BETWEEN 💔 US 13

Start from the beginning
                                    

"" ആ... അമ്മേ.... എന്താടാ സാമദ്രോഹി നീ കാണിച്ചേ... എനിക്ക് വേദനിച്ചു... ""

അലറിപറഞ്ഞുകൊണ്ട് അജു മനുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കി....

"" നീ അവനെ ഒന്നും പറയണ്ട.... എത്ര നേരമായി ഞങ്ങൾ നിന്നെ വിളിക്കുന്നു... നീ ഇത് ഏതു ലോകത്താ...""

അക്കു മിററിൽ കൂടി അജുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി.....

""ആ അതെ അക്കുവേട്ടൻ വിളിച്ചിട്ടും കേൾക്കാഞ്ഞപ്പോഴാണ് ഞാൻ നിന്നെ പിച്ചിയത്... ""

മനു അവന്റെ ഭാഗം പറഞ്ഞു... ഇല്ലെങ്കിൽ അവന് കൊടുത്തത് പാർസൽ ആയി തിരികെ കിട്ടുമെന്ന് അറിയാം കൊച്ചിന്...

"" എന്താ അജു... നീ എന്താ ഇതിനു മാത്രം ആലോചിച്ചുകൂട്ടുന്നെ... ""

"" ഏട്ടനിതെന്തൊക്കെയാ പറയുന്നേ... ഞാൻ ഒന്നും ആലോചിച്ചൊന്നൂല്യ... പുറത്തെ കാഴ്ചകൾ കണ്ടിരിക്കുവായിരുന്നു... അതുകൊണ്ടായിരിക്കും നിങ്ങൾ വിളിച്ചത് കേൾക്കാഞ്ഞത്... ""

"" ഓ അപ്പോ നീ ക്ലാസ്സിൽ വെച്ച് എന്ത് നോക്കികൊണ്ടിരിക്കുകയായിരുന്നു... ""

മനു ചോദിച്ചതും അജു അവനെ പല്ലു കടിച്ചു നോക്കി...

"" ക്ലാസ്സിലോ... ക്ലാസ്സിലും ഇവൻ ഇതു പോലെ ആയിരുന്നോ...?? ""

"" ഏയ്... അങ്ങനെ ഒന്നുമല്ല ഏട്ടാ.. ഈ മനു ചുമ്മാ പറയുവാ... ""

അജു  മനുവിനെ കണ്ണുരുട്ടി പറഞ്ഞതും മനു ചുണ്ട് കോട്ടി...

"" നീ മിണ്ടണ്ട.... മനു നീ പറയെടാ... ഇവൻ ക്ലാസ്സിലും ഇതുപോലെ ആയിരുന്നോ... ""

"" മ്മ്മ്.... എന്തോ കാര്യമായിട്ട് വല്ല്യ ആലോചനയിലായിരുന്നു.... ""

മനുവിന്റെ മറുപടി കേട്ടതും ഇതിനുള്ളത് നിനക്ക് ഞാൻ താരാട്ടാ എന്നുള്ള എക്സ്പ്രഷൻ ഇട്ടുകൊണ്ട് അജു മനുവിനെ കൂർപ്പിച്ചു നോക്കി...

"" എന്താ അജു നിനക്കിത്രമാത്രം ആലോചിക്കാൻ.... എന്താടാ എന്തേലും പ്രശ്നം ഉണ്ടോ... ""

അക്കു ആധിയോടെ ചോദിച്ചതും അജു മനുവിന് നേരയുള്ള നോട്ടം മാറ്റി...

BETWEEN  💔 USWhere stories live. Discover now