1

769 64 13
                  

        അൻവർ കുടുംബത്തോട് കൂടെ ബാംഗ്ലൂരിൽ ആണ് താമസം. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ അൻവറിനോട് ഭാര്യ ചോദിച്ചു.

"നിങ്ങൾ കല്യാണത്തിന് മുൻപ് ആരെയെങ്കിലും പ്രണയിച്ചട്ടുണ്ടോ?"

അവളുടെ പെട്ടന്ന് ഉള്ള ചോദ്യം അൻവറിനു പെട്ടന്ന് അടി കൊണ്ടത് പോലെ ആയി...

"നിനക്ക് ഇത്ര നാൾ ആയിട്ട് ഇല്ലാത്ത സംശയം എന്താ ഇപ്പോൾ"?

"ഞാൻ ഇക്കയുടെ പഴയ ഡയറി വായിച്ചു, എനിക്ക് ഇക്കയുടെ ആ പ്രണയ കഥ അറിയണം പ്ലീസ് പറയു ഇക്ക"

ആദ്യം ഒരു മടി കാണിച്ചു എങ്കിലും പിന്നീട് ആ കഥ പറയാം എന്നു സമ്മതിച്ചു...

"അവൻ പറഞ്ഞു  തുടങ്ങി"....

ഞാൻ എഞ്ചിനിയറിങ് കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന സമയം... ഒരു ദിവസം ടൗണിൽ പോയി മടങ്ങി വരവേ വളരെ അവിചാരിതമായാണ് ഞാൻ അവളെ കണ്ടത്. വെള്ളയും പച്ചയും കളർ യൂണിഫോം. വെള്ള തട്ടം. കണ്ണുകൾ കൺമഷിയാൽ അലങ്കരിച്ചിരിക്കുന്നു...

ആദ്യ നോട്ടത്തിൽ തന്നെ എനിക്ക് അവളോട് എന്തോ ഒരു അടുപ്പം തോന്നി.അത് പ്രണയം ആണോ എന്നൊന്നും എനിക്ക് അറിയില്ല.ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു നിന്നു
പോയി...

പെട്ടന്നാണ് എനിക്ക് പോകാൻ ഉള്ള ബസ് വന്നത്.. അവളും ഞാൻ കയറിയ ബസിൽ തന്നെ കയറാൻ ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു..

എന്റെ പ്രാർത്ഥന ദൈവം കേട്ടതാണോ എന്നറിയില്ല അവൾ ആ ബസിൽ തന്നെ കയറി. നല്ല തിരക്ക് ഉണ്ടായതിനാൽ എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല. എന്നാലും അവൾ ഇറങ്ങുന്നത് എവടെ എന്നറിയാൻ വേണ്ടി ഞാൻ ബസിന്റെ ഡോറിൽ തന്നെ നിലയുറപ്പിച്ചു. ഓരോ സ്റ്റോപ്പ് കഴിയുമ്പോൾ തിരക്ക് കുറഞ്ഞു കുറഞ്ഞു വന്നു. അങ്ങനെ ഒരു സ്റ്റോപ്പിൽ അവളും അവളുടെ മൂന്നു കൂട്ടുകാരികളും അവടെ ഇറങ്ങി. ഒരു നോട്ടമോ പുഞ്ചിരിയോ അത്ര നേരം വായ് നോക്കി നിന്ന പനിഗണന പോലും തരാതെ അവൾ പോയി. എന്തായലും ഞാൻ സന്തോഷവാനായിരുന്നു.. അവൾ പഠിക്കുന്ന സ്കൂൾ അവൾ കയറുന്ന സ്ഥലം ഇറങ്ങുന്ന സ്ഥലം എല്ലാം മനസിലാക്കാൻ അന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഇനി അവളുടെ പേര്,വീട് അതൊക്കെ കണ്ടു പിടിക്കണം അതായിരുന്നു അടുത്ത ലക്ഷ്യം. അതിനേക്കാൾ എന്നെ അലട്ടിയ പ്രശനം അവളോട് എങ്ങനെ എന്റെ ഇഷ്ട്ടം അറിയിക്കും . എന്നതായിരുന്നു. അതിനു എല്ലാം മുകളിൽ അവൾക്ക് എന്നെ ഇഷ്ടപ്പെടണം ഒരുപാട് കാര്യങ്ങൾ എന്നെ വല്ലാതെ പ്രശ്നത്തിൽ ആക്കി..

 Love Stories...Where stories live. Discover now