ഹൃദയതന്ത്രികൾ...

By vaighari

25.9K 4.1K 12.4K

YOU ARE NOT INNOCENT NANDHA🔥U ARE A DIRTY MINDED BEASTY ONLY BORN FOR THIS PSYCHOPATH🔥-MRUTHYUNJAY AGNIHOTH... More

ഹൃദയതന്ത്രികൾ.... part 1...
ഹൃദയതന്ത്രികൾ -part 2🔥
ഹൃദയതന്ത്രികൾ -പാർട്ട്‌ 3🔥
ഹൃദയതന്ത്രികൾ -part 4🔥
ഹൃദയതന്ത്രികൾ -part 5🔥
ഹൃദയതന്ത്രികൾ -part 6🔥
ഹൃദയതന്ത്രികൾ -part 7🔥
ഹൃദയതന്ത്രികൾ -part 9🔥
ഹൃദയതന്ത്രികൾ -part 10🔥
ഹൃദയതന്ത്രികൾ -part 11🔥
ഹൃദയതന്ത്രികൾ -part 12🔥
ഹൃദയതന്ത്രികൾ -part 13🔥
ഹൃദയതന്ത്രികൾ -part 14🔥
ഹൃദയതന്ത്രികൾ -part 15🔥
ഹൃദയതന്ത്രികൾ -part 16🔥
ഹൃദയതന്ത്രികൾ -part 17🔥
ഹൃദയതന്ത്രികൾ -part 18🔥
ഹൃദയതന്ത്രികൾ -part 19🔥
ഹൃദയതന്ത്രികൾ -part20🔥
ഹൃദയതന്ത്രികൾ -part 21🔥
ഹൃദയതന്ത്രികൾ -part 22🔥
ഹൃദയതന്ത്രികൾ -part 23🔥

ഹൃദയതന്ത്രികൾ -part 8🔥

1K 176 595
By vaighari

പിള്ളേരെ ഞാൻ എത്തി.....😌പിന്നെ നിങ്ങളുടെ കൊറച്ചു ഡൌട്ട്സ് ക്ലിയർ ആക്കാൻ ഉണ്ടാർന്നു എനിക്ക് 😇

1.മൃത്യുഞ്ജയ് അഗ്നിഹോത്രി ഒരു മനുഷ്യൻ ആണ്.... Vampire /werewolf അല്ലാട്ടോ...ഇനി അങ്ങേര് ശെരിക്കും ആരാണെന്നു ചോദിച്ച എനിക്കും അറിഞ്ഞുടട്ടോ.... 😇 .... അപ്പോ സംശയങ്ങൾക്ക് ഉത്തരം കിട്ടിയല്ലോ 😇.......

ബാ നമുക്ക് അങ്ങ് തുടങ്ങിയാലോ.... വായിച്ചിട്ട് വോട്ടോ കമന്റോ ഒന്നും ചെയ്യാതെ പോകുന്നവരുടെ തലയിൽ ഇടിത്തീ വേണ്ട ബല്ല ചാണക കൊട്ട വീഴട്ടെ 😌....

💜💜💜💜💜💜💜💜💜💜💜💜💜💜💜

മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്രിയെ പുറത്തേക്ക് കണ്ടില്ല....

മൃത്യുഞ്ജയ് തന്റെ പ്രൈവറ്റ് റൂമിലെ സിസ്റ്റത്തിൽ നോക്കിയിരുന്നു.

അവന്റെ കൈയ് കഴുത്തിൽ നെഞ്ചിനോട് ചേർന്നു കിടക്കുന്ന രുദ്രാക്ഷത്തിൽ തെരുപിടിച്ചു കൊണ്ടേയിരുന്നു....

Where is she?

രക്ഷപെട്ടോ? ഏയ്‌...

ഇനി എന്തെങ്കിലും പറ്റിയോ?

പലവിധം ചിന്തകൾ മനസിലൂടെ ഓടികൊണ്ടിരുന്നു...

നേരം ഇരുട്ടാവാൻ അവൻ കാത്തിരുന്നു... പതിയെ സന്ധ്യയായി....

രൂഹി അദ്രിയെ നോക്കി....

ഉറക്കം തന്നെയാണവൾ.....

മാനു രൂഹിയുടെ കയ്യിലുണ്ട്... അദ്രിയുടെ അടുത്തേക്ക് ചെല്ലാൻ ബഹളം ആണ്...

