ഹࡃദയഀനࡍഀࡍരികࡾ...

By vaighari

28.2K 4.4K 12.6K

π˜πŽπ” 𝐀𝐑𝐄 ππŽπ“ πˆπππŽπ‚π„ππ“ 𝐍𝐀𝐍𝐃𝐇𝐀πŸ”₯𝐔 𝐀𝐑𝐄 𝐀 πƒπˆπ‘π“π˜ πŒπˆππƒπ„πƒ ππ„π€π’π“π˜ πŽππ‹οΏ½... More

ഹࡃദയഀനࡍഀࡍരികࡾ.... part 1...
ഹࡃദയഀനࡍഀࡍരികࡾ -part 2πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -ΰ΄ͺΰ΄Ύΰ΅Όΰ΄Ÿΰ΅ΰ΄Ÿΰ΅β€Œ 3πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 4πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 5πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 6πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 7πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 8πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 9πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 10πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 11πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 12πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 13πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 14πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 15πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 16πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 17πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 18πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 19πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 21πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 22πŸ”₯
ഹࡃദയഀനࡍഀࡍരികࡾ -part 23πŸ”₯

ഹࡃദയഀനࡍഀࡍരികࡾ -part20πŸ”₯

1K 200 777
By vaighari

പിളേളരെ പൂജക്ക്‌ മുന്നേ വേഗം വരാം എന്ന് വെച്ചേ 🙈... അപ്പോ പോയാലോ 😌...

നാണമില്ലാതെ വല്ലവന്റേം കഷ്ടപ്പാട് വന്നു ചുമ്മാ വന്നു വായിച്ചു പോകുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ...നീയൊക്കെ വല്ല ചാണകത്തിൽ മൂക്കും കുത്തി വീഴും നോക്കിക്കോ....... നാണവുമില്ല മാനവുമില്ല.... ഹിപ്പപൊട്ടാമസിന്റെ തൊലിക്കട്ടിയ... അയ്യോ ആ പാവം ജീവി പാവം... നിങ്ങളെക്കാൾ soft ആണേ 😇..

ബാ പുള്ളേരെ.... 💜

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

അവർ സഞ്ചരിച്ച കാർ ഇത്തിരി ദൂരേക്ക് നീങ്ങി തുടങ്ങി......

അദ്രി ചുറ്റും നിരീക്ഷിച്ചു കൊണ്ട് ഇരുന്നു...
കാടാണ് ചുറ്റും, എന്തായാലും അത്യാവശ്യം നല്ലൊരു റോഡ് ആണ്...

രക്ഷപെടാൻ ഉള്ള നല്ലൊരു അവസരമാണിത്...അദ്രി ചിന്തിച്ചു....

കാറിപ്പോൾ കുറച്ചു അധികം നീങ്ങി തുടങ്ങിയിട്ടുണ്ട്....

കൈകളുടെ മുഷ്ടി രണ്ടും ചുരുട്ടി പിടിച്ചു കൊണ്ട് അദ്രി മൃത്യുഞ്ജയെ നോക്കാതെ പറഞ്ഞു..

ജയ്.....

മൃത്യുഞ്ജയ് ഡ്രൈവിങ്ങിനിടയിൽ അവളെ നോക്കി.....

നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട്... നിങ്ങൾ തരുന്ന വേദനയെയും ഞാൻ സ്നേഹിച്ചിരുന്നു.... പക്ഷെ ഇപ്പോൾ നിങ്ങൾ എന്റെ മനസ്സിനെയാണ് വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്... ഏതൊരു പെൺകുട്ടിക്ക് സഹിക്കാൻ ആവില്ല അത്...

എനിക്ക് നിങ്ങളെ ഇഷ്ടമാണ്.... എന്നിലെ അവസാനശ്വാസം നിലക്കുന്നത് വരെ അങ്ങനെ ആയിരിക്കും..... 🔥

അദ്രി അവസാനവാചകം ഊന്നിപറഞ്ഞു കൊണ്ട് അവനെ നോക്കി....

എന്നെ വിട്ടേക് ജയ്.... എനിക്ക് ജീവിക്കണം, ഒന്നിനെയും ഭയന്നു മരിക്കാൻ ഞാൻ തയ്യാറല്ല.... എനിക്ക് നിങ്ങളെ ഇഷ്ടം ആണ്... ഒരുപാട്.....

നെറ്റി ചുളിച് കൊണ്ട് അവൻ അവളുടെ സംസാരം കേട്ടു, കാർ നിർത്താനായി തുടങ്ങി....

ഒരൊറ്റ നിമിഷം....

ഒരു മുന്നറിയിപ്പ് പോലും അവനു നൽകാതെ..... അവനെ ഞെട്ടിച്ചു കൊണ്ട് അദ്രി കാറിന്റെ ഡോർ തുറന്നു കൊണ്ട് പുറത്തേക്കു ചാടി....

നന്ദാ.... No.....

