aadhyamaayaan njn ezhudhunnath athinte kuravukaloke undakumm ellarum kshemikuka.. karyayt angane ezhudanonnum ariyilla.. bt oro ff vayich vayich enikum ezhudaan oru thora vannu... pinne onnum nokeele dhe kidakunnu my first FF..
നേരം വൈകിട്ട് 5 മണി ഒക്കെ ആയി കാണും മുഹമ്മദ് പണിയൊക്കെ കഴിഞ്ഞു ഒരു കുളിയൊക്കെ പാസാക്കി ഉമ്മറത്തേക്ക് വന്നപ്പോഴാണ് മുറ്റത്ത് പ്രാന്ത് പിടിച്ച് വളരുന്ന മൈലാഞ്ചി ചെടി കുലുങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്.. ഒറ്റ നോട്ടത്തിൽ അയാൾക്ക് മനസ്സിലായി ആരോ അത് പൊട്ടിക്കാൻ ശ്രമിക്കുന്നതാണെന്ന്... അയാൾ നെറ്റി ഒന്ന് ചുളിച്ച് ഒരു പുരികം പൊക്കി ആർക്കാണ് ഇത്ര ധൈര്യം എന്നറിയാൻ ഗേറ്റ് ൻ്റെ പുറത്തേക്ക് നീങ്ങി...
ആ കാഴ്ച കണ്ടപ്പോൾ അയാളുടെ ഗൗരവം നിറഞ്ഞ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിഞ്ഞു..
ഒരു ചെറുപ്പകാരൻ ഒരു കൈകൊണ്ട് മതിലിൽ പറ്റിപ്പിടിച്ച് ഏന്തി വലിഞ്ഞ് മറ്റേ കൈകൊണ്ട് മൈലാഞ്ചി പൊട്ടിക്കുന്നു എന്നാൽ അവൻറെ താഴെ ആയി നീട്ടിപ്പിടിച്ചിരിക്കുന്ന കുഞ്ഞു കൈകളിലേക്ക് കൊടുക്കുന്നു.. പറക്കുന്നതിന് ഇടയിലും അവൻ ഓരോന്ന് പിറുപിറുക്കുന്നുണ്ട്
" എടാ amjuu ഒന്ന് വേഗം പറികേടാ, നേരം മോന്തിയായ്... ഇനിയും നേരം വൈകിയാൽ ഇത്താത്ത എന്നെ പൊരിക്കും.." അവൻ കയറി നിന്ന ഇഷ്ടികയിൽ നിന്ന് ചാടി ഇറങ്ങി.
ദേ കുരുട്ടെ എന്നെക്കൊണ്ടൊന്നും പറീപികല്ലേ.. ഓളേ ഒരു അരച്ച മൈലാഞ്ചി. എന്തോരം മൈലാഞ്ചികൾ വാങ്ങിക്കാൻ കിട്ടുന്ന കാലമാണ് ഇത് അപ്പോഴാണ് ഓളെ ഒലക്കമലെ ഒരു അരച്ച മൈലാഞ്ചി.. അതും രണ്ട് കയ്യിലും ഒരു പത്തിരി ചുട്ട് വെക്കാൻ 😏
അതേട കൊരങ്ങ.. അതിന് അനക്കെന്താ... പറയണത് കേട്ടാൽ തോന്നും ഇയ്യാണ് എനിക്കു അരച്ച് തരുന്നതെന്ന്, ൻ്റെ ഉപ്പച്ചിയല്ലേ എനിക്ക് അരച്ച് തരുന്നത് 😏
ഓഹോ അരച്ചത് തരുന്നത് അൻ്റെ അപ്പച്ചി ആണേൽ അപ്പോഴും പറ്റി പിടിച്ച് കയറി പൊട്ടിച്ച് തരുന്നത് ഞാനാണ്..
😏 അതാണോ ഇപ്പോ വല്ല്യ കാര്യം.. ഇയ്യില്ലെങ്കിലും അതിപ്പോ ഞാൻ പറക്കും..
ഓഹ്..പിന്നെ.. കോഴിക്കുഞ്ഞിൻ്റെ നീളം ഉള്ള ഇയ്യാണോ ഈ മൈലാഞ്ചി പറിക്കുന്നേ🤭
ഇയ്യ് അമിതാബച്ചൻ്റെ നീളം ഉള്ളതോണ്ടാകും ഇഷ്ടിക വച്ച് കയറുന്നത് 🤣🤣
ŞİMDİ OKUDUĞUN
Till the end of time..
Hayran Kurguഈ നൂർ എന്നും കാശിനാഥ് നു മാത്രം സ്വന്തമാണ്..കാത്തിരിക്കും ഞാൻ ഒരു മടുപ്പും ഇല്ലാതെ... മറ്റൊന്നിന് വേണ്ടിയും എനിക്കവളെ നഷ്ടപ്പെടുത്താനാവില്ല.. മരണം കൊണ്ടല്ലാതെ ഞങ്ങളെ പിരിക്കാനാവില്ല.. ഇരുട്ട് നിറഞ്ഞ എൻ്റെ ജീവിതത്തിലേക്ക് വന്ന നിലാവാണ് അവൾ... എൻ്റെ...
