നാഗവല്ലി

By tingtingball75

1.1K 178 42

ഇത് എൻ്റെ തൂലികയിൽ നിന്നും വന്ന നാഗവല്ലിയുടെ കഥയാണ്...നാഗവല്ലി ഒരു പൊളിച്ചെഴുത്ത് More

ഭാഗം-2
FINAL

ഭാഗം -1

513 71 25
By tingtingball75

നാഗവല്ലി ഒരു പോൊളിച്ചെഴുത്ത്....

"കാരണവരെ സ്നേഹിക്കുന്നതിന് പകരം കൂടെ ചുവടുവെക്കുന്ന നർത്തകനോട് പ്രണയം തോന്നിയതിൻ്റെ പേരിൽ കൊന്നുകളഞ്ഞ ഒരു പെൺകുട്ടി മരിച്ച് മൂന്നാം നാൾ (ദുർകാശ്ഠമി)ഉയർത്തെഴുന്നേറ്റ് ഒരേഒരു ലക്ഷ്യത്തിന് വേണ്ടി തന്നേയും തൻ്റെ പ്രിയതമനേയും കൊന്ന കാരണവരുടെ മരിക്കുന്ന നിലവിളി കേൾക്കാൻ ....പക്ഷെ വിധി അവളെ ചതിച്ചു അവളുടെ ആഗ്രഹം നടന്നില്ല ..നാഗവല്ലിയെ തെക്കിനിയിൽ തളച്ചിട്ടു..." ഇതാണ് നമുക്കറിയുന്ന നാഗവല്ലിയുടെ കഥ ഇതൊന്ന് തിരുത്തി എഴുതിയാലോ..

തൻ്റെ കൊട്ടാരത്തിലേക്ക് അയാൾ പുതിയൊരു നർത്തകിയെ വേണമെന്ന് മന്ത്രി സഭയിൽ ഉത്തരവിറക്കി..
നിഭന്തനകൾ ഇതായിരുന്നു..
"കാണാൻ അതീവ സുന്ദരിയായിരിക്കണം, ഇതുവരെ മറ്റൊരു പുരുഷനുമായിട്ടും ഒരു ബന്തവും ഉണ്ടാവരുത്,മാൻമിഴിയായിരിക്കണം,പവിത്രയായിരിക്കണം"
ഇതായിരുന്നു കാരണോര്ടെ കൽപ്പന..കാര്ണോര്ടെ കൽപ്പന പ്രകാരം ഭടൻമാർ അവളെ തേടി ഇറങ്ങി..കേരളത്തിൻ്റെ അന്നത്തെ തിരുവിതാം കൂർ മലബാർ പ്രദേശങ്ങളിൽ ഒന്നും തിരഞ്ഞിട്ട് അവർക്ക് കിട്ടിയില്ല..അവസാനം ഏതോ ഒരു കാതികൻ പറഞ്ഞതിന് പിന്നാലെ അവർ പഴനിയിലേക്ക് യാത്ര തിരിച്ചു..അന്ന് അവിടെ ക്ഷേത്രത്തിൽ ചുവടുവെച്ചുകൊണ്ടിരിക്കുകയായിരുന്നു നാഗവല്ലി....
നാഗവല്ലിയുടെ അംഗലാവണ്യവും വശ്യമായകണ്ണുകളും ഭടൻമാരെ പോലും തളർത്തി..

തിരുവിതാം കൂരിൽ നിന്ന് ഇങ്ങനെ ഒരനോഷണം വന്നിട്ടുണ്ടെന്നറിഞ്ഞ നാഗവല്ലിയുടെ മാതാപിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷമായി..പക്ഷെ അവൾക്ക് ഒട്ടും താൽപാര്യമില്ലായിരുന്നു അതിനൊരു കാരണം കൂടിയുണ്ട്...

പിന്നെ അവരുടെ നിർബന്തത്തിന് വഴങ്ങാനല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു..അന്ന് രാത്രി അവൾ യാത്ര തിരിച്ചു..പുലർച്ച ആയപ്പോഴേക്കും കൊട്ടാരത്തിലെത്തി..
നാഗവല്ലിയെ കണ്ടതും കാരണവർക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..അയാൾ അവളെ തന്നെ നോക്കിയിരുന്നു..
അവൾക്ക് ആ നോട്ടവും അയാളുടെ സംസാരവും അത്ര പിടിച്ചില്ല  ,പിടിച്ചില്ല എന്നല്ല അവൾക്ക് വെറുപ്പായിരുന്നു...
അങ്ങനെ ദിവസങ്ങൾ കടന്നുപോയി നാഗവല്ലിയോട് അടുക്കാൻ നോക്കിയിട്ട് പരാചയമാണ് സംഭവിച്ചത്. നാഗവല്ലി കാരണവരോട് നല്ല രീതിയലാണ് പെരുമാറിയത് ..അങ്ങനെ ഇരിക്കുമ്പോഴാണ് വലിയൊരുത്സവം വന്നത്, നാഗവല്ലിയുടെ കൂടെ ചുവടുവെക്കാൻ ഒരു നർത്തകനേകൂടി വേണമെന്ന് വിളംബരം ചെയ്തു..ഏറെ വൈകാതെ തന്നെ നാഗവല്ലിക്കൊത്ത ഒരുത്തനെ കിട്ടി..രാമനാദൻ..അല്ല അനന്തഭദ്രൻ..അനന്തഭദ്രൻ എങ്ങനെ രാമനാദനായി..

