"നിനക്കറിയാലോ നിന്റെ അമ്മായിടെ ആ വികൃതി പിള്ളേരില്ലേ ..അവരാ,അവർ ഇന്നലെ വീട്ടിൽ വന്നിരുന്നു ."
അവരോ?..ഉം, 😟
നാസി അവർ കളിക്കുന്നത് കണ്ടപ്പോൾ ഒരു വിതം പറഞ്ഞു വാങ്ങി വെച്ചു ."
എല്ലാം കേട്ടപ്പോൾ താൻ ചെയ്ത തെറ്റ് അനസിനു ബോദ്യമായി .അവൻ അതിനെ ചൊല്ലി വിതുമ്പികൊണ്ടിരുന്നു .😰ഇനിയെന്ത് കാര്യം .
"ഉമ്മാ ഞാൻ അവൾക്ക് എന്തെങ്കിലും വാങ്ങി വരാം ."

അനസ് പോയതും അവൾ കണ്ണു തുറന്നതും ഒരേ സമയത്തായിരുന്നു .(അവന്റെ ഭാഗ്യം .😜)

,എന്താ നാസി ഉമ്മാടെ കുട്ടിക്ക് പറ്റിയെ ?...ഞാൻ വീണ്ടും ചോദിക്കാ,എന്താ നിങ്ങൾ തമ്മിൽ പ്രശ്നം ?.."
,ഇല്ല ഉമ്മാ ..ഒന്നുമില്ല .ഇക്കാക്ക് ഇപ്പോ പണ്ടത്തെ പ്പോലെ ഉള്ള സ്നേഹമൊന്നും എന്നോടിപ്പോൾ ഇല്ല ."
"അത് ന്റെ കുട്ടീടെ തോന്നലാ ....അവനിപ്പോയും നിന്നേ ഭയങ്കര ഇഷ്ട്ടമാ ..(ശരിക്കും ഉമ്മാന്റെ കുട്ടി ആരാണ് ?..🤔)

അവൾ ആർക്കോ വേണ്ടി മൂളി .
പിന്നേ അനസ് വന്നത് നാസിക്കുള്ള ഭക്ഷണവുമായാണ് .അവളുണ്ണർന്നതു കണ്ടപ്പോൾ കവർ അവൾക്കു നേരെ നീട്ടി .അവൾ കണ്ടില്ലെന്നു നടിച്ചു മുഖം തിരിച്ചു .😏
പിന്നേ തോന്നി അവന്ന് വേണ്ടായിരുന്നു എന്ന് . ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നപ്പോൾ ,അവൻ കവർ മെല്ലേ ഉമ്മായെ ഏൽപ്പിച്ചു അവിടിന്നിറങ്ങി .അവിടെ നിന്നാൽ ചിലപ്പോൾ വീണ്ടും അവളുടെ ബോധം പോയാലോ 😉

"മോളെ ഇത് കഴിക്ക് , ഇന്ന് ഒന്നും കഴിച്ചില്ലല്ലോ ."
ഉമ്മാന്റെ നിർബന്ധത്തിനു വയങ്ങി അവൾ ഭക്ഷണം കഴിച്ചു .ഉമ്മ അനസിന്റെ അടുത്തേക്ക് പോയി .ഉമ്മ കണ്ടത് ജനവാതിലിൽ കൂടി പുറത്തേക്ക് നോക്കി , എന്തോ ചിന്തിച്ചു നിൽക്കുന്ന അനസിനെയാണ് .
ഉമ്മ അവന്റെ തോളിൽ തൊട്ടു .മെല്ലേ പുഞ്ചിരിച്ചു 😊അവൻ തിരിഞ്ഞു നോക്കി .