പെട്ടെന്നുള്ള അവളുടെ പ്രവർത്തിയാൽ അവന്റെ കൈകളിൽ നിന്നും കാറിന്റെ നിയന്ത്രണം തെറ്റി മരത്തിൽ കൊണ്ട് ഇടിച്ചിരുന്നു....

ആഹ്....

നന്ദാ....

എന്നും വിളിച്ചു കൊണ്ട് അവൻ കാറിനു പുറത്തേക്ക് ഇറങ്ങി...., ഡോർ വലിച്ചടിച്ചു...

അദ്രി ചാടിയിടത്തേക്ക് നോക്കി....

കാണുന്നില്ല...

കാറിന്റെ ഡാഷ്ബോർഡ്‌ തുറന്നു കൊണ്ടവൻ തന്റെ പിസ്റ്റൽ കയ്യിൽ എടുത്തു...

അദ്രി ചാടിയത് കൈയുടെ സൈഡ് നിലത്തേക്ക് വീഴും വിധമായിരുന്നു...
മുറിവ് അധികം ആകാതെ ഇരിക്കാൻ ആയിരുന്നു ആ വണ്ണമവൾ ചാടിയത്...

ഓട് അദ്രി.... സഹായത്തിനായി ആരെയും കാണാതെ ഇരിക്കില്ല... ഒരു നിമിഷം പോലും പാഴാക്കാതെ അവ കിടന്നിടത്ത് നിന്നും എണീറ്റ് ഓടി....

ഇതേ സമയം മൃത്യുഞ്ജയ് തന്റെ പിസ്റ്റൽ എടുത്തു കൊണ്ട് മുകളിലേക്ക് ഷൂട്ട്‌ ചെയ്തു....

ആ ശബ്ദം ഓടി കൊണ്ടിരിക്കുന്ന അദ്രിയുടെ ചെവികളിൽ അല തല്ലി എത്തി... ഭയം കൊണ്ട് അവളുടെ നീലകണ്ണുകൾ ചുവന്നു....

രക്ഷപ്പെടണം... ഒരു ദിവസം എങ്കിലും സമാധാനമായി എനിക്ക് ജീവിക്കണം.....

അദ്രി കാലുകൾക് വേഗത കൂട്ടി...

അതേ സമയം അവളെ തിരഞ്ഞു കൊണ്ട് അവനും കുതിച്ചു...

ചുണ്ടിൽ പതിവ് ചിരിയുണ്ട്..... കൈകളിൽ അവളെ കിട്ടിയാൽ എന്തും ചെയ്തു കളയും എന്ന ഭാവമാണ് അവനിപ്പോൾ......

അദ്രി ഓടി കിതച്ചു കൊണ്ട് ഒരു ഇടറോഡിൽ എത്തി....

വല്ലാത്ത തിരക്ക് ഇല്ലാത്ത,ആളുകൾ ഒന്നും ഇല്ലാത്ത ഒരു റോഡ്....

അവിടെ കുറച്ചു പേരെ അദ്രി കണ്ടു...

അവരോട് സഹായം ചോദിക്കാം.... അവൾ അങ്ങോട്ടേക്ക് ഓടി...

Bayya... Help me.... കിതച്ചു കൊണ്ട് അദ്രി പിന്തിരിഞ്ഞു നിൽക്കുന്ന അയാളെ നോക്കി... പ്രത്യാശയോടെ.....

ശബ്ദം കേട്ട് അയാളും,ആളുടെ കൂട്ടാളികൾ എന്നും തോന്നികുന്ന മൂന്നു നാല് പേര് അവൾക്ക് നേരെ തിരിഞ്ഞു...

അവൾക്ക് നേരെ തിരിഞ്ഞ അയാളുടെ കണ്ണുകൾ അത്ഭുതത്താൽ വികസിച്ചു...

അദ്രിനന്ദിനി....

കയ്യിൽ ഇരിക്കുന്ന ഒരു ഫോട്ടോയിലേക്കും, അവളെയും മാറി മാറി കൊണ്ട് അയാൾ നോക്കി.....

അദ്രി സംശയത്തോടെ നെറ്റി ചുളുക്കി...

ഹോ... എന്റെ ചെക്കൻ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... നീ ഒരു ഒന്നൊന്നര മുതൽ തന്നെ.... കണ്ണ് കൊണ്ടായാൾ അദ്രിയെ ആപാദചൂടം ഉഴിഞ്ഞു നോക്കി...

അദ്രിക്ക് അയാളുടെ നോട്ടം അവളിൽ അറപ്പ് ഉളവാക്കി......

വാ മോളെ... എന്തായാലും തിരക്കി വന്നത് വെറുതെ ആയില്ല.... ഇനി എനിക്ക് ഒരാളെ കൂടി കിട്ടാൻ ഉണ്ട്.... അതിനേക്കാൾ മുൻപ് അണ്ണൻ നിന്നെ ഒന്ന് സ്നേഹിക്കട്ടെ.... പിന്നെ ദത്തനു കൊടുക്കാം.....

