BETWEEN 💔 US 10

Start from the beginning
                                    

"" ഞാൻ അമുൽബേബി ഒന്നുമല്ല... എനിക്ക് 20 വയസ്സ് കഴിഞ്ഞു... ""

അക്കുവേട്ടനെ പുച്ഛിച്ചു ഞാൻ പറഞ്ഞു...

"" ആണോ.... പക്ഷേ നിന്നെ കണ്ടാൽ ഒരാളും പറയില്ല അത്ര ആയീന്ന്... ശെരിക്കും അമുൽ ബേബി...അയ്യേ കഷ്ടം...""

കളിയാക്കുവാ ദുഷ്ടൻ... എന്നെ കണ്ടാൽ അത്ര തോന്നാത്തത് എന്റെ കുറ്റമാണോ... ഹും...

"" ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ... ""

ഞാൻ ദേഷ്യത്തോടെ പറഞ്ഞതും അവിടെ  കളിയാക്കി ചിരിക്കുവാ....

"" അച്ചോടാ... എന്റെ കുഞ്ഞാവക്ക് ദേഷ്യം വന്നോ... ശ്ശോ... കാര്യം പറയുമ്പോ ദേഷ്യം വന്നിട്ട് എന്താ കാര്യം... ""

താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ടാ പറയുന്നേ... ഞാൻ ആ കൈ ദേഷ്യത്തിൽ തട്ടി മാറ്റി...

"" പിന്നെ....ഒരു വല്ല്യ കാര്യം.. ""

ഞാൻ നല്ലപോലെ ഒന്ന് പുച്ഛിച്ചു വിട്ടു....

"" ടാ മഹി നീ പറ ഇവനെ കണ്ടാൽ അമുൽബേബിനെ പോലെ ഇല്ലേ... ""?? 

ദേവേട്ടന്റെ മുഖത്തു നോക്കിയാണ് ചോദ്യം...ഞാനൊന്ന് പാളി ദേവേട്ടന്റെ മുഖത്തേക്ക് നോക്കി...  അങ്ങേര് അക്കുവേട്ടന്റെ മുഖത്തേക്ക് ഒന്ന് കലിപ്പിച്ചു നോക്കിയതും അക്കുവേട്ടൻ വേഗം സൈലന്റ് ആയി.... പെട്ടെന്ന് ആള് എന്നെ നോക്കിയതും ഞാൻ വേറെ എങ്ങോ നോക്കി...

"" ആയിക്കോട്ടെ ഞാൻ അമുൽ ബേബി തന്നെയാ അതിന് ആർക്കാ ഇവിടെ ഇത്ര നഷ്ടം... ഇങ്ങനെയുള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപെട്ടാൽ മതി... അല്ലപിന്നെ... ""

സത്യം പറഞ്ഞാ ദേവേട്ടനോടുള്ള ദേഷ്യത്തിനാ അങ്ങനെ പറഞ്ഞത്... രാവിലത്തെ എന്റെ ദേഷ്യം ഇപ്പോഴും മാറിയിട്ടില്ല.... ആരേലും എന്തേലും പറയുന്നതിനു മുന്നേ ഞാൻ ചവിട്ടിതുള്ളി അകത്തേക്കു പോയി....

🖤🤍🤎

അപ്പോഴേക്കും മഹിക്കുള്ള ഭക്ഷണവുമായി ലക്ഷ്മി വന്നു... അപ്പോഴാണ് അകത്തേക്കു ചവിട്ടി തുള്ളി പോകുന്ന അജുവിനെ കണ്ടത്...

BETWEEN  💔 USWhere stories live. Discover now