വീഴ്ച്ച

Start from the beginning
                                    

എപ്പോഴും കാണുന്ന സീൻ ആയത് കൊണ്ട്  ഞങ്ങളാരും ഞെട്ടിയില്ലെങ്കിലും, ഞങ്ങൾ മൂന്നുപേരും വേഗം അവളുടെ അടുത്തേക്ക് എത്തി അവളുടെ കരച്ചിൽ അടക്കാൻ ശ്രമിച്ചു.

ചെറുതിലെ കാണുന്ന ഒരു സ്ഥിരം സീനാണെല്ലേ തലയടിച്ചാൽ ആ ഭാഗത്തു ഐസ് ക്യൂബ് വെക്കുന്നത്, കൂട്ടത്തിൽ തനിക്കാണ് ഇങ്ങനെയുള്ള കാര്യത്തിൽ വലിയ അറിവ് എന്നു ഭാവിക്കുന്ന എന്റെ കസിൻ ഐസ് വെക്ക്‌ വേഗം എന്നു പറഞ്ഞു അവിടെ ആളായി.

അവൾ വീട്ടിൽ വന്നാൽ എപ്പോഴും അവളോട് അങ്ങോട്ട് കയറി അതെടുക്ക് ഇതെടുക്ക് എന്നു പറഞ്ഞു ഉത്തരവിടാറുള്ള ഞാൻ അന്ന് എന്തു കൊണ്ടോ ഐസ് എടുക്കാൻ കിച്ചണിലേക്ക് വേഗം ഓടി.

കിച്ചണിലെത്തി ഫ്രീസർ തുറന്നു നോക്കിയപ്പോൾ ഐസ് ക്യൂബ് ഒഴിച്ചു ബാക്കിയെല്ലാം ഉണ്ട്. ഇപ്പോൾ എന്തു ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴായിരുന്നു ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ കത്തിയത് പോലെ എന്റെ തലയിലും ഒരു ഐഡിയ കത്തിയത്,

നല്ല തണുത്ത വെള്ളം മാത്രമേ തൽക്കാലം ഫ്രിഡ്ജിൽ  ഉണ്ടായിരുന്നുള്ളൂ.അതു വെച്ചു അഡ്ജസ്റ്റ് ചെയ്യാം എന്നു കരുതി ഞാൻ ആ വെള്ളവും എടുത്തു കുറച്ചു കയ്യിലെടുത്തു ഡൈനിങ്ങ് ഹാളിലേക്ക് ഓടി, പക്ഷേ കഷ്ടക്കാലമെന്നു പറയാമല്ലോ ആ കയ്യിലാക്കിയ വെള്ളം നിലത്തു തെറിച്ചിരുന്നു.

അതിൽ ചവിട്ടി ഞാൻ നല്ല രീതിയിൽ നിലത്തേക്ക് ഒറ്റ വീഴ്ച്ച!!😕

സത്യം പറയാമല്ലോ ഈ കണ്ണിൽ നിന്നും പൊന്നീച്ച പാറിയെന്നൊക്കെ പറയില്ലേ ആ സമയം എന്റെ കണ്ണിൽ നിന്നും പൊന്നീച്ച മാത്രമല്ല വണ്ടും, ചിവീടും ഒക്കെ പാറിയത് പോലെ എനിക്ക് തോന്നി ....

ഒരു നിമിഷം സ്റ്റെക്ക് ആയി അതേ പൊസിഷനിൽ നിന്നെങ്കിലും, ഞാൻ പിടന്നെഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് മുന്നിൽ എന്റെ പ്രിയ കസിൻ നിൽക്കുന്നു,

എന്റെ നിലത്തുള്ള കിടത്തം കണ്ടപ്പോൾ ആദ്യം സംശയത്തോടെ നോക്കിയെങ്കിലും പതുക്കെ അവിടെ നടന്ന സീൻ എന്താണെന്ന് മനസ്സിലായതും അവളുടെ ആ സംശയം വലിയൊരു ചിരിയിലേക്ക് മാറുന്നത് ഞാൻ കണ്ടു(ദുഷ്ട്ടത്തി😡)..

ആ ചിരിക്കിടയിൽ തന്നെ അവൾ സിസ്റ്ററേയും വിളിച്ചു കാണിക്കുന്നു, നല്ല ബെസ്റ്റ് സിസ്റ്ററായത് കൊണ്ടു പൊക്കി പറയുകയാണെന്നു കരുതരുത്,

സ്വന്തം മോൾ വീണതൊക്കെ മറന്നു അവളും കസിന്റെ ആ ചിരിയിൽ പങ്കു ചേർന്നു.

പണ്ടു ആരോ പറഞ്ഞത് പോലെ ഞാൻ വീണതെല്ല നിലം വൃത്തിയുണ്ടോ എന്നു നോക്കിയതാണ് എന്നൊക്കെ പറയണമെന്ന് കരുതിയെങ്കിലും വേദന കാരണമാണോ എന്നറിയില്ല ആ ഡയലോഗൊന്നും അപ്പോൾ പുറത്തേക്ക് വന്നില്ല...

അതു കൊണ്ടു ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു. അപ്പോഴും ആ ദുഷ്ടന്മാരുടെ ചിരി നിന്നിട്ടില്ലായിരുന്നു.... അന്ന് നല്ല നാണക്കേടും വേദനയുമൊക്കെ തോന്നിയിരുന്നെങ്കിലും ഇന്ന് അതിനെകുറിച്ചോർക്കുമ്പോൾ എനിക്കും ചിരി വരാറുണ്ട്....'

സത്യം പറയാമല്ലോ 2013 ആഗസ്റ്റ് 16ന് ശേഷം ഞാനൊരു മൂന്നുനാല് വട്ടം ഇത് പോലെ വീണിട്ടുണ്ട്, അതിലെ ഏറ്റവും വലിയ പ്രതേകത എന്താണെന്ന് വെച്ചാൽ ആ വീഴ്ചയ്ക്കൊക്കെ പിന്നിലുള്ള പ്രധാന കാരണക്കാരി ഈ ഹയ എന്ന ചോട്ടാ ഗേൾ ആണ്,

സത്യം പറയാമല്ലോ 2013 ആഗസ്റ്റ് 16ന് ശേഷം ഞാനൊരു മൂന്നുനാല് വട്ടം ഇത് പോലെ വീണിട്ടുണ്ട്, അതിലെ ഏറ്റവും വലിയ പ്രതേകത എന്താണെന്ന് വെച്ചാൽ ആ വീഴ്ചയ്ക്കൊക്കെ പിന്നിലുള്ള പ്രധാന കാരണക്കാരി ഈ ഹയ എന്ന ചോട്ടാ ഗേൾ ആണ്,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതു കൊണ്ടു തന്നെ ഇത് ഞാൻ ആ ചോട്ടക്ക് സമർപ്പിക്കുന്നു...🤓

☺°°°°°°°°°°°°°°°°°°°°°°°°°°°°°°°☺
ശുഭം..

ഇതിൽ പറഞ്ഞ ആ രണ്ടുപേരും ഈ വാട്ട്പാഡിൽ കറങ്ങി നടക്കുന്ന രണ്ടു വലിയ കഞ്ഞികളാണ് 😉 iLoveTheRainyDays and prettyLittleGirl_2

You've reached the end of published parts.

⏰ Last updated: Nov 15, 2023 ⏰

Add this story to your Library to get notified about new parts!

ജനലഴികൾക്കിടയിലൂടെWhere stories live. Discover now