ദത്തനോ? അദ്രി രണ്ടടി ഞെട്ടികൊണ്ട് രണ്ടടി പിറകിലോട്ട് മാറി....

ഇവർ എല്ലാം അയാളുടെ ആളുകൾ ആണോ.... അദ്രി പിന്നിലേക്ക് വെച്ചിരിക്കുന്ന കാലുകൾക്ക് വേഗത കൂട്ടി...

അപ്പോളേക്കും മുരുകന്റെ ആളുകൾ അവളെ വളഞ്ഞിരുന്നു....


എന്നെ വിട്... വിടാന പറഞ്ഞെ... അവൾ കുതറി കൊണ്ടിരുന്നു...

അദ്രിയെ വലിച്ചിഴച്ചു കൊണ്ടവർ വണ്ടിയിലേക്ക് കയറ്റി...

വണ്ടി എടുക്കാൻ ആയി തുടങ്ങി...

കുറച്ചു സമയം കഴിഞ്ഞിട്ടും വണ്ടി എടുക്കാത്തതിനാൽ മുരുകൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവനെ നോക്കി...

എന്താടാ... എടുക്കേടാ വണ്ടി....

അത് അണ്ണാ... അയാൾ മുന്നിലേക്ക് ചൂണ്ടികാട്ടി...

അയാൾ ചൂണ്ടിയാ ദിശയിൽ മുരുകൻ നോക്കി....

മുന്നിൽ തടസ്സമായി കൈകൾ നെഞ്ചിനോട് ചേർത്തു കെട്ടി നിൽക്കുകയാണവൻ...

തീർക്കെടാ അവനെ....

അത് കേട്ട്... അവരുടെ പിടിയിൽ കുതറി കൊണ്ടിരുന്ന അദ്രി പുറത്തേക്ക് നോക്കി ഗ്ലാസിനുള്ളിലൂടെ...

ഒരു കൂട്ടം ആളുകൾ അവിടെ മരിച്ചു വീഴും എന്നവൾക്ക് ഉറപ്പ് ആയിരിന്നു.... തന്റെ കാര്യത്തിലും അവൾക്ക് സംശയം ഉണ്ടായിരുന്നു....

കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി നിൽക്കുന്ന അവന്റെ ഭാവം.... അവൾക്ക് ശെരിക്കും ഭയം ഉളവാക്കുന്നത് ആയിരുന്നു....

മുരുകന്റെ ആതജ്ഞ കേട്ട് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിരുന്ന ആൾ മുന്നിലേക്ക് തിരിഞ്ഞതും, വണ്ടിയുടെ ഗ്ലാസ്‌ പൊട്ടിച്ചുകൊണ്ട് ഒരു ബുള്ളറ്റ് അയാളുടെ തലയിലൂടെ കയറി ഇറങ്ങി...

മുരുകൻ ഞെട്ടി കൊണ്ട് ആ ശവത്തിലേക്ക് നോക്കി... മുന്നിൽ തടസ്സമായി നിൽക്കുന്നവൻ നിസ്സാരക്കാരനല്ല എന്നയാൾക്ക് ഇതിനോടകം മനസിലായിരുന്നു....

മൃത്യുഞ്ജയ് കയ്യിലെ പിസ്റ്റൽ പിന്നിലേക്ക് വെച്ചു കൊണ്ട് അവരെ നോക്കി...

അദ്രി മുഖം അപ്പോളേക്കും തിരിച്ചു കളഞ്ഞു...

വാടാ മക്കളെ....മുരുകൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി....

അദ്രിയെ പിടിച്ചു വെച്ചിരുന്ന രണ്ടു പേര് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി... അവനടുത്തേക്ക് ഓടി വന്നു...

നിമിഷനേരം കൊണ്ട് രണ്ടു ശരീരങ്ങൾ ജീവനില്ലാതെ വീണു....

അദ്രി വിറച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി...

മുരുകൻ ഞെട്ടിയിരുന്നു.... അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരുത്തനെ കൂടി.. അയാൾ മൃത്യുഞ്ജയുടെ നേരേക്ക് പറഞ്ഞു വിട്ടു...

കയ്യിൽ വാളും ആയി വന്ന അയാളുടെ മുട്ടുകളിലേക്കു അവൻ പിസ്റ്റൽ എടുത്തു കൊണ്ട് ഷൂട്ട്‌ ചെയ്‌തു...

അലറി കൊണ്ട് അയാൾ അവിടെ വീണു...

മുരുകൻ നടുങ്ങി...

ദത്തനെ അനേഷിച്ചു വന്നത് ആവും ലെ നീ..
എന്നാൽ കേട്ടോ.... അവനെ ഞാൻ എന്നേ എന്റെ ഈ രണ്ടു കൈകൾ കൊണ്ട് തീർത്തു കളഞ്ഞതാ...
അവൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു...