സാരവില്ല ടാ... ദീക്ക് ഒന്നുമില്ല... നീ വാ... ദീ വേഗം എണീക്കും ട്ടോ... രൂഹി മാനുവിനെ സമാധാനിപ്പിച്ചു....

അദ്രിയെ ഒന്നൂടെ പുതച്ചു കൊടുത്ത ശേഷം രൂഹി മാനുവിനെയും കൊണ്ട് പുറത്തിറങ്ങി...

റൂമിൽ ഡിം ലൈറ്റ് ഉണ്ട്...

സന്ധ്യയേ പതിയെ മയക്കികൊണ്ട് ആ നഗരം ഇരുട്ടിനോട് പ്രണയത്തിലായി....

മൃത്യുഞ്ജയ് തന്റെ ആ പാസ്സേജിലൂടെ അവളുടെ അടുത്തേക്ക് വന്നു...

മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖം കാണാം... ക്ഷീണം കാണുന്നുണ്ട് ആ മുഖത്തു...

പതിയെ അവൾക്കടുത്തായി അവൻ വന്നിരുന്നു....

നെറ്റിയിൽ തന്റെ തണുത്ത കൈ വെച്ചു നോക്കി.....

ഓഹ് പനി ആണല്ലേ.... അവൻ സ്വയം പറഞ്ഞു...

തല ചെരിച്ചു അവൻ കടിച്ചിടത്തു നോക്കി... അവിടം ചുവപ്പ് മാറി നീലയോ കറുപ്പോ ആയ നിറം ബാധിചിരിക്കുന്നു..
അവനൊന്നു നെടുവീർപ്പ് ഇട്ടു..

അവന്റെ സാന്നിധ്യം അറിഞ്ഞെന്ന പോലെ അവൾ കണ്ണുകൾ തുറന്നു.. പതിയെ.....

കണ്ണു തുറന്ന അദ്രി കാണുന്നത് തന്നെ നോക്കിയിരിക്കുന്ന മൃത്യുഞ്ജയേ ആണ്...

അവനെ നോക്കി അവൾ പുഞ്ചിരിച്ചു ❤

ആ നുണക്കുഴികൾ അവനു മുന്നിൽ പ്രത്യക്ഷമായി... നീലകണ്ണുകൾ കൊണ്ട് തന്നെ നോക്കി ചിരിക്കുന്ന അവളെ അവൻ ഒന്ന് നോക്കി......

പതിയെ ആ ചിരി മാഞ്ഞു.... കണ്ണുകൾ അടഞ്ഞു...

ഓഹ് ഉറക്കത്തിൽ ചിരിച്ചതാണല്ലേ.. ഇല്ലേൽ മുഖത്തു നോക്കാത്തവളാ... അവൻ ആലോചിച്ചു..

പതിയെ അവളിൽ നിന്നും മാറി എണീറ്റു.. അവളെയൊന്നു കൂടി തിരിഞ്ഞു നോക്കിയ ശേഷം അവൻ തിരിച്ചു പോയി...

തന്റെ റൂമിലെത്തിയ മൃത്യുഞ്ജയ് ആരെയോ വിളിച്ചു......

ഞാൻ പറഞ്ഞത് ചെയ്തോ.. Edwerd..
ചിപ്പ് പോകട്ടെ.... ഞാൻ ഉദ്ദേശിച്ച ആളല്ല അതെടുത്തത്.... I will catch her /him..
പിന്നെ ഞാൻ പറഞ്ഞത് നാളേ ശരിയാക്കണം... Aur ek tho baath hey... Bulaavo uss dhonon ko.. Yahan bahuth kaam hey... Teek hey...
പിന്നെ പറഞ്ഞത് നാളേക്ക് എന്റെ കയ്യിൽ കിട്ടിയിരിക്കണം.🔥

സമയങ്ങൾ കാറ്റു പോലെ കടന്നു പോയി...

ഒരു ദിവസം മുഴുവൻ അദ്രി ഉറങ്ങിക്കിടന്നു.... മനസിനേറ്റ ക്ഷീണവും ഭയവും അവളുടെ ശരീരത്തെയും നന്നായി ബാധിച്ചിരുന്നു...

അദ്രി പതിയെ കണ്ണുകൾ തുറന്നു...

തനിക്കരികിൽ നിൽക്കുന്ന റൂഹിയേ കണ്ടു... കൂടെ അഥർവും ഉണ്ട്...


