കസിന്റെ കല്യാണത്തിന് പോയപ്പോഴാണ് അവളെ ഞാൻ ആദ്യായി കാണുന്നത്..."സെഹല."
പർദ്ദയും നല്ല മിസ്രി.തട്ടമൊക്കെ ഇട്ടു ഒടുക്കത്തെ മൊഞ്ചായിരുന്നു.
കസിന്റെ ചങ്ങായിയാണ്.കസിനെ സോപ്പിട്ടു അവളെ പരിചയപ്പെട്ടു. ഇപ്പൊ പ്ലസ്ടു ന് പഠിക്കുന്നു. വീടും നാടുമൊക്കെ ചോദിച്ചറിഞ്ഞു.
ഇനി നമ്പർ എങ്ങനെ വാങ്ങുമെന്ന് ആലോചിച്ചിരിക്കുമ്പോൾ അവൾ ഇങ്ങോട്ടു ചോദിച്ചു.
"ന്താ നമ്പർ വേണ്ടേ "
ലഡ്ഡു പൊട്ടി മോനെ. അങ്ങനെ നമ്പർ വാങ്ങി. ഇപ്പൊ ഒരു വര്‍ഷമായി. ഇടയ്ക്കു അവളെ കാണാൻ പോകും.
അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മ എന്നോട് പറഞ്ഞു,
"നാളെ നീ ഒരു പെണ്ണ് കാണാൻ പോണം. നല്ല കുട്ടിയാ... എനിക്കറീന്ന കുടുംബാ.. "
പടച്ചോനെ ഈ സീന്‍ സാധാരണപെണ്ണിന്റെ വീട്ടിലല്ലേ ഉണ്ടാവാറു.
ഉമ്മാന്റെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാൻ പോയി. സെഹലനോട്.പറഞ്ഞില്ല. പിന്നെ അതുമതി.
അതും ഇതും പറഞ്ഞു കരയാൻ. അല്ലെങ്കിൽ തന്നെ എന്നോട് സ്നേഹമില്ലന്നു ഇടയ്ക്കിടയ്ക്ക് പറയും. ഇതും കൂടി അറിഞ്ഞ അതുമതി.
കാറ് പെണ്ണിന്റെ വീടെത്തി.
ഞാനും എന്റെ ചങ്ങായിയും കയറി ഇരുന്നു. ഒരു ചെറിയ വീട്.പെണ്ണിന്റെ ഉപ്പ ഓരോന് ചോദിക്കുന്നുണ്ട്. മുഖത്തു ചിരി വരുത്തി ഞാൻ അതിനൊക്കെ സമാധാനം പറഞ്ഞു കൊണ്ടിരിക്കെ ഒരു കപ്പ് ചായ ന്റെ നേർക്കു വരുന്നു.
ചായ എടുത്തു ഞാൻ മെല്ലെ മുഖത്തേക്ക് നോക്കി. സെഹല.
അവളെന്നോട് ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ സന്തോഷം കൊണ്ട് അവളെ നോക്കി ചിരിച്ചു. പക്ഷെ അവളുടെ നോട്ടം കണ്ടപ്പോ ചിരി നിന്ന്. അവൾ അകത്തേക്ക് പോയി.
വാട്സാപ്പിൽ ഒരു മെസ്സേജ്.
"നിങ്ങൾക് പെണ്ണ് കേട്ടണല്ലേ. കാണിച്ചു താരം".
അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും. കൂടെ വന്നവനാണ്. അങ്ങനെ ഞാൻ ഒരു റൂമിൽ കയറി.
അവൾ എന്നെ കണ്ടതും കൈ പിടിച്ചു ഒരു നുള്ളു തന്നു.
