... എങ്കിൽ നമുക്ക് ഇന്ത്യൻ നെവിയെ വിളിച്ചാലോ...... "


" ഈ കായലിൽ മുങ്ങാനോ....? "


ആന്റോയുടെ ചോദ്യം കേട്ടതും അവനൊരു അത്ഭുത ജീവിയെ കാണുന്നത് പോൽ അവനെയൊന്ന് നോക്കി.. ആന്റോയുടെ കണ്ണുകൾ അപ്പോഴും താഴെ കായലിൽ തന്നെ ആയിരുന്നു.....

" പിന്നെ നമ്മൾ എന്ത് ചെയ്യും....? "


" നീ ഒന്നും ചെയ്യണ്ട... എല്ലാം അവൻ നോക്കിക്കോളും..... "


സംശയത്തോടെ നോക്കിയതും കായലിലേക്ക് കണ്ണുകൾ പതിപ്പിച്ചു കൊണ്ടായിരുന്നു അയാളുടെ മറുപടി... അന്റോയും ഒരു ആകാംഷയോടെ താഴേക്ക് നോക്കി നിന്നു..........

തണുത്തുറഞ്ഞ വെള്ള പാളികൾ... നീന്താൻ അറിയില്ലായിരുന്നു അവന്... ശരീരത്തിലെ മദ്യവും താഴേക്ക് പതിച്ചപ്പോൾ ഉള്ളിൽ തോന്നിയ ഭയവും.. ശരീരവും മനസും ഒരുപോൽ തളർത്തി കളഞ്ഞിരുന്നു.... കൈകാലുകൾ തളർന്നു കായലിന്റെ അടി തട്ടിലേക്ക് താൻ താഴ്ന്നു പോകുന്നത് അവൻ അറിഞ്ഞിരുന്നു..... പതിയെ കണ്ണുകളും അടഞ്ഞു പോകുന്നതും..... എന്നാൽ......


പൂർണമായും ബോധം നഷ്ടപെടുന്നതിനു മുന്നേ തന്റെ കൈകളിൽ എന്തോയൊന്ന് പിടി മുറുക്കുന്നത് പോൽ അവന് തോന്നി.. അത് തന്നെയും വലിച്ചു മുകളിലേക്ക് പോകുന്നതും... എന്താണെന്നൊന്നും മനസിലായില്ല... അതിന് മുന്നേ അവന്റെ ബോധം മറഞ്ഞിരുന്നു.......


" ഹേയ്.... കണ്ണ് തുറക്ക്.... ഹലോ...... "

ഗുഹയിൽ എന്നാ പോൽ വലിയ മുഴക്കത്തോടെ കാതിൽ മുഴങ്ങിയ ശബ്ദം... ഒരുതരം വല്ലായ്മ തോന്നിയവന്... തന്റെ വയറ്റിൽ എന്തോ അമങ്ങുന്നത് പോൽ അവന് തോന്നിയിരുന്നു... തൊട്ട് പിന്നാലെ തന്റെ ചുണ്ടുകളെ പൊതിഞ്ഞു പിടിക്കുന്ന ഒരുതരം ചൂടിനെയും.....


ആഞ്ഞൊരു ശ്വാസം എടുത്ത് കൊണ്ടവൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു... ചുമച്ചു കൊണ്ട് പുറത്തേക്ക് വെള്ളം ചീറ്റി.. മുങ്ങി പോയപ്പോൾ വെപ്രാളത്തിൽ ഉള്ളിൽ പോയ വെള്ളം.. പകുതിയോളം അവൻ വെളിയിലേക്ക് തുപ്പിയിരുന്നു..... ചുമച്ചു അവശനായി കിടന്നതും.......


" Are you Ok....? "

തനിക്ക് അരികിൽ നിന്ന് കേട്ട ശബ്ദം... അവൻ പതിയെ തല സൈഡിലേക്ക് തിരിച്ചു നോക്കി... ആദ്യം തന്നെ അവന്റെ കണ്ണിൽ ഉടക്കിയത് രണ്ട് കണ്ണുകൾ ആണ്....
തന്നെ സംശയത്തോടെ നോക്കിയിരിക്കുന്ന രണ്ട് ചെമ്പൻ മിഴികൾ........

( തുടരും...)

...........................................................................................

കുറച്ചു ദിവസം ആയി എഴുതി ഡ്രാഫ്റ്റിൽ ഇട്ടിരുന്നതാണ്.. ഇന്ന് കണ്ടപ്പോൾ വെറുതെ പോസ്റ്റിയെക്കാമെന്ന് തോന്നി.....

അതികം ട്വിസ്‌റ്റോ സെന്റിമെൻറ്സോ ഇല്ലാത്ത... തമാശയും പൊട്ടത്തരവും മാത്രം നിറഞ്ഞൊരു സ്റ്റോറി.......

പ്രൊമോയിൽ പറഞ്ഞത് പോലെ Gay അല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരുടെ കണ്ട് മുട്ടലും പ്രണയവും അവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും.....

കുറഞ്ഞ പാർട്ടുകളിൽ തന്നെ തീരുന്ന സ്റ്റോറി ആണ്....

ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവില്ല... മറ്റു സ്റ്റോറി ഒരു കരയ്ക്ക് എത്തിക്കട്ടെ... എന്നിട്ടു ഇത് ഇടാം....

മൊത്തം നാട്ടിൻ പുറത്ത് നടക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതമാകും കേട്ടോ ഇതിൽ...

അപ്പോൾ വായിച്ചു അഭിപ്രായം പറയുക.....

🍁WITH🍁 LOVE 🍁AMMU 🍁....

Continue Reading

You'll Also Like

680K 41.7K 106
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...
1M 55.1K 35
It's the 2nd season of " My Heaven's Flower " The most thrilling love triangle story in which Mohammad Abdullah ( Jeon Junghoon's ) daughter Mishel...
481K 17.3K 96
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
1M 18.4K 43
What if Aaron Warner's sunshine daughter fell for Kenji Kishimoto's grumpy son? - This fanfic takes place almost 20 years after Believe me. Aaron and...