ആഹാ ദീ ഉണർന്നോ.... രൂഹി ചിരിച്ചു കൊണ്ട് പറഞ്ഞ ശേഷം അദ്രിയുടെ നെറ്റിയിൽ തൊട്ടു നോക്കി..

പനി കുറഞ്ഞല്ലോ.... വേഗം എണീറ്റു വായോ... രൂഹി പറഞ്ഞു.

പിന്നെ എന്താ ദീ ഇത്ര പെട്ടെന്നു പനി വരാൻ? അഥർവ് ചോദിച്ചു...

പ്രായത്തിനു അദ്രി ഇളയത് ആണെങ്കിലും... രൂഹിക്ക് അദ്രി എങ്ങനെയാണോ അതുപോലെ തന്നേ ആയിരുന്നു അഥർവിനും....

ഏയ് ഒന്നുമില്ല.. കാലാവസ്ഥയുടെ ആയിരിക്കും.. അദ്രി സത്യം പറയാൻ നിന്നില്ല....

ആണോ.. ഇനി ഇങ്ങനെ ഉണ്ടാവുവാണേൽ പറയണം കേട്ടോ.. അവനും റൂഹിയും ഒരുമിച്ച് പറഞ്ഞു..

മാനു ഓടിവന്നു അദ്രിയുടെ മേലെ കയറി... സ്നേഹപ്രകടനം തുടങ്ങിയിട്ടുണ്ട്... അവനു പിന്നാലെ ബാമും, ടാന്നിയും... 💜

കുറച്ചു സമയങ്ങൾ അങ്ങനെ കടന്നു പോയി...

.............

അദ്രി ഒന്ന് കുളിച്ചു.... ശരീരം തണുത്തപ്പോൾ ഒരു സമാധാനം....

പതിയെ കൈയ് കഴുത്തിലൂടെ കൊണ്ട് പോയി....

സ്സ്......

വേദന കൊണ്ടാവൾ പൊള്ളിപിടഞ്ഞു...

ഞാൻ അങ്ങോട്ട് വരാറില്ലല്ലോ... എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കണെ? ചിപ്പൊ? എന്ത്‌ ചിപ്പ്... അല്ലേലും തനിക്കത് കിട്ടിയിട്ട് എന്തിനാ... ചെകുത്താന്റെ സ്വഭാവം ആണ് മനുഷ്യന്റെ രൂപം ഉണ്ടെന്നേ ഉള്ളൂ അയാൾക്ക്.....

അദ്രി പതിയെ മനസ്സിൽ പറഞ്ഞു...

ഉറക്കെ പറയാനുള്ള ദൈര്യം ഇല്ലാ...
കാരണം ആ കെട്ടിടത്തിന്റെ ഭിത്തികൾക്ക് വരെ ചെവികൾ ഉണ്ട്... 🔥

വേദന ഉള്ളതിനാൽ അവളാ ഭാഗം പിന്നെ തൊടാൻ നിന്നില്ല....


കിച്ചണിൽ ചെന്നവൾ ദേവിയമ്മയോട് ചിരിച്ചു.... അവർ തിരിച്ചും...

മഞ്ഞൾപൊടിയുടെ ചില്ലുകുപ്പി എടുത്ത് കൊണ്ട് അവളതിൽ നിന്നും സ്പൂൺ കൊണ്ട് തന്റെ കയ്യിലേക്ക് പൊടി തട്ടി... പാത്രം അവിടെ വെച്ച ശേഷം മഞ്ഞൾ പൊടി വിരലിൽ എടുത്തുകൊണ്ടു അവൻ കടിച്ച ഭാഗത്തവൾ തൊട്ടു...

നീറുന്നുണ്ട്... സാരല്ല്യ.. വേഗം ഉണങ്ങും.... അവൾ അവളോട് തന്നെ സ്വയം പറഞ്ഞു...

അവളുടെ ചെയ്തികൾ ഒക്കെ തന്റെ സിസ്റ്റത്തിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അവൻ... കയ്യിലെ വിരലുകൾ അവന്റെ കഴുത്തിലെ രുദ്രാക്ഷത്തിൽ കിടന്ന് കളിക്കുന്നുണ്ട്...

നിന്നെ ഞാൻ എന്താ ചെയ്യാ നന്ദാ 🔥

അവൻ സ്വയം പറഞ്ഞു... എപ്പോളും കാണുന്ന ആ ചിരിയുണ്ട് മുഖത്തു...

....

