BETWEEN 💔 US 14

Start from the beginning
                                    

"' സർ..""

അവൾ അവനെ വിളിച്ചു...

"" ഹാ പ്രിയ... അതുപിന്നെ മഹി അവൻ വന്നിരുന്നോ ഇവിടെ... ""??

"" ഹാ.. സർ  വന്നിരുന്നു... പക്ഷേ ഞാൻ വന്ന് കുറച്ചു കഴിഞ്ഞപ്പോൾ സർ പുറത്തേക്കു പോകുന്നതു കണ്ടു....""

"" മ്മ്... അവൻ എന്തെങ്കിലും പറഞ്ഞിരുന്നോ തന്നോട്... എങ്ങോട്ടാണ് എന്നോ മറ്റോ... ""?

അവൻ അവളെ നോക്കി ചോദിച്ചു...

"" ഏയ്‌.. ഇല്ല സർ.... അങ്ങനെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... ""

""മ്മ്മ്....""

"" എന്താ സർ ചോദിച്ചത്... എന്തേലും പ്രോബ്ലം ഉണ്ടോ..?""

സംശയത്തോടെ അക്കുവിനെ നോക്കി അവൾ ചോദിച്ചു....

"" ഹാ... ഹേയ്... പ്രോബ്ലം ഒന്നുല്ല്യ... അവനെ വിളിച്ചിട്ടു കിട്ടിയില്ല... പിന്നെ ഓഫീസിൽ വരണ്ട സമയവും കഴിഞ്ഞല്ലോ അതോണ്ട് ചോദിച്ചെന്നേ ഉള്ളു.... എന്നാ ഓക്കേ താൻ പൊയ്ക്കോളൂ.... ""

അക്കു അവളെ നോക്കി പറഞ്ഞു....

"" ഓക്കേ സർ.... ""

അതും പറഞ്ഞ് പ്രിയ അവിടെ നിന്നും പുറത്തേക്കു പോയി...

അവൾ പോയതും അക്കു വീണ്ടും അസ്വസ്ഥനാവാൻ തുടങ്ങി.... ഫോൺ എടുത്ത് മഹിയുടെ നമ്പർ ഡയൽ ചെയ്ത് സ്പീക്കറിൽ ഇട്ടു... എപ്പോഴത്തെയും പോലെ സ്വിച്ചഡ് ഓഫ്‌ ആണെന്ന് പറയുന്നതു കേൾക്കെ അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... അവൻ കൈ ടേബിളിൽ ആഞ്ഞിടിച്ചു....

പെട്ടെന്ന് അവന്റെ ഫോൺ ശബ്ദിച്ചു.... എടുത്ത് നോക്കി പരിചയമില്ലാത്ത ഒരു നമ്പർ കാണെ അവന്റെ മുഖം ചുളിഞ്ഞു....

"" ഹലോ... ""

...................................

""അതെ.... ആരാണ്......""

.............................................

"" what.... ""

അതൊരു അലർച്ചയായിരുന്നു...

..............................................

"" ഓക്കേ... ഞാൻ... ഞാൻ ഇപ്പോൾ എത്താം... ""

...................

അപ്പുറത്ത് നിന്നും എന്തോ പറഞ്ഞതും കാൾ കട്ട്‌ ആയി.... ഫോണിലേക്കു ഒന്നു കൂടി നോക്കിയിട്ട് അത്യധികം വേഗതയോടെ അവൻ പുറത്തേക്കു നടന്നു.... അവന്റെ നടത്തം നടത്തം എന്ന് പറയാൻ പറ്റില്ല ഓട്ടമായിരുന്നു...

BETWEEN  💔 USWhere stories live. Discover now