പ്രിയമാനവൾ💗

73 1 2
                                    

"നീ എന്താടി വിജാരിച്ചേ എന്നും എന്റെ കൂടെ ഇവിടെ സുഖിച്ച് കഴിയാമെന്നോ?വെറും 2 ദിവസം കൂടിയേ നീ ഇവിടെ ഉണ്ടാകു അത്‌ കഴിഞ്ഞാൽ എവിടേക്കാണെന്ന് വെച്ചാൽ ഇറങ്ങി പോയ്കൊള്ളണം"
ദേഷ്യത്തോടെ അത്രയും പറഞ്ഞ് അവൻ റൂമിന്റെ ഡോർ വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.

അവൻ പറഞ്ഞിട്ട് പോയതെല്ലാം കേട്ട് അവൾ നിലത്തേക്ക് ഉർന്നിരുന്നു.

അല്ലെങ്കിലും താൻ അതികം ഒന്നും ആഗ്രഹിക്കാൻ പാടില്ലായിരുന്നു.
ശ്രീവത്സം എന്നാ വലിയ തറവാട്ടിലെ ജാനകിയമ്മയുടെയും ജയദേവന്റെയും രണ്ടുമക്കളിൽ ഇളയ മകനായ ദേവനാരായണന്റെയും ഭാര്യ  സരസ്വതിയുടെയും ഒരേ ഒരു മകനും ശ്രീവത്സം ഗ്രൂപ്പിസിന്റെ ഇപ്പോഴാത്തെ എം.ഡിയുമായ കാശിനാഥന്റെ ഭാര്യ സ്ഥാനം ആണ് 2 ദിവസത്തിനുള്ളിൽ താൻ ഒഴിയേണ്ടത്.അത്‌ ഓർത്തപ്പോൾ അവൾ നിർവികാരതയോടെ ഇരുന്നു.

അച്ഛന്റെയും രണ്ടാനമ്മയുടെയും ഒറ്റ നിർബന്ധത്തിന് വഴങ്ങിയാണ് എനിക്ക് ഈ കല്യാണത്തിന് സമ്മതികേണ്ടി വന്നത്.
ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട എനിക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു.എന്റെ ഭാവിയെ ഓർത്ത് അച്ഛൻ വേറെ ഒരു വിവാഹം കഴിച്ചു അന്ന് മുതലാണ് ഞാൻ ശെരിക്കും ഒറ്റപ്പെടാൻ തുടങ്ങിയത്. രണ്ടാനമ്മക്ക് എന്നെ ഇഷ്ടമല്ല അവർക്ക് ഒരു മകൻ ഉണ്ട് അഭിറാം എന്നെക്കാളും 4 വയസ്സിന് മൂത്തത്.എന്നെ കാണുമ്പോൾ അയാളുടെ മുഖത്ത് വിരിയുന്ന ഭാവം എന്താണേന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.പക്ഷെ ഒരു ദിവസം രാത്രി എനിക്ക് മനസ്സിലായി അയാളുടെ കാമം തീർക്കാൻ വേണ്ടി പാതിരാത്രി എന്റെ റൂമിലേക്ക് കയറി വന്ന അന്ന്.അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.

രാത്രി ഡോറിൽ ശക്തമായി മുട്ടുന്നത് കേട്ടാണ് അവൾ ഡോർ തുറന്നത്.മുന്നിൽ വിയർത്തുകുളിച്ച് നിൽക്കുന്ന അഭിറാമിനെ കണ്ടതും അവൾക്ക് ടെൻഷൻ ആകാൻ തുടങ്ങി.

"എന്താ അഭി ഏട്ടാ എന്താ പറ്റിയെ?"അവൾ ടെൻഷനോടെ ചോദിച്ചു.അപ്പോഴും അവൾ അറിഞ്ഞിരുന്നില്ല അവളുടെ ശരീരത്തെ പിച്ചിചീന്താനുള്ള ഉദ്ദേശവുമായിട്ട അവൻ അവളുടെ മുന്നിൽ വന്ന് നില്കുന്നതെന്ന്.

You've reached the end of published parts.

⏰ Last updated: Apr 18 ⏰

Add this story to your Library to get notified about new parts!

പ്രിയമാനവൾ💗 short storyWhere stories live. Discover now