അദ്രിയെ നോക്കിയെത്തിയ രൂഹി അടുക്കളയിൽ എത്തി...

ദീ..

എന്തോ ചിന്തയിൽ ആയിരുന്ന അദ്രി ഞെട്ടി...

പേടിപ്പിച്ചു കളഞ്ഞല്ലോ കുട്ടി നീയ്... അദ്രി ചിരിച്ചു കൊണ്ട് പറഞ്ഞു... ആ നുണക്കുഴികൾ തെളിഞ്ഞു....

മതി ദീ വാ.....

അദ്രി പറയുന്നത് വില വെക്കാതെ ചിരിച്ചു കൊണ്ട് രൂഹി അദ്രിയെയും വലിച്ചു കൊണ്ട് പോയി....

മുംബൈ മറ്റൊരിടത്തു....

കയ്യിലെ വെള്ളപൊടി മൂക്കില്ലേക്ക് ആർത്തിയോടെ വലിച്ചു കയറ്റുകയാണ് ദത്തൻ.. ഇത്ര ദിവസമായിട്ടും താൻ അനേഷിക്കുന്ന അദ്രിനന്ദിനിയെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്നത് അവനിൽ കലിയടക്കി...

അണ്ണാ...
കൂട്ടത്തിൽ ഒരുവൻ വിളിച്ചു...

എന്താടാ... സെൽവം...

അണ്ണൻ അനേഷിക്കുന്ന അവൾ ഇവിടെ തന്നെ ഉണ്ട് അണ്ണാ.... പക്ഷെ പുറത്ത് കടന്നാലേ അവളെ നമ്മുടെ കയ്യിൽ കിട്ടൂ..സെൽവം പറഞ്ഞു...

ഏഹ്... അവൾ പുറത്തു കടക്കുകയോ.... അവളെവിടെയാ ഇപ്പൊ... ദത്തൻ  നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു...

അവൾ അവൾ... ഹൈബേ മാൻഷനിൽ ആണ്....

എവിടെ ആയാലും വേണ്ടില്ല.. എനിക്കവളെ കിട്ടിയിരിക്കണം... ദത്തൻ മുഷ്ടി ചുരുട്ടികൊണ്ട് പറഞ്ഞു..

അതിനു  എളുപ്പമല്ല അണ്ണാ... അത് ഹൈബേ മാൻഷൻ ആണ്.. അവരെ കുറിച്ച് ലോകത്ത് എല്ലാവർക്കും അറിയാം... അവൾ അത്രയും സംരക്ഷണയിൽ ആണിരിക്കുന്നത്..

സെൽവം ഹൈബേ ഇന്റർനാഷണൽ കമ്പനിയെ കുറിച്ചും, CEO  അഥർവിനെ കുറിച്ചും  ദത്തനു  വിശദീകരിച്ചു കൊടുത്തു...

ഓഹ്.. അങ്ങനെ ആണ് കാര്യങ്ങൾ... നമുക്കു കാത്തിരിക്കാം.... അവൾക്കായി... അവൻ പറഞ്ഞു...

ചെന്നായ്ക്കളെ പോലെ അവസരം കിട്ടുമ്പോൾ ആക്രമിക്കാനായി ദത്തനും കൂട്ടരും കാത്തിരുന്നു.....

🔥പക്ഷെ അവർക്കറിയില്ലല്ലോ ആ ആട്ടിൻകുട്ടി ഇപ്പൊളുള്ളത് സിംഹത്തിന്റെ മടയിൽ ആണെന്ന്... ചെന്നായ്ക്കളെ വേട്ടയാടി കൊല്ലുന്ന സിംഹത്തിന്റെ മടയിൽ🔥....

മൂന്ന് ദിവസങ്ങൾ കൂടി കടന്നു പോയി....മൃത്യുഞ്ജയേ അദ്രി കണ്ടിരുന്നില്ല.... അവൾക്കത് ആശ്വാസം ആയിരുന്നെങ്കിലും, ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെയോ "മൃത്യുഞ്ജയ് "എന്ന നാമം അലയടിക്കുന്നുണ്ടായിരുന്നു...

