അങ്ങിങ്ങായി മാത്രമുള്ള ഒന്നോ രണ്ടോ തെരുവ് വിളക്കിന്റെ നേരിയ പ്രകാശം മാത്രം വഴി കാണിക്കുന്നാ വിചനമായ റോഡിന്റെ ഒരുവശത്ത് മരങ്ങൾക്ക് പിന്നിലായി പണിതു വച്ച കൽബെഞ്ചിൽ ഇരിക്കുവായിരുന്നു അവർ...
തന്റെ നെഞ്ചിൽ ചൂടും പറ്റി ഉറങ്ങുന്ന കുഞ്ഞൊന്ന് ഉറക്കത്തിൽ ചിണുങ്ങിയതും അടുത്തിരിക്കുവനെ ഒന്ന് നോക്കി കുഞ്ഞിനേയും എടുത്ത് അഗ്നി എഴുന്നേറ്റു....
എന്നാൽ കുറച്ച് പിറകിലായി നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് ആ കുഞ്ഞിനെ തണുപ്പേൽക്കാതിരിക്കാൻ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചുകൊണ്ടു നടക്കുമ്പോൾ തൊട്ടു പിറകെ ഒരു നിഴൽ തന്നെ പിന്തുടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നില്ല...
എഡ്ഢി കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.
അഗ്നി കയറാനായി ഡോർ തുറക്കാൻ നേരം പിന്നിൽ ഉണ്ടായിരുന്നവന്റെ മൂർച്ചയുള്ള കത്തി പിടിച്ച കൈ ഒന്നുയർന്നു.
അയാളുടെ കയ്യിലെ കത്തി അവന്റെ വലതു ഷോൾഡറിനെ ലക്ഷ്യം വച്ച് നീങ്ങി.
💫
The person you're calling is not answering..
Please call again later....
"മതി...
ഇത് കുറെ നേരമായല്ലോ...
നീ അവിടെങ്ങാനും പോയിരുന്നേ...
അവരിങ്ങുവന്നോളും..."
ജിതിയുടെ കയ്യിലുണ്ടായിരുന്ന ഫോൺ ഡെറി തട്ടിപ്പറിച്ച് എടുത്തു.
കണ്ണനെയും കൊണ്ട് വീണ്ടും ചെക്കപ്പിനാണെന്നും പറഞ്ഞ് പോയിട്ട് അഗ്നിയും എഡ്ഢിയും തിരിച്ചു വരാൻ വൈകുന്നത് കണ്ട് രണ്ടു പേരെയും മാറി മാറി വിളിക്കുവായിരുന്നു ജിതി.
എന്നാൽ രണ്ടു പേരും ഫോൺ എടുക്കുന്നും ഉണ്ടായിരുന്നില്ല....
ഒടുക്കം ഇതെല്ലാം കണ്ട് ഗതികെട്ട് ആ ഫോൺ പിടിച്ചു വാങ്ങിയതാണ് ഡെറി...
"ഒന്നുകൂടൊന്ന് വിളിച്ചു നോക്കട്ടെ...
പ്ലീസ്...
ഒരുപാട് നേരം ആയില്ലേ പോയിട്ട്...."
കണ്ണുചുരുക്കി കെഞ്ചും പോലെ പറയുന്നവനെ കണ്ട് ഡെറി ഫോൺ കൊടുക്കാൻ നിന്നെങ്കിലും അതേ സമയം അഗ്നിയുടെ കാർ ആ ഗേറ്റ് കടന്ന് വരുന്നുണ്ടായിരുന്നു.
