നെറ്റ് ഓഫാക്കി കിടക്കാൻ വേണ്ടി ഡാഷ്‌ബോർഡ് സ്ക്രോൾ ചെയ്തപ്പോൾ അറിയാതെ പ്ലേ സ്റ്റോറിൽ  അപ്ഡേറ്റ് പറഞ്ഞു കുറച്ചു app ന്റെ നോട്ടിഫിക്കേഷൻ ൽ ടച്ച്‌ ആയി. സ്റ്റോർ ഓപ്പൺ ആയപ്പോൾ recommended apps ൽ ഒരു ഐറ്റം കണ്ടു. "Tripuntold "ഈ corona കാലത്ത് എങ്ങനെ ട്രിപ്പ്‌ പോവാം, തൊട്ടടുത്തുള്ള അധികം ഫേമസ് അല്ലാത്ത സ്ഥലങ്ങൾ അങ്ങനൊക്കെ കണ്ടപ്പോൾ കേറി ഇൻസ്റ്റാൾ ചെയ്തു. ലൊക്കേഷൻ ഓൺ ചെയ്തു ചുമ്മാ നോക്കിയപ്പോൾ പണിയേലിപോര്, കോടനാട് ഇക്കോ ടൂറിസം, മലയാറ്റൂർ അങ്ങനെ സ്ഥിരം കേട്ടിട്ടുള്ള places ആണ്. ഇടയിൽ അഞ്ചുട്ടി പറഞ്ഞ കവളങ്ങാട് കണ്ടു. അതിനു താഴെ ആയി ആലി വീണ കുത്ത് വെള്ളച്ചാട്ടം എന്ന spot കണ്ടു. ഡീറ്റെയിൽസ് നോക്കിയപ്പോൾ തലക്കോട് ആണ്.കോതമംഗലം ടൗണിൽ നിന്ന്‌ ഒരു 5 കിലോമീറ്റർ പോയാൽ മതി.  കാടിന്റെ ഉള്ളിലൂടെ 4 കിലോമീറ്റർ നടന്നു ചെല്ലണം. ശെടാ ഇതുവരെ കേട്ടിട്ടില്ലാത്ത സ്ഥലം. ഫോട്ടോസ് എല്ലാം കിടു... വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ ഓരോന്ന് എടുത്തോണ്ട് വന്നോളും... ഞാൻ ഫോൺ വച്ച് കിടന്നു. പിന്നേം ഉറക്കം ഇല്ല. അവസാനം സമയം നോക്കിയപ്പോൾ 2.40 കഴിഞ്ഞു.

കണ്ണ് തുറക്കുന്നത് 8 മണിക്കാണ്. രാവിലെ മുതൽ മഴ ആയത് കൊണ്ട് അച്ഛൻ വിളിച്ചില്ല. നന്നായി... ചായകുടി കഴിഞ്ഞു ഫോൺ ഓണാക്കിയപ്പോൾ സതീശൻ മെസ്സേജ് ഇട്ടിട്ടുണ്ട് "daa" ന്ന്. അതിന്റെ അർത്ഥം അവൻ വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട്‌ ചെന്ന് സമയം പോലെ എങ്ങോട്ടേലും പോകാം എന്നാണ്. ഇനിയും ഇടമലയാർ പോകുന്നതിനേക്കാൾ ഇന്നലെ കണ്ട spot അല്ലേ എന്ന് എനിക്ക് തോന്നി. ദൂരവും കുറവാണു. അവനെ അപ്പോൾ തന്നെ വിളിച്ചു. എടുത്തവഴി എവിടെക്കാ പോണേ എന്ന് ഞാൻ ചോദിച്ചു. "നീ വാ... നമുക്ക് നോക്കാം "എന്നാണ് മറുപടി. ഇന്നലെ കണ്ട സ്ഥലത്തിന്റെ ഡീറ്റെയിൽസ് ഞാൻ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. അത് നീ കണ്ടോ? അവിടെ പോയാലോ എന്ന് ഞാൻ ചോദിച്ചു, അവൻ അത് കണ്ടില്ല, പാതിരാത്രി ആണ് ഞാൻ ഇട്ടത്. കടക്കപ്പായയിൽ കിടന്ന അവൻ എണീറ്റ വഴി എനിക്കാണ് മെസ്സേജ് അയച്ചത്. ഏതാ സ്ഥലം എന്ന് ചോദിച്ചു "തലക്കോട് "എന്ന് പറഞ്ഞു തീർന്നതും 'ആ  ഇത് തന്നെയാ മോനെ ഞാൻ പ്ലാൻ വച്ച സ്ഥലം 'എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും കൂടെ ചിരി തുടങ്ങി. അവൻ ചായ കുടിച്ചു റെഡി ആകുമ്പോളേക്കും വിനു comrade നെ വിളിക്കാൻ ഏല്പിച്ചു ഫോൺ വച്ചു. വിനു ഫോൺ എടുത്തില്ല.