                             

ആരാണ് അനന്തഭദ്രൻ?നാഗവല്ലിക്ക് അവൻ ആരായിരുന്നു..
എല്ലാവരേയും പോലെ കളിച്ച് ചിരിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു നാഗവല്ലിക്കും.അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ മാതാപിതാക്കൾ അവളെ നൃത്തം പടിക്കാൻ പറഞ്ഞയക്കുന്നത്.അവൾക്ക് അതിനോട് വലിയ താത്പര്യം ഇല്ലായിരുന്നു..എന്നാലും അച്ചൻ്റേയും അമ്മയുടേയും ഇഷ്ടത്തിന് അവൾ വഴങ്ങി.അന്നത്തെ ഏറ്റവും പ്രകൽപരായ അദ്യാപകനിൽ നിന്ന് അവൾ നൃത്തം പഠിച്ചു.10ാമത്തെ വയസ്സിൽ അരങ്ങേറ്റം കഴിഞ്ഞു.അവളുടെ അംഗവടിവും സൗന്ദര്യവും കണ്ട് അവിടെ ഉള്ളവരെല്ലാം അത്ഭുതപ്പെട്ടിരുന്നു..ഒരു വശ്യസുന്ദരിതന്നെയായിരുന്നു..
നൃത്തത്തിനേക്കാൾ പഠനത്തിലായിരുന്നു അവൾക്കിഷിടം.പക്ഷെ രണ്ടും ഒരുമിച്ച് കൊണ്ടുപോവാൻ അവൾക്ക് കഴിഞ്ഞില്ല.അങ്ങനെ ഇരിക്കുമ്പോഴാണ് അപ്രധീക്ഷിതമായി അയാളെ കണ്ടെത്തുന്നത്.ആ അയാൾ എന്നൊന്നും പറയാനുള്ള പ്രായമില്ല അവനെ എന്ന് പറയാം..മറ്റാരോടും തോന്നാത്ത അടുപ്പം അവൾക്ക് അവനോട് തോന്നി.അവൻ അനന്തഭദ്രൻ . അവൻ സ്കൂളിൽ നിന്ന് പഠിക്കുന്നത് അവൾക്കും പഠിപ്പിച്ചുകൊടുത്തു.അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.അവര് തമ്മിലുള്ള ബന്തം സുഹൃത്തിനുമപ്പുറം വളരാൻ തുടങ്ങി.ഒരു സായാഹ്ന നിമിഷത്തിൽ അവര് രണ്ട് പേരും അത് തിരിച്ചറിഞ്ഞു.ഒരിക്കലും തൻ്റെ വീട്ടിൽ ഇൗ ബന്തം അനുവദിക്കില്ലാന്ന് രണ്ട് പേർക്കുമറിയാം.പക്ഷെ അവരുടെ സ്നേഹം സത്യമായിരുന്നു.ഒരിക്കലും ചതിക്കില്ലായെന്ന് വാ കൊണ്ട് പറഞ്ഞിട്ടില്ലങ്കിലും അവര്ക്കതറിയാമായിരുന്നു.അവരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.ഒരാൾക്ക് പോലും ഇവരുടെ ഈ ബന്തം അറിയില്ലായിരുന്നു.ഒരുപാട് നൃത്ത വേദികളിൽ അവർ ഒരുമിച്ച് ചുവടു വെച്ചിട്ടുണ്ട്.പക്ഷെ ഒരു ദിവസം അനന്തഭദ്രന് നാഗവല്ലിയോടുള്ള പെരുമാറ്റത്തിൽ എന്തോ സംശയം തോന്നിയ തൻ്റെ ഉറ്റ സുഹൃത്തായ ദേവൻ ..ആദ്യമായി അനന്തഭദ്രനോടായി ചോദിച്ചു..അവര് തമ്മിൽ വല്ലതുമുണ്ടോ എന്ന് ..അവൻ്റെ ചോദ്യത്തിന് മുന്നിൽ പകച്ച് പോയ അനന്തഭദ്രൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു..കാരണം ഈ ബന്തം ആരെങ്കിലും അറിഞ്ഞാൽ അതവൾക്ക് ആപത്താണെന്ന് അവനറിയാമായിരുന്നു..അങ്ങനെ ഒരുപാട് പ്രാവശ്യം ഒഴിഞ്ഞ് മാറി അവസാനം ആ സത്യം അവൻ പറഞ്ഞു..ഇത് കേട്ട് ദേവൻ പറഞ്ഞ ഒരു മറുപടിയുണ്ട്
