തിരുവോണ നാളിൽ

84 4 9
                                    

'ഓണമല്ലേ ഒന്നു കറങ്ങി വന്നാലോ' അനിയത്തിയാണ് ചോദിച്ചത്.
എല്ലാവരും ഇതുപോലെ ഒന്നിക്കുക അപൂർവ്വമാണ്. അതു കൊണ്ടു തന്നെ മുഴുവൻ പേരും റെഡി.
" എങ്ങോട്ട് പോവും?'' ചോദിച്ചതാരെന്നറിയില്ല. പക്ഷേ ആ ചോദ്യം സത്യത്തിൽ ഞങ്ങളെ കുഴക്കി.എവിടെ പോവും!
" എവിടേക്കായാലും രാത്രിയാവുന്നതിനു മുമ്പ് വീട്ടിലെത്തണം" - ഉമ്മ.
ബേപ്പൂർ മുതൽ വയനാട് വരെ പേരുകൾ എത്തിത്തുടങ്ങി.
കുട്ടികൾക്കിഷ്ടമാവുന്ന സ്ഥലം കോട്ടക്കുന്നായിരിക്കും. അവിടെ കളിക്കുവാൻ പാർക്കുമുണ്ടല്ലോ - അനിയന്റെ കമന്റ്.
അങ്ങനെ സ്ഥലം തീരുമാക്കപ്പെട്ടു.
" ഞാനില്ല" ഉപ്പ പറഞ്ഞു.
"അതെന്താ, കോട്ടക്കുന്നിലേക്കായതുകൊണ്ടാണോ?"ഉമ്മ ചോദിച്ചു.
"ഞാനെങ്ങോട്ടും ഇല്ല" ഉപ്പ പിൻമാറി.ചെറിയുപ്പയും ഫാമിലിയും വരുവാൻ തയ്യാറായി. ഞങ്ങളും ഒരുങ്ങി. ഉച്ഛ ഭക്ഷണശേഷം പുറപ്പെട്ടു.രാമനാട്ടുകരയിൽ നിന്ന് മലപ്പുറത്തേക്ക് വലിയ ദൂരമൊന്നുമില്ല.അതു കൊണ്ടു തന്നെ ആ ഉച്ഛവെയിലിൽ മലമുകളിലേക്ക് കയറേണ്ടി വന്നത് ഉമ്മയേയും ചെറിയുമ്മയേയും തളർത്തി. കുറച്ചു സമയം തണലിലിരുന്നു. വരു മ്പോഴുള്ള ഉൽസാഹം ആരുടെ മുഖത്തുമില്ല. പ്രത്യേകിച്ച് അനിയത്തിമാർ.ഏറ്റവും താൽപ്പര്യം അവർക്കായിരുന്നു.
വ്യത്യസ്ത പൂക്കളുള്ള നഴ്സറി മാത്രമായിരുന്നു അവരെ ആഘർഷിച്ചത്.
പിന്നീട് കുട്ടികളുടെ ഊഴമായിരുന്നു. 50 രൂപ നിരക്കിൽ ടിക്കറ്റെടുത്ത് അവരെ ഇഷ്ട ലോകത്തേക്കു തുറന്നു വിട്ടു!'

തിരുവോണ നാളിൽWhere stories live. Discover now