" ആ .. ഉമ്മാ ...അവൾ വല്ലതും കഴിച്ചോ ?.."
ഉം ,കഴിക്കുന്നുണ്ട് .അത് കഴിഞ്ഞു വീട്ടിൽ പോവാം ."
ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി . ഡ്രൈവ് ചെയ്യുമ്പോൾ എങ്ങനേലും ഇത് സോൾവ് ചെയ്യണമെന്നായിരുന്നു അവന്റെ ചിന്ത .ഇടയ്ക്കിടെ കാറിന്റെ മിററിലൂടെ അവൻ നാസിയേ നോക്കി .പെണ്ണ് ഇപ്പോഴും കലിപ്പിൽ തന്നെയാണ് .വീട്ടിൽ എത്തിയിട്ടും നാസി അവനേ മൈൻഡ് ചെയ്തതേ ഇല്ല .😏
ഇത് അധികം കണ്ടു നിൽക്കാൻ അവനായില്ല .അവൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ,അവൻ നാസിയുടെ കയ്യിൽ പിടിച്ചു ,അവിടെ നിർത്തിച്ചു .എന്താണെന്ന ഭാവത്തിൽ അവൾ അനസിനെ നോക്കി .
"രണ്ടിലൊന്ന് അറിഞ്ഞിട്ടു പോയാൽ മതി ."
"എന്താ നിങ്ങൾക്ക് അറിയേണ്ടത് ,ചോദിച്ചേ ..."
നീ എന്തു കാര്യത്തിനു വേണ്ടിയാ എന്നോട് ഒന്നും മിണ്ടാതെ നടക്കുന്നെ ...കണ്ട ഭാവം പോലും കാണിക്കുന്നില്ലല്ലോ ടി .."
ഒരു മാതിരി ചിരിച്ചു നാസി പറഞ്ഞു :"ഞാൻ നിങ്ങളെ ഒരുപാടു സ്നേഹിച്ച കാലമുണ്ടായിരുന്നു .പക്ഷേ ...ഇപ്പോൾ ..
"ഇപ്പോൾ എന്തു പറ്റി ?.."
"ഒന്നും ഇല്ല ,ഇനി ഞാൻ എന്നും ഇങ്ങനെ ആയിരിക്കും .ഇനി ഞാൻ നിങ്ങളെ സ്നേഹിക്കുകയേ ഇല്ല ".
ഇതു കേട്ടപ്പോൾ അനസിനും വാശി മൂത്തു .
"നീ ഉറപ്പിച്ചു പറഞ്ഞതാ,?.."
ഉം
പെട്ടെന്നുള്ള അവന്റെ സംസാരം കേട്ടു അവളൊന്നു ഞെട്ടി 😨.
"അങ്ങനാണേൽ നീ നിന്റെ ഡ്രസ്സ്‌ പാക്ചെയ്തോ.ഇങ്ങനെ ഒരു പെണ്ണിനെ എനിക്ക് വേണ്ട ."
,ഇത് പറയുമ്പോൾ അവന്റെ ശബ്ദം ഇടരുന്നുണ്ടായിരുന്നു .അവൾ മുഖം തിരിച്ചു ഡ്രസ്സ്‌ പാക്ചെയ്യാൻ തുടങ്ങി .അപ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്തു തന്നെയായിരുന്നു .
(വല്ലാത്ത പഹയൻ തന്നെ ,പിന്നെന്താവോ ഇവൻ നന്നാവാത്തേ ..)
"പോകാം "
ആ നേരത്താണ് അങ്ങോട്ട് ഉമ്മാന്റെ വരവ് .ഇതു കണ്ടതും ,
"എന്താ ഇതൊക്കെ ,നാസി എവിടെക്കാ പോവുന്നേ ?.."
"അവൾക്ക് എന്നേ വേണ്ടത്രേ ...പിന്നേ ഇവിടെ നിന്ന് ബുദ്ധിമുട്ടിപ്പിക്കുന്നതിലും നല്ലത് ,എന്നേ ഏൽപ്പിച്ചയാളുടെ കയ്യിൽ ഇവളെ തിരിച്ചു നൽകുന്നതല്ലേ .."
അതും പറഞ്ഞു കൊണ്ട് അവൻ ഒറ്റ പോക്ക് .
"ഉമ്മാ ...ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് തന്നേ വരും .അല്ലാതെ എവിടപ്പോവാനാ ...എന്നേ അടിച്ചതല്ലേ ,എനിക്കുമുണ്ട് വാശി ,ഞാൻ പോയി വരാം ."
അനസ് അവളെ കാത്തിരിക്കുകയായിരുന്നു .അനസ് അവളോട്‌ കാറിൽ കയറാൻ പറഞ്ഞു .അതും പറഞ്ഞപ്പോയും പുള്ളിക്കാരന് ഒടുക്കത്തെ ജാഡ .
വണ്ടി ഓടിക്കുന്നതിനിടയിൽ നാസി മെല്ലേ അവനേ നോക്കി ....
ആൾ ഗൗരവത്തിൽ ആണ് .😡
അവരുടെ ഇടയിൽ മൗനം വില്ലനെ പോലെ നിന്നു.(അതേതായാലും നന്നായില്ലേ ...അല്ലെങ്കിൽ രണ്ടും തല്ലി ചാവും )
വേഗം വീട്ടിൽ എത്തി ,അനസ് അവളുടെ കൈപിടിച്ചു കൊണ്ട് അവളുടെ ഉപ്പാനോട്
"ഇതാ നിങ്ങടെ പുന്നാര മോൾ ,ഇവളെ ഇനി എനിക്കു വേണ്ട .ഒരു പോറൽപോലുമില്ലാതെ ഞാൻ ഇതാ തിരിച്ച്തരുന്നു ."
ഇതു കേട്ടപ്പോൾ നാസി അവന്റെ മുഖത്തു നോക്കി ,"താൻ പണ്ട് സ്നേഹിച്ച,തന്നേ ജീവനേക്കാൾ ഏറെ സ്നേഹിച്ച തന്റെ അനസ് തന്നേ യാണോ ഇത് ?.."
അവൾ മനസ്സിൽ പറഞ്ഞു .
അവൻ പിന്നേ അവിടെ നിന്നില്ല ,ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു .
അപ്പോഴും എന്താണ് സംഭവം എന്നറിയാതെ നാസിയെയും നടന്നു പോവുന്ന അനസിനെയും നോക്കി നിൽക്കുകയായിരുന്നു അവളുടെ ഉപ്പ .

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now