"എൻ്റെ ഊഹം തെറ്റിയില്ല..നിങ്ങൾ തമ്മിലുള്ള പ്രണയം സത്യമാണെങ്കിൽ മരണമല്ലാതെ ഒരു കൊടുങ്കാറ്റിനും അതിനെ വേർത്തിരിക്കാൻ കഴിയില്ല ..ചിലപ്പോ മരണം പോലും തോറ്റുപോവും..നിൻ്റെ കൂടെ എന്തിനും ഞാനുണ്ടാവും"
അവൻ പറഞ്ഞത് കേട്ടപ്പോൾ അനന്തഭദ്രന് ചിരിക്കണോ കരയണോ എന്നറിയില്ല.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി...
അങ്ങനെ മാസങ്ങൾ കടന്നുപോയി ..നാഗവല്ലിയും അനന്തഭദ്രനും തമ്മിലുള്ള ബന്തം ശക്തമായി..മനസ്സ്കൊണ്ട് അവർ വല്ലാതെ അടുത്തു...
അങ്ങനെ ഒരു തണുത്ത രാത്രിയിൽ അവൻ അവളെ കാണാൻ പോയി..
നാഗവല്ലി അവനേം വിളിച്ച് തൊട്ടപ്പുറത്തുള്ള ചെറിയൊരു വൈകോൽ കൂടിൻ്റെ അടുത്തേക്ക് പോയി...
നാഗവല്ലി:അയ്യയ്യോ..നീ ഇപ്പൊ എന്തിനാ വന്നത്??ആരേലും കാണും
അനന്തഭദ്രൻ:നിന്നെ കാണാൻ
നാഗവല്ലി:ശ്ശൊ..
അനന്തഭദ്രൻ അവളെ കൂട്ടി ചെറിയൊരു കുറ്റികാട്ടിലേക്ക് പോയി..
അനന്തഭദ്രൻ:നാഗവല്ലി..
നാഗവല്ലി:എന്താ??
അവൻ അവൻ്റെ ഉള്ള് തുറന്നു..ഇത്രയും നാളും മനസ്സ് മാത്രം അടുത്തിട്ടുള്ളൂ..ഇനി ശരീരം കൂടി..അവൾക്ക് സമ്മദമാണോ എന്നവൻ ചോദിച്ചു..തനിക്ക് ഈ ലോകത്ത് ആരേക്കാളും വിശ്വാസം അവനെയാണ് ..അവളതിന് സമ്മദിച്ചു.
അന്ന് ആ രാത്രി അവൻ അവളിലേക്ക് അടുത്തു...ഒരിക്കലും വിട്ടുപോകില്ലന്ന് വാക്ക് കൊടുത്തു..
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ വന്നു..
നേരം ഒരുപാടായപ്പോൾ അവൾ പോകുവാണെന്ന് പറഞ്ഞ് പോന്നു..പക്ഷെ ഇതെല്ലാമ കണ്ട് മറ്റൊരാൾ അവിടെ നിൽപ്പുണ്ടായിരുന്നു...
                               
                                                     തുടരും....

Continue Reading

You'll Also Like

30.7K 3.9K 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About st...
5.6K 787 20
[𝘾𝙤𝙢𝙥𝙡𝙚𝙩𝙚𝙙] ❦︎ .......𝒗𝒊𝒅𝒉𝒊𝒄𝒉𝒂𝒕𝒉 𝒎𝒂𝒕𝒉𝒓𝒂𝒎𝒆 𝒌𝒊𝒕𝒕𝒖 𝒆𝒂𝒏𝒏𝒂𝒓𝒊𝒚𝒂𝒎𝒆𝒏𝒌𝒊𝒍𝒖𝒎 𝒂𝒓𝒊𝒚𝒂𝒕𝒉𝒆 𝒌𝒐𝒕𝒉𝒊𝒄𝒉𝒖...
139K 16.5K 66
Friendship inteyum, Nashta prenayathinteyum Kadhayanu njan ee story il konduvarunnath This is my first story... Athintethaya porayimakal urappayum I...