ഗുണ്ട ഹൂം ഗുണ്ട

Start from the beginning
                                    

പോകുന്ന വഴിയിൽ ഒക്കെ ധാരാളം അരുവികൾ ആയി വെള്ളം ഒഴുകുന്നുണ്ട്. മഴ തകർത്തു പെയ്യുന്നത് കൊണ്ട് അരുവിയുടെ വലിപ്പം കൂടി വരുന്നുണ്ട്. 4 കിലോമീറ്റർ നടക്കാൻ ഉണ്ടെന്ന് പറഞ്ഞു വിനു ഞങ്ങളെ ഒന്ന് വിരട്ടാൻ നോക്കി. ഒരു ഫുൾ ലോഡ് ചുക്ക് national permit ലോറിയിൽ വന്നത് ഇറക്കാൻ കൂടി ഫുഡ് കഴിക്കാൻ നിന്ന അവനെ പാർട്ടിക്കാർ വിളിച്ചോണ്ട് പോയി, സീൻ കഴിഞ്ഞപ്പോൾ ഞങ്ങൾ അവനെയുംകൊണ്ട് മല കയറാൻ കൊണ്ടുവന്നു... പാവം, വയ്യാഞ്ഞിട്ട് പറഞ്ഞതാണ്. പക്ഷെ അവൻ കൂടെ വന്നു. ദൂരെ ഉള്ള വെള്ളച്ചാട്ടം അവൻ കാണിച്ചു തന്നു. എന്നിട്ട് ഇത് മതിയോ, പിന്നെ എപ്പോളെലും വന്നു കണ്ടാൽ പോരെ എന്ന് ഒന്നുടെ അവൻ ചോദിച്ചെങ്കിലും ഒത്തില്ല. പണ്ട് പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ നടന്ന പല കഥകളും പൊടി തട്ടിയെടുത്തു അവർ ഓർമ്മകൾ അയവിറത്തു. പാറ മുഴുവൻ തെന്നി കിടക്കുകയാണ്. എന്നോട് പുറകെ വരാൻ പറഞ്ഞു വിനു മുന്നിൽ നടന്നു. പരിചയം ഇല്ലാത്ത ആളാണെന്നു കരുതി എന്റെ സേഫ്റ്റി നോക്കാൻ ആണ് അവൻ അങ്ങനെ പറഞ്ഞത്. ഒരു മണിക്കൂർ പരിചയം ഉള്ളു എങ്കിലും കട്ട ചങ്കൻ ആയാണ് പുള്ളി സംസാരിക്കുന്നതും പെരുമാറുന്നതും. അല്ലേലും ചില സൗഹ്രദങ്ങൾ നിസ്സാര സമയം കൊണ്ടാണ് സംഭവിക്കുന്നത്.

ചില അരുവികൾ വലിയ വീതി കൂടിയ തോടുപോലെയാണ്, കാല് എടുത്തു കുത്തുമ്പോൾ പറിച്ചെടുക്കുന്ന ഒഴുക്കാണ്. എന്നാൽ വെള്ളം അരക്കു താഴെയേ ഉള്ളു. വീണാൽ danger ആണ്. തല, നടു, കൈ എന്തേലും ഒന്ന് കുത്തിയല്ലാതെ വീഴില്ല. വേദനയിൽ പുളഞ്ഞു പോകുന്ന സമയം മതി വെള്ളം നമ്മളെ അങ്ങ് കൊണ്ടുപോകും. വളരെ സൂക്ഷിച്ചാണ് എല്ലാവരും പോയത്.  ഇടയിൽ വച്ചു തിരിച്ചു വരുന്ന കുറച്ചു പേരോട് അവിടെ ഫോറെസ്റ്റ് ടീം ഉണ്ടോന്നു ചോദിച്ചു. ഇല്ല എന്ന് കൂടെ കേട്ടപ്പോൾ സംഗതി കളർ ആയി. വീടെത്തുന്നത് വരെ മഴ നനയേണ്ടി വന്നു സത്യത്തിൽ. ഒരു മല വളരെ കഷ്ട്ടപെട്ടു അള്ളിപിടിച്ചാണ് കയറിയത്, ഒന്ന് താഴേക്കു നോക്കിയെടാ... വിനു പറഞ്ഞത് കേട്ട് താഴേക്ക് നോക്കിയ ഞങ്ങൾ കണ്ടത് ഒരു 80 ഡിഗ്രി കുത്തനെ നിൽക്കുന്ന കൊക്കയാണ്. സംസാരിച്ചുകൊണ്ടു അടുത്ത ഗ്രിപ് കിട്ടുന്ന പോയിന്റ് നോക്കി കയറുമ്പോൾ വല്യ ഫീൽ ഉണ്ടാകില്ലല്ലോ. തിരിച്ചു ഈ വഴി തന്നെ ഇറങ്ങണോല്ലോ എന്നോർക്കുമ്പോളാണ്... ചുറ്റിലും മലകളും മരങ്ങളും ആണ്. ഒരു ഫോട്ടോ എടുക്കാൻ പോലും പറ്റാതെ ഫോൺ കൂട്ടിൽ പൊതിഞ്ഞു പിടിച്ചാണ് നടത്തം. ഏകദേശം 3 കിലോമീറ്റർ കഴിഞ്ഞെന്നു വിനു പറഞ്ഞത് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സംസരിച് നടന്നത് കൊണ്ട് ദൂരം പോയതൊന്നും അറിഞ്ഞേ ഇല്ല. ആദ്യം കണ്ട വെള്ളച്ചാട്ടം നോക്കാൻ പോലും സമ്മതിക്കാതെ വിനു ഞങ്ങളെ വലിച്ചു കൊണ്ട് അടുത്ത മല കയറ്റി. ശരിക്കും ഞങ്ങൾ രണ്ടും ആണ് ഉള്ളു എങ്കിൽ അവിടെ ഇറങ്ങി കുളിച്ചു തിരിച്ചു പോന്നേനെ. ആ കണ്ടതൊന്നും ഒരു സീൻ അല്ലെന്ന് വിനു പറഞ്ഞാലല്ലേ തിരിയു...

ആലിവീണ കുത്തിലെ സുന്ദരി Where stories live. Discover now