ദത്തനെ കൊന്നോ? അദ്രി ഞെട്ടി കൊണ്ട് അവനെ നോക്കി....

അതേ അവസ്ഥയിൽ തന്നെ ആയിരുന്നു മുരുകനും.....

പിന്നെ ഇവൾ.... എനിക്ക് ഇവളെ വേണ്ട.... നീയെടുത്തോ..... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു....

മുരുകൻ....ഞെട്ടൽ മാറ്റി.... മൃത്യുഞ്ജയുടെ വാക്കുകൾ കേട്ട് അദ്രിയുടെ അടുത്തേക്ക് നടന്നു...

അദ്രി രക്ഷപെടാൻ വഴി നോക്കുമ്പോളേക്കും... അയാളുടെ കൈ അവളുടെ കൈകളിൽ വീണിരുന്നു......

അദ്രിയെയും വലിച്ചു കൊണ്ടയാൾ നടന് നീങ്ങി...

അദ്രി... തിരിഞ്ഞു നോക്കി അവനെ... പ്രതീക്ഷയോടെ....

ജയ്...... അവൾ അലറി കരഞ്ഞു...

എന്നെ കൊണ്ടു പോകല്ലെന്നു പറ.... ജയ്.... ഞാനിനി എങ്ങോട്ടും പോകില്ല.... നീലകണ്ണുകളിൽ നിന്നും വെള്ളം ചാടി...

മൃത്യുഞ്ജയ് അങ്ങോട്ടും ഇങ്ങോട്ടും തലയാട്ടി നിന്നു....ചിരിച്ചു കൊണ്ട്....

അദ്രി അലറി കൊണ്ടിരുന്നു.... തന്റെ കയ്യിലെ മുരുകന്റെ പിടി അഴിക്കാൻ അവൾ ആവതും ശ്രമിക്കുന്നുണ്ട്....

പ്രതീക്ഷയോടെ അവൾ മൃത്യുഞ്ജയെ പിന്തിരിഞ്ഞു കൊണ്ട് നോക്കി....

കുഞ്ഞു ചുണ്ടുകൾ വിറച്ചു......

മരിക്കട്ടെ... മരിച്ചു പൊക്കോട്ടെ ഞാൻ... എന്നെ ആർക്കും വേണ്ട... നിന്നെ എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല... ജയ്... എത്ര പെട്ടന്നാ...നിന്റെ മനസ്സ് മാറുന്നത്....

അദ്രി കരച്ചിൽ നിർത്തി.... പാവ കണക്കെ മുരുകനൊപ്പം നടന്നു നീങ്ങി....

അവരുടെ ആ നടത്തതിന് തടസ്സം എന്നാ പോലെ എന്തോ ഒന്ന് അവരുടെ മുന്നിലേക്ക് ഉരുണ്ടു വന്നു...

മുരുകൻ താഴേക്ക് നോക്കി....

നേരത്തെ മൃത്യുഞ്ജയ് വെടി വെച്ചിട്ട ആളുടെ തല ആയിരുന്നു അത്....

മുരുകൻ നിന്നത് കൊണ്ട് അദ്രി പതിയെ നോക്കി....

ഒരു മനുഷ്യന്റെ തല..... അറപ്പോടെ അവൾ മുഖം വെട്ടിച്ചു...

നീ... നീയാരാ....
അദ്രിയുടെ കയ്യിലെ തന്റെ പിടി വിട്ട് കൊണ്ട് മുരുകൻ ചോദിച്ചു...

അപ്പോളേക്കും തന്റെ കയ്യിൽ ചോര ആ ജീവനില്ലാത്ത ശരീരത്തിൽ തുടച്ചു വൃത്തി ആക്കുകയായിരുന്നു അവൻ.... ഒരു ചിരിയോടെ....

ഞാനോ.... ഞാൻ ആരാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.... Because u know... ഞാൻ ആരാണെന്നു അറിഞ്ഞ പലരും ഇന്ന് ജീവനോടെ ഇല്ല... അവൻ പൊട്ടി ചിരിച്ചു...

നിന്നെ ഒന്ന് കാണാൻ ഇരിക്കുക ആയിരുന്നു ഞാൻ.... അവൻ അതും പറഞ്ഞു കൊണ്ട്... തന്റെ കൈകൾ കൊണ്ട് അയാളെ തന്റെ അടുത്തേക്ക് വിളിച്ചു....

കലി കൊണ്ട് മുരുകൻ അരയിൽ വെച്ചിരുന്ന കത്തി എടുത്തു കൊണ്ട്... അവനു നേരെ കുതിച്ചു....

പകച്ചു നിൽക്കുന്ന അദ്രിയെ നോക്കി ചിരിച്ചു കൊണ്ടവൻ.... നിഷ്പ്രയാസം മുരുകന്റെ കയ്യിൽ നിന്നും കത്തി വാങ്ങി.. അയാളുടെ നെഞ്ചിൽ കുത്തി ഇറക്കി...