ഇടയിൽ അമലിനോടും അബ്‌നർനോടും ചാറ്റ് ചെയ്യാൻ പോയി ഈ കാര്യം ഞാൻ മറന്നു. രണ്ടുപേരും  ക്ലാസ്സിലെ സഹോദരങ്ങൾ ആണ്. Face app വഴി രണ്ടിന്റെയും മോന്ത മാറ്റാൻ ആണ് പ്ലാൻ. അമൽ നേരത്തെ ട്രൈ ചെയ്തു, അബിക്ക് അവന്റെ തല ചൈനക്ക് കൊടുക്കാൻ താല്പര്യമില്ല. അബിയെ ഫോണിൽ വിളിച്ചു കുറേ സംസാരിച്ചു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു എന്റെ ഫോൺ ഓഫായി പോയി. ഓൺ ചെയ്തു വന്നപ്പോൾ സതീശൻ വിളിച്ചിട്ടുണ്ട്. അയ്യോ... അവനെ പറഞ്ഞു പറ്റിച്ചത് പോലെ ആയി. ഡാ നീ ഇറങ്ങിയോ എന്നാണ് വിളിച്ചപ്പോൾ ആദ്യം ചോദിച്ചത്. അവൻ വീട്ടിൽ ഉണ്ട്. പോകണ്ട എന്നാണ് അന്നേരം അവൻ പറഞ്ഞത്. അവിടെ ആളുകൾ ഇനി ഒത്തിരി വരുന്ന സമയം ആയിട്ടുണ്ട്. 12 ആയി അപ്പോൾ... മഴ ഒതുങ്ങി നീക്കുകയാണ് ഇപ്പോൾ. ഞാൻ പോകണം എന്ന് നിർബന്ധം പറഞ്ഞു റെഡി ആയി ഇറങ്ങി.

കഴിഞ്ഞ വർഷം ധനുഷ്‌കോടി പോയപ്പോൾ നടന്നു പരുവം ആയത് മനസ്സിലാക്കി ഒരു ലൈറ്റ് വെയ്റ്റ് breathable ടൈപ്പ് മെറ്റീരിയൽ ഉള്ള ഷൂ വാങ്ങിയത് ഷെൽഫിൽ കണ്ടപ്പോൾ അത് വലിച്ചു കാലിൽ കയറ്റി. 4 കിലോമീറ്റർ ട്രെക്ക് ഉണ്ടല്ലോ, pro ആയിട്ടു പോകാം. മഴ എന്തായാലും നനയും എന്നറിഞ്ഞിട്ടും coat ഞാൻ എടുത്തില്ല. കുളിക്കാൻ കണ്ട് ഷോർട്സ് ഒരെണ്ണം എടുത്ത് നേരെ സതീശന്റെ വീടിന്റെ അടുത്തായി വണ്ടി നിർത്തി. സതീശന് തലക്കോട് ഒരു കൂട്ടുകാരൻ ഉണ്ട്, അവന്റെ പേരും വിനു എന്നാണ്. ആളുകൾ ഒരുപാട് വരുന്നത് കൊണ്ട് ഫോറെസ്റ്റ് കാരും പോലീസും വന്നു എല്ലാരേയും ഓടിക്കുകയാണ് എന്ന് അവൻ വിളിച്ചപ്പോൾ പറഞ്ഞു. എങ്കിലും പോയി നോക്കാം എന്ന് പറഞ്ഞു അവൻ ഡ്രെസ്സ് മാറാൻ വീട്ടിലേക്ക് പോയി.തിരിച്ചു  വന്നു വണ്ടിയെടുത്തു നേരെ വിട്ടു . വഴിയിൽ ഉള്ള യാസിയുടെ വീട്ടിൽ ചവിട്ടി വരണ്ടോ എന്ന് ചോദിച്ചു. അവൻ ഏലം നടാൻ എടുത്ത പറമ്പിൽ പോയി തോട്ട പുഴുവിന്റെ കടിയും വാങ്ങി ഇൻഫെക്ഷൻ അടിച്ചു ഇരിപ്പാണ്. പിന്നെ നേരെ വിട്ടു.

കോതമംഗലത്തു നിന്ന്‌ പെട്രോൾ അടിച്ച് നേരെ അടിമാലി- മൂന്നാർ ഹൈവേ പിടിച്ചു. തലക്കോട് ഡാർക്ക്‌ ആണേൽ നേരെ അടിമാലി വിട്ടാലോ, സായിടെ വീട്ടിൽ പോകാം എന്നായി സതീശൻ. സതീശന്റെ കൂട്ടുകാരൻ ആണ് സായി. അവസ്ഥ നോക്കി മനസ്സിലാക്കിയിട്ട് പോകാം എന്ന് പറഞ്ഞു.എനിക്ക് അവിടെ പോകണം എന്ന് തന്നെ ആണ് ആഗ്രഹം... പിന്നെ ഈ റോഡിൽ കയറിയാൽ ഞങ്ങൾ വെറുതെ പരസ്പരം അടിമാലി, മൂന്നാർ, വട്ടവട എന്നൊക്കെ പിച്ചും പേയും പറയാറുള്ളതാണ്. തലക്കോട് ജംഗ്ഷനിൽ ഒരു ഇടത്തരം വലിപ്പം ഉള്ള ആൾകൂട്ടം കണ്ടാണ് സതീശൻ വണ്ടി സൈഡ് ആക്കിയത്...

തുടരും...

ആലിവീണ കുത്തിലെ സുന്ദരി Where stories live. Discover now