part 10 - 15

333 16 0
                                    

കാണാമറയത്തെ #സ്വപ്ന #സുന്ദരി

#part 10
--------------------------------------

എല്ലാത്തിനും ഞാൻ തന്നെ കാരണം.. ഒന്ന് സ്‌നേഹത്തോടെ നിന്നിരുന്നങ്കിൽ ഇന്ന് ഇക്കാ എന്റെ കൂടെ ഉണ്ടാകുമായിരുന്നു...

  നാസിയുടെ മനസ്സ് വിതുമ്പി...
  

  അപ്പോളാണ് നാസിയുടെ ഫോൺ റിംഗ് ചെയ്തത്... !!!!

  അത് അൻവർ ആയിരുന്നു...

  "ഹലോ നാസി ..നീ അനസിന്റെ ഫോണിലേക്ക് വിളിച്ചിരുന്നോ ??"

  " ഉം"

  " അല്ല.. അനാസ്ക്കാക്ക എന്താ ഫോൺ എടുക്കാത്തെ ??."

   അൻവർ പറഞ്ഞു : "പേടിച്ചിട്ടാ എടുക്കാത്തെ.... "

   നീ ഈ ബന്ധം വേണ്ടാന്ന് വെച്ചാൽ അനസിന് താങ്ങാൻ പറ്റില്ലെന്ന് വരും..

  നാസി പറഞ്ഞു:" ഞാൻ അതിനൊന്നും അല്ല വിളിച്ചത്... "
   "പിന്നെ എന്തിനാ അവനെ വിളിച്ചേ ???"

    " അതു ഞാൻ ഇക്കനോട് പറയാം... ഇക്കനോട് ഇങ്ങോട്ട് വിളിക്കാൻ പറയുവോ??... "

"  ഉം... "

      അൻവർ അനസിനോട് വിളിക്കാൻ പറഞ്ഞു...
  
    അനസ് അവളുടെ ഫോണിലേക്ക് വിളിച്ചു...
   

"  ഹലോ ഇക്കാ....... "
   

  അനസ് മനസ്സിൽ പറഞ്ഞു ഇവൾക്ക് എന്താ ഒരു മാറ്റം.... !!
 

.". ഹലോ ഇക്കാ... "
 
   "ആ പറഞ്ഞോ....."
      

"എന്നാ ഇങ്ങോട്ട് വരുന്നത് ????"

   അനസ് പറഞ്ഞു:" ഞാൻ വരുന്നില്ല....എന്നെ വേണ്ടാത്തവര്ടെ അട്ത്തേക്ക്  എന്തിനാ ഞാൻ വരുന്നേ.... ??"
   
"  ഇങ്ങളെയും കാത്ത് കുറെ അനാഥ കുട്ടികൾ ഉണ്ട്... "

  "  ഇത് നിന്നോട് ആരാ പറഞ്ഞെ.... ??"

   " ഞാനും ഉമ്മയും ഇന്ന് അവർക്ക് ഭക്ഷണം കൊടുക്കാൻ പോയിരുന്നു.... "

     "അല്ല ..അവർ നിനക്ക് ഒരു ഗിഫ്റ്റ് തന്നിരുന്നോ ???..."

     അപ്പോഴാണ് നാസി തലയിൽ കൈ വെച്ചത്....

   "അത് അവിടെ തന്നെ ഉണ്ട്, എടുക്കാൻ മറന്നു... "

   "ഹലോ.... "

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now