അവൾ ആലോചിച്ചു... ദേവന്മാരെ പോലും വെല്ലുന്ന ഭംഗിയാണവന്...അവൻ അടുത്തുള്ളപ്പോൾ തന്നെ ഒരു ഭസ്മത്തിന്റെ മണം പൊതിയുന്നത് അവൾ ചിന്തിച്ചു.. 🔥അന്നാദ്യമായി അയാളെ കണ്ടപോളും അയാൾക് ഭസ്മത്തിന്റെ പച്ചമണം ആയിരുന്നു..... പിന്നെ പിന്നെ എന്തിനാണി ക്രൂരത? സമൂഹത്തിൽ നിന്നും ഒറ്റപെട്ടു കഴിയുന്നത് എന്തിനായിരിക്കാം? എന്തൊക്കെയോ രഹസ്യങ്ങൾ അയാളെ ചുറ്റി പറ്റി ഉള്ള പോലെ....

കൂടുതൽ ഒന്നും ചിന്തിക്കാതെ അദ്രി തന്റെ പണികളിൽ ഏർപ്പെട്ടു..

അഥർവ് എന്തോ കാര്യത്തിനായി പോയിരിക്കയാണ്‌... രൂഹി ഉണ്ട് മാൻഷനിൽ... അവൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നു...

ഹൈബേ മാൻഷനു മുകളിൽ തന്റെ ചോപ്പറിൽ മൃത്യുഞ്ജയ് വന്നിറങ്ങി... മൂന്നു ദിവസങ്ങൾക്കു ശേഷമാണ് അവൻ അങ്ങോട്ട്‌ വരുന്നത്.... പതിവ് പോലെ black suit തന്നെ ആണ് വേഷം...

ടൈ അഴിച്ചു കൊണ്ട് അവൻ വേഗം താഴേക്കിറങ്ങി... തന്റെ പ്രൈവറ്റ് റൂമിൽ കേറി സിസ്റ്റം ഓൺ ആക്കി... അതിലെ കാഴ്ച കണ്ടവൻ ഒന്ന് ചിരിച്ചു... എപ്പോളും കാണുന്ന ആ ചിരി...

കാരണം.... അദ്രി മൂന്നാം നിലയിലേക്കുള്ള പടിയുടെ കീഴിൽ വന്നുനിന്ന് മുകളിലേക്ക് നോക്കുന്നത് കാണാം.... ആ മൂന്ന് ദിവസവും അവൾക്കിത് തന്നെ ആയിരുന്നു പണി...

ഒന്ന് ഫ്രഷ് ആയ ശേഷം, അവൻ താഴേക്കിറങ്ങി..

അവനറിയാം അവളിപ്പോൾ എവിടെ ഉണ്ടാകും എന്ന്.... പതിയെ കിച്ചണിലേക്ക് നടന്നു...

അദ്രി എന്തോ തിരക്കിട്ട പണിയിൽ ആണ്.. മാവ് കുഴക്കാൻ ആയി വലിയ ഒരു പാത്രം എടുത്ത് അതിൽ നോക്കി നിന്നപ്പോളാണ് പാത്രത്തിൽ ജനലിനരികിലൂടെ വരുന്ന മൃത്യുഞ്ജയുടെ പ്രതിബിംബം കാണുന്നത്.....

മറ്റൊന്നും ആലോചിക്കാതെ അദ്രി ആ പാത്രം പതിയെ ശബ്ദം ഉണ്ടാകാതെ അവിടെ വെച്ചു കൊണ്ട് കിച്ചനിലെ ആ വലിയ ഫ്രിഡ്ജിനു സൈഡിൽ ആയി ഒളിച്ചു നിന്നു... വായക്കു മുകളിൽ തന്റെ രണ്ടു കയ്യും പൊത്തി പിടിച്ചു കൊണ്ട്...

കിച്ചണിനുള്ളിലേക്ക് വന്ന മൃത്യുഞ്ജയക്ക് അദ്രിയുടെ പൊടി പോലും കാണാൻ കഴിഞ്ഞില്ല... പക്ഷെ അവനറിയാം അവൾ അവിടെ തന്നെ ഉണ്ടാവും എന്ന്....


നന്ദ!നന്ദ!നന്ദ....

അവനൊരു ഉന്മാദിയേ പോലെ അവളെ വിളിച്ചു കൊണ്ടിരുന്നു....

നീയെവിടെയ നന്ദാ... എന്നെ പേടിച് ഒളിച്ചിരിക്കുവാണോ?ഏഹ്?

ഫ്രിഡ്ജിനു സൈഡിൽ നിൽക്കുന്ന അദ്രിയുടെ പാവാടതുമ്പ് അവൻ കണ്ടിരുന്നു...

മൃത്യുഞ്ജയ് അറിയാത്ത പോലെ അതിനടുത്തു കൂടെ പോയി...

അദ്രി നീലകണ്ണുകൾ മുറുക്കി അടച്ചു...

നന്ദാ ... എവിടെയാ നീ?

അവന്റെ വിളിയുടെ ടോൺ കെട്ടവൾക്ക് ഭയം തോന്നി...

കയ്കൾ കൊണ്ട് അവൾ വായ ഒന്നൂടെ മുറുക്കി അടച്ചു...

മൃത്യുഞ്ജയ് പിന്തിരിഞ്ഞ സമയം കൊണ്ട് അദ്രി ഓടാൻ ആയി ഒരുങ്ങി...

ആാാഹ... എവിടെക്കാ ഓടുന്നെ? ഏഹ്?..

ഓടാനായി തുടങ്ങിയ അദ്രിയെ മൃത്യുഞ്ജയ് വയറിൽ പിടിച്ചു പൊക്കി...

ആഹ്.. എന്നെ വിട് വിടാന പറഞ്ഞെ...
അദ്രി അവന്റെ കയ്യിൽ കിടന്ന് കുതറി..

ആാാഹ.. ആട്ടിൻകുട്ടിക്ക് ശൗര്യമോ.. കാണട്ടെ ആ മുഖം... അവനവളുടെ കാതിൽ പതിയെ പറഞ്ഞു..

പതിയെ അവളെ നിലത്തു നിർത്തി.

അദ്രി ഓടാനായി തിരിഞ്ഞു...

ഞാൻ പറയാതെ നീ  ഇവിടുന്ന് പോകില്ല നന്ദ... അവൻ ഒച്ച ഉയർത്തി..

അദ്രിയിൽ അവന്റെ ഒച്ച ഭയം ഉളവാക്കി..
അവളാ നില്പ് നിന്നു തല താഴ്ത്തി കൊണ്ട് തന്നെ...

മൃത്യുഞ്ജയ് വന്നു അവളുടെ ധാവണികിടയിലൂടെ അവളുടെ കുഞ്ഞു വയറിൽ തന്റെ വലതുകയ്യ് കൊണ്ട് അമർത്തിപിടിച്ചു കൊണ്ട് അവനിലേക്ക് അടുപ്പിച്ചു.. 🔥

അദ്രി ഒന്ന് ഏങ്ങികൊണ്ട് ഉയർന്നു... ആ ഭസ്മത്തിന്റെ മണം അവളിലേക്ക് പടർന്നു കയറാൻ തുടങ്ങിയിരുന്നു...

എന്നെ തിരഞ്ഞു വന്നതാണോ നീ അവിടെ? അതോ  ഇനി വേറെ ആവശ്യത്തിനായി വന്നതോ? ഏഹ്.

അദ്രി ഒന്ന്  ഞെട്ടി... ഇയാളിത് എങ്ങനെ അറിഞ്ഞു...

അല്ല... അവൾ പതിയെ പറഞ്ഞു...

പിന്നെ എന്തിനാ വന്നേ? മ്മ്ഹ്ഹ്
അവൻ ഒന്നുകൂടെ അവളുടെ വയറിൽ തന്റെ കൈയ് അമർത്തി..
നട്ടെല്ലിനുള്ളിലൂടെ എന്തോ പുളഞ്ഞു പോകുന്നത് പോലെയവൾക്ക്  തോന്നി🔥.

എന്നെ വിട്... വി...... ട് എന്നെ വി.....
വാക്കുകൾ മുറിഞ്ഞു തുടങ്ങി...

പിന്നെയൊന്നും ചിന്തിക്കാൻ നിന്നില്ല സർവശക്തിയും എടുത്തവൾ അലറി...

എന്നെ വിടാന പറഞ്ഞെ...

മൃത്യുഞ്ജയ് ഒന്ന് അനങ്ങിയത് പോലും ഇല്ല...

ആഹാ എന്റെ ആട്ടിൻകുട്ടി പുലികുട്ടി ആയോ... അതും പറഞ്ഞു ചിരിച്ചു കൊണ്ടവൻ അവളിലെ പിടി വിട്ടു..

അദ്രി മാറിനിന്നു ചുമച്ചു...

Relax.. നന്ദാ... ഞാൻ ഒന്നും ചെയ്തില്ലലോ?
ചിരിയോടെ തന്നെയാണ് പറച്ചിൽ..

നീലകണ്ണുകളിൽ സങ്കടം മാറി ദേഷ്യം നിഴലടിക്കാൻ തുടങ്ങി...

നിങ്ങൾ... നിങ്ങൾക്ക് എന്താ വേണ്ടേ? ഏഹ് അവൾ അലറിക്കൊണ്ട് ചോദിച്ചു...

എനിക്കോ.... എനിക്ക്... മ്മ് അവൻ ആലോചിക്കുന്നത് പോലെ നിന്നു..എന്നിട്ടവളെ നോക്കി...

ആ നീലകണ്ണുകളിൽ ദേഷ്യം എരിഞ്ഞ് കത്തുന്നുണ്ട്...

Relax നന്ദ.. നീയിങ്ങനെ ദേഷ്യപെടല്ലേ....

ആഹ്... പിന്നെ താൻ ചെയ്യുന്നതിന്റെ അർത്ഥം എന്താ? ഏഹ്... പറ? എന്താ എന്നിൽ നിന്നും വേണ്ടേ? നഷ്ടപ്പെടാൻ ആയി എനിക്ക് ഒന്നും തന്നെയില്ല... എന്റെ ഈ ശരീരം അല്ലാതെ... അതുകൊണ്ട് എനിക്ക് ഇനി ഭയക്കേണ്ട കാര്യവും ഇല്ല.... ഞാൻ ഇവിടെ നിൽകുമ്പോൾ അല്ലെ പ്രശനം... ഞാൻ ഇവിടുന്ന് പോയാലോ....അതുകൊണ്ട് ഈ നിമിഷം ഇപ്പൊ ഞാൻ ഇവിടുന്ന് ഇറങ്ങുവാ...

അലറികൊണ്ടവൾ പറഞ്ഞു നിർത്തി...

തിരിഞ്ഞു നടക്കാൻ ആരംഭിച്ചു...

ഞാൻ പറയാതെ നീ ഇവിടുന്ന് പോകില്ല നന്ദാ... ഞാൻ ആദ്യമേ പറഞ്ഞതാ... ആവർത്തികുന്നത് എനിക്ക് ഇഷ്ടമല്ല എന്ന്... But നീ ആയതുകൊണ്ട് പറഞ്ഞതാ... ഇനി ഞാൻ പറയില്ല... അവൻ ശാന്തനായി പറഞ്ഞു..

അതിനു ഞാൻ എന്നെ തനിക്ക് എഴുതി തന്നിട്ട് ഒന്നും ഇല്ലല്ലോ? പിന്നെ ഇവിടുന്ന് പുറത്തു കടന്ന എനിക്ക് എന്താ സംഭവിക്ക എന്ന് എനിക്ക് നന്നായി അറിയാം... ഇവിടെ നിന്നാൽ തന്റെ ഉപദ്രവവും... അതുകൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു...

അദ്രി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി..

മൃത്യുഞ്ജയ്ക്ക് ആ ചിരിയിൽ എന്തോ പന്തികേട് തോന്നിയിരുന്നു...

അദ്രി നീലകണ്ണുകൾ കൊണ്ടവനെ നോക്കി ചിരിച്ചു... നുണക്കുഴികൾ തെളിയാൻ തുടങ്ങി....

സൈഡിൽ വെച്ചിരുന്ന ഗ്ലാസ്‌ എടുത്തവൾ സ്ലാബിൽ വെച്ചു ആഞ്ഞുതല്ലി പൊട്ടിച്ചു...

പൊട്ടിയ ചില്ലുകൊണ്ടവൾ  തന്റെ കഴുത്തിൽ വരയാൻ ആരംഭിച്ചു.. അവനെ നോക്കി ചിരിച്ചു കൊണ്ട് തന്നെ..

Uff🔥 നന്ദാ അപ്പോ നിനക്ക് ചാകണം... അല്ലെ?  എന്നോട് പറഞ്ഞ പോരെ... ഏഹ്.. ഞാൻ ചെയ്തു തരാലോ....

പൈശാചികമായി ചിരിച്ചു പറഞ്ഞുകൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നു..

അദ്രി അവന്റെ നീക്കത്തിൽ ഒന്ന് പകച്ചു..
ആ നിമിഷം മതിയായിരുന്നു അവനും, അവളുടെ കയ്യിൽ നിന്ന് ആ ചില്ലുകഷ്ണം പിടിച്ചു വാങ്ങാൻ....

അദ്രി ഞെട്ടി... നീലകണ്ണുകൾ കൊണ്ടവനെ നോക്കി..