പിടഞ്ഞു കൊണ്ട് അയാൾ മൃത്യുഞ്ജയുടെ കാൽചുവട്ടിൽ വീണു....

അൽപജീവൻ മാത്രമേ ഉള്ളൂ അയാൾക്ക്...

തന്റെ വലതു കാൽ അയാളുടെ കഴുത്തിൽ വെച്ചു കൊണ്ട് അവൻ അമർത്തി... നോട്ടം അപ്പോളും അദ്രിയിൽ ആണ്...

ഒന്നും ആലോചിക്കാതെ അവൾ ഓടി വന്നു അവന്റെ കാലുകൾ പിടിച്ചു മാറ്റാൻ നോക്കി...

കൊല്ലല്ലേ..... അവൾ കരഞ്ഞു കൊണ്ടിരുന്നു...

മൃത്യുഞ്ജയ്... കാലുകൾ എടുത്തു അവൾക്ക് അരികിലായി ഇരുന്നു...

അവൾക്ക് നേരെ ചിരിച്ചു കൊണ്ടവൻ... അൽപ ജീവൻ മാത്രമുള്ള മുരുകന്റെ കണ്ണുകൾ തന്റെ കൈവിരലുകൾ കൊണ്ട് ചൂഴ്നെടുത്തു.....

അവളോടുള്ള ദേഷ്യം അവൻ തീർത്തു കൊണ്ടിരുന്നു... ആ അൽപജീവനുള്ള ശരീരത്തിൽ ......

അദ്രി അവനെ തടയാൻ നോക്കി കൈകൾ കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു....

അവളെ തട്ടി മാറ്റി കൊണ്ട്... അവൻ അവളെ നോക്കി ചിരിച്ചു.... കയ്യിൽ മുരുകന്റെ ചൂഴ്നെടുത്ത രണ്ടു കണ്ണുകൾ....

അപ്പോളേക്കും ആ ശരീരത്തിൽ നിന്നും ജീവൻ പോയിരുന്നു....

അയാളുടെ ജീവനില്ലാത്ത ശരീരത്തിൽ തന്റെ കൈകൾ തുടച്ചു കൊണ്ട് അവൻ എണീറ്റു...

അദ്രി... അവനെ നോക്കി താഴെ നിന്നും എണീറ്റു...

അടുത്തത് തന്റെ ഊഴം ആവും....

അപ്പോളേക്കും തന്റെ മുറിവിൽ അവന്റെ കൈകൾ അമർന്നിരുന്നു....

ചോര വീണ്ടും കുതിച്ചു ചാടി....

അദ്രി കണ്ണുകൾ അടച്ചു പിടിച്ചു...

നീ രക്ഷപെടാൻ നോക്കി നന്ദ.... ചിരിച്ചു കൊണ്ടവൻ പറഞ്ഞു....

അദ്രി വേദന കൊണ്ട് അനങ്ങാതെ നിന്നു...

അൽപ സമയം കഴിഞ്ഞപ്പോൾ മുറിവിൽ അമർത്തിയിരുന്ന അവന്റെ കൈകളുടെ ആസ്സാനിധ്യം അവൾ മനസിലാക്കി...

നീലകണ്ണുകൾ പതിയെ തുറന്നു...

ശവശരീരങ്ങൾ മാത്രം കിടക്കുന്നുണ്ട്....

അദ്രി ചുറ്റും നോക്കി....

അകലേക്ക്‌ നടന്നു അകലുന്ന മൃത്യുഞ്ജയെ അവൾ കണ്ടു...

ജ... യ്.... നിൽക്കു... ഞാനും......

വേദന കടിച്ചമർത്തി അവൾ പറഞ്ഞു...

അവൻ ഒന്നും തന്നെ പറഞ്ഞില്ല.....

അദ്രി പതിയെ അവനു പിന്നിൽ എത്തി...
അവന്റെ കയ്യിൽ പിടിച്ചു...

വിട്... നന്ദ... I can't control myself.... So leave me...... ഇല്ലെങ്കിൽ നല്ലത് ആയിരിക്കില്ല സംഭവിക്കുക.... അവൻ അവൾ പിടിച്ച കൈകൾ കുടഞ്ഞു എറിഞ്ഞു കൊണ്ട് പറഞ്ഞു...

അദ്രി ഭയന്നു കൊണ്ട് നിന്നു....

പതിയെ മിണ്ടാതെ അവനു പിന്നാലെ നടന്നു....

കാലിൽ ചെരുപ്പ് പോലും ഇല്ല.... അവൻ അമർത്തിയിടത്തു വേദനയും....

ഞാൻ എന്ത് ചെയ്താലും കുഴപ്പം ആണല്ലോ ദേവി.... അവൾ മനസിൽ ഓർത്തു... തല കുനിച്ചു കൊണ്ടവൾ നോക്കി....

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ തല മെല്ലെ ഉയർത്തി....

