BETWEEN 💔 US 8

Start from the beginning
                                    

"" എന്താ ഇനി നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്...?""

എന്നെ നോക്കി ഇച്ചിരി കനത്തിൽ ദേവേട്ടൻ ചോദിച്ചു......

"" അത്... ഞാൻ മറന്നു പോയി... ""

പെട്ടെന്ന് നാവിൽ വന്നത് പറഞ്ഞു.. എന്തോ എനിക്കൊന്നും പറയാൻ കൂടി പറ്റണില്ല.... വേണ്ട വരുന്നത് പോലെ വരട്ടെ... അല്ലാണ്ട് എന്താ ഇപ്പോ ചെയ്യാ...

" മ്മ്മ്... "

എന്നെ നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് ദേവേട്ടൻ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു....

പിന്നീട് വളരെ വേഗത്തിൽ തന്നെ ഞങ്ങൾ രണ്ടു പേരും വീട്ടിലെത്തി..... മനു വീട്ടിൽ എത്തിയോ ആവോ... അവനെ കുറിച്ച് പിന്നെ ഒരു വിവരവും അറിഞ്ഞതും ഇല്ല... ഇനി ഇന്ന് ഇങ്ങോട്ടേക്ക് നോക്കുകയെ വേണ്ടാ അവനെ....

ദൈവമേ എന്റെ കാര്യം എങ്ങനെയാണോ ഇനി... കാറിൽ നിന്നും ഇറങ്ങി നേരെ അകത്തോട്ടു നടന്നു... ദേവേട്ടനും എനിക്ക് പിന്നിലായി നടന്നു വരുന്നുണ്ട്....
അടിപൊളി... ഹാളിൽ തന്നെ എല്ലാരും കൂടിയിരിക്കുന്നുണ്ട്....

അമ്മയും അച്ഛനും അക്കുവേട്ടനും എല്ലാരും ഉണ്ട്... നന്നായി... ഇനി ഇപ്പോ ഓരോരുത്തരോടായി പറയേണ്ടല്ലോ... എല്ലാരുടെ കയ്യിന്നും ഒരുമിച്ചു വാങ്ങിക്കാം കിട്ടാനുള്ളതെല്ലാം....

""ഹാ വന്നോ... അയ്യോ അജുട്ടാ ഇതെന്താ നെറ്റിയിൽ... എന്താടാ എന്താ പറ്റിയെ... ""

അമ്മയാണ്... ഈ അമ്മ....

"" അത്.... അതൊന്നൂല്യ അമ്മാ.... ""

അപ്പോഴേക്കും അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു... ശെരിക്കുള്ള കാര്യം പറഞ്ഞാ പിന്നെ എന്നെ ഇനി ജീവിതത്തിൽ പുറത്തേക്കേ വിടില്ല...

"" ഒന്നൂല്ല്യാണ്ടാണോ നെറ്റിയിൽ മുറിവ്... ഇവിടുന്നു പോകുമ്പോൾ ഉണ്ടായില്ലല്ലോ.... ""

"" എന്റമ്മാ ഈ ചെറിയ ബാൻടേജ് ഒട്ടിച്ചതിനാണോ അമ്മ ഇങ്ങനെ കിടന്നു കരയുന്നെ... ""

"" നീ ഒന്നും പറയണ്ട.... മഹി നീ പറ മോനെ എന്താ പറ്റിയെ?? ഇവൻ ബൈക്കിൽ മനുവിന്റെ കൂടെയാ രാവിലെ പോയത്... ഇപ്പോ വന്നപ്പോ നിന്റെ കൂടെയും  എന്താ ഉണ്ടായേ... ""??

BETWEEN  💔 USWhere stories live. Discover now