അവനവളെ നോക്കി ചിരിച്ചു....

പെട്ടെന്നു തന്നെ അദ്രിയുടെ മുഖം മാറി... കണ്ണുകളിൽ നിന്ന് വെള്ളം വരാൻ തുടങ്ങി...

കാരണം, അവൻ അവളുടെ കയ്യിൽ നിന്നും വാങ്ങിയ ചില്ലു കൊണ്ട് അദ്രിയുടെ ഉള്ളംകയ്യിൽ അമർത്തി പിടിച്ചിരുന്നു....
ചോര നിർത്താതെ ഒഴുകി തുടങ്ങി....

ആഹ്.... വിട്..

വേദന കൊണ്ടവൾ അലറി....

വിട് ജയ് 🔥വിടാൻ....

അടുത്ത നിമിഷം അവനാ പിടി വിട്ടു...

അവൾ താഴേക്ക് തളർന്നിരുന്നു.... കയ്യിൽ നിന്നും ചോര ഒലിക്കുന്നുണ്ട്... കണ്ണുനീർ കൊണ്ട് കാഴ്ച അവ്യക്തം ആയി... തേങ്ങലുകൾ ഉയർന്നു...

മൃത്യുഞ്ജയ് അപ്പോഴും ഞെട്ടിഇരിക്കുവാർന്നു...

അവൾ.... അവളെന്താ തന്നെ വിളിച്ചേ? എന്ന ചിന്ത തലയിലൂടെ ഓടികൊണ്ടിരുന്നു...

താഴെ തളർന്നിരിക്കുന്ന അദ്രിയെ അവൻ നോക്കി.... മിഴികൾ താഴെയാണ്... എന്നത്തേയും പോലെ ആ നീലകണ്ണുകൾ വാർന്നോഴുകുന്നുണ്ട്.....

    ദേഷ്യം കൊണ്ടവൻ മറ്റൊന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി.......

💜💜💜💜💜💜💜💜💜💜💜💜💜💜💜

എനിക്കറിയില്ല ഒന്നും തന്നെ... ഈ കഥയുടെ ആദ്യവും അന്ത്യവും എന്നിലൂടെ തന്നെ ആയിരിക്കും.... 🔥

പിന്നെ taekook past വേണോ എന്ന് ചോദിക്കുന്നു....? അവർക്കായി ഞാൻ ഡയറിൽ കുറച്ചു പേജുകൾ ഒഴിച്ചിട്ടിരികുവാണ്... Taekookine വേണം എങ്കിൽ പറയുട്ടോ.... 💜

മൃത്യുഞ്ജയ്, അദ്രിനന്ദിനി ഇഷ്ടപെടുന്നുണ്ടോ?❤

എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ? പറയണേ.... 😇

Be safe....

Ummmmmmmmmmah😚

Boraahe 💜

Voteu /cmntu/supprtu☘️

Continue Reading

You'll Also Like

68.4K 5K 65
ផែនដីក្រឡាប់ចាក់ មនុស្សស្អីតាំងពីកំលោះមកដល់ពោះម៉ាយកូនប្រាំហើយ រកប្រពន្ធជាប់លាប់និងគេ១ក៏គ្មាន មិនមែនលែងលះទៅឯណាទេ គឺពួកគេនិងស្លាប់ដោយគ្មានមូលហេតុនៅដែល...
17K 2.2K 32
"ഞാൻ പറഞ്ഞതല്ലെ.... കൊച്ചെ , നീയെന്റെയാണെന്ന് ഏഹ്... " ᴍɪɴᴇ~♡ Including *Age gap *Romance * violence *Happy Ending
46.6K 6.7K 41
"ហង្សមែនទេ?​ត្រឹមតែមួយប៉ប្រិចភ្នែកយើងនឹងធ្វើអោយហង្សមួយនោះបាក់ស្លាប ហើយហង្សដ៍ស្រស់ស្អាតនោះត្រូវស្ថិតក្នុងកម្មសិទ្ធយើងម្នាក់គត់"ជុងហ្គុក "យើងដឹងពីអ្វីទ...
17.9K 3.6K 53
විනාශ කරදැමූ කිරි සිහිනයක් වෙනුවෙන් බැදි වෛරයක් නිසා පරම්පරාවක්ම නසන්නට ශපථ කළ නේත්‍රාවකගේ පළිගැනීමට මැදිවූ සෙනෙහසක අන්දරය....... රුහිරු බැදි බැමි~