മുന്നിൽ മൃത്യുഞ്ജയ് ഇല്ല...

ജയ്... എവിടെ....

ചുറ്റും മരങ്ങൾ ആണ്...... ഉച്ച സമയം ആണെങ്കിൽ പോലും സൂര്യവെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ഇടത്താണ് അവൾ ഇപ്പൊൾ നിൽക്കുന്നത്...

ജയ്...... എന്നെ ഇട്ടേച്ചു പോയോ.... അവൾ ചുറ്റും പരിഭ്രാന്തിയോടെ നോക്കി...

എല്ലാം തന്റെ തെറ്റാ... നീലകണ്ണുകൾ വീണ്ടും തുളുമ്പി.... ആ മൺപാതയിൽ മുഖം പൊത്തിപിടിച്ചു കൊണ്ട് അവൾ ഇരുന്നു.... ഏങ്ങലുകൾക് ശക്തി കൂടി...

പെട്ടെന്നു ആണ് അവൾ വായുവിലെക്ക് ഉയർന്നത്...

അദ്രി പിടഞ്ഞു കൊണ്ട് മുഖം പൊത്തിയിരുന്ന കൈകൾ മാറ്റി...

പൂർണചന്ദ്രനെ പോലെയുള്ള അവന്റെ മുഖം...

അവന്റെ കൈകളിൽ ആണ് അദ്രി ഇപ്പോൾ...

ജയ്..... കരഞ്ഞു കൊണ്ട് അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു....

Ur very weak.... നന്ദ... വീട്ടിൽ ചെന്നിട്ട് ബാക്കി ഉള്ളത് തരാം... അവൻ പതിവ് ചിരിയോടെ പറഞ്ഞു...

അദ്രി അവൻ പറയുന്നത് വില വെക്കാതെ... അവനിലേക്ക് ഒതുങ്ങി കിടന്നു....

ഏതാണ്ട്... സന്ധ്യ കഴിയുമ്പോഴേക്കും അദ്രിയെയും കൊണ്ട് മൃത്യുഞ്ജയ് റോഡിലേക്ക് എത്തി ചേർന്നു...

അദ്രി ക്ഷീണം കൊണ്ട് ഉറക്കം പിടിച്ചിരുന്നു....

അവളെ ഉണർത്താതെ കാറിന്റെ ഡോർ തുറന്നു കൊണ്ട് അവൻ കാറിനകത്തേക്ക് കയറി...

ഉറങ്ങുന്ന അദ്രിയെ മടിയിൽ തന്നോട് ചേർത്തു കിടത്തി കൊണ്ട് അവൻ ഡ്രൈവിംഗ് ആരംഭിച്ചു...

അവൾ ഒന്നുടെ അവന്റെ നെഞ്ചിനോട് ചേർന്നു കിടന്നു... ഒരു കൈയ് അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചിട്ടുണ്ട്.. കുഞ്ഞുങ്ങളെ പോലെ....

......

ഇതേ സമയം ഹൈബേ മാൻഷനിൽ...

രൂഹിയും, അഥർവും കിച്ചണിൽ ആണ്....

എന്റെ കൊച്ചു ഡോക്ടറെ ഇത് ഇപ്പോൾ തന്നെ കഴിച്ചു തീർക്കാൻ അല്ല... അല്ലുവിനും, ദീ വരുമ്പോ ദീക്കും... പിന്നെ എന്റെ ബയ്യക്കും കൊടുക്കാൻ ഉള്ളതാ....

ഉണ്ടാക്കി വെച്ചിരിക്കുന്ന പലഹാരങ്ങൾ രൂഹി വായിലാക്കി കൊണ്ടിരിക്കുകയാണ്....

അതൊക്കെ ഉണ്ടാവും... എനിക്ക് ഒരെണ്ണം കൂടി താ... അവൾ തന്റെ കുഞ്ഞുപല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു....

അഥർവ് അതിൽ വീഴും എന്ന് അവൾക്ക് അറിയാം... അല്ലെങ്കിലും ആരാ ആ ചിരിയിൽ വീഴാത്തെ?...

അഥർവ് ഒരെണ്ണം കൂടി അവൾക്ക് എടുത്തു കൊടുത്തു....

കഴിഞ്ഞു കേട്ടല്ലോ... അവൻ പറഞ്ഞു..

മ്മ്... രൂഹി അപ്പോളേക്കും അത് വായിലാക്കി...

ഏതാണ്ട്... രാത്രി... എട്ടു മണിയോടെ മൃത്യുഞ്ജയുടെ കാർ ഹൈബേ മാൻഷനിൽ എത്തി ചേർന്നു....

ബ്രേക്ക്‌ പെട്ടെന്നു ഇട്ടതു കൊണ്ട് അദ്രി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു....

അടുത്ത് അവനെ കണ്ട വെപ്രാളത്തിൽ അദ്രി എണീറ്റു ഓടാൻ നോക്കി,മുകളിൽ തല അടിച്ചു കൊണ്ട് പോയ പോലെ തന്നെ അദ്രി അവന്റെ മടിയിലേക്ക് തന്നെ എത്തി....

നീലകണ്ണുകൾ പിടഞ്ഞു.... പതിയെ അവനെ നോക്കി..

അവളെ തന്നെ നോക്കി ഇരിക്കുകയാണ് അവൻ.... സാധാരണ കാണുന്ന ചിരിയോടെ....

ഇനിയും വേദനിപ്പിക്കുവോ? അവൾ ചിന്തിച്ചു....

മൃത്യുഞ്ജയ് അവളുടെ ഇടുപ്പിലൂടെ അവന്റെ കൈവിരലുകൾ ഒരു പ്രത്യേകതാളത്തിൽ ഓടിച്ചു..

വീണകമ്പികളിൽ നാദം മീട്ടുന്നത് പോലെ 🖤.....

അദ്രി കണ്ണുകൾ ഇറുക്കി അടച്ചു ശ്വാസം മുകളിലേക്ക് വലിച്ചു...

മറു കൈ കൊണ്ട് അവൻ കാറിന്റെ ഡോർ തുറന്നിരുന്നു...

ഇറങ്ങ്...

അദ്രി അത് കേട്ടതും വലിച്ചു പിടിച്ച ശ്വാസം പുറത്തേക്ക് വിട്ടു...

പതിയെ തന്റെ കാൽ നിലത്തേക് കുത്തി...

Be speed നന്ദാ... 🔥
അവൻ അലറി....

അലർച്ചയുടെ ശക്തിയാൽ.... അദ്രി നിലത്തേക്കു വീണിരുന്നു...

അവൻ അവളെ ശ്രദ്ധിക്കാതെ കാറിന്റെ ഡോർ വലിച്ചു അടച്ചു കൊണ്ട് മാൻഷനിലേക്ക് നടന്നു...

അദ്രി കൈകളിലെ പൊടി തട്ടി കൊണ്ട് എണീറ്റു.. അവനു പിന്നാലെ നടന്നു...

സങ്കടത്തിനു പകരം അവൾ പുറത്തു ചെറിയൊരു പാൽപുഞ്ചിരി അണിഞ്ഞു... ആ നുണക്കുഴികൾ തെളിഞ്ഞു കാണാം...

കാറിന്റെ ഒച്ച കേട്ട് കിച്ചണിൽ ആയിരുന്ന രൂഹിയും, അഥർവും എത്തി..... പഠിച്ചു കൊണ്ടിരുന്ന അല്ലുവും അങ്ങോട്ടേക്ക് ഓടി എത്തി...

ദീ എന്നും വിളിച്ചു കൊണ്ട് രൂഹി ഓടി വന്നു അദ്രിയെ തന്നോട് ചേർത്തു... പിന്നാലെ അല്ലുവും...

അഥർവ് വന്നു മൃത്യുഞ്ജയെ പുൽകി...

കാറിന്റെ കോലം കണ്ട് അഥർവ് ചോദിച്ചു..

കുഴപ്പം ഇല്ലല്ലോ ഭയ്യാ?

ഇല്ലടാ കുഞ്ഞാ.... അത് ഒന്ന് ഉരസിയതാ...
അവൻ അഥർവിനെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...

എല്ലാവരും ഉള്ളിലേക്ക് കയറി.....

അദ്രി മുറിയിലേക്ക് പോയി... ഒന്ന് ഫ്രഷായി... മുറിവ് ഒക്കെ ക്ലീൻ ആക്കി....

മൃത്യുഞ്ജയ് വന്നപാടെ മൂന്നാം നിലയിലേക്ക് കയറിപോയിരുന്നു.....

സമയം ഒൻപതു മണി കഴിഞ്ഞു..

ഹാളിൽ എല്ലാവരും ഉണ്ട്.... അദ്രി വന്നത് കൊണ്ട് അവളുടെ മടിയിൽ കിടക്കുകയാണ് അല്ലു...

ചേച്ചിയമ്മ അടുത്ത് ഇല്ലാത്തത് കൊണ്ട് എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു.. ഇപ്പൊ നല്ല ഹാപ്പി ആണ് ഞാൻ.... അല്ലു അവളോട് പറഞ്ഞു....

അപ്പോ ഞാനോടാ അല്ലു? അടുത്തിരുന്ന രൂഹി അവനോട് ചോദിച്ചു...

ഇച്ചേച്ചി എപ്പോളും എന്റെ കൂടെ ഉണ്ടല്ലോ.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു...

ഒന്നും പറയണ്ട ദീ... ചെക്കന്റെ പിന്നാലെ ഒരു പെൺകുട്ടി നടക്കുന്നുണ്ട് ത്രെ 😂....

ഇവൻ ആണേൽ വിട്ടു കൊടുക്കുന്നില്ല.. ആ കൊച്ചു കൊല്ലം രണ്ടായി പിന്നാലെ നടക്കുന്നത്....


(Hyunjin നെ എനിക്ക് അധികം edit ചെയ്യാൻ കഴിഞ്ഞില്ല ക്ഷമിക്കണേ )

ആദിലക്ഷ്മി...

രൂഹി അതും പറഞ്ഞു കൊണ്ട് പൊട്ടി ചിരിച്ചു....

അങ്ങനെ അല്ല... എനിക്ക് അവളെ ഇഷ്ടം ആണ്.... പക്ഷെ എനിക്കൊരു ജോലി ആയാലേ അവളെ ഞാൻ എന്റെ കൂടെ കൂട്ടു... അത് വരെ അവൾ എനിക്ക് വേണ്ടി കാത്തിരുന്നേ പറ്റു.... അത് വരെ ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്... അവൻ പറഞ്ഞു...

ആ നീ കെട്ടും... നീ ഞൊട്ടും... രൂഹി അവന്റെ തലക്കിട്ട് കൊട്ടികൊണ്ട് പറഞ്ഞു...

അവളുടെ പറച്ചിൽ കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു...അദ്രി അടക്കം....

അഥർവ് ഓഫീസ് കാര്യങ്ങൾക്കായി റൂമിൽ ആണ്....

മുകളിൽ അദ്രിയുടെ നുണക്കുഴി ചിരി നോക്കി നിന്ന മൃത്യുഞ്ജയ് പതിവു ചിരിയോടെ പറഞ്ഞു...

The real hunt.... Will be started.... 🔥

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

പിള്ളേരെ ഈ part ഞാൻ അത്രെയും ഇഷ്ടത്തോടെ എഴുതിയത് ആണു ട്ടോ... കൊള്ളാവോ?

എവിടെ മൃത്യുഞ്ജയ് നന്നായി /സോഫ്റ്റ്‌ ആയി എന്ന് പറഞ്ഞവർ എവിടെ 😬... 🥺sorry അങ്ങേര് നന്നാവൂല്ലാ 🥺

പിന്നെ... പൂജ അല്ലെ... ഇനി എഴുതാൻ പറ്റിയില്ല എന്ന് വരും, പിന്നെ ടൈപ്പ് ചെയ്യാം എന്ന് വെച്ച ബുക്ക്‌ തോടേണ്ടി വരും ... അതോണ്ടാ വേഗം ഇട്ടേ...❤

May be ഞാൻ story drop ചെയ്യാൻ സാധ്യത ഉണ്ടേ...no റീസൺസ്.... ഇന്നലെ മാത്രം ആണ് drop എന്നൊരു കാര്യം മനസ്സിൽ വന്നത്.... 😐എനിക്കറിയില്ല.... എന്താ വേണ്ടത് എന്ന്...

അപ്പോ കാണാം  കേട്ടോ...

Boraahe 💜

Ummmmmmmmah 😚

Votueu🔪cmntu🔪supprt 🔪follow🔪

Continue Reading

You'll Also Like

873K 35.9K 30
"ကျွန်တော် တစ်ခါ နမ်းရင် α€„α€«α€Έα€žα€­α€”α€Ία€Έ α€‘α€€α€Ία€™α€”α€Šα€Ία€Έα€›α€α€šα€Ί..α€žα€˜α€±α€¬α€•α€±α€«α€€α€Ία€œα€¬α€Έ?"(18+) ကြၽန္ေတာ္ တစ္ခါ နမ္းရင္ α€„α€«α€Έα€žα€­α€”α€Ήα€Έ α€‘α€€α€Ήα€™α€”α€Šα€Ήα€Έα€›α€α€šα€Ή..α€žα€±α€˜α€¬α€±α€•α€«α€€α€Ήα€œα€¬α€Έ?"(18+)
19.6K 2.5K 33
"ഞാࡻ ΰ΄ͺΰ΄±ΰ΄žΰ΅ΰ΄žΰ΄€ΰ΄²ΰ΅ΰ΄²ΰ΅†.... ΰ΄•ΰ΅Šΰ΄šΰ΅ΰ΄šΰ΅† , നࡀയࡆനࡍറࡆയാണࡆനࡍനࡍ ഏഹࡍ... " ᴍΙͺɴᴇ~β™‘ Including *Age gap *Romance * violence *Happy Ending
5.9K 559 11
I FOUND YOU WITHOUT LOOKING I LOVE YOU WITHOUT TRYING π“œπ“ͺ𝓻𝓴 𝓐𝓷𝓽𝓱𝓸𝓷𝔂~β€βˆ #Age gap #fluff #happy ending #arrange...
589K 101K 91
ࢸා ࢯࢱ්ࢱා ΰΆ΄ΰ·Šβ€ΰΆ»ΰ·šΰΆΈΰΆ±ΰ·“ΰΆΊΰΆΈ ࢺ්࢚ශࢴࢻාࢱࢺ ΰΆ…ΰΆœΰ·ŠΰΆ